അര്‍ധരാത്രി ഹോട്ടലില്‍ വനിതാ ഉദ്യോഗസ്ഥര്‍ പോലും ഇല്ലാതെ വനിതാ കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച മുറിയിലേക്കു ഇടിച്ചു കയറി പൊലീസ് റൈഡ് ; ഒന്നും കിട്ടാതെ മടക്കം

പാലക്കാട് : അര്‍ധരാത്രി ഹോട്ടലില്‍ വനിതാ കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച മുറിയിലേക്കു ഇടിച്ചു കയറി പൊലീസ് റൈഡ്. വനിതാ ഉദ്യോഗസ്ഥര്‍ പോലും ഇല്ലാതെ സ്ത്രീകളുടെ മുറിയില്‍ പരിശോധനയ്ക്ക് പൊലീസ് സംഘം എത്തിയത്. ഹോട്ടലിലെ 12 മുറികളിലാണ് പരിശോധന നടത്തിയത്. പരിശോധനയെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷ ഭരിതമായ സാഹചര്യമാണ് ഉണ്ടായത്. വന്‍ പ്രതിഷേധം ഉണ്ടായി. അതേസമയം പരിശോധനയില്‍ ഒന്നും ലഭിക്കാതെയാണ് പൊലീസ് മടങ്ങിയത്.

ആരുടേയും പരാതി പ്രകാരമല്ല പരിശോധന എന്ന് പൊലീസ് പറയുമ്പോഴും നിമിഷങ്ങള്‍ക്കകം സിപിഎം ബിജെപി പ്രവര്‍ത്തകര്‍ ഹോട്ടലിന് മുന്നില്‍ സംഘടിച്ചു. പാലക്കാട്ടെ പൊലീസിന്റെ പാതിരാ പരിശോധനയ്ക്ക് പിന്നാലെ സംഘര്‍ഷം കനത്തത് കോണ്‍ഗ്രസ് കള്ളപ്പണം എത്തിച്ചെന്ന ആരോപണവുമായി ബിജെപി സിപിഎം പ്രവര്‍ത്തകര്‍ തടിച്ചു കൂടിയതോടെയായിരുന്നു. മറുവശത്ത് കോണ്‍ഗ്രസുകാരും സംഘടിച്ചതോടെ പലതവണ കയ്യാങ്കളിയിലേക്ക് സംഭവങ്ങള്‍ എത്തി.

എല്ലാ ആഴ്ചയും ഇലക്ഷന്റെ ഭാഗമായി നടക്കുന്ന പരിശോധന ആണിതെന്ന് എഎസ്പി അശ്വതി ജിജി പറഞ്ഞു. എപ്പോഴും വനിത പൊലീസ് ഉണ്ടാകണമെന്നില്ല, വനിതാ പൊലീസ് ഇല്ലാതെ പരിശോധിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞതോടെ ആ മുറി പരിശോധിച്ചില്ല. പരിശോധനയില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഹോട്ടലിലെ 12 മുറികളും പരിശോധിച്ചതായും എഎസ്പി പറഞ്ഞു.

ബിന്ദു കൃഷ്ണയുടെ മുറി പരിശോധിച്ചത് ഭര്‍ത്താവ് കൂടെയുള്ളപ്പോഴാണ്. ഈ ഹോട്ടല്‍ മാത്രല്ല പല ഹോട്ടലിലും കഴിഞ്ഞ ആഴ്ചകളിലടക്കം പരിശോധന നടത്തിയിട്ടുണ്ടെന്നും എഎസ്പി പറഞ്ഞു. കള്ളപ്പണം ഉണ്ടെന്ന ഒരു വിവരം പൊലീസിന് ലഭിച്ചിട്ടില്ലെന്നും എഎസ്പി അശ്വനി മാധ്യമങ്ങളോട് വ്യക്തമാക്കി.

error: Content is protected !!