മദ്യപാനസംഘത്തെ ചോദ്യം ചെയ്ത ഡിവൈഎഫ്ഐ നേതാവിന് കുത്തേറ്റു ; ഒരാള് കസ്റ്റഡിയില്
തിരുവനന്തപുരം: മദ്യപാനസംഘത്തെ ചോദ്യം ചെയ്തഡിവൈഎഫ്ഐ നേതാവിന് കുത്തേറ്റു. കുമാരപുരം യൂണിറ്റിലെ പ്രവീണിനാണ് കുത്തേറ്റത്. സംഭവത്തില് പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. മെഡിക്കല് കോളേജ് പൊലീസ് കേസ് എടുത്തു.
കുമാരപുരത്തെ വീടിന് സമീപത്തെ മദ്യപാനസംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് ആക്രമണമുണ്ടായത്. സംഘത്തിലുണ്ടായിരുന്നവര് ആക്രമിക്കുകയായിരുന്നു. കയ്യിലുണ്ടായിരുന്ന കത്തികൊണ്ട് പ്രവീണിനെ കുത്തുകയായിരുന്നു. കുത്തിയ ആള് സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. മറ്റൊരാളെ പൊലീസ് കസ്റ്റഡിയില് എടുത്തു. കുത്തിയ പ്രതിക്ക് വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാള് നേരത്തെയും നിരവധി കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറയുന്നു....