# Tirurangadi Today ## Posts - [തിരൂരിൽ മകൻ്റെ മർദനമേറ്റ് പിതാവ് മരിച്ചു](https://tirurangaditoday.in/father-dies-after-being-beaten-by-son-in-tirur/): തിരൂർ: വാക്കുതർക്കത്തിനിടെ മകൻ്റെ മർദനമേറ്റ് പിതാവ് മരിച്ചു. തിരൂർ തെക്കൻ അന്നാരയിലെ കുഴിപ്പയിൽ ഉണ്ണ്യാലൻ്റെ മകൻ വേലായുധൻ (65) ആണ് മരിച്ചത്. സംഭവത്തിൽ മകൻ ഉണ്ണികൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഭക്ഷണം വിളമ്പുന്ന തവികൊണ്ട് തലയ്ക്കടിച്ചാണ് ഉണ്ണികൃഷ്ണൻ അച്ഛനെ കൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ വേലായുധനെ ആദ്യം തിരൂർ ജില്ലാ ആശുപത്രിയിലും, തുടർന്ന് നില ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടാർപോളിൻ കൊണ്ട് മറച്ച ഷെഡിൽ വേലായുധനും മകൻ ഉണ്ണികൃഷ്ണനും മാത്രമായിരുന്നു താമസം. സംഭവത്തിൽ തിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാധയാണ് വേലായുധന്റെ ഭാര്യ. ജിതേഷ്, ജീന എന്നിവരാണ് മറ്റ് മക്കൾ. - [പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് പിടിയിൽ](https://tirurangaditoday.in/youth-arrested-for-raping-and-impregnating-minor-girl/): കോഴിക്കോട് : പതിനഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽയുവാവിനെ മാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു. പാലാഴി സ്വദേശിയായ ലിഗേഷ് (25) നെയാണ് മാവൂർ പോലീസ് ഇൻസ്പെക്ടർ മുഹമ്മദ് റഫീക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്.മാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വാടക ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന പതിനഞ്ച് കാരിയെ പ്രേമം നടിച്ച് യുവാവ് പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിഗർഭിണിയാവുകയുംകോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് പ്രസവിക്കുകയും ചെയ്തു. ഡോക്ടർമാർ വിവരമറിയിച്ചതിനെ തുടർന്നാണ്ആദ്യം കുന്ദമംഗലം പോലീസ് കേസെടുത്തു.പിന്നീട്സംഭവം നടന്നപരിധിയിലുള്ള മാവൂർ പോലീസിന്കേസ് കൈമാറുകയായിരുന്നു.തുടർന്ന് മാവൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ്പന്തീരാങ്കാവിന് സമീപം കൈമ്പാലത്ത് വെച്ച് യുവാവിനെ കസ്റ്റഡിയിലെടുത്തത്.അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കിറിമാൻഡ് ചെയ്തു.പ്രതിയെ പിടികൂടുന്നതിന് മാവൂർ പോലീസ് ഇൻസ്പെക്ടർക്ക് പുറമെ എസ് ഐ മുഹമ്മദ് ഷാഫി,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജേഷ്, ലെനീഷ് ,സിവിൽ പോലീസ് ഓഫീസർമാരായ ദീപക്, റൂബി എന്നിവർ നേതൃത്വം നൽകി. - [വെല്ലുവിളി അവസാനിച്ചു, അർജുൻ ആയങ്കി പിടിയിലായി, വനിതാ അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്നാണ് പിടിയിലായത്](https://tirurangaditoday.in/the-challenge-is-over-arjun-ayanki-has-been-arrested-he-was-arrested-from-the-flat-of-the-female-lawyer/): കണ്ണൂർ: വെല്ലുവിളിക്കും മുങ്ങിക്കളിക്കും ഒടുവിൽ പൊലീസിന്റെ വെല്ലുവിളി അവസാനിച്ച്‌ ഒളിവ് യുദ്ധം; അര്‍ജുൻ ആയങ്കി കണ്ണൂരില്‍ അറസ്റ്റില്‍ ണ്ട തിരച്ചിലിനൊടുവില്‍ ഒളിവില്‍ കഴിയുകയായിരുന്ന ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കി പൊലീസ് പിടിയില്‍. കണ്ണൂരില്‍ വനിതാ അഭിഭാഷകയുടെ വീട്ടിൽ നിന്നാണ് പൊലീസ് ആയങ്കിയെ കസ്റ്റഡിയിലെടുത്തത്. കീഴടങ്ങാൻ എത്തിയതായിരുന്നു എന്നും ഒളിപ്പിച്ചത് അല്ലെന്നും അഡ്വ. ഡെലീറ്റ ടൈറ്റസ് പറഞ്ഞു. പുലർച്ചെ രണ്ടരയോടെ ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അ‍ർജുൻ ആയങ്കിയെ കസ്റ്റ‍ഡിയിലെടുത്തത്. അർജുൻ ആയങ്കിയെ ഓടിച്ചിട്ട് പിടികൂടിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്തത് പൊലീസിൻ്റെ കൂട്ടായ പരിശ്രമം കൊണ്ടാണെന്ന് കമ്മീഷണർ ബി വി വിജയ് ഭരത് റെഡ്ഡി വ്യക്തമാക്കി. കണ്ണൂർ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ അപ്പാർട്ട്മെൻ്റിലേക്ക് എത്തിയതായിരുന്നു അർജുൻ ആയങ്കി. വാറണ്ടില്ലാതെ അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്യാനാവില്ലെന്ന നിലപാടായിരുന്നു അഭിഭാഷക ദമ്പതികള്‍ സ്വീകരിച്ചത്. ഇതിനിടയില്‍ അപ്പാർട്ട്മെൻ്റില്‍ നിന്ന് പുറത്തേക്കിറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച അർജുൻ ആയങ്കിയെ പൊലീസ് പിടികൂടുകയായിരുന്നു. ഒളിച്ച് താമസിച്ചിരുന്ന ലോഡ്ജിൽ […] - [കുടിവെള്ള പദ്ധതിക്ക് ഉപയോഗിച്ച പൈപ്പിൻ്റെ ഗുണനിലവാരം പരിശോധിക്കണം](https://tirurangaditoday.in/the-quality-of-the-pipes-used-for-the-drinking-water-project-should-be-checked/): തിരൂരങ്ങാടി: തിരൂരങ്ങാടി–ചെറുമുക്ക്–കുണ്ടൂർ പൊതുമരാമത്ത് വകുപ്പ് (BM&BC) റോഡിൽ നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയുടെ ഭാഗമായി പി.വി.സി. പൈപ്പുകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഗുണനിലവാരവും സാങ്കേതിക അനുയോജ്യതയും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (MAPS) ജില്ലാ ജനറൽ സെക്രട്ടറി, വിവരാവകാശ ആക്ടിവിസ്റ്റും മനുഷ്യാവകാശ പ്രവർത്തകനുമായ അബ്ദുൽ റഹീം പൂക്കത്ത്, അഷറഫ് മനരിക്കൽ, സലാം ഹാജി മച്ചിങ്ങൽ, നിയാസ് അഞ്ചപ്പുര എന്നിവരുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പിന്നും കേരള വാട്ടർ അതോറിറ്റിക്കും പരാതി നൽകി. തിരൂരങ്ങാടി താഴച്ചിന മുതൽ കുണ്ടുചിന വരെയുള്ള ഭാഗത്ത് ഭാരമേറിയ ബസുകൾ, ടോറസ് വാഹനങ്ങൾ, ലോഡ് കയറ്റിയ ലോറികൾ എന്നിവ ദിവസേന സഞ്ചരിക്കുന്ന പ്രധാന റോഡിലാണ് നിയമവിരുദ്ധമായി പി.വി.സി. പൈപ്പുകൾ സ്ഥാപിച്ചിരിക്കുന്നതെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടി. ഇത്തരമൊരു റോഡിൽ ദീർഘകാല ഉപയോഗത്തിന് പി.വി.സി. പൈപ്പുകൾ അനുയോജ്യമാണോയെന്ന് സാങ്കേതികമായി പരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു.പദ്ധതിയുടെ പ്രവൃത്തി പൂർത്തിയാകുന്നതിന് മുമ്പുതന്നെ താഴച്ചിന സ്കൂളിന് മുന്നിലെ ട്രാൻസ്ഫോർമറിന് സമീപം സ്ഥാപിച്ച പൈപ്പ് പൊട്ടി അറ്റകുറ്റപ്പണി നടത്തേണ്ടിവന്നത് ആശങ്ക വർധിപ്പിക്കുന്നതാണെന്നും […] - [എസ്എസ്എഫ് തേഞ്ഞിപ്പലം ഡിവിഷൻ അനലൈസ](https://tirurangaditoday.in/ssf-thenjipalam-division-analysis/): എസ് എസ് എഫ് തേഞ്ഞിപ്പലം ഡിവിഷൻ അനലൈസ ചേലേമ്പ്ര ചക്കുളങ്ങരയിൽ സമാപിച്ചു. അനലൈസ ഡിവിഷൻ പ്രസിഡൻ്റ് മുഹ്സിൻ ശാമിൽ ഇർഫാനിയുടെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡണ്ട് ജഅ്ഫർ ശാമിൽ ഇർഫാനി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അനസ് നുസ് രി, എക്സിക്യൂട്ടീവ് അംഗം ഇബ്രാഹിം ഫാസിൽ നിയന്ത്രിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. അബ്ദുൽ മജീദ്, എക്സിക്യൂട്ടീവ് അംഗം ഇസ്മായിൽ ഹാഷിമി സംബന്ധിച്ചു. മുഹമ്മദ് ജാബിർ ടി കെ സ്വാഗതവും ആദിൽ അമീൻ നന്ദിയും പറഞ്ഞു. ഫോട്ടോ: എസ് എസ് എഫ് തേഞ്ഞിപ്പലം ഡിവിഷൻ അനലൈസ ജില്ലാ പ്രസിഡണ്ട് ജഅ്ഫർ ശാമിൽ ഇർഫാനി ഉദ്ഘാടനം ചെയ്യുന്നു - [ബംഗളൂരുവിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും മരിച്ചു](https://tirurangaditoday.in/driver-and-conductor-killed-after-ksrtc-bus-overturns-in-bengaluru/): ബംഗളൂരുവിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും മരിച്ചു. കോഴിക്കോട്-ബെംഗളൂരു കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ദാരുണാന്ത്യം. ബെംഗളൂരു രാമനഗര ബിഡതിയില്‍ രാവിലെ 6.40നായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് സൂചനാ ബോര്‍ഡില്‍ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. കണ്ടക്ടര്‍ എൻ എം അരുൺ തല്‍ക്ഷണം മരിച്ചു. ഡ്രൈവർ ബിജിലേഷ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ബെംഗളൂരു-മൈസൂരു എക്സ്പ്രസ് ഹൈവേയിലാണ് അപകടമുണ്ടായത്. അപകടത്തിൽ പരുക്കേറ്റ നാല് പേരുടെ നില ഗുരുതരമാണ്. അപകടത്തിൽ പരുക്കേറ്റ യാത്രക്കാരെ രാജരാജേശ്വരി മെഡിക്കൽ കോളേജ് ആശുപത്രിയിലും, വിടതി കെമ്പണ്ണാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോഴിക്കോട് ഡിപ്പോയുടെ ATC 129 ബസാണ് അപകടത്തിൽപ്പെട്ടത്. - [പ്രതിഷേധത്തിന് ഫലമുണ്ടായി, സര്‍ക്കിള്‍ ഓഫീസ് തിരൂരങ്ങാടിയില്‍ തന്നെ; പുനരാരംഭത്തിന് നടപടികള്‍ തുടങ്ങി](https://tirurangaditoday.in/protests-bear-fruit-circle-office-remains-in-tirurangadi-steps-have-been-taken-to-reopen/): തിരൂരങ്ങാടി: ശക്തമായ പ്രതിഷേധങ്ങള്‍ക്കും ജനകീയ ഇടപെടലുകള്‍ക്കുമൊടുവില്‍ തിരൂരങ്ങാടി സര്‍ക്കിള്‍ ഓഫീസ് പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നാണ് സൂചന. നടപടികളുടെ ഭാഗമായി താനൂര്‍ ഡി.വൈ.എസ്.പി സുനില്‍ പുളിക്കല്‍ ചെമ്മാട്ടെ മുന്‍ സര്‍ക്കിള്‍ ഓഫീസ് കെട്ടിടവും പരിസരവും സന്ദര്‍ശിച്ച് പരിശോധന നടത്തി. പരപ്പനങ്ങാടി, തിരൂരങ്ങാടി പൊലീസ് സ്റ്റേഷനുകളെ ഉള്‍പ്പെടുത്തിയാണ് തിരൂരങ്ങാടി സര്‍ക്കിള്‍ രൂപീകരിക്കുക. കല്‍പകഞ്ചേരിയില്‍ പുതിയ സര്‍ക്കിള്‍ ഓഫീസ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിച്ചത്. തിരൂരങ്ങാടി സർക്കിൾ ഓഫീസ് കൽപ്പകഞ്ചേരി സർക്കിൾ ഓഫീസിന് കീഴിൽ ആക്കാനായിരുന്നു തീരുമാനം ഉണ്ടായിരുന്നത്. തിരൂരങ്ങാടി സ്റ്റേഷൻ പരിധിയിലുള്ള മൂന്നിയൂർ ചേളാരി, എ ആർ നഗർ കുന്നുംപുറം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് സർക്കിൾ ഓഫീസിലേക്ക് പോകാൻ 30 കിലോമീറ്ററിലേറെ ദൂരമുണ്ട്. ഇത്രയും ദൂരെ യുള്ള ഓഫീസിൽ വിവിധ ആവശ്യങ്ങൾക്ക് പോകുന്നത് ഏറെ പ്രയാസമാണ്. പി.എം.എ സമീര്‍ എം.എല്‍.എ ആഭ്യന്തര വകുപ്പ് മന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്യുകയും തിരൂരങ്ങാടി […] - [ആസ്സാമിലെ വെള്ളപൊക്കത്തിൽ തിരൂരങ്ങാടി സ്വദേശി മരണപ്പെട്ടു](https://tirurangaditoday.in/tirurangadi-native-dies-in-assam-floods/): തിരൂരങ്ങാടി: ആസ്സാമിലെ വെള്ളപൊക്കത്തിൽ അപകടത്തിൽ പെട്ട് തിരൂരങ്ങാടി സ്വദേശി മരണപെട്ടു. തിരുരങ്ങാടി താഴെച്ചിനസ്വദേശിയും മണ്ണാർക്കാട് എം ഇ എസ് കോളേജിന് സമീപം താമസിക്കുന്നവി.പി അബ്ദുൽ അസീസ് (54) ആണ് ആസ്സാമിലെ കോമള ബെഗനിൽ മരിച്ചത്. നഴ്സറി ഗാർഡൻ ജോലിക്കാരൻ ആയിരുന്നു. ഒരു മാസം മുമ്പാണ് ജോലിക്ക് പോയത്.ഇദ്ധേഹം ജോലിയെടുക്കുന്ന സ്ഥാപനത്തിന് സമീപം പുഴ കരകവിഞ്ഞതിനെ തുടർന്ന് ഉച്ചയോടെ ജോലി നിർത്തി തിരിച്ചു പോകുമ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു.തിരച്ചിലിനൊടുവിൽ മൃതദേഹം കിട്ടുകയായിരുന്നു. കബറടക്കം മലപ്പുറം മുണ്ടുപറമ്പ് മഹല്ല് ജുമാ മസ്ജിദിൽ. ഭാര്യ മാർ, സലീന മണ്ണാർക്കാട്പരേതയായ ബുഷ്റ മുണ്ടുപറമ്പ്. 