കാലിക്കറ്റിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം
കാലിക്കറ്റ് സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരേ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് ആറ്. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
പി.ആര്‍ 194/2024
രസതന്ത്ര പഠന വകുപ്പിൽ ദേശീയ സെമിനാർ
കാലിക്കറ്റ് സർവകലാശാലയിൽ രസതന്ത്രവിഭാഗം 13, 14, 15 തീയതികളിലായി ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. FCS – 2024 (ഫ്രോന്റിയർസ് ഇൻ കെമിക്കൽ സയൻസസ്-2024) ൽ രാജ്യത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നായി അനേകം ശാസ്ത്രജ്ഞരും ഗവേഷകരും പങ്കെടുക്കും. സർവകലാശാലയിലെ ആര്യഭട്ട ഹാളിൽ നടക്കുന്ന പരിപാടി 14-ന് രാവിലെ 9.30 ന് വൈസ് ചാൻസലർ ഡോ. എം. കെ ജയരാജ് ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (IISER), കൌൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസ്സിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (CSIR-NIIST), ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ (BARC), ജവഹർലാൽ നെഹ്‌റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച് (JNCASR), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc), രാജ്യത്തെ വിവിധ NIT-കൾ, സർവ്വകലാശാലകൾ എന്നിവിടങ്ങളിൽ നിന്നെല്ലാമുള്ള നിരവധി പ്രമുഖരാണ് സെമിനാറിൽ പങ്കെടുക്കുന്നത്. വിവിധ വിഷയങ്ങളിൽ തിരഞ്ഞെടുക്കപ്പെടുന്ന ഗവേഷണ പേപ്പറുകൾക്കും പോസ്റ്ററുകൾക്കും അവാർഡുകൾ നൽകും.
പി.ആര്‍ 195/2024
സര്‍വകലാശാലയില്‍
അന്താരാഷ്ട്ര സസ്യശാസ്ത്ര സെമിനാര്‍
കാലിക്കറ്റ് സര്‍വകലാശാലാ ബോട്ടണി പഠനവിഭാഗം പഠനവകുപ്പില്‍ നിന്ന് വിരമിക്കുന്ന അസി. പ്രൊഫസര്‍ ഡോ. എ.കെ. പ്രദീപിനോടുള്ള ആദരസൂചകമായി സര്‍വകലാശാലയില്‍ അന്താരാഷ്ട്ര സെമിനാര്‍. സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കുന്ന അന്താരാഷ്ട്ര സസ്യശാസ്ത്ര സെമിനാര്‍ 15-ന് രാവിലെ ഒമ്പതരക്ക് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. വിദേശ രാജ്യങ്ങളിലെയും ഇന്ത്യയിലെയും പ്രമുഖ സസ്യാശാസ്ത്രജ്ഞരും ഗവേഷകരും പങ്കെടുക്കും. 1995-ല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ ഹെര്‍ബേറിയം ക്യൂറേറ്ററായി എത്തിയ ഡോ. എ.കെ. പ്രദീപ് പിന്നീട് അസി. പ്രൊഫസറായി. ഒപ്പം സര്‍വകലാശാലാ പാര്‍ക്കിന്റെയും ലാന്‍ഡ്‌സ്‌കേപ്പിങ്ങിന്റെയും ചുമതലകള്‍ കൂടി വഹിച്ചു വരികയാണ്. 17-നാണ് സെമിനാര്‍ സമാപനം.
പി.ആര്‍ 196/2024
പ്രാക്ടിക്കൽ പരീക്ഷ
മൂന്നാം സെമസ്റ്റർ ബി.വോക്. ജെമ്മോളജി ആൻ്റ് ജ്വല്ലറി ഡിസൈനിങ് (2022 പ്രവേശനം) നവംബർ 2023 പ്രാക്ടിക്കൽ പരീക്ഷകൾ 14-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.
മൂന്നാം സെമസ്റ്റർ ബി.വോക്. സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് (2022 പ്രവേശനം) നവംബർ 2023 പ്രാക്ടിക്കൽ പരീക്ഷകൾ 13-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പി.ആര്‍ 197/2024
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എം.എ. / എം.എസ്.സി. / എം.കോം. / എം.എസ്.ഡബ്ല്യൂ. (CBCSS-PG 2019 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ഫെബ്രുവരി 19-ന് തുടങ്ങും. പരീക്ഷാ കേന്ദ്രം:- ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പി.ആര്‍ 198/2024
പരീക്ഷാ അപേക്ഷ
എസ്.ഡി.ഇ. / പ്രൈവറ്റ് രജിസ്‌ട്രേഷൻ നാലാം സെമസ്റ്റർ ബി.എ. / ബി.എസ് സി. / ബി.കോം. / ബി.ബി.എ. / ബി.എ. അഫ്സൽ-ഉൽ-ഉലമ (CBCSS-UG 2019 പ്രവേശനം മുതൽ, CUCBCSS-UG 2018 പ്രവേശനം മാത്രം) ഏപ്രിൽ 2024, ബി.എ മൾട്ടിമീഡിയ (CBCSS-UG 2021 & 2022 പ്രവേശനം) ഏപ്രിൽ 2024 & ബി.എ മൾട്ടിമീഡിയ (CBCSS-UG 2019 & 2020 പ്രവേശനം) ഏപ്രിൽ 2023 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് ആറ് വരെയും 180 രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി 19 മുതൽ ലഭ്യമാകും.
മൂന്നാം സെമസ്റ്റർ എൽ.എൽ.എം. (2021 പ്രവേശനം മുതൽ) ജൂൺ 2024 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് ഒന്ന് വരെയും 180 രൂപ പിഴയോടെ അഞ്ച് വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി 16 മുതൽ ലഭ്യമാകും.
പ്രൈവറ്റ് രജിസ്‌ട്രേഷൻ ഒന്ന്, രണ്ട് വർഷ അദീബ്-ഇ-ഫാസിൽ (ഉറുദു) പ്രിലിമിനറി (2 വർഷ കോഴ്സ് – സിലബസ് ഇയർ 2016) ഏപ്രിൽ / മെയ് 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് നാല് വരെയും 180 രൂപ പിഴയോടെ ഏഴ് വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി 19 മുതൽ ലഭ്യമാകും.
പ്രൈവറ്റ് രജിസ്‌ട്രേഷൻ അവസാന വർഷ അദീബ്-ഇ-ഫാസിൽ (ഉറുദു) (സിലബസ് ഇയർ 2007) ഏപ്രിൽ / മെയ് 2024 ഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് നാല് വരെയും 180 രൂപ പിഴയോടെ ഏഴ് വരെയും ഓഫ്‌ലൈൻ ആയി അപേക്ഷിക്കാം. ഫീസ് അടയ്ക്കാനുള്ള ലിങ്ക് ഫെബ്രുവരി 19 മുതൽ ലഭ്യമാകും. ഏപ്രിൽ 2022-നോ അതിനു മുൻപോ പ്രിലിമിനറി പരീക്ഷ ജയിച്ചവർക്ക് മാത്രമേ അപേക്ഷിക്കാനാകൂ.
പി.ആര്‍ 199/2024