കോഴിക്കോട്: പതിനാല് കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 33 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചു. ഒന്നാം പ്രതി കോഴിക്കോട് കക്കോടി സ്വദേശി ഷാജി മുനീറിനാണ് 33 വര്‍ഷം കഠിന തടവും രണ്ട് ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ പിഴയും കോഴിക്കോട് അതിവേഗ പോക്സോ കോടതി വിധിച്ചത്. രണ്ടാം പ്രതി കക്കോടി സ്വദേശി അല്‍ ഇര്‍ഷാദിന് 4 വര്‍ഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും വിധിച്ചു.
2017 സെപ്റ്റംബര്‍ 9നും ഒക്ടോബറിലുമാണ് കേസിനാസ്പദമായ സംഭവം. പതിനാലുകാരിയെ കുട്ടിയുടെ വീട്ടിലും പ്രതിയുടെ വീട്ടിലും വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. 2018ല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. നീണ്ട വിചാരണക്കിടയിലാണ് കേസില്‍ വിധി വന്നിരിക്കുന്നത്.