5 മക്കളുണ്ട്. - [പാണക്കാട് മണ്ണിടിഞ്ഞ പ്രദേശം വിദഗ്ധ സമിതി സന്ദർശിച്ചു; ഗതാഗതം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് തീരുമാനം നാളെ](https://tirurangaditoday.in/expert-committee-visits-panakkad-landslide-area-decision-on-restoration-of-traffic-to-be-taken-tomorrow/): മലപ്പുറം : നാടുകാണി – പരപ്പനങ്ങാടി സംസ്ഥാന പാതയിൽ പാണക്കാട് മണ്ണിടിച്ചിൽ സംഭവിച്ച പ്രദേശത്തെ ഗതാഗതം പുനർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി പ്രദേശം സന്ദർശിച്ചു. ജിയോളജി, മണ്ണ് സംരക്ഷണ വകുപ്പ് മോട്ടോർ വാഹന വകുപ്പ്, പോലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപന വകുപ്പ്, ഫയർ ആൻ്റ റസ്‌ക്യൂ, പൊതുമരാമത്ത് റോഡ്‌സ്, ദുരന്ത നിവാരണ വിഭാഗത്തിലെ ഉദ്യോഗസ്ഥർ, ഹസാർഡ് അനലിസ്റ്റ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. സമിതി നാളെ (ഓഗസ്റ്റ് 7)ജില്ലാ കളക്റ്റർക്ക്റിപ്പോർട്ട് നൽകും. ഈ റിപ്പോർട്ടിൻ്റെ ത്തിസ്ഥാനത്തിൽ ഗതാഗതം പുനസ്ഥാപിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കും - [ദുരിതാശ്വാസ ക്യാംപുകളായ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കാന്‍ അനുമതി](https://tirurangaditoday.in/permission-to-declare-holidays-for-schools-that-are-relief-camps/): മലപ്പുറം: മഴക്കെടുതിയെ തുടർന്ന് മലപ്പുറം ജില്ലയില്‍ നിലവില്‍ ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കാന്‍ അതത് സ്ഥാപന മേധാവികള്‍ക്ക് ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ അനുമതി നല്‍കി. ദുരിതബാധിതരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതിന്റെ ഭാഗമായി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് നിലവില്‍ ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിച്ചു വരുന്നത്. ക്യാംപുകളുടെ പ്രവര്‍ത്തനം അധ്യയനത്തെ ബാധിക്കുന്ന പക്ഷം സ്ഥാപന മേധാവികള്‍ക്ക് സ്വന്തം നിലയില്‍ അവധി പ്രഖ്യാപിക്കാമെന്നാണ് ജില്ലാ കളക്ടററുടെ ഉത്തരവ്. ജില്ലയില്‍ ഇപ്പോഴത്തെ കണക്കനുസരിച്ച് ഏറനാട്, കൊണ്ടോട്ടി, തിരൂരങ്ങാടി താലൂക്കുകളിലായി അഞ്ചു ദുരിതാശ്വാസ ക്യാംപുകളാണ് പ്രവര്‍ത്തിക്കുന്നത്. ഏറനാട് താലൂക്കിലെ വല്ല്യട്ടിപ്പറമ്പ് അങ്കണവാടി, കൊണ്ടോട്ടി താലൂക്കിലെ നെടിയിരുപ്പ് ജി.ഡബ്ലിയു.യു.പി.എസ്., മൊറയൂര്‍ ജി.എം.എല്‍.പി.സ്‌കൂള്‍, തിരൂരങ്ങാടി താലൂക്കിലെ തട്ടാന്‍ചേരിമല ജി.എല്‍.പി.എസ്., ചെറൂര്‍ ചാക്കീരി അഹമ്മദ്കുട്ടി സ്മാരക ജി.എം.യു.പി.എസ്. എന്നിവിടങ്ങളിലായി 13 കുടുംബങ്ങളിലെ 19 പുരുഷന്‍മാര്‍, 20 സ്ത്രീകള്‍, 10 കുട്ടികളുള്‍പ്പെടെ 49 പേരാണ് കഴിയുന്നത്. - [വിവരാവകാശ നിയമപ്രകാരം വിവരം സൗജന്യമായി നൽകണം; തിരൂരങ്ങാടി നഗരസഭയ്ക്ക് വിവരാവകാശ കമ്മീഷന്റെ ഉത്തരവ്](https://tirurangaditoday.in/right-to-information-commission-orders-tirurangadi-municipality-to-provide-information-free-of-cost-under-right-to-information-act/): തിരൂരങ്ങാടി: വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട വിവരങ്ങൾ ലഭ്യമാക്കിയില്ലെന്ന പരാതിയിൽ തിരൂരങ്ങാടി നഗരസഭയ്‌ക്കെതിരെ വിവരാവകാശ കമ്മീഷനിൽ നൽകിയ രണ്ടാം അപ്പീലിൽ വിവരാവകാശ പ്രവർത്തകൻ അബ്ദുൽ റഹീം പൂക്കത്തിന് അനുകൂലമായി സംസ്ഥാന വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടു.സംസ്ഥാന വിവരാവകാശ കമ്മീഷണർ സണ്ണിച്ചൻ പി. ജോസഫാണ് ഹർജി പരിഗണിച്ച്, അപേക്ഷകനു ആവശ്യപ്പെട്ട വിവരങ്ങൾ സൗജന്യമായി നൽകാൻ നഗരസഭയ്ക്ക് നിർദേശം നൽകിയത്. കൂടാതെ, പള്ളിപ്പടി ഐസ് കമ്പനിയുടെ മുന്നിലൂടെ ഉണ്ടായിരുന്ന തോട് നഗരസഭയുടെ ആസ്തി രജിസ്റ്ററിൽ കാലികമാക്കി ആസ്തി രജിസ്റ്ററിന്റെ (Updated Asset Register) പകർപ്പും അപേക്ഷകനു ലഭ്യമാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുമുമ്പ് തോട് ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തി നൽകാൻ ഉത്തരവ് ഉണ്ടായിരുന്നതാണ്. വിവിധ സർക്കാർ ഉത്തരവുകൾ ഉണ്ടായിട്ടും ആസ്തി രജിസ്റ്റർ കാലികമാക്കുന്നതിൽ തിരൂരങ്ങാടി നഗരസഭ വീഴ്ച വരുത്തിയിരിക്കുകയാണ്.വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷകൾക്ക് സമയബന്ധിതമായും പൂർണമായും വിവരങ്ങൾ നൽകേണ്ടത് പൊതുഅധികാരികളുടെ നിയമപരമായ ബാധ്യതയാണെന്ന് കമ്മീഷന്റെ ഉത്തരവ് വീണ്ടും ഓർമ്മിപ്പിക്കുന്നതാണെന്ന് വിവരാവകാശ പ്രവർത്തകൻ അബ്ദുൽ റഹീം പൂക്കത്ത് പറഞ്ഞു.വിവരാവകാശ നിയമത്തിന്റെ […] - [വള്ളിക്കുന്നിന്റെ നവവികസന കുതിപ്പിന് തുടക്കം: ' വി ഫോർവേഡ് ഫ്യൂച്ചർ വള്ളിക്കുന്ന് സമ്മിറ്റ്' 7-ന് ചേളാരിയിൽ നടക്കും](https://tirurangaditoday.in/vallikunnus-new-development-leap-begins-we-forward-future-vallikunnu-summit-to-be-held-in-chelari-on-august-7th/): വള്ളിക്കുന്ന് നിയോജകമണ്ഡലത്തെ എല്ലാ മേഖലകളിലും മാതൃകാപരമായി ഉയർത്തുകയും വരുംതലമുറയ്ക്കായി ഒരു സുസ്ഥിര വികസന മാതൃക കെട്ടിപ്പടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന വികസന കോൺക്ലേവ് ‘V Forward Future Vallikkunnu Summit — സമഗ്ര വികസന പദ്ധതി രേഖാ സമർപ്പണം’ 2026 ഓഗസ്റ്റ് 07 വെള്ളിയാഴ്ച ചേളാരി സെഞ്ച്വറി കൺവെൻഷൻ സെന്ററിൽ വെച്ച് വിപുലമായ പരിപാടികളോടെ നടക്കും. മണ്ഡലത്തിലെ ജനങ്ങളുടെ ദീർഘകാല ആവശ്യങ്ങളും ഭാവിയിലെ നഗരവൽക്കരണ സാദ്ധ്യതകളും മുൻനിർത്തി തയ്യാറാക്കിയ ഈ ബൃഹദ് വികസന രേഖയുടെ അവതരണവും ചർച്ചയുമാണ് സമ്മിറ്റിലെ പ്രധാന ആകർഷണം.വിവിധ കമ്മിറ്റികളുടെ ഒരു മാസത്തെ ചർച്ചകൾക്കും ജനകീയ നിർദ്ദേശങ്ങൾക്കും ശേഷം രൂപപ്പെടുത്തിയ വിഷൻ ഡോക്യുമെന്റ് (കരട്)പ്രകാശനം ചെയ്യും; അടുത്ത 5 വർഷത്തിനുള്ളിൽ നടപ്പിലാക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കും: ടി. വി. ഇബ്രാഹിം എം.എൽ.എ ഈ വികസന സമ്മിറ്റിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, ഭരണ രംഗങ്ങളിലെ പ്രമുഖർ പങ്കാളികളാകും. കേരളത്തിന്റെ മുഖ്യമന്ത്രി വി. ഡി. സതീശൻ രാവിലെ 10 മണിക്ക് പരിപാടിയുടെ […] - [പനയത്തിൽ ഭാഗത്തെ നടപ്പാതയിലെ വെള്ളക്കെട്ട്; പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു](https://tirurangaditoday.in/waterlogging-on-the-sidewalk-in-panayathil-public-works-officials-visited-the-site/): പരപ്പനങ്ങാടി: പരപ്പനങ്ങാടി–ചെമ്മാട് സംസ്ഥാനപാതയിൽ പനയത്തിൽ പള്ളിക്ക് മുൻവശത്തെ നടപ്പാതയിൽ മഴവെള്ളവും മലിനജലവും കെട്ടിക്കിടന്ന് കാൽനടയാത്രക്കാർ ദുരിതമനുഭവിക്കുന്നതായി മനുഷ്യാവകാശ പ്രവർത്തകനും വിവരാവകാശ ആക്ടിവിസ്റ്റുമായ അബ്ദുറഹീം പൂക്കത്ത് നൽകിയ പരാതിയെ തുടർന്ന് സിറാജ് വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു ഇതേ തുടർന്ന് പൊതുമരാമത്ത് വകുപ്പ് റോഡ്സ് അധികൃതർ സ്ഥലം സന്ദർശിച്ചു. പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ റിഥു, ഓവർസിയർ സഫീർ, പൊതുപ്രവർത്തകനായ അബ്ദുറഹീം പൂക്കത്ത് എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലപരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ ഡ്രൈനേജിന് മുകളിൽ സ്ഥാപിച്ച സ്ലാബിന്റെ നിർമാണരീതിയും, മഴവെള്ളം ഡ്രൈനേജിലേക്ക് ഒഴുകിപ്പോകുന്നതിനുള്ള സൗകര്യങ്ങളുടെ അപര്യാപ്തതയും, ഇന്റർലോക്ക് കട്ടകൾ പാകാതെ ഒഴിവാക്കിയ ഭാഗങ്ങളും, ഹാൻഡ് ഡ്രിൽ സ്ഥാപിക്കുന്നതിനായി മഴവെള്ളം ഒഴിവായി പോകേണ്ട റോഡിലേക്കുള്ള ഭാഗം ഉയർത്തിയതിനാൽ മഴവെള്ളം റോഡിലേക്ക് ഇറങ്ങാത്ത സ്ഥിതിയാണെന്നുംനേരിൽ വിലയിരുത്തി. മഴക്കാലത്ത് നടപ്പാതയിൽ വെള്ളക്കെട്ട് രൂപപ്പെടുന്നതിനാൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർക്ക് നേരിടേണ്ടിവരുന്ന ദുരിതവും ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി. പ്രശ്നത്തിന് അടിയന്തരമായി സ്ഥിരമായ പരിഹാരം കാണുന്നതിനായി ആവശ്യമായ സാങ്കേതിക പരിശോധന നടത്തി അനുമതി ലഭ്യമാക്കി അടിയന്തര […] - [തിരൂരങ്ങാടിയിൽ കുടിവെള്ള പദ്ധതിക്കായി പൊളിച്ച റോഡുകൾ 15 ദിവസത്തിനുള്ളിൽ നന്നാക്കാൻ തീരുമാനം](https://tirurangaditoday.in/decision-to-repair-roads-demolished-for-drinking-water-project-in-tirurangadi-within-15-days/): തിരൂരങ്ങാടി നഗരസഭയിലെ റോഡ് പുനരുദ്ധാരണം 15 ദിവസത്തിനകം പൂർത്തിയാക്കണം – പി.എം.എ. സമീർ എം.എൽ.എ തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ പരിധിയിൽ അമൃത്, നഗരസഞ്ചയം എന്നീ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പ ലൈൻ സ്ഥാപിക്കുന്നതിനു റോഡ് കുഴിച്ച ഭാഗങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ 15 ദിവസത്തിനകം പൂർത്തീകരിക്കാൻ തീരുമാനമായി. തിരൂരങ്ങാടി നിയോജക മണ്ഡലം എം.എൽ.എ പി.എം.എ. സമീറിന്റെ അധ്യക്ഷതയിൽ ബന്ധപ്പെട്ട വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും, ഉദ്യോഗസ്ഥരുടെയും, കരാറുകാരുടെയും, യോഗത്തിലാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്. പൊതുമരാമത്ത് വകുപ്പ് (റോഡ്സ്), കേരള വാട്ടർ അതോറിറ്റി പ്രോജക്ട് വിഭാഗം, കേരള വാട്ടർ അതോറിറ്റി പി.എച്ച് വിഭാഗം, തിരൂരങ്ങാടി നഗരസഭ എന്നിവയിലെ ഉദ്യോഗസ്ഥരും, പ്രവർത്തി ഏറ്റെടുത്ത കരാറുകാരും യോഗത്തിൽ പങ്കെടുത്തു. റോഡ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ വൈകുന്നത് ജനങ്ങൾക്ക് വലിയ യാത്രാദുരിതവും അപകടസാധ്യതയും സൃഷ്ടിക്കുന്ന സാഹചര്യമാണെന്ന് യോഗത്തിൽ എം.എൽ.എ ചൂണ്ടിക്കാട്ടി. ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന റോഡിൽ പുനരുദ്ധാരണ പ്രവർത്തികൾ വൈകുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും, ഇനി ഒരു തരത്തിലുള്ള കാലതാമസവും ഉണ്ടാകാതെ […] - [തേഞ്ഞിപ്പലത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി](https://tirurangaditoday.in/youth-found-hanging-in-thenjipalam/): തേഞ്ഞിപ്പാലം : യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെനക്കലങ്ങാടി പയനാട്ട് വീട്ടിൽ ജയരാജൻ്റെ മകൻ ഇന്ദ്രജിത്ത് (23) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 ന് വീട്ടിലെ കിടപ്പു മുറിയിൽ ഹുക്കിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിയ നിലയിൽ കണ്ടത്. തേഞ്ഞിപ്പാലം പോലീസ് ഇൻക്വസ്റ്റ് നടത്തി. - [പാണക്കാട് എടയിപ്പാലത്തെ റോഡിൽ വീണ മണ്ണ് നീക്കം ചെയ്തു; ഇന്ന് ഗതാഗതത്തിന് തുറന്നു കൊടുക്കും](https://tirurangaditoday.in/soil-removed-from-panakkad-edai-bridge-will-be-opened-for-traffic-today/): പാണക്കാട് എടയിപ്പാലത്തെ മണ്ണ് നീക്കം ചെയ്തു; ഇന്ന് ഗതാഗതത്തിന് തുറന്നു കൊടുക്കും മണ്ണിടിച്ചിലിനെത്തുടർന്ന് ഗതാഗതം നിലച്ച നാടുകാണി – പരപ്പനങ്ങാടി സംസ്ഥാനപാതയിലെ മണ്ണ് പൂർണമായും നീക്കം ചെയ്ത് ഗതാഗതത്തിന് സജ്ജമായി. ഇന്നലെ മലപ്പുറം അഗ്നിരക്ഷാ സേനയുടെനേതൃത്വത്തിൽ മണ്ണ് നീക്കം ചെയ്തിരുന്നു.രണ്ട് ദിവസങ്ങളിലായി 373 ലോഡ് മണ്ണ് ആണ് നീക്കം ചെയ്തത്.ഇതോടെ തിങ്കളാഴ്ച രാവിലെ യാണ് മണ്ണിടിഞ്ഞത്.