സിഡ്നി: ഓസ്ട്രേലിയൻ ക്രിക്കറ്റ് സ്പിൻ ഇതിഹാസം ഷെയ്ൻ വോണ്‍ (52) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തായ്ലൻഡിലെ കോ സാമുയിൽവച്ചായിരുന്നു മരണം.
ഷെയ്ൻ വോണിനെ തന്റെ വില്ലയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ മാനേജ്മെന്റ് പ്രസ്താവനയിലൂടെ അറിയിച്ചു. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കാമെന്നും മാനേജ്മെന്റ് വ്യക്തമാക്കി.
ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച സ്പിന്നർമാരിലൊരാളാണ് ഷെയ്ൻ വോണ്‍. ഓസ്ട്രേലിയക്കായി 145 ടെസ്റ്റിൽ നിന്ന് 3,154 റണ്‍സും 708 വിക്കറ്റും നേടി. 194 ഏകദിനത്തിൽ നിന്ന് 293 വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്.
എന്നാൽ ദേശീയ ജഴ്സിയിൽ ട്വന്റി-20 കളിക്കാനായിട്ടില്ല. 55 ഐപിഎല്ലിൽ നിന്നായി 198 റണ്‍സും 57 വിക്കറ്റും വോണ്‍ സ്വന്തം പേരിലാക്കി.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷവും ക്ലബ് ക്രിക്കറ്റില്‍ അദ്ദേഹം സജീവമായിരുന്നു. ഏറെ നാള് കളിക്കാരനെന്ന നിലയില്‍ തുടര്‍ന്ന അദ്ദേഹം പരിശീലക വേഷത്തിലും തിളങ്ങിയിരുന്നു.
ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനെ പ്രഥമ സീസണില്‍ത്തന്നെ ജേതാക്കളാക്കിയ നായകനാണ് ഷെയ്ന് വോണ്‍. ഇതിന് ശേഷം ടീമിന്റെ ഉപദേശക സംഘത്തിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.