കൊച്ചി : നെട്ടൂരില്‍ കായലില്‍ വീണ് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. നിലമ്പൂര്‍ സ്വദേശികളായ ഫിറോസ് ഖാന്‍ മുംതാസ് ദമ്പതികളുടെ മകളായ ഫിദ (16) ആണ് മരിച്ചത്. വലയില്‍ കുടുങ്ങിയ നിലയില്‍ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
വെള്ളിയാഴ്ച രാവിലെ ആറരയോടെയാണ് ഫിദ, നെട്ടൂര്‍ കായലില്‍ ഒഴുക്കില്‍പെട്ടത്. ഭക്ഷണമാലിന്യം കളയാന്‍ പുഴയില്‍ ഇറങ്ങിയപ്പോള്‍ കാല്‍ ചെളിയില്‍ താഴ്ന്ന് വെള്ളത്തില്‍ വീഴുകയായിരുന്നു. ഫയര്‍ഫോഴ്‌സും എന്‍ഡിആര്‍എഫും ചേര്‍ന്നു തിരച്ചിലിന് നടത്തിയിരുന്നു. ഫിദയും കുടുംബവും പ്രദേശത്ത് ഒന്നര മാസമായിട്ട് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. പനങ്ങാട് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്.