മണ്ണ് പൂർണമായും നീക്കിയെങ്കിലും റോഡിലെ ചെളി വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയാവുമെന്ന സാഹചര്യത്തിൽ മലപ്പുറം അഗ്നിരക്ഷാ സേനയുടെ മൊബൈൽ ടാങ്ക് യൂണിറ്റ് രണ്ടര മണിക്കൂറോളം വെള്ളം പമ്പ് ചെയ്ത് റോഡിലെ ചെളി പൂർണമായും നീക്കം ചെയ്താണ് ഗതാഗതസജ്ജമാക്കിയത്. മലപ്പുറം ഫയർ സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂർ, അസി. സ്റ്റേഷൻ ഓഫീസർ കെ. പ്രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് മലപ്പുറം നഗരസഭയുടെയും വിവിധ വകുപ്പുകളുടെയുംസിവിൽ ഡിഫെൻസ് അടക്കമുള്ള സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ബുധനാഴ്ച്ച വൈകിട്ട് ഏഴ് മണിയോടെ റോഡ് പൂർണതോതിൽ ഗതാഗതയോഗ്യമാക്കിയത്. ഇന്ന് രാവിലെ മന്ത്രി പികെ ബഷീറിൻ്റെ […] - [വേങ്ങര ചേറൂർ സ്വദേശിയായ നൃത്തധ്യാപികയെ ലോഡ്ജിൽ കൊലപ്പെടുത്തി തേഞ്ഞിപ്പലം സ്വദേശി കീഴടങ്ങി](https://tirurangaditoday.in/https-tirurangaditoday-in-wp-admin-profile-php/): തൃശൂർ : വേങ്ങര ചേറൂർ സ്വദേശിയായ നൃത്തധ്യാപികയെ ലോഡ്ജിൽ കൊലപ്പെടുത്തിയ തേഞ്ഞിപ്പാലം സ്വദേശി പിടിയിൽ. ചേറൂർ വില്ലേജ് ഓഫിസിന് താഴെ തീണ്ടേക്കാട് തേനക്കാട്ടിൽ )തോട്ടുങ്ങൽ വെള്ളേരി നാരായണന്റെ ഭാര്യ ധനലക്ഷ്മി (55) ആണ് കൊല്ലപ്പെട്ടത്. ചെറുതുരുത്തി പോലീസ് സ്റ്റേഷൻ പരിധിയിലെ ഹനാൻ ലോഡ്ജിൽ വെച്ചാണ് സംഭവം.​സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ തേഞ്ഞിപ്പലം ചെനക്കലങ്ങാടി മതിലൻചേരി വിഗീഷ് നിവാസിൽ വിഗീഷ് (39) പോലീസിൽ കീഴടങ്ങി.​ഇന്ന് ബുധനാഴ്ച (ഓഗസ്റ്റ് 5) ആണ് കൊലപാതകം നടന്നത്. ധനലക്ഷ്മിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതി തന്നെ നേരിട്ട് സ്റ്റേഷനിലെത്തി കുറ്റം സമ്മതിക്കുകയായിരുന്നു. സംഭവത്തിൽ ചെറുതുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വർഷങ്ങളായി അടുപ്പത്തിലുള്ള ഇരുവരും കഴിഞ്ഞ ദിവസമാണ് ഹന്ന റെസിഡൻസി ലോഡ്ജിൽ മുറിയെടുത്തത്. ഇവിടെ വെച്ച് വിവാഹം കഴിക്കണമെന്ന ആവശ്യത്തെ തുടർന്ന് ഇരുവരും തമ്മിൽ തർക്കം ഉണ്ടായി എന്നാണ് അറിയുന്നത്. മദ്യലഹരിയിൽ ആയിരുന്നു വിഗീഷ് ധനലക്ഷ്മിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് നിഗമനം. […] - [വെന്നിയൂർ സ്വദേശി എൻ എം മുഹമ്മദ് മുസ്തഫ സഖാഫി അന്തരിച്ചു](https://tirurangaditoday.in/venniyoor-native-n-m-muhammed-mustafa-sakhafi-passes-away/): തിരൂരങ്ങാടി: വെന്നിയൂർ ബദരിയ്യ നഗർ നരിമടക്കൽ എൻ എം ആലിക്കുട്ടി മുസ്‌ലിയാർ മകൻ മുഹമ്മദ് മുസ്തഫ സഖാഫി (49) നിര്യാതനായി. കേരള മുസ്‌ലിം ജമാഅത്ത് യൂണിറ്റ് ജനറൽ സെക്രട്ടറിയാണ്.ഭാര്യ : സുമയ്യ ചെട്ടിപ്പടിമക്കൾ : മുഹമ്മദ് ഇസ്മാഈൽ (എസ്എസ്എഫ് യൂണിറ്റ് പ്രസിഡൻ്റ്)മുഹമ്മദ് സഹൽ,ഫാത്വിമ മാജിദ ,ഫാത്വിമ ഫർവ .സഹോദരങ്ങൾ:യാസിർ, ഹുസൈർ, സൈനുദ്ദീൻ സഖാഫി തഖിയ്യുദ്ദീൻഹന്നത്ത്, റഹ്മത്തുന്നിസസുമാനത്ത്, സനിയ്യ. - [ഭരണത്തിലേറി 6 മാസത്തിനുള്ളിൽ 75 വികസന സേവന പ്രവർത്തനങ്ങളുമായി തെന്നല പഞ്ചായത്ത് ഭരണസമിതി](https://tirurangaditoday.in/thennala-panchayat-administrative-committee-has-undertaken-75-development-service-activities-within-6-months-of-taking-office/): ആറുമാസം… 75-ലധികം വികസന-സേവന പ്രവർത്തനങ്ങളുടെ മുന്നേറ്റം 2025 ഡിസംബർ 20-ന് ചുമതലയേറ്റ തെന്നല ഗ്രാമപഞ്ചായത്ത് ഭരണസമിതി, വെറും ആറുമാസത്തിനുള്ളിൽ തന്നെ വികസനത്തിലും ജനസേവന രംഗത്തും ശ്രദ്ധേയമായ മുന്നേറ്റമാണ് കൈവരിച്ചത്. ഏകദേശം രണ്ട് മാസം നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്നിട്ടും വികസന പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചു. ഈ കാലയളവിൽ 50-ഓളം പൊതുമരാമത്ത് പ്രവൃത്തികൾ പൂർത്തീകരിച്ചു. വർഷങ്ങളായുള്ള ജനങ്ങളുടെ ആവശ്യമായിരുന്ന അറക്കൽ–ഒഴൂർ റോഡിന്റെ BM പ്രവൃത്തി യാഥാർത്ഥ്യമാക്കി. കുളങ്ങര ലിങ്ക് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കി ജനങ്ങൾക്ക് സമർപ്പിക്കുകയും ചെയ്തു. റോഡ് വികസനത്തിന് തടസ്സമായിരുന്ന HT വൈദ്യുതി പോസ്റ്റുകൾ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വെറും മൂന്ന് ദിവസത്തിനകം മാറ്റിസ്ഥാപിച്ച് പ്രവൃത്തികൾ വേഗത്തിലാക്കാനും സാധിച്ചു. ദേശീയപാതയോരത്ത് വർഷങ്ങളായി ജനങ്ങൾ നേരിട്ടിരുന്ന മഴവെള്ളക്കെട്ട്, ഡ്രൈനേജ് പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി ദേശീയപാത അതോറിറ്റിയിൽ (NHAI) നിന്ന് ₹1 കോടി 17 ലക്ഷം രൂപ അനുവദിപ്പിക്കാൻ പഞ്ചായത്തിന് സാധിച്ചു. ഈ തുക ഉപയോഗിച്ച് ദേശീയപാതയിലെ ഡ്രൈനേജ് […] - [സൗജന്യ ആധാര്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്താം: നിര്‍ദേശങ്ങളുമായി കേരള ഐ.ടി. മിഷൻ](https://tirurangaditoday.in/kerala-it-mission-with-suggestions-on-how-to-avail-free-aadhaar-services/): മലപ്പുറം : ആധാര്‍ അധിഷ്ഠിത സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായി വിവിധ സൗജന്യ സേവനങ്ങളുമായി കേരള സംസ്ഥാന വിവരസാങ്കേതികവിദ്യ മിഷന്‍. നിലവില്‍ ആധാറില്‍ സജീവമായ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്തിട്ടുള്ളവര്‍ക്ക് ഇ-ആധാര്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ഇതിലൂടെ ഇമെയിലിലേക്ക് എന്‍ക്രിപ്റ്റ് ചെയ്ത ആധാര്‍ വിവരങ്ങള്‍ അയക്കാനോ പ്രിന്റ് എടുക്കാനോ സാധിക്കും. കൂടാതെ ആധാറില്‍ ഇതുവരെ മൊബൈല്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് പുതിയതായി നമ്പര്‍ ബന്ധിപ്പിക്കുന്നതിനും മേല്‍വിലാസം മാറ്റുന്നതിനുമായി 75 രൂപ നിരക്കില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി സേവനം ലഭ്യമാണ്. പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ആധാര്‍ രേഖകള്‍ സൗജന്യമായി ഓണ്‍ലൈനായി പുതുക്കുന്നതിനുള്ള കാലാവധി 2027 ജൂണ്‍ 14 വരെ നീട്ടിയിട്ടുണ്ട്. 5 മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികളുടെ നിര്‍ബന്ധിത ബയോമെട്രിക് പുതുക്കലും പൂര്‍ണ്ണമായും സൗജന്യമാണ്. പൊതുജനങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍, ഐ.ടി. മിഷന്റെ അംഗീകൃത ആധാര്‍ കേന്ദ്രങ്ങള്‍ എന്നിവ വഴി ഈ സേവനങ്ങള്‍ പ്രയോജനപ്പെടുത്താവുന്നതാണ്. - [സൈക്കിളിൽ തട്ടി വീണ സ്കൂട്ടർ യാത്രക്കാരൻ കാർ കയറി മരിച്ചു](https://tirurangaditoday.in/a-scooter-rider-who-fell-off-a-bicycle-and-was-hit-by-a-car-died/): വാഴക്കാട് : സൈക്കിളിൽ തട്ടി വീണ സ്കൂട്ടർ യാത്രക്കാരൻ കാർ ദേഹത്ത് കയറി മരിച്ചു. എളമരം പട്ടർതൊടി മുഹമ്മദിൻ്റെ മകൻ റുഫൈദ് (21) ആണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിക്ക് എടവണ്ണപ്പാറ കൊണ്ടോട്ടി റോഡിൽ പെട്രോൾ പമ്പിന് മുൻവശത്ത് വെച്ചായിരുന്നു അപകടം. കൊണ്ടോട്ടി ഭാഗത്തേക്ക് പോകുമ്പോൾ സ്കൂട്ടർ എതിരെ വന്ന സൈക്കിളിൽ തട്ടി റുഫൈദ് റോഡിലേക്ക് മറിഞ്ഞു വീണു. പിറകിൽ വന്ന കാർ റുഫൈദിൻ്റെ ശരീരത്തിലൂടെ കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ എടവണ്ണപ്പാറ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മയ്യിത്ത് ഇന്ന് കബറടക്കും. - [സാക്ഷരത മിഷൻ തുല്യതാ പഠിതാക്കൾക്ക് യാത്രയയപ്പും അവാർഡ് ദാന വിതരണവും നടത്തി](https://tirurangaditoday.in/literacy-mission-organized-a-farewell-party-and-distribution-of-awards-to-the-learners-of-equality/): തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയിൽ ജിഎച്ച്എസ്എസ് സമ്പർക്ക പഠന കേന്ദ്രത്തിൽ +2 പൂർത്തിയാക്കിയ പഠിതാക്കൾക്ക് യാത്രയയപ്പ് നൽകുകയും ആദരിക്കുകയും അവരുടെ തുടർവിദ്യാഭ്യാസത്തിനും ജീവിതവിജയത്തിനും ആശംസകൾ നേരുകയും ചെയ്തശ്രദ്ധേയമായി.ചടങ്ങ് നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ അബ്ദുറഹ്മാൻകുട്ടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു വിദ്യാഭ്യാസം ജീവിതത്തിൽ പുതിയ സാധ്യതകൾ തുറക്കുന്ന ശക്തമായ ഉപാധിയാണെന്നുംപ്രായം വിദ്യാഭ്യാസത്തിന് ഒരിക്കലും തടസ്സമല്ലെന്നും ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു,നന്നമ്പ്ര പഞ്ചായത്ത് പ്രസിഡണ്ട് പച്ചയി മൊയ്തീൻകുട്ടി മാഷ്സ്കൂളിനുള്ള ഉപഹാര സമർപ്പണ ഉദ്ഘാടനം നടത്തി,സാക്ഷരതാ മിഷന്റെ തുല്യതാ പഠനപദ്ധതി സമൂഹത്തിൽ വിദ്യാഭ്യാസ അവസരങ്ങൾ നഷ്ടപ്പെട്ടവർക്ക് പുതിയ പ്രതീക്ഷയും ആത്മവിശ്വാസവും നൽകുന്ന മാതൃകാപരമായ സംരംഭമാണെന്ന് അദ്ദേഹം പറഞ്ഞു നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇക്ബാൽ കല്ലുകൾ അധ്യക്ഷത വഹിച്ചു.തിരൂരങ്ങാടി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ലിജി തോമസ് മുഖ്യപ്രഭാഷണം നടത്തിനേട്ടങ്ങളെ അഭിനന്ദിച്ച അദ്ദേഹം വിദ്യാഭ്യാസ രംഗത്ത് കൂടുതൽ മുന്നേറ്റങ്ങൾ കൈവരിക്കാൻ ആശംസകൾ നേർന്നു. വിദ്യാഭ്യാസ ചെയർപേഴ്സൺ റിഫാ ഫത്താഹ്വാർഡ് കൗൺസിലർ എം. എൻ. നൗഷാദ്,എ.ടി വത്സല , […] - [കക്കാട് സ്വദേശി അഞ്ചുകണ്ടൻ കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മ അന്തരിച്ചു](https://tirurangaditoday.in/anjukandan-kunjipathumma-hajjumma-a-native-of-kakkad-passed-away/): കക്കാട് സ്വദേശി പരേതനായ എട്ടുവീട്ടിൽ അബ്ദുറഹിമാൻ കുട്ടി ഹാജി എന്നവരുടെ ഭാര്യ അഞ്ചുകണ്ടൻ കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മ (79) അന്തരിച്ചു.മക്കൾ : അബ്ദുൽ ഷുക്കൂർ, കുഞ്ഞഹമ്മദ് കുട്ടി, ആമിനക്കുട്ടി, ഹഫ്‌സത്ത് , റംല, ഹസീന, നസീറ, ജംഷീറ . മരുമക്കൾ : എ പി കുഞ്ഞാലി ഹാജി പെരുവള്ളൂർ, ഹംസ കളപ്പാടൻ പൂക്കോട്ടൂർ, ഖാലിദ് പൂഴമ്മൽ മമ്പുറം, മുസ്തഫ കോഴിത്തൊടി ചാത്രതൊടി, ഹൈദ്രോസ് മാസ്റ്റർ കുടുക്കേങ്ങൽ പൊന്മുണ്ടം, മുഹമ്മദ് സഹീർ പട്ടർക്കടവൻ മലപ്പുറം, ബുഷ്‌റ, ഷാഹിനമയ്യിത്ത് നമസ്കാരം വ്യാഴം ഉച്ചക്ക് 12 മണിക്ക് കക്കാട് ജുമാ മസ്ജിദിൽ - [മകന്റെ പാസിംഗ് ഔട്ട് പരേഡ് കാണാന്‍ വീല്‍ ചെയറിലെത്തി വേണുഗോപാലന്‍](https://tirurangaditoday.in/venugopalan-arrives-in-a-wheelchair-to-watch-his-sons-passing-out-parade/): ഇന്ത്യ റിസര്‍വ് ബറ്റാലിയനില്‍ പരിശീലനം പൂര്‍ത്തിയാക്കിയ സേനാംഗങ്ങളുടെ പാസ്സിംഗ് ഔട്ടിന് ശേഷം പരേഡ് ഗ്രൗണ്ട് വികാരപരമായ പല രംഗങ്ങള്‍ക്കും സാക്ഷിയായി. അതിലൊന്ന് ഗുരുവായൂര്‍ ഇരിങ്ങപ്പുറം സ്വദേശി വേണുഗോപാലന്‍ മകന്‍ വിഷ്ണുവിന്റെ പാസിംഗ് ഔട്ട് പരേഡ് കാണാന്‍ വീല്‍ ചെയറിലെത്തിയതാണ്. 15 വര്‍ഷം മുമ്പ് ജോലിക്കിടെ ടെറസില്‍ നിന്ന് വീണ് സ്‌പൈനല്‍ കോഡിന് ക്ഷതം സംഭവിച്ചു അരക്ക് താഴെ തളര്‍ന്നു കിടക്കുന്ന അച്ഛന് സ്വന്തം മകന്‍ പരിശീലനം പൂര്‍ത്തിയാക്കി നാടിനും ജനങ്ങള്‍ക്കും വേണ്ടി സേവനത്തിന് ഇറങ്ങുന്ന മുഹൂര്‍ത്തം കാണാതിരിക്കാനാവില്ലല്ലോ. പരിമിതികളും പ്രയാസങ്ങളും മറികടന്ന് കുടുംബ സമേതമാണ് പരേഡ് വീക്ഷിക്കാന്‍ പാണ്ടിക്കാട് ഐ.ആര്‍.ബി പരേഡ് ഗ്രൗണ്ടില്‍ എത്തിയത്. ബിരുദ പഠനം പൂര്‍ത്തിയാക്കിയ വിഷ്ണു അച്ഛന് ഒരു താങ്ങാവണം അതിനൊരു സര്‍ക്കാര്‍ ജോലി വേണമെന്ന ആ ഗ്രഹത്തോടെയാണ് പി.എസ്.സി പരീക്ഷയെഴുതി കേരള പോലീസില്‍ ചേരുന്നത്. അച്ചന്റെയും അമ്മയുടെയും ആഗ്രഹപൂര്‍ത്തീകരണത്തിന് സാധിച്ചതില്‍ വിഷ്ണുവും ഏറെ സന്തോഷവാനാണ്. പരേഡ് പൂര്‍ത്തിയായ ശേഷം വിഷ്ണു അച്ചന്റെയരികിലേക്ക് ഓടിയെത്തി തന്റെ തൊപ്പി […] - [ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട ബസിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി](https://tirurangaditoday.in/driver-found-hanging-in-bus-parked-at-bus-stand/): പേരാമ്പ്ര ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ്സിനുള്ളിൽ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ പേരാമ്പ്ര: പേരാമ്പ്ര ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ്സിനുള്ളിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നൊച്ചാട് സ്വദേശി കിഴക്കയിൽ ശങ്കരൻ്റെ മകൻ ഹരീഷാണ് (മോനൂട്ടൻ) 40) മരിച്ചത്. ഇന്ന് രാവിലെയാണ് ബസിനുള്ളിൽ ഹരീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.വിവരം അറിഞ്ഞെത്തിയ നാട്ടുകാരും പോലീസും ചേർന്ന് മൃതദേഹം താഴെയിറക്കി. തുടർന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പേരാമ്പ്ര–വടകര–ചാനിയംകടവ് റൂട്ടിൽ സർവീസ് നടത്തുന്ന ദോസ്ത് ബസിലെ ഡ്രൈവറാണ് ഹരീഷ്.അസ്വാഭാവിക മരണത്തിന് കേസെടുത്ത പേരാമ്പ്ര പൊലീസ് അന്വേഷണം ആരംഭിച്ചു. - [ഹൈലൈറ്റ് മാളിലെ ഗെയിം കോർണറിൽ നിരക്കുകൾ കുറച്ചു; തീരുമാനം മൂന്നിയൂർ സൗഹൃദ വേദിയുടെ ഇടപെടലിനെ തുടർന്ന്](https://tirurangaditoday.in/prices-reduced-at-highlight-malls-game-corner-decision-following-intervention-by-munniyur-friendly-venue/): ​തിരൂരങ്ങാടി: ചെമ്മാട് ഹൈലൈറ്റ് മാളിലെ ഗെയിം കോർണറിലെ അമിത നിരക്കുകൾക്കെതിരെ ഉയർന്ന ജനരോഷത്തിന് പിന്നാലെ ഗെയിം നിരക്കുകൾ കുറക്കാൻ മാൾ അധികൃതർ തീരുമാനിച്ചു. നിരക്ക് വർധനവിനെതിരെ മൂന്നിയൂർ സൗഹൃദ വേദി നടത്തിയ ശക്തമായ പ്രതിഷേധത്തെയും ചർച്ചകളെയും തുടർന്നാണ് നടപടി.​സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത വിധം ഉയർന്ന നിരക്കാണ് ഗെയിം കോർണറിൽ ഈടാക്കിയിരുന്നതെന്ന് ചൂണ്ടിക്കാട്ടി മൂന്നിയൂർ സൗഹൃദ വേദി മാൾ അധികൃതർക്ക് പരാതി നൽകുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് സൗഹൃദ വേദി ഭാരവാഹികളുമായി ഹൈലൈറ്റ് മാൾ – ഗെയിം കോർണർ പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് നിരക്കുകൾ കുറക്കാൻ ധാരണയായത്.​ഇതിനെ തുടർന്ന് ​വീഡിയോ ഗെയിമുകൾക്കും ടോയ്സ് ക്രെയിൻ ഗെയിമുകൾക്കും 10% മുതൽ 30% വരെ നിരക്കിളവ് ലഭ്യമാകും. ഇത് മൂലംസാധാരണക്കാർക്കും കുട്ടികൾക്കും കുറഞ്ഞ ചെലവിൽ ഗെയിം കോർണർ പ്രയോജനപ്പെടുത്താൻ സാധിക്കും.​സൗഹൃദ വേദി ചെയർമാൻ അഷ്റഫ് കളത്തിങ്ങൽ പാറ, ഭാരവാഹികളായ ഹംസ പാറക്കടവ്, മുഹമ്മദ് കോയ കൊല്ലഞ്ചേരി, റസാഖ് .വി എന്നിവരും ഹൈലൈറ്റ് മാൾ-ഗെയിം കോർണർ […] - [സൗദിയിൽ വണ്ടിയിടിച്ച് മൂന്നിയൂർ സ്വദേശി മരിച്ചു](https://tirurangaditoday.in/munniyoor-native-dies-after-being-hit-by-car-in-saudi-arabia/): മൂന്നിയൂർ സ്വദേശിസഊദിയിൽ വാഹനാപകടത്തിൽ മരിച്ചു  തിരൂരങ്ങാടി: മൂന്നിയൂർ സ്വദേശിസഊദിയിൽ വാഹനാപകടത്തിൽ മരിച്ചു. മൂന്നിയൂർ ചിനക്കലിലെ പരേതനായ എരണിക്കൽ  അലവിഹാജിയുടെ മകൻ നൗഫൽ (42) ആണ് മരിച്ചത്. റെഡിമെയ്ഡ് ഷോപ്പിലെ ജീവനക്കാരനായിരുന്നു. ജിസാനിലെ  ദർബിൽ ഉണ്ടായ വാഹനാ പകടത്തിലാണ് മരിച്ചത്. ജോലി കഴിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം നടന്നു പോകുമ്പോൾ വണ്ടി ഇടിക്കുകയായിരുന്നു. സജീവ ഐസിഎഫ് പ്രവർത്തകനായിരുന്നു.മാതാവ്: കദീസകുട്ടി ഭാര്യ : നുസൈബ . മക്കൾ : നബീഹ് , ലുബാന  സഹോദരങ്ങൾ:  മുസ്‌തഫ ,ലത്തീഫ് , ജംശീദ്, ഫാത്തിമാബി ,അസ്മാബി, മറിയാമു. - [റിട്ട: ഐഎസ്ആർഒ ഉദ്യോഗസ്ഥൻ നന്നമ്പ്ര സ്വദേശി പി. വാസുദേവൻ അന്തരിച്ചു](https://tirurangaditoday.in/retired-isro-officer-p-vasudevan-a-native-of-nannambra-passes-away/): നന്നമ്പ്ര വെള്ളിയാംപുറം സ്വദേശി പൂഴിക്കൽ വാസുദേവൻ എന്ന ഉണ്ണി (Rtd. ISRO) (75) അന്തരിച്ചു. ഭാര്യ വിജയലക്ഷ്മി (Rtd. Teacher). മക്കൾ: നിഷ, അനൂപ്, മരുമക്കൾ: മധു കോട്ടക്കൽ, സ്മിത തൃശൂർ. സഹോദരങ്ങൾ: പരേതനായ പൂഴിക്കൽഅച്യുതൻകുട്ടി(മണി ), രാധാകൃഷ്ണൻ, പത്മനാഭൻ(അപ്പു), മോഹനൻ, വസുമതി. സംസ്കാരം പൂഴിക്കൽ മഞ്ഞീരിൽ വീട്ടുവളപ്പിൽ ഇന്ന് 02-08-2026 (2 pm) ന് നടത്തപ്പെടും - [കനത്ത മഴയിൽ വീട്ടുമുറ്റത്തെ വെള്ളക്കെട്ടിൽ വീണ് രണ്ടു വയസ്സുകാരൻ മരിച്ചു](https://tirurangaditoday.in/a-scooter-passenger-died-after-a-car-and-scooter-collided-in-chirakkal-tanur-2/): കോഴിക്കോട്: ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ വീട്ടുമുറ്റത്തുണ്ടായ വെള്ളക്കെട്ടിൽ വീണ് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം. കാപ്പാട് കണ്ണങ്കടവ് പടിഞ്ഞാറെ മൂസക്കണ്ടിയിൽ നൗഷാദിന്റെ മകൻ മാഹിൻ ഇറാഷ് ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. പ്രദേശത്ത് കനത്ത മഴ പെയ്തതിനെ തുടർന്ന് സമീപത്തെ റോഡിൽ നിന്ന് കുത്തിയൊലിച്ചെത്തിയ വെള്ളം ഇവരുടെ വീട്ടുമുറ്റത്ത് വലിയ തോതിൽ കെട്ടിക്കിടന്നിരുന്നു. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ മുറ്റത്തേക്കിറങ്ങിയ കുട്ടി അബദ്ധത്തിൽ വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു. അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് കുട്ടിയെ സമീപത്തെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചെങ്കിലും ആരോഗ്യനില തൃപ്തികരമല്ലാത്തതിനെ തുടർന്ന് കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി ഉള്ളിയേരിയിലെ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് വെന്റിലേറ്ററിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ രാത്രി 10 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. - [താനൂർ ചിറക്കലിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു](https://tirurangaditoday.in/a-scooter-passenger-died-after-a-car-and-scooter-collided-in-chirakkal-tanur/): താനൂർ : ചിറക്കലിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കേരളധീശ്വരപുരം മുളന്തലപ്പാട്ട് കെ.ടി.രഞ്ജിത്താണ് (44) മരിച്ചത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കളക് ഷൻ ഏജന്റാണ്. വൈകിട്ട് 3.30നാണ് അപകടം. പരപ്പനങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അങ്ങാടിക്ക് സമീപം എതിർ ദിശയിൽ വരികയായിരുന്നു സ്കൂട്ടറിൽ ഇടിച്ചത്. ഗുരുതര പരുക്കേറ്റതിനാൽ ഉടൻ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. ചികിത്സയിൽ തുടരുന്നതിനിടെ രാത്രിയാണ് മരണം. താനൂർ ടെലിഫോൺ എക്സ്ചേഞ്ചില്‍ നിന്ന് വിരമിച്ച ജീവനക്കാരൻ കുട്ടി നാരായണന്റെ മകനാണ്. ഭാര്യ : സുമി. മക്കൾ : ദേവനന്ദു, ദേവപ്രിയ - [​കൊണ്ടോട്ടി നീറാട് തോട്ടിൽ നാലു വയസ്സുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു;കൂടെയുണ്ടായിരുന്ന കുട്ടിക്കായി തിരച്ചിൽ തുടരുന്നു](https://tirurangaditoday.in/a-four-year-old-boy-drowned-in-the-neerad-stream-in-kondotty-the-search-continues-for-the-child-who-was-with-him/): കൊണ്ടോട്ടി നീറാട് തോട്ടിൽ നാലു വയസ്സുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. നീറാട് കൂനമ്മൽ സ്വദേശിയായ കുട്ടിയാണ് അപകടത്തിൽപ്പെട്ടത്. നീറാട് ഓട്ടോറിക്ഷ ഡ്രൈവറുടെ മകളുടെ കുട്ടിയാണ് അപകടത്തിൽ പെട്ടത്. അപകടസമയത്ത് ഈ കുട്ടിയോടൊപ്പം മറ്റൊരു കുട്ടി കൂടി ഉണ്ടായിരുന്നുവെന്നാണ് വിവരം. ഈ കുട്ടിക്കായി പ്രദേശവാസികളും അധികൃതരും ചേർന്ന് തോട്ടിലും പരിസരത്തും വിപുലമായ തിരച്ചിൽ നടത്തിവരികയാണ്. മരിച്ച കുട്ടിയുടെ മൃതദേഹം നിലവിൽ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. ഒഴുക്കിൽപ്പെട്ട് വരുന്നത് കണ്ട നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് എത്തിക്കും മുമ്പ് വഴി മധ്യേ മരണം സംഭവിക്കുകയായിരുന്നു. നീറാട് ഭാഗത്തുവെച്ചാണ് അപകടം നടന്നത്. കിഴിശ്ശേരി മേഖലയിലൂടെ ഒഴുകുന്ന ഈ തോടിന്റെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും സംശയകരമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി അധികൃതരെ അറിയിക്കണമെന്നും അഭ്യർത്ഥിച്ചു. - [തിരൂർ - മലപ്പുറം റോഡിൽ കോഡൂർ റോഡിലേക്ക് മണ്ണിടിഞ്ഞു വീണു, ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.](https://tirurangaditoday.in/a-landslide-on-the-tirur-malappuram-road-led-to-the-kodur-road-partially-disrupting-traffic/): മലപ്പുറം–തിരൂർ റോഡിലെ വെസ്റ്റ് കോഡൂർ (വടക്കമണ്ണ വളവ്) ഭാഗത്ത് ശക്തമായ മഴയെ തുടർന്ന് റോഡിലേക്ക് മണ്ണിടിഞ്ഞു. ഇതോടെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.കോട്ടക്കലിൽ നിന്ന് മലപ്പുറത്തേക്ക് പോകുന്ന വാഹനയാത്രക്കാർ മറ്റ് വഴികൾ തിരഞ്ഞെടുക്കണമെന്ന് അധികൃതർ അറിയിച്ചു. - [മാസങ്ങൾക്ക് മുമ്പ് വൻ തുക മുടക്കി നവീകരണം നടത്തിയ റോഡ് വാട്ടർ അതോറിറ്റി വെട്ടിപ്പൊളിച്ചു](https://tirurangaditoday.in/the-road-that-was-renovated-at-a-huge-cost-months-ago-has-been-demolished-by-the-water-authority/): പരപ്പനങ്ങാടി: മാസങ്ങൾക്കുമുമ്പ് നവീകരണം പൂർത്തിയാക്കിയ പരപ്പനങ്ങാടി–കടലുണ്ടി റോഡിൽ പീസ് ഓഡിറ്റോറിയത്തിന് മുൻവശത്തായി കേരള വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ ചോർച്ച പരിഹരിക്കുന്നതിനായി കീറിയ ഭാഗം ഇതുവരെ ശാസ്ത്രീയമായി പുനഃസ്ഥാപിക്കാത്തതിനെതിരെ പരാതി നൽകി.പൈപ്പ് ലൈൻ അറ്റകുറ്റപ്പണികൾ പൂർത്തിയായിട്ടും റോഡ് പഴയ നിലയിലേക്ക് പുനഃസ്ഥാപിക്കാത്തതിനാൽ വാഹനയാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഏറെ ബുദ്ധിമുട്ട് നേരിടേണ്ടിവരുന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. മഴക്കാലത്ത് ഈ ഭാഗത്ത് വെള്ളം കെട്ടിനിൽക്കുന്നതും റോഡ് തകർന്ന നിലയിലാകുന്നതും അപകടസാധ്യത വർധിപ്പിക്കുന്നതായും പരാതിയിൽ പറയുന്നു.പൊതുമരാമത്ത് വകുപ്പിന്റെ പുതുതായി നവീകരിച്ച റോഡ് യഥാസമയം പുനഃസ്ഥാപിക്കാതിരുന്നത് പൊതുമുതലിന് നഷ്ടമുണ്ടാക്കുന്നതും ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്നതുമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.അതിനാൽ ബന്ധപ്പെട്ട കേരള വാട്ടർ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും അടിയന്തരമായി ഇടപെട്ട് റോഡ് ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ച് പൂർണമായി പുനഃസ്ഥാപിക്കണമെന്നും, ഇത്തരത്തിലുള്ള അലംഭാവം ആവർത്തിക്കാതിരിക്കാൻ ഉത്തരവാദികൾക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും മോട്ടോർ ആക്സിഡൻറ് പ്രിവൻഷൻ സൊസൈറ്റി ജില്ലാ പ്രസിഡണ്ട് അഷ്റഫ് മനരിക്കൽ ,സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, പി പി […] - [കോണ്‍ഫ്‌ളുവന്‍സ്: ചെമ്മാട് ഖുത്ബുസ്സമാന്‍ പാരന്റ്‌സ് കോണ്‍ക്ലേവ് സംഘടിപ്പിച്ചു](https://tirurangaditoday.in/confluence-chemmad-qutbussaman-organized-a-parents-conclave/): തിരൂരങ്ങാടി: കുട്ടികളുടെ സമഗ്രവളര്‍ച്ചയില്‍ രക്ഷിതാക്കളുടെയും വിദ്യാലയത്തിന്റെയും പങ്ക് ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഖുത്ബുസ്സമാന്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ സംഘടിപ്പിച്ച ‘കോണ്‍ഫ്‌ളുവന്‍സ്’ പാരന്റ്‌സ് കോണ്‍ക്ലേവ് ശ്രദ്ധേയമായി. ചെമ്മാട് താജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ രക്ഷിതാക്കള്‍ ആവേശത്തോടെ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ ടി.പി. ഫൈസല്‍ ഉദ്ഘാടനം ചെയ്തു.എന്‍.എം. സൈനുദ്ദീന്‍ സഖാഫി അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന പ്രധാന സെഷന് പ്രമുഖ എന്‍.എല്‍.പി. പ്രാക്ടീഷണറും ടി.എ./എല്‍.ഡി. ട്രെയ്‌നറുമായ അബ്ദുല്‍ ഹകീം സഖാഫി ആയഞ്ചേരി നേതൃത്വം നല്‍കി. ‘ഡിജിറ്റല്‍ യുഗത്തിലെ കുട്ടികളുടെ വളര്‍ച്ചയും രക്ഷിതാക്കളുടെ പങ്കും’ എന്ന വിഷയത്തെ അധികരിച്ച് അദ്ദേഹം സംസാരിച്ചു. ഡിജിറ്റല്‍ യുഗത്തില്‍ കുട്ടികള്‍ നേരിടുന്ന വെല്ലുവിളികള്‍, പുതിയ രക്ഷാകര്‍തൃ സമീപനങ്ങള്‍, കുട്ടികളുടെ വൈകാരിക ആവശ്യങ്ങള്‍, മൊബൈല്‍സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനം, സൈബര്‍ സുരക്ഷ, ആരോഗ്യകരമായ കുടുംബാന്തരീക്ഷം തുടങ്ങിയ ഗൗരവമേറിയ വിഷയങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. കുട്ടികളുമായി ആരോഗ്യകരമായ ആശയവിനിമയം വളര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയും, കുട്ടികളുടെ ഉന്നമനത്തില്‍ രക്ഷിതാക്കളും അധ്യാപകരും തമ്മിലുള്ള നിരന്തര സഹകരണം എത്രത്തോളം നിര്‍ണായകമാണെന്നും അദ്ദേഹം ഉണര്‍ത്തി. […] - [കൊടിഞ്ഞി കുന്നത്തേരി മുഹമ്മദ് കുട്ടി ഹാജി അന്തരിച്ചു](https://tirurangaditoday.in/kodinji-kunnatheri-muhammed-kutty-haji-passes-away-2/): കൊടിഞ്ഞി സെട്രൽ ബസാർ സ്വദേശി പരേതനായ കുന്നത്തേരി മൂസകുട്ടി എന്നവരുടെ മകൻ കുന്നത്തേരി മുഹമ്മദ് കുട്ടിഹാജി (75) അന്തരിച്ചു. ഭാര്യ കുന്നത്തേരി ഫാത്തിമ ഹജ്ജുമ്മ. മക്കൾ, ഖാസിം, അഫ്സൽ (യുഎഇ), ഹസീബ്, ആമി കുട്ടി, ഹസീന. മരുമക്കൾ: ഹനീഫ വലിയപറമ്പ്, ബുഷ്റ ഫസീല, സഹല, പരേതനായ മുഹമ്മദ് കുട്ടി. മയ്യത്ത് നിസ്കാരം വെള്ളിയാഴ്ച രാവിലെ 10 30 ന് കൊടിഞ്ഞി പള്ളിയിൽ. - [മൂന്നിയൂർ കുന്നത്ത്പറമ്പ് താഴത്തെ പുരയ്ക്കൽ വസുമതി അന്തരിച്ചു](https://tirurangaditoday.in/munniyur-kunnathparamba-lower-purakkal-vasumathi-passes-away/): മൂന്നിയൂർ : കുന്നത്ത് പറമ്പ് സ്വദേശി താഴത്തെപുരക്കൽ പരേതനായ കൃഷ്ണൻ എന്നവരുടെ ഭാര്യ വസുമതി (62) വയസ് മരണപെട്ടു.മക്കൾ -രജീഷ്, സജിനി, ജിനീഷ് (ദുബായ് ),രജിനി.മരുമക്കൾ -ജനാർദ്ദനൻ, അശോകൻ,വിജിത, ശില്പ. സംസ്‍കാരം നാളെ (31/07/26)ന് രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ. - [ഹജ് 2027: തീർഥാടകരെ കേന്ദ്ര ഹജ് കമ്മിറ്റി നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. കേരളത്തിന് 11,148 സീറ്റുകൾ](https://tirurangaditoday.in/hajj-2027-pilgrims-selected-through-lottery-by-central-hajj-committee-kerala-gets-11148-seats/): ഡൽഹി: കേരളത്തിൽ നിന്ന് ഇത്തവണ 24,230 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 3,234 അപേക്ഷകർ 65 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിലും 838 അപേക്ഷകർ 65 വയസ്സിന് മുകളിലുള്ള മെഹ്റം (ആൺതുണ) ഇല്ലാത്ത സ്ത്രീകളുടെ വിഭാഗത്തിലും 2,932 അപേക്ഷകർ മെഹ്റം ഇല്ലാത്ത സ്ത്രീകളുടെ വിഭാഗത്തിലും, 1171 അപേക്ഷകർ കഴിഞ്ഞ വർഷത്തെ കാത്തിരിപ്പു പട്ടികയിലുള്ളവരുമാണ്. ഇവർക്കെല്ലാം അവസരം ലഭിച്ചു. ക്വാട്ടയിൽ ശേഷിക്കുന്ന സീറ്റുകൾ 16,055 ജനറൽ അപേക്ഷകരിൽനിന്നു പരിഗണിച്ചു. - [ചങ്ങരംകുളത്ത് ഇന്നോവ കാറും, ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു](https://tirurangaditoday.in/youth-dies-in-collision-between-innova-car-and-bike-in-changaramkulam/): ചങ്ങരംകുളം : ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. വയനാട് അരമ്പറ്റക്കുന്ന് സ്വദേശി നാരകത്തറ സനീഷിൻ്റെ മകൻ സെൽബിൻ (20) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പടിഞ്ഞാറെത്തറ ദാസന്റെ മകൻ അമൽ ദാസിന് (29)ന് ഗുരുതരമായി പരിക്കേറ്റു. ചങ്ങരംകുളം സൺറൈസ് ആശുപത്രിക്ക് മുൻവശം പുലർച്ചെ 12 മണിയോടെ ആണ് അപകടം. വയനാട് സ്വദേശികളായായ സെൽബിനും അമലും സഞ്ചരിച്ച ബൈക്ക് എതിരെവന്ന ഇന്നോവയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ ഇരുവരെയും നാട്ടുകാർ ചേർന്ന് സമീപത്ത് സൺറൈസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സെൽബിന്റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ അമലിനെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. മരിച്ച സെൽബിന്റെ മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നടപടിക്രമങ്ങൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും. വയനാട്ടിൽ നിന്ന് എറണാംകുളം പോകുന്നതിനിടെയാണ് സുഹൃത്തുക്കളായ സെൽബിനും അമലും സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെട്ടത്. അപകടത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു. ചങ്ങരംകുളം […] - [പരപ്പനങ്ങാടി എൽബിഎസ് ഇന്റഗ്രേറ്റഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി: സമഗ്ര ഡി.പി.ആർ ഓഗസ്റ്റ് 21നകം സമർപ്പിക്കാൻ തീരുമാനം](https://tirurangaditoday.in/parappanangadi-lbs-integrated-institute-of-science-and-technology-decision-to-submit-comprehensive-dpr-by-august-21/): തിരൂരങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ നിർദിഷ്ട പരപ്പനങ്ങാടി എൽബിഎസ് ഇന്റഗ്രേറ്റഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി വിദ്യാഭ്യാസ ഹബ്ബിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട സമഗ്രമായ ഫൈനൽ ഡി.പി.ആർ (Detailed Project Report) ഓഗസ്റ്റ് 21നകം തയ്യാറാക്കി സമർപ്പിക്കാൻ തീരുമാനിച്ചതായി തിരൂരങ്ങാടി എം.എൽ.എ പി. എം. എ. സമീർ അറിയിച്ചു. പദ്ധതിയുടെ പൂർണ്ണമായ നിർമ്മാണത്തിനായി ആവശ്യമായ 12.8042 ഹെക്ടർ (31.64 ഏക്കർ) ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി ആരംഭിക്കാനും യോഗത്തിൽ തീരുമാനമായി. പി. എം. എ. സമീർ എം.എൽ.എയുടെ ആവശ്യപ്രകാരമാണ് എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ ഹെഡ് ഓഫീസിൽ ഉന്നതതല യോഗം ചേർന്ന് പദ്ധതിയുടെ പുരോഗതി വിലയിരുത്തുകയും തുടർനടപടികൾ തീരുമാനിക്കുകയും ചെയ്തത്. തിരൂരങ്ങാടി മണ്ഡലത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ മുതൽക്കൂട്ടാകുന്ന ഈ പദ്ധതി സംസ്ഥാനത്തിന്റെ ഉന്നത സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് പുതിയ സാധ്യതകൾ തുറന്നുകൊടുക്കുന്നതായും, ആധുനിക അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ വിദ്യാഭ്യാസ ഹബ്ബായി തിരൂരങ്ങാടിയെ വികസിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നും പി. […] - [ദേശീയപാതയില്‍ ബസ്സുകൾ യാത്രക്കാരെ കയറ്റാനോ ഇറക്കാനോ പാടില്ല](https://tirurangaditoday.in/buses-are-not-allowed-to-pick-up-or-drop-off-passengers-on-the-national-highway/): ആംബുലൻസുകൾക്ക് ടോൾ പ്ലാസയിൽ ട്രാക്ക് അനുവദിക്കും ദേശീയപാതയിലൂടെ സര്‍വീസ് നടത്തുന്ന ബസ്സുകള്‍  ദേശീയപാതയില്‍ നിന്ന് ആളെ കയറ്റുന്നതിനോ ഇറക്കുന്നതിനോ നിര്‍ത്താന്‍ പാടില്ല. സര്‍വീസ് റോഡുകളില്‍ അനുവദിച്ച സ്റ്റോപ്പുകളില്‍ നിന്ന് മാത്രമാവണം ആളുകളെ കയറ്റുന്നതും ഇറക്കുന്നതും. ജില്ലാ കലക്ടര്‍ ഡോ. വിനയ് ഗോയലിന്റെ ആദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ റോഡ് സുരക്ഷാ സമിതിയുടെ യോഗത്തിലാണ് നിര്‍ദേശം. ദേശീയപാതയിലൂടെ കടന്നു പോകുന്ന ദീർഘദൂര ബസുകൾ സർവീസ് റോഡിലേക്ക് വരാതെ ദേശീയ പാതയിൽ വെച്ച് തന്നെ ആളുകളെ കയറ്റി ഇറക്കുകയായിരുന്നു. ഇത് കാരണം പ്രാദേശികമായ യാത്രക്കാർക്ക് കോഴിക്കോട്, തൃശൂർ ഭാഗത്തേക്ക് പോകുന്ന ബസുകളിൽ കയറാൻ സാധിക്കാറില്ല. സർവീസ് റോഡിലേക്ക് ബസുകൾ വരാത്തതിന് എതിരെ നിരവധി പരാതികളും സമരങ്ങളും ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്ന് തീരുമാനിച്ചത്. ജില്ലയിലൂടെ കടന്നുപോകുന്ന എന്‍.എച്ച് 66 ദേശീയപാതയില്‍ വിവിധ സ്ഥലങ്ങളില്‍ മഴവെള്ളം കെട്ടിനില്‍ക്കുന്നതു സംബന്ധിച്ചും പാര്‍ക്കിംഗ് ഏരിയ ലഭ്യമാക്കുന്നതിനും ആവശ്യമായ പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് പോലീസ്, മോട്ടോര്‍ വാഹന […] - [കാണാതായ യൂട്യൂബർ ദിൽഷാദിനെ കണ്ടെത്തി; സുരക്ഷിതനെന്ന് സ്ഥിരീകരണം](https://tirurangaditoday.in/missing-youtuber-dilshad-found-confirmed-safe/): കാണാതായ യൂട്യൂബർ ദിൽഷാദിനെ കണ്ടെത്തി; സുരക്ഷിതനെന്ന് സ്ഥിരീകരണം മേഘാലയ യാത്രയ്ക്കിടെ കാണാതായിരുന്ന ദിൽഷാദിനെ കണ്ടെത്തി. അദ്ദേഹം നിലവിൽ സുരക്ഷിതനാണെന്ന ആശ്വാസകരമായ വിവരമാണ് പുറത്തുവന്നിരിക്കുന്നത്. സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ടതിനെ തുടർന്നാണ് യാത്ര തടസ്സപ്പെട്ടത്. തുടർന്ന് മേഘാലയയിലെ പൈനൂർസ്ല (Pynursla) പ്രദേശത്തെ പി.എച്ച്.സി. ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ ആവശ്യമായ ചികിത്സയും പരിചരണവും ലഭിച്ചുവരികയാണ്. ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. ചേലേമ്പ്ര പാറയിൽ പുല്ലി പറമ്പ്സ്വദേശിയായ യാത്രാ ടുഡെ ട്രാവൽ ചാനൽ യുട്യൂബർ ദിൽഷാദിനെ 22 മുതൽ ആണ് കാണാതായത്. ഈമാസം ആറിന് ആസാം ഭാഗത്തെന്ന് പറഞ്ഞു പോയതായിരുന്നു. എന്നാൽ ഈ 22 മുതൽ യാതൊരു വിവരവും ഇല്ലായിരുന്നു. ഇതേ തുടർന്ന് ഭാര്യ തേഞ്ഞിപ്പാലം പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് കണ്ടെത്തിയതായി ആശ്വാസ വാർത്ത എത്തിയത്. - [പേരാമ്പ്ര ലഹരി കേസിൽ പിടിയിലായ മൂന്ന് അധ്യാപികമാരും ലഹരി ഉപയോഗിക്കുന്നവര്‍; നയിച്ചത് ആഡംബര ജീവിതം](https://tirurangaditoday.in/all-three-teachers-arrested-in-perambra-drug-case-were-drug-users-led-a-luxurious-life/): പേരാമ്പ്ര ലഹരി കേസിൽ പിടിയിലായമൂന്ന് അധ്യാപികമാരും ലഹരി ഉപയോഗിക്കുന്നവര്‍; ശമ്പളം വെറും 12,000 രൂപ, നയിച്ചത് ആഡംബര ജീവിതം വടകര എംഡിഎംഎ കേസില്‍ അറസ്റ്റിലായ അധ്യാപികമാരുടെ കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ച്‌ പോലീസ്. മൂന്ന് അധ്യാപികമാരും സിന്തറ്റിക് ഡ്രഗ്സ് ഉപയോഗിക്കുന്നവരാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.അതിനെക്കുറിച്ച്‌ വ്യക്തമായ അന്വേഷണം നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. സാമ്പത്തിക സ്രോതസുകളെക്കുറിച്ചും അന്വേഷണം ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. പേരാമ്പ്ര ബിആർസിയിലെ അധ്യാപകരായിരുന്ന കാവ്യ, കീർത്തന, നീഷ്മ എന്നിവരാണ് ലഹരി ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.പേരാമ്പ്ര സ്വദേശിനിയായ വി.പി. നീഷ്‌മ (30) ,പേരാമ്പ്ര ബി.ആര്‍.സി.യിലെ സ്പെഷ്യല്‍ എജുക്കേറ്ററും കൂരാച്ചുണ്ട് ചെറുക്കാട് കാപ്പുമുക്ക് സ്വദേശിയുമായ കൊല്ലനാരി കെ. കാവ്യ (29). പേരാമ്പ്ര ബി.ആര്‍.സി.യിലെ സ്‌പെഷ്യലിസ്റ്റ് അധ്യാപികയും മുന്‍ കായികതാരവുമായ മരുതോങ്കര സ്വദേശിനി കെ.സി. കീര്‍ത്തനയെ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഇവർ വർഷങ്ങളായി സുഹൃത്തുക്കളാണെന്നും ഒന്നിച്ചാണ് എംഡിഎംഎ ഉപയോഗിക്കുകയും ലഹരിമാഫിയക്കുവേണ്ടി പണമിടപാട് നടത്തുകയും ചെയ്തതെന്നും വ്യക്തമായിട്ടുണ്ട്. ലഹരി വേണ്ടവർ ഇവർക്ക് പണം അയച്ചുകൊടുക്കുകയും ഇവർ […] - [ചുള്ളിപ്പാറ സ്വദേശിനി തുമ്പിൽ നഫീസ അന്തരിച്ചു](https://tirurangaditoday.in/chullipara-native-thumpil-nafisa-passes-away/): കാച്ചടി, ചുള്ളിപ്പാറ സ്വദേശി പരേതനായ തൂമ്പിൽ മമ്മുണ്ണി ഹാജിയുടെ മകൾ നഫീസ (62) അന്തരിച്ചു. മാതാവ്, കുഞ്ഞി കദിയ. ഭർത്താവ് പരേതനായ സി വി ഹംസ.മക്കൾ: നൗഫൽ, നജമുന്നീസ,സഫീനനജ്‌ലമരുക്കൾ,കുഞ്ഞിക്കമ്മത്.മുനീർ,നഹീമുദ്ധീൻ,ഫാരിഷ .സഹോദരങ്ങൾ, പരേതനായ മൊയ്തീൻ. അബു. ബീരാൻ കുട്ടി. കദിയാമ്മു. മുസ്തഫ. - [കൊടിഞ്ഞി സ്വദേശി പള്ളിപ്പുറം കുഞ്ഞിമൊയ്തീൻ ഹാജി അന്തരിച്ചു](https://tirurangaditoday.in/pallippuram-kunjimoytheen-haji-a-native-of-kodinji-passed-away/): കൊടിഞ്ഞി അൽ അമീൻ നഗർ സ്വദേശി പള്ളിപ്പുറം കുഞ്ഞിമൊയ്തീൻ ഹാജി (85) അന്തരിച്ചു. ഭാര്യ ആയിശുമ്മു.മക്കൾ: മുഹമ്മദ്‌ അഷ്‌റഫ്‌(റിയാദ്), സഈദ, സക്കീന, ഹസീന, സലീന. മരുമക്കൾ: റഫീഖ, കുഞ്ഞിമുഹമ്മദ്‌ (ബാവ), നൂർമുഹമ്മദ് (ജിദ്ദ) റഫീഖ് (ജിദ്ദ) ജലീൽ വൈലത്തൂർ. ഖബറടക്കം ബുധൻ രാവിലെ 9 മണിക്ക് കൊടിഞ്ഞി പഴയ ജുമുഅത്ത് പള്ളിയിൽ - [സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച യുവതി കുഞ്ഞിനെ ബക്കറ്റിൽ ഉപേക്ഷിച്ച് മുങ്ങി](https://tirurangaditoday.in/woman-who-gave-birth-in-private-hospital-toilet-drowns-after-leaving-baby-in-bucket/): നിലമ്പൂർ: സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച ശേഷം അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ചു. നിലമ്പൂർ-അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. സംഭവത്തിൽ ചാലിയാർ സ്വദേശിയായ യുവതിക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു.തീവ്രമായ വയറുവേദനയെ തുടർന്ന് തിങ്കളാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് യുവതി ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. എന്നാൽ ഗൈനക്കോളജിസ്റ്റ് ലഭ്യമല്ലാതിരുന്നതിനാൽ ഇവരെ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഇതിനിടയിൽ ആശുപത്രിയിലെ പുറത്തുള്ള ശുചിമുറിയിൽ കയറിയ യുവതി അവിടെവെച്ച് പ്രസവിക്കുകയും നവജാതശിശുവിനെ വേസ്റ്റ് ബിന്നിൽ ഉപേക്ഷിച്ച ശേഷം ആരുമറിയാതെ കടന്നുകളയുകയുമായിരുന്നു.ചൊവ്വാഴ്ച രാവിലെ ശുചീകരണത്തൊഴിലാളികൾ എത്തിയപ്പോഴാണ് ബക്കറ്റിൽ കുട്ടിയെ കണ്ടത്. തുടർന്ന് ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് നിലമ്പൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. സംഭവത്തിൽ പോലീസും ഫോറൻസിക് സംഘവും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. - [ട്രാവൽ വ്ലോഗർ "യാത്രാ ടുഡെ" ദിൽഷാദിനെ കാണാനില്ലെന്ന് പരാതി](https://tirurangaditoday.in/travel-vlogger-yatra-today-dilshad-goes-missing-complaint-filed/): ചേലേമ്പ്ര: പ്രശസ്ത യൂട്യൂബറും ഇൻഫ്ലുവൻസറുമായ ‘ ” യാത്രാ ടുഡെ” ദിൽഷാദ് എന്ന മുഹമ്മദ് ദിൽഷാദിനെ (31) കാണാനില്ലെന്ന് പരാതി. ചേലേമ്പ്ര പാറയിൽ പുല്ലിപറമ്പ് ഈരുളിൽ ഹുസൈൻ്റെ മകനാണ്. ഈ മാസം 6 ന് രാവിലെ മണിക്ക് ആസാം ഭാഗത്തേക്ക് പോകുകയാണെന്ന് പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയതാണ്. 22 തീയതി മുതൽ ഇത് വരെ പിന്നീട് ഒരു വിവരവും ലഭിച്ചിട്ടില്ല. ഭാര്യ തസ്ഫിയയുടെ പരാതിയിൽ തേഞ്ഞിപ്പാലം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. - [രണ്ടാഴ്ച മുമ്പ് അവധി കഴിഞ്ഞ് മടങ്ങിയ വെന്നിയൂർ സ്വദേശി ജിദ്ദയിൽ മരിച്ചു](https://tirurangaditoday.in/a-native-of-venniyoor-who-returned-from-vacation-two-weeks-ago-died-in-jeddah/): തിരൂരങ്ങാടി : വെന്നിയൂർ സ്വദേശിയായ യുവാവ് ജിദ്ദയിൽ അന്തരിച്ചു. വെന്നിയൂർ സ്നേഹ നഗർ സ്വദേശി ആങ്ങാടൻ സമദിൻ്റെ മകൻ ആങ്ങാടൻ റിയാസ് (33) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് മരണം. രണ്ടാഴ്ച മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചു പോയത്. വെന്നിയൂർ പ്രവാസി സംഘം എക്സിക്യൂട്ടീവ് അംഗമായിരുന്നു. മയ്യിത്ത് ജിദ്ദയിൽ തന്നെ കബറടക്കും. കബറടക്കത്തിൽ പങ്കെടുക്കാനായി ബന്ധുക്കൾ ജിദ്ദയിലേക്ക് പുറപ്പെട്ടു. മാതാവ്, റാബിയ. ഭാര്യ, അദീബ. മകൻ അയാൻ മാലിക്. സഹോദരങ്ങൾ: റഷീദ്, റാഷിദ. - [തിരൂർ സിറ്റിപാർക്ക് റസ്റ്റോറന്റ് ഉടമ മൂന്നിയൂർ തയ്യിലക്കടവിലെ വലില്ലത്ത് ഷംസുദ്ദീൻ അന്തരിച്ചു](https://tirurangaditoday.in/tirur-city-park-restaurant-owner-valillath-shamsuddin-of-munniyur-thayyilakkadav-passed-away/): മൂന്നിയൂർ : തിരൂർ സിറ്റിപാർക്ക് റസ്റ്റോറന്റ് ഉടമ മൂന്നിയൂർ തയ്യിലക്കടവിലെവലില്ലത്ത് ഷംസുദ്ദീൻ അന്തരിച്ചു. ജനാസ നമസ്കാരം ഇന്ന് രാത്രി 9.30 ന് തയ്യിലക്കടവിലെ മൂച്ചിത്താണി ജുമാ മസ്ജിദിൽ വെച്ച് നടക്കും. ഭാര്യ, കള്ളിയൻ റയ്ഹാനത്ത് (നിരോൽപ്പാലം). മക്കൾ : ഷൗഫീല, ഷമീർ, ഷഫീഖ്, ഷബീബ്. മരുമക്കൾ: ബഷീർ ചെലുപാടം, എൻ പി റാഷിഫ വട്ടത്താണി, വി. നഫ്‌ല അത്താണിക്കൽ. സഹോദരങ്ങൾവി മുസ്തഫ സൗദി അറേബ്യ, വി റംലപറമ്പിൽപീടിക, പരേതയായ ഖദീജ ചാലിയം. - [കാറിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു](https://tirurangaditoday.in/pedestrian-killed-after-being-hit-by-car/): എടപ്പാൾ: ശുകപുരം ആശുപത്രിക്ക് മുൻവശത്ത് കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. വെള്ളറമ്പ് വടക്കത്തുവളപ്പിൽ ദിലീപ് (53) ആണ് മരിച്ചത്.തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെ ശുകപുരം ആശുപത്രിക്ക് മുൻവശത്ത് വച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ദിലീപിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. - [മൂന്നിയൂർ പാറക്കാവ് സ്വദേശി ഒ. പി. യാസർ (43) അന്തരിച്ചു](https://tirurangaditoday.in/o-p-yaser-43-a-native-of-munniyur-parakkavu-passed-away/): മൂന്നിയൂർ പാറക്കാവ് സ്വദേശി പരേതനായ ഒ.പി. അബൂബക്കറിന്റെ മകൻ ഒ. പി.യാസർ (43) അന്തരിച്ചു. കബറടക്കം ഇന്ന് (തിങ്കൾ) രാവിലെ 10 ന് മൂന്നിയൂർ ചിനക്കൽ ജുമാ മസ്ജിദിൽ . മാതാവ് ഫാത്തിമ.ഭാര്യ ശീബു.മക്കൾ: യസീദ്, യാസൻ. - [36 കുപ്പി മാഹി മദ്യവുമായി ഐസക് ന്യൂട്ടൺ പിടിയിൽ](https://tirurangaditoday.in/isaac-newton-arrested-with-36-bottles-of-mahe-liquor/): പരപ്പനങ്ങാടി: മാഹിയിൽ നിന്നെത്തിച്ച മദ്യവുമായി ബംഗാൾ സ്വദേശി റെയിൽവേ സ്റ്റേഷനിൽ പിടിയിൽ ഓപ്പറേഷൻ ടെൻഡറിന്റെ ഭാഗമായി പരപ്പനങ്ങാടി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ കെ ടി ഷനൂജിൻ്റെ നേതൃത്വത്തിൽ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 36 കുപ്പി പുതുച്ചേരി മദ്യവുമായി വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി. അബ്ദുൽ ഖാസിമിന്റെ മകൻ എസ് കെ ഐസക് ന്യൂട്ടൻ (30) ആണ് പിടിയിലായത്. ട്രെയിനിൽ നിന്നും ഇറങ്ങി വലിയൊരു ട്രാവൽ ബാഗിൽ മദ്യവുമായി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ കയറി പോകാൻ ശ്രമിക്കുമ്പോഴാണ് ഇയാളെ പിടികൂടിയത്. മാഹിയിൽ നിന്നും വൻതോതിൽ മദ്യം വാങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ കണ്ണിയാണെന്നും സംഘത്തെക്കുറിച്ച് നിർണായക അറിവ് ലഭിച്ചതായും എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു. പ്രതിയെ പരപ്പനങ്ങാടി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർക്ക് പുറമെപ്രിവന്റിവ് ഓഫീസർ പി വി ജയകൃഷ്ണൻ, രഞ്ജിത്ത് സിവിൽ എക്സൈസ് ഓഫീസർമാരായ നിധിൻ അനൂപ് എന്നിവർ […] - [ഹയർസെകണ്ടറി സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ തല്ല് അനേഷണം നടത്താൻ ജില്ലാ കളക്ടറൂടെ ഉത്തരവ്](https://tirurangaditoday.in/district-collector-orders-to-conduct-a-fight-between-higher-secondary-school-students/): തിരുരങ്ങാടി : തിരുരങ്ങാടിയിലെ ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ തിരൂരങ്ങാടി ടൗണിലെ റോഡിൽ വെച്ച് നടക്കുന്ന വിദ്യർഥികൾക്കിടയിൽ ചേരി തിരിഞ്ഞുള്ള സംഘർഷം വലിയ അപകട സുചനയാണ് നൽകുന്നത് വിദ്യാർത്ഥികൾ ഇങ്ങനെ കയറുരി വിടുന്നത് കാരണം പ്രദേശത്തെ നാട്ടുകാർ വ്യാപാരികൾ യാത്രക്കാർ എന്നിവർക്ക് കടുത്ത ബുദ്ധിമുട്ട് നേരിടുന്നതിനാൽ ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മയുടെ പരാതിയിൽ ജില്ലാ കളക്ടർ മലപ്പുറം വിദ്യഭ്യാസ ഉപ ഡയറക്ടറോടും ജില്ലാ പോലീസ് മേധാവിയോടും അനേഷണം നടത്താൻ ആവശ്യപ്പെട്ടു . മിക്ക ദിവങ്ങളിലുംറോഡിൽ നടക്കുന്ന കൂട്ട തല്ല് നിസ്‌ക്കാര പള്ളി കോബൌണ്ടിലേക്ക് എത്തിയത് കാരണം പ്രാർത്ഥനക്ക് വരുന്നവർക്കും റോഡിൽ സഞ്ചരിക്കുന്ന സ്ത്രീകൾ കുട്ടികൾ വാഹനങ്ങൾ എന്നിവ ഏറെ പ്രയാസവും ഏറെ നേരം റോഡിൽ ഗതാഗത തടസ്സവും അനുഭവപെടുന്നുണ്ട് . ഇത്തരം സംഘടനത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് അദ്ധ്യാപകരുടെ കീഴിൽ വേണ്ട നിർദ്ദേശം കിട്ടാത്തതാണ് പ്രധാന കാരണമെന്ന് തോന്നുന്നു. ഹയർ സെക്കണ്ടറി അദ്ധ്യാപകരെയും പ്രധാന അദ്ധ്യാപകരെയും ചേർത്ത് വിദ്യഭ്യാസ ഡപ്യൂട്ടി ഡയറക് […] - [സത്യസന്ധതയ്ക്ക് ആദരം: കളഞ്ഞുകിട്ടിയ സ്വർണ്ണവും പണവും തിരികെ നൽകിയ ആശുപത്രി ജീവനക്കാരനെ ആദരിച്ചു](https://tirurangaditoday.in/respect-for-honesty-hospital-employee-honored-for-returning-lost-gold-and-money/): ​തിരൂരങ്ങാടി: താലൂക്ക് ആശുപത്രി പരിസരത്തുനിന്ന് ലഭിച്ച വിലപിടിപ്പുള്ള സ്വർണ്ണാഭരണങ്ങളും പണവുമടങ്ങിയ പേഴ്സ് ഉടമസ്ഥന് തിരികെ നൽകി മാതൃകയായ താലൂക്ക് ആശുപത്രി ജീവനക്കാരൻ മൂസ്സക്കുട്ടിയെ താലൂക്ക് ഡെവലപ്മെന്റ് ഫോറം തിരൂരങ്ങാടി ആദരിച്ചു.​തിരൂരങ്ങാടി താലൂക്ക് ആശുപത്രി ഫാർമസി വിഭാഗത്തിലെ ഗ്രേഡ് 2 സ്റ്റാഫായ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി വെട്ടിക്കുത്തി മൂസ്സക്കുട്ടിയാണ് ഈ സത്യസന്ധതയിലൂടെ പ്രശംസ പിടിച്ചുപറ്റിയത്. ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ മൂന്നിയൂർ സ്വദേശിയായ രോഗിക്ക് അബദ്ധത്തിൽ നഷ്ടപ്പെട്ട പേഴ്സ് ഫാർമസി പരിസരത്തുനിന്നാണ് മൂസ്സക്കുട്ടിക്ക് ലഭിക്കുന്നത്. പരിശോധിച്ചപ്പോൾ സ്വർണ്ണാഭരണങ്ങളും പണവും അടങ്ങിയിട്ടുണ്ടെന്ന് മനസ്സിലായതോടെ അദ്ദേഹം ഉടൻ തന്നെ വിവരം ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് സഹപ്രവർത്തകരുടെ സാന്നിധ്യത്തിൽ പേഴ്സ് യഥാർത്ഥ ഉടമസ്ഥന് സുരക്ഷിതമായി കൈമാറി.​തിരൂരങ്ങാടി പോലീസ് എസ്.എച്ച്.ഒ. അനീഷ് മൂസ്സക്കുട്ടിക്ക് ഉപഹാരം സമർപ്പിച്ചു. അഷ്റഫ് കളത്തിങ്ങൽപാറ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.അബ്ദുസ്സലാം മച്ചിങ്ങൽ, സലാഹുദ്ധീൻ വേങ്ങര, മുഷ്താഖ് കൊടിഞ്ഞി, സമീറ കൊളപ്പുറം, ആയിഷ ചുള്ളിപ്പാറ, ഹംസ പാറക്കടവ്, കോയ കൊല്ലഞ്ചേരി, റസാഖ് വി ,എ.എസ്.ഐ മാരായ ഫൈസൽ, സുബൈർ […] - [കുടുംബ വഴക്ക്; ആതവനാട് സഹോദരിയുടെ മകൻ യുവാവിനെ കുത്തിക്കൊന്നു](https://tirurangaditoday.in/family-dispute-athavanad-sisters-son-stabs-young-man-to-death/): പുത്തനത്താണി : ആതവനാട് യുവാവ് കുത്തേറ്റ് മരിച്ചു. ആതവനാട് കുറുമ്പത്തൂർ കൂടശേരി പാറ സ്വദേശി മുസ്തഫയാണ് മരിച്ചത്. സഹോദരിയുടെ മകനാണ് കുത്തിയത്. തടയാൻ ശ്രമിച്ച മുസ്തഫയുടെ സഹോദരൻ അബ്ദുള്ളക്കും പരിക്കേറ്റു. സഹോദരിയുടെ മക്കൾ മാരകായുധങ്ങളുമായി എത്തി ആക്രമിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. - [ഓട്ടോയിൽ നിന്നും തെറിച്ചുവീണ രണ്ടാം ക്ലാസുകാരന് ലോറി കയറി ദാരുണാന്ത്യം](https://tirurangaditoday.in/second-grader-falls-from-auto-dies-tragically-after-being-hit-by-lorry/): മുക്കം: സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ചുവീണ ഏഴുവയസ്സുകാരന്റെ തലയിലൂടെ ലോറി കയറി ദാരുണ അന്ത്യം. മുക്കം പാഴൂർ കാവുങ്ങൽ ഷമീഷിൻ്റെ മകൻ അമൻ (7) ആണ് മരിച്ചത്. മണാശ്ശേരി ഗവ. യു.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. വെള്ളിയാഴ്ച വൈകുന്നേരം 4.30 ന് വെസ്റ്റ് ചേന്ദമംഗല്ലൂരിൽ വെച്ച് ആണ് സംഭവം. സ്കൂൾ വിട്ട് കുട്ടി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം നടന്നത്. ഇരുവശത്തും ഡോറുകളുണ്ടായിരുന്ന ഓട്ടോറിക്ഷയുടെ വലതുവശത്തെ ഡോർ പെട്ടെന്ന് തുറന്നുപോവുകയും, കുട്ടി ഓടുന്ന വാഹനത്തിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. ഇതേസമയം പിന്നാലെ വന്ന ലോറി കുട്ടിയുടെ തലയിലൂടെ കയറിയിറങ്ങി. ​അപകടസ്ഥലത്തുവെച്ചുതന്നെ വിദ്യാർത്ഥി മരണപ്പെട്ടു. വിവരം ലഭിച്ചതിനെ തുടർന്ന് പോലീസെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട് മാതൃഭൂമി ഡിജിറ്റൽ വിഭാഗം ഡിസൈനർ ആണ് ഷമീഷ്. മാതാവ് ബിനി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഹെഡ് […] - [കളിയാട്ടമുക്ക്-ചാലിപ്പാടം കാർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കണം: കർഷക സംഘം](https://tirurangaditoday.in/%e0%b4%95%e0%b4%b3%e0%b4%bf%e0%b4%af%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%9a%e0%b4%be%e0%b4%b2%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be/): മൂന്നിയൂർ: ദേശീയപാത വികസനത്തോടനുബന്ധിച്ച് തകർന്ന കളിയാട്ടമുക്ക്-ചാലിപ്പാടം കാർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന് അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് കർഷക സംഘം വള്ളിക്കുന്ന് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. 250 ഏക്കറയോളം കൃഷി ചെയ്ത പ്രദേശത്ത് നിലവിൽ വൈദ്യുതി ലഭിക്കാൻ പ്രയാസം നേരിടുകയാണ്. നിലവിൽ 10 ശതമാനത്തോളം വൈദ്യുതി ലൈനിൻ്റെ ജോലി മാത്രമെ പ്രദേശത്ത് പൂർത്തിയായിട്ടുള്ളൂ. കാർഷിക മേഖലക്കിത് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. താഴെ ചേളാരി വി കുമാര ദാസൻ നഗറിൽ(സ്മാർട്ട് ഓഡിറ്റോറിയം) നടന്ന സമ്മേളനം കർഷക സംഘം ജില്ല ട്രഷറർ കെ ടി അലവിക്കുട്ടി ഉദ്ഘാടനം ചെയ്തു. എസ് സദാനന്ദൻ, കെ പി ഹൈമാവതി, പി പരമേശ്വരൻ എന്നിവരടങ്ങിയ പ്രസിഡീയം സമ്മേളനം നിയന്ത്രിച്ചു. കെ എം രഘുനാഥ് രക്തസാക്ഷി പ്രമേയവും പി പരമേശ്വരൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ടി വി രാജൻ പ്രവർത്തന റിപ്പോർട്ടും ജില്ല എക്സിക്യൂട്ടീവംഗം മത്തായി യോഹന്നാൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ല എക്സിക്യൂട്ടീവംഗം […] - [പാറക്കടവിൽ കേബിൾ ഇറക്കുന്നതിനിടെ ലോറിയിൽ നിന്നും വീണ് പരിക്കേറ്റ യുവാവ് മരിച്ചു](https://tirurangaditoday.in/a-young-man-died-after-falling-from-a-lorry-while-lowering-a-cable-at-parakkadawa/): തിരൂരങ്ങാടി: ലോറിയിൽ നിന്നും യു ജി കേബിൾ ഇറക്കുന്നതിനിടെ ടിപ്പർ ലോറിയിൽ നിന്നും വീണ് പരിക്കേറ്റ യുവാവ് മരിച്ചു. ചേലേമ്പ്ര ചേലൂപ്പാടം കപ്പോ കാട്ടിൽ കാവുങ്ങൽ അബ്ദുല്ലയുടെ മകൻ കെ കെ മുനീർ (44) ആണ് മരിച്ചത്. ഈ മാസം 7 ന് മൂന്നിയൂർ പാറക്കടവിൽ വെച്ചായിരുന്നു സംഭവം. രാത്രി 11 മണിക്ക് പാറക്കടവ് പാലത്തിന് സമീപം വെച്ച് നിർത്തിയിട്ട ടിപ്പറിൽ നിന്നും യു ജി കേബിൾ ഇറക്കുന്നതിനിടെ കേബിൾ തട്ടി താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു.കഴിഞ്ഞ ദിവസം മരിച്ചു. - [ഹോം ഗാര്‍ഡ് നിയമനം: അപേക്ഷ ക്ഷണിച്ചു, സ്ത്രീകൾക്കും അപേക്ഷിക്കാം](https://tirurangaditoday.in/home-guard-recruitment-applications-invited-women-can-also-apply/): മലപ്പുറം ജില്ലയിലെ പോലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് എന്നീ വകുപ്പുകളിലേക്ക് ഹോം ഗാര്‍ഡ് വിഭാഗത്തില്‍ ഒഴിവുള്ള തസ്തികകളിലേക്ക് യോഗ്യരായ സ്ത്രീ-പുരുഷ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സൈനിക, അര്‍ധസൈനിക അല്ലെങ്കില്‍ സംസ്ഥാന സേനകളില്‍ നിന്ന് വിരമിച്ചവരും എസ്.എസ്.എല്‍.സിയും (അഭാവത്തില്‍ ഏഴാം ക്ലാസ്) നല്ല ശാരീരിക ക്ഷമതയുമുള്ള 35-നും 58-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിദിനം 870 രൂപ വേതനവും (പ്രതിമാസം പരമാവധി 24,360 രൂപ) പ്രതിവര്‍ഷം 1500 രൂപ യൂണിഫോം അലവന്‍സും ലഭിക്കും. അപേക്ഷാ ഫോമിന്റെ മാതൃക ഓഗസ്റ്റ് ഒന്നു മുതല്‍ സെപ്റ്റംബര്‍ അഞ്ചു വരെ മലപ്പുറം ജില്ലാ ഫയര്‍ ഓഫീസില്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചു വരെ ലഭ്യമാണ്. സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം പൂരിപ്പിച്ച അപേക്ഷകള്‍ സെപ്റ്റംബര്‍ അഞ്ചിനകം ലഭ്യമാക്കണം. ഫോണ്‍-: 9497920216. - [ഉന്നതികളിലെ അടിസ്ഥാന സൗകര്യ വികസനത്തിനും പ്രശ്‌നപരിഹാരത്തിനും ഉയര്‍ന്ന പരിഗണന നല്‍കും : മന്ത്രി ഷിബു ബേബി ജോണ്‍](https://tirurangaditoday.in/high-priority-will-be-given-to-infrastructure-development-and-problem-solving-in-the-highlands-minister-shibu-baby-john/): ഉന്നതികളിലെ അടിസ്ഥാന സൗകര്യ വികസനത്തിനും പ്രശ്‌നപരിഹാരത്തിനും ഉയര്‍ന്ന പരിഗണന നല്‍കുമെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍. നെടുങ്കയം ഉന്നതിയിലെ അങ്കണവാടിയും കമ്മ്യൂണിറ്റി ഹാളും മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥലപരിമിതി പരിഹരിക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. നെടുങ്കയം ഉന്നതിയില്‍ സന്ദര്‍ശനത്തിനെത്തിയ മന്ത്രിയുടെ മുമ്പാകെ ഉന്നതിയിലെ കുടുംബങ്ങള്‍ ഉന്നയിച്ച മിക്ക പരാതികളും പരിഹരിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിപ്ലസ് ടു, ഡിഗ്രി കഴിഞ്ഞ ഉന്നതിയിലെ യുവതി-യുവാക്കള്‍ക്ക് വേണ്ടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. നെടുങ്കയം ഉന്നതിയിലെ കുടിവെള്ള ടാങ്ക് ഐ.ടി.ഡി.പി കോര്‍പ്പസ് ഫണ്ടില്‍ നിന്ന് നിര്‍മ്മിച്ചു നല്‍കും. ഗോത്ര വിഭാഗങ്ങളുടെ വന ഉല്‍പ്പന്നങ്ങള്‍ മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റി കൂടിയ വില ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ഗോത്ര വിഭാഗങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന രേഖകള്‍ ലഭ്യമാക്കും. അടുത്ത ചക്ക സീസണില്‍ വനമേഖലയിലെ ചക്കകള്‍ സര്‍ക്കാര്‍ വാങ്ങി മൂല്യ വര്‍ധിത ഉല്‍പന്നങ്ങള്‍ ആക്കി മാറ്റും. ഇതിന്റെ ആദ്യ പ്രൊജക്റ്റ് എന്ന് നിലയില്‍ നിലമ്പൂര്‍ നെടുങ്കയം വനമേഖലയിലെ ചക്കകളാണ് ശേഖരിക്കുക. […] - [മമ്പുറം കുന്നംകുലം ക്ഷേത്രത്തിൽ ഇ കാണിക്ക സ്കാനർ സ്ഥാപിച്ചു](https://tirurangaditoday.in/e-kindha-scanner-installed-at-kunnamkulam-temple-mampuram/): എആർ നഗർ : മമ്പുറം കുന്നുംകൂലം ക്ഷേത്രത്തിൽ കേരള ഗ്രാമീൺ ബാങ്ക് എ ആർ നഗർ ബ്രാഞ്ചിലെ പുതിയ അക്കൗണ്ടിന്റെ സ്കാനർ സ്ഥാപിച്ചു.   ബാങ്ക് മാനേജർ ദിവ്യ, മാർക്കറ്റിങ്ങ് മാനേജർ സുജിത്, ബാങ്ക് ജീവനക്കാരായ മരിയ, വീരു, അമ്മു തുടങ്ങിയവരുടെയും കമ്മിറ്റി ഭാരവാഹികളുടെയും ഭക്തജനങ്ങളുടെയും സാന്നിധ്യത്തിൽ പൂജയ്ക്ക് ശേഷം ഇ-കാണിക്ക സ്കാനർ പ്രകാശനം ചെയ്തു. ബാങ്ക് മാനേജർ ദിവ്യ മാഡം സ്കാനറിലൂടെ ആദ്യത്തെ കാണിക്ക സമർപ്പിച്ചു.         കുന്നംകുലത്ത് സുബ്രഹ്മണ്യൻ, വിനു, NK കുഞ്ഞികോരു, കെ ബാലൻ, കെ രാമൻ, AP ജയചന്ദ്രൻ, ടി ബാലൻ, ടി ജനാർദ്ദനൻ, KK ചന്ദ്രൻ, പി ഗണേശൻ, കെ വിജേഷ്, കെ വേലായുധൻ തുടങ്ങിയവർ സംബന്ധിച്ചു. - [ലെൻസ്ഫെഡ് അതിഥി തൊഴിലാളികൾക്കായി മലമ്പനി സ്ക്രീനിംഗ് ക്യാമ്പ് നടത്തി](https://tirurangaditoday.in/lensfed-conducts-malaria-screening-camp-for-guest-workers/): വേങ്ങര: ലെൻസ് ഫെഡ് ഏരിയ കമ്മിറ്റി  ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ അതിഥി തൊഴിലാളികൾക്കായി സൗജന്യ മലമ്പനി  സ്ക്രീനിംഗ് ക്യാമ്പ് നടത്തി ജില്ലയിൽ  അതിഥി തൊഴിലാളികൾക്കിടയിൽ മലമ്പനി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആരോഗ്യവകുപ്പ്  29 വരെ നടത്തുന്ന രോഗനിർണയ ക്യാമ്പയിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്  അൽ സലാമ ആശുപത്രി പരിസരത്ത്  ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ടി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജംഷിയ ചീരങ്ങൻ അധ്യക്ഷയായി . കെസി ഇസ്മായിൽ പി കെ റിയാസലി ,  വി.കെ.എ. റസാഖ്, നൗഷാദലി, എയു നൗഫൽ  സഹീർ അബ്ബാസ് നടക്കൽ, അനീസ് ടി.കെ., ഷംസുദ്ധീൻ ഇ.വി., സക്കീറലി എ., അസ്‌ലം പ്രസംഗിച്ചു - [പടിക്കൽ സ്വദേശി കെ ടി അബൂബക്കർ ഹാജി അന്തരിച്ചു](https://tirurangaditoday.in/padikkal-native-kt-abubacker-haji-passes-away/): മൂന്നിയൂര്‍ : പടിക്കൽ മഹല്ല് സ്വദേശി കുറ്റിയിൽ താമസിക്കുന്ന മുന്‍ മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി മൊയ്തീന്‍ ഹാജിയുടെ മകന്‍ കെ.ടി അബൂബക്കർ ഹാജി (68) അന്തരിച്ചു. ഭാര്യ : ആസ്യ, മകള്‍ : അജീന, മരുമകന്‍ : സക്കീര്‍ പുല്ലാര, സഹോദരങ്ങള്‍ : പരേതനായ മുഹമ്മദ്, അസീസ്, പരേതയായ ഫാത്തിമ, ജമീല. - [സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ അന്തരിച്ചു](https://tirurangaditoday.in/samastha-general-secretary-prof-k-alikkutty-musliyar-passes-away/): പെരിന്തൽമണ്ണ : സമസ്ത ജനറൽ സെക്രട്ടറി ശൈഖുനാ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ (81) അന്തരിച്ചു. വാർദ്ധ്യകസഹജമായ അസുഖത്തെ തുടർന്ന് പെരിന്തൽമണ്ണയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. തിരൂർക്കാട് കുന്നത്ത് കുടുംബം ആണ്. 2022 മുതൽ സമസ്തയുടെ ജനറൽ സെക്രട്ടറിയാണ് കെ ആലിക്കുട്ടി മുസ്‌ലിയാര്‍. മലപ്പുറം ജില്ലയിലെ തിരൂർക്കാട് സ്വദേശിയായ ആലിക്കുട്ടി മുസ്ലിയാർ ദർസ് പഠനത്തിനു ശേഷം വിവിധ സ്ഥലങ്ങളിൽ മുദരിസായി. പിന്നീട് 1978ൽ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിൽ അധ്യാപകനായി. പിന്നീട് ഇതേ സ്ഥാപനത്തിൻ്റെ പ്രിൻസിപ്പാലായും സേവനം അനുഷ്ഠിച്ചു. 2010ലാണ് ആലിക്കുട്ടി മുസ്ലിയാർ സമസ്ത സെക്രട്ടറിയാകുന്നത്. 2003-2005 കാലയളവിൽ കേരള സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാനായും 2006-2009 കാലഘട്ടത്തിൽ കേന്ദ്ര ഹജ് കമ്മിറ്റി വൈസ് ചെയർമാനായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മയ്യിത്ത് നിസ്കാരം നാളെ രാവിലെ 10 മണിക്ക്. തിരൂർക്കാട് അൻവാറുൽ ഇസ്ലാമിൽ പൊതുദർശനം. - [കരുവാങ്കല്ലിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു](https://tirurangaditoday.in/a-young-man-died-in-a-collision-between-a-car-and-a-bike-in-karuwankallu/): പെരുവള്ളൂർ: കുന്നുംപുറം കരുവാൻകല്ല് മുത്തിക്കുഴി മുജാഹിദ് പള്ളിക്ക് മുമ്പിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു. കരിപ്പൂർ കാടപ്പടി മാതക്കുളം സ്വദേശി പള്ളിയാളി മുഹമ്മദലിയുടെ മകൻ മുഹമ്മദ് ജംഷീർ (26) ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ 5.20 ന് കുന്നുംപുറം കരുവാങ്കല്ല് റോഡിൽ മുത്തിക്കുഴി സലാം പള്ളിക്ക് സമീപത്ത് വെച്ചാണ് അപകടം. കുന്നുംപുറം ഭാഗത്തേക്ക് പോകുകയായിരുന്ന ജംഷീറിൻ്റെ സ്കൂട്ടറിൽ എതിർ ഭാഗത്ത് നിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റലിലാണ് നിലവിലുള്ളത് - [ഹജ്ജ് അപേക്ഷാ തീയതി ജൂലൈ 24 വരെ നീട്ടിനറുക്കെടുപ്പ് ജൂലൈ 30 ന്](https://tirurangaditoday.in/hajj-application-date-extended-to-july-24-draw-to-be-held-on-july-30/): കൊണ്ടോട്ടി : ഹജ്ജ് തീര്‍ത്ഥാടനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തീയതി ജൂലൈ 24 വരെ നീട്ടിയതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി അറിയിച്ചു. തീര്‍ത്ഥാടകരെ തെരഞ്ഞെടുക്കുന്നതിനുള്ള കമ്പ്യൂട്ടറൈസ്ഡ് നറുക്കെടുപ്പ് 2026 ജൂലൈ 30 ന് രാവിലെ 11 ന് മുംബൈ ഹജ്ജ് ഹൗസില്‍ നടക്കും. പൊതുജനങ്ങള്‍ക്ക് ഇത് www.hajcommittee.gov.in ല്‍ തത്സമയം കാണാം. തെരഞ്ഞെടുക്കപ്പെട്ടവരുടെയും വെയിറ്റ്ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെയും ലിസ്റ്റ് ഹജ്ജ് കമ്മിറ്റി വെബ്സൈറ്റില്‍ ലഭ്യമാക്കും. അപേക്ഷകര്‍ക്ക് എസ്.എം.എസ് വഴിയും സന്ദേശം ലഭിക്കും. താല്‍ക്കാലികമായി തെരഞ്ഞെടുക്കപ്പെടുന്ന തീര്‍ത്ഥാടകര്‍ ആദ്യ ഗഡുവായ 1,52,300/ രൂപ 2026 ആഗസ്റ്റ് 10-നകം അടക്കണം. കേരളത്തില്‍ ഓണ്‍ലൈന്‍ ആയി ജൂലൈ 12 വരെ അപേക്ഷിച്ചവര്‍ക്ക് ഇതിനകം കവര്‍ നമ്പര്‍ നല്കിയിട്ടുണ്ട് . എസ്.എം.എസ് വഴി കവര്‍ നമ്പര്‍ കിട്ടാത്തവര്‍ക്ക് www.hajcommittee.gov.in ല്‍ പാസ്‌പോര്‍ട്ട് നമ്പര്‍ നല്‍കി കവര്‍ നമ്പര്‍ വിവരം പരിശോധിക്കാവുന്നതാണ്. മസ്റ്ററിങ് നടത്തണം കേരള ബില്‍ഡിംഗ് ആന്‍ഡ്അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ് മലപ്പുറം ജില്ലാ ഓഫീസ് […] - [തിരൂർ മിനി സിവിൽ സ്റ്റേഷനിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി](https://tirurangaditoday.in/burnt-body-found-at-tirur-mini-civil-station/): തിരൂർ : മിനി സിവിൽ സ്റ്റേഷനിൽ കത്തിക്കരിഞ്ഞ നിലയിൽ പുരുഷൻ്റെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച രാവിലെ ഏഴ് മണിക്ക് മിനി സിവിൽ സ്റ്റേഷനിലെ പാർക്കിങ് ഷെഡിന് സമീപത്ത് ശുചീകരണ തൊഴിലാളിയായ ബിനു ആണ് മൃതദേഹം ആദ്യം കണ്ടത്.മിനി സിവിൽ സ്റ്റേഷനിലെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഷെഡിന് സമീപം, അധികം ആളനക്കമില്ലാത്ത മേഖലയിലാണ് തീപ്പൊള്ളലേറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഏകദേശം 50 വയസ്സ് പ്രായം തോന്നിക്കുമെന്ന് പോലീസ് പറഞ്ഞു. വിവരമറിഞ്ഞ ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സബ് കലക്ടർ ദിലീപ് കെ. കൈനിക്കര, ഡി.വൈ.എസ്.പി. എ.എം. സിദ്ദീഖ്, തിരൂർ എസ്.ഐ.മാരായ എൻ.ആർ. സുജിത്ത്, ടി. നസീർ എന്നിവർ സ്ഥലം സന്ദർശിച്ചു. ഫോറൻസ് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മരണത്തിൽ ദുരൂഹതയുണ്ടെന്നും, ഫോറൻസിക് പരിശോധനകൾക്ക് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരികയുള്ളൂ എന്നും പോലീസ് അറിയിച്ചു. മൃതദേഹത്തിന് എത്ര ദിവസത്തെ […] - [ബില്ല് അടക്കാത്തതിനാൽ വീട്ടിലെ വൈദ്യുതി കട്ട് ചെയ്തു; തലപ്പാറ കെഎസ്ഇബി ജീവനക്കാരന് മർദനം](https://tirurangaditoday.in/complaint-alleging-that-a-kseb-employee-in-thalappara-was-beaten-up-for-cutting-off-electricity-to-his-house-due-to-non-payment-of-the-bill/): തിരൂരങ്ങാടി : ബില്ല് അടക്കാത്തതിനെ തുടർന്ന് വീട്ടിലെ വൈദ്യുതി വിച്ഛേദിക്കാൻ വന്ന കെഎസ്ഇബി ജീവനക്കാരനെ വീട്ടുകാരൻ മർദ്ദിച്ചതായി പരാതി. തലപ്പാറ കെഎസ്ഇബി ഓഫീസിലെ ഇലക്ട്രിക്കൽ വർക്കർ തേഞ്ഞിപ്പാലം കൊയപ്പ സ്വദേശി കുമ്മലേരി പ്രകാശ് ബാബു (56) വിനെയാണ് മർദിച്ചത്. എ ആർ നഗർ പുകയൂർ കൊട്ടഞ്ചാൽ സ്വദേശി ബഷീർ ആണ് മർദിച്ചത്. രാവിലെയാണ് സംഭവം. ബില്ല് അടക്കാത്തതിനെ തുടർന്ന് വൈദ്യുതി ബന്ധം വിച്ഛേദിച്ചു മടങ്ങുമ്പോൾ പിറകിൽ നിന്നെത്തി ആക്രമിക്കുകയായിരുന്നു എന്ന് ജീവനക്കാരൻ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്തു. - [കാലിക്കറ്റ് സർവകലാശാല ബിരുദപ്രവേശനം: ഒഴിവുനികത്താന്‍ നാല്, അഞ്ച് അലോട്ട്‌മെന്റുകള്‍, ലേറ്റ് രജിസ്ട്രേഷൻ ഇന്ന് കൂടി അവസരം](https://tirurangaditoday.in/calicut-university-undergraduate-admissions-four-and-five-allotments-to-fill-vacancies-late-registration-available-today/): ബിരുദപ്രവേശനം: ഒഴിവുനികത്താന്‍ നാല്, അഞ്ച് അലോട്ട്‌മെന്റുകള്‍ 2026-2027 അധ്യായന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന്റെ മൂന്നാം അലോട്ട്‌മെന്റിനെ തുടര്‍ന്നുള്ള പ്രവേശനത്തിനു ശേഷം  ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിന് എല്ലാ അഫിലിയേറ്റഡ് കോളേജുകളിലേക്കും നാല്, അഞ്ച് അലോട്ട്‌മെന്റുകള്‍ ഉണ്ടായിരിക്കും. അതിനുശേഷം അഫിലിയേറ്റഡ്  കോളേജുകള്‍/സര്‍വകലാശാല സെന്ററുകള്‍ എന്നിവിടങ്ങളിലെ സ്വാശ്രയ കോഴ്സുകളിലെ സീറ്റൊഴിവുകള്‍ നികത്തുന്നതിന് അപേക്ഷകരുടെ റാങ്ക് ലിസ്റ്റ് കോളേജുകള്‍ക്ക് നല്‍കും. കോളേജുകള്‍ മെറിറ്റനുസരിച്ച് നേരിട്ട് പ്രവേശനം നല്‍കുന്നതാണ്. വിശദമായ ഷെഡ്യൂള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. എഡിറ്റിംങ് ജൂലൈ 22-ന് വൈകീട്ട് 5 മണി വരെ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷയില്‍ തെറ്റുകള്‍ തിരുത്തുന്നതിനും ( ഇമെയില്‍ ഐഡി , മൊബൈല്‍ നമ്പര്‍, പേര്  എന്നിവ ഒഴികെ )  പുതിയ കൂട്ടിച്ചേര്‍ക്കലിനും സൗകര്യമുണ്ടാകും. ഫസ്റ്റ് ഓപ്ഷനില്‍ അലോട്ട്‌മെന്റ് ലഭിച്ച് പ്രവേശനം നേടിയവര്‍, ലഭിച്ച അലോട്ട്‌മെന്റില്‍ തൃപ്തരായി ഹയര്‍ ഓപ്ഷനുകള്‍ റദ്ദാക്കി പ്രവേശനം നേടിയവര്‍ എന്നിവര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും എഡിറ്റിങ് സൗകര്യം ലഭിക്കും.അലോട്ട്‌മെന്റ്  ലഭിച്ച് സര്‍വകലാശാലാ നിര്‍ദേശങ്ങള്‍ പാലിക്കാതെ വിവിധ ഘട്ടങ്ങളില്‍ പുറത്തുപോയവരെ […] - [വേങ്ങര വെട്ടുതോട് മങ്കരത്തൊടി മുഷ്താഖ് അന്തരിച്ചു](https://tirurangaditoday.in/vengara-vettuthodhu-mankarathodi-mushtaq-passes-away/): വേങ്ങര : വെട്ടുതോട് മങ്കരത്തൊടി മുഷ്താഖ് (59) )അന്തരിച്ചു.വേങ്ങരയിലെ ആദ്യ കാല ഡ്രൈവറാണ്.പിതാവ് : എംഎസ് പി ഫുട്ബോൾ താരം പരേതനായ സൈതലവി , മാതാവ് പരേതയായ കദീജഭാര്യ : സുലൈഖ മക്കൾ. ഹസീബ,ഹിബ,ആശിഫ്, മരുമക്കൾ യുസുഫ് കുന്നുപുറം, ബാസിത് ചേറൂർ, സലീന - [കണ്ണമംഗലം കളത്തിൽ പടിഞ്ഞാറേതിൽ ശ്രീധരൻ നായർ അന്തരിച്ചു, മൃതദേഹം പഠനാവശ്യത്തിന് കൈമാറും](https://tirurangaditoday.in/sreedharan-nair-passed-away-in-kannamangalam-kalathil-padinjarethil/): വേങ്ങര : കണ്ണമംഗലം മേലില്ലത്തു കളത്തിൽ പടിഞ്ഞാറേതിൽ ശ്രീധരൻ നായർ (84) അന്തരിച്ചു. മൃതദേഹം പഠനാവശ്യത്തിന് ബുധൻ രാവിലെ എട്ടിന് മഞ്ചേരി മെഡിക്കൽ കോളേജിനു കൈമാറും.ഭാര്യ : സത്യഭാമ.മക്കൾ : ഉഷ,പ്രമോദ്, ബിന്ദു, ശാന്തി (അധ്യാപിക, കക്കാട് ജി എം യു പി സ്കൂൾ), പ്രസാദ് വേങ്ങര ( പട്ടികജാതി വകുപ്പ്, തിരുരങ്ങാടി ബ്ലോക്ക്), പ്രവീൺ (ദുബൈ ). മരുമക്കൾ : ശങ്കർ (കുന്നത്തു പറമ്പ് ), ഹരിദാസ് (വേങ്ങര ) ,പ്രദീപ് (ചെമ്മാട് ), സിജി, സുജിത , ഐശ്വര്യ. - [നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഫാത്തിമ റിൻഷയെ പള്ളിപ്പടി ജനകീയ സമിതി ആദരിച്ചു](https://tirurangaditoday.in/the-pallipadi-janakiya-samiti-honored-fatima-rinsha-who-achieved-high-success-in-the-neet-exam/): തൃക്കുളം: നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടി എംബിബിഎസിന് മെഡിക്കൽ കോളേജിൽ സീറ്റ് കരസ്ഥമാക്കിയ പി.കെ ഫാത്തിമ റിൻഷയെ പള്ളിപ്പടി ജനകീയ സമിതി ആദരിച്ചു. പള്ളിപ്പടി ജനകീയ സമിതിയുടെ മുൻ ചെയർമാൻ കൂടിയായ പി.കെ ഹംസയുടെ മകളാണ് വിജയിയായ ഫാത്തിമ റിൻഷ 40-ാം ഡിവിഷൻ കൗൺസിലർ എംപി സയ്യിദ് ഷൗക്കത്തലി തങ്ങൾ,കെഎംസിസി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം ഉസ്മാൻ അലി പുളിക്കലകത്ത്,പള്ളിപ്പടി ജനകീയ സമിതി ചെയർമാൻ എം.പി സ്വാലിഹ് തങ്ങൾ, ജോ:കൺവീനർമാരായ ഡോക്ടർ മുഹമ്മദ് റഫീഖ്, മുനീർ പിഒ, ഭാരവാഹികളായ കുഞ്ഞി മുഹമ്മദ് പാലക്കാട്ട്, അഷ്റഫ് ടിഎം എന്നിവരുടെ നേതൃത്വത്തിലാണ് ആദരിക്കൽ ചടങ്ങ് നടത്തിയത് - [പയ്യനാട് സ്റ്റേഡിയം നവീകരണത്തിന് 90 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍](https://tirurangaditoday.in/master-plan-of-rs-90-crore-for-renovation-of-payyanad-stadium/): മഞ്ചേരി : പയ്യനാട് സ്റ്റേഡിയം നവീകരണത്തിന് 90 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് അഡ്വ. ക്കേറ്റ് എം റഹ്മത്തുള്ള എം.എല്‍.എ പറഞ്ഞു സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കീഴിലുള്ള പയ്യനാട് സ്റ്റേഡിയം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു എം.എല്‍.എ. സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സര്‍ക്കാരിന്റെ സഹായം തേടും. ആദ്യഘട്ടത്തില്‍ സിന്തറ്റിക് ട്രാക്ക് ഒരുക്കും. സ്റ്റേഡിയത്തിന് സമീപത്തുള്ള കുട്ടികള്‍ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അഡ്വക്കേറ്റ് എംഎല്‍എപറഞ്ഞു. ഗാലറി, പവലിയന്‍ നിര്‍മ്മാണം, ബോയ്‌സ് -ഗേള്‍സ് ഹോസ്റ്റല്‍, സ്വിമ്മിങ് പൂള്‍, സ്‌പോര്‍ട്‌സ് പാര്‍ക്ക്, മാര്‍ഷല്‍ ആര്‍ട്‌സ് ആന്‍ഡ് ജിംനാസ്റ്റിക് സെന്റര്‍, ഔട്‌ഡോര്‍ കോര്‍ട്ട,് ഇന്‍ഡോര്‍ സ്റ്റേഡിയം, മള്‍ട്ടി പര്‍പ്പസ് പ്രാക്ടീസ് ഗ്രൗണ്ട്, സിന്തറ്റിക് ട്രാക്ക,് കോമ്പൗണ്ട് വാള്‍, ഇന്റേണല്‍ ഡ്രൈനേജ,് സബ്‌സ്റ്റേഷന്‍, ട്രീറ്റ്‌മെന്റ് പ്ലാന്റ്, വൈദ്യുതീകരണം, ഓവര്‍ ഹെഡ് വാട്ടര്‍ ടാങ്ക്, ലാന്‍ഡ് സ്‌കേപ്പിംഗ്, സ്‌പോര്‍ടസ്് എക്യുപ്‌മെന്റ്‌സ്, ഇന്റീരിയര്‍, ഫര്‍ണിച്ചര്‍, റൈഫ്ള്‍ ഷൂട്ടിംഗ് റേഞ്ച,് തുടങ്ങി […] - [രേഖകളിൽ ഇപ്പോഴും തിരൂരങ്ങാടി പഞ്ചായത്ത്; ഗ്യാസ് ബുക്കിംഗ് ആനുകൂല്യം നഷ്ടപ്പെടുന്നു](https://tirurangaditoday.in/tirurangadi-panchayat-still-in-records-gas-booking-benefit-lost/): രേഖകളിൽ തിരൂരങ്ങാടി നഗരസഭ യവാത്തത് എൽ.പി.ജി. ബുക്കിംഗ് കാലപരിധി 25 ദിവസമെന്ന ആനുകൂല്യം നഷ്ടപ്പെടുത്തുന്നു. തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയിൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽ.പി.ജി. ഗ്യാസ് സിലിണ്ടർ റീഫിൽ ബുക്കിംഗിന് ഇപ്പോഴത്തെ സാഹചര്യത്തിൽ 45 ദിവസത്തെ നിയന്ത്രണം തുടരുന്നത് അവസാനിപ്പിച്ച്, നഗരസഭാ പ്രദേശങ്ങൾക്ക് ബാധകമായ 25 ദിവസമാക്കി ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റി ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകി. തിരൂരങ്ങാടി പഞ്ചായത്ത് നഗരസഭയായി ഉയർത്തപ്പെട്ടിട്ടും എൽ.പി.ജി. വിതരണവുമായി ബന്ധപ്പെട്ട രേഖകളിൽ ഇപ്പോഴും പഞ്ചായത്ത് പ്രദേശമായാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. ഇതിന്റെ ഫലമായി നഗരസഭാ നിവാസികൾക്ക് 25 ദിവസത്തിന് ശേഷം റീഫിൽ ബുക്ക് ചെയ്യാനുള്ള സൗകര്യം ലഭിക്കാതെ 45 ദിവസം കാത്തിരിക്കേണ്ട അവസ്ഥയാണ് നിലനിൽക്കുന്നത്. ഇത് ഉപഭോക്താക്കൾക്ക് അനാവശ്യമായ ബുദ്ധിമുട്ടും മറ്റ് നഗരസഭാ പ്രദേശങ്ങളിലെ ഉപഭോക്താക്കളുമായി താരതമ്യം ചെയ്യുമ്പോൾ അസമത്വവും സൃഷ്ടിക്കുന്നതായി