തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല കായിക വിഭാഗം മേധാവി Dr. വി. പി സകീർ ഹുസൈന്റെ നേതൃത്വത്തിൽ കേന്ദ്ര ഗവേഷണ വിഭാഗമായ ICSSR ന്റെ 1.5 കോടിയുടെ കായിക സാക്ഷരത (Physical Literacy) ഗവേഷണ പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിച്ചു.
ഈ ഗവേഷണ പദ്ധതിയുടെ കോർഡിനേറ്ററായി Dr. വി. പി സകീർ ഹുസൈനും ഡയറക്ടർമാരായി കാലടി സർവകലാശാല കായിക വിഭാഗം മേധാവി Dr. ദിനു എം ആർ, തൃശൂർ മെഡിക്കൽ കോളേജ് കായിക വിഭാഗം അസോസിയേറ്റ് പ്രൊഫസർ Dr. ഷഫീഖ് വി എ, നിലമ്പൂർ അമൽ കോളേജ് കായിക വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ Dr. നാഫിഹ് ചെരപ്പുറത്ത്, കാലിക്കറ്റ് സർവകലാശാല ജന്തു ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ Dr. സുബൈർ മേഡമ്മൽ എന്നിവരുമാണ് ഉള്ളത്.
ദക്ഷിണെന്ത്യയിലെ നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെടുന്ന പ്രൈമറി സ്കൂൾ വിദ്യാർത്ഥികളിലാണ് നാല് വർഷം നീണ്ടു നിൽക്കുന്ന കായിക സാക്ഷരത പരിശീലന പദ്ധതി നടപ്പിലാകുന്നത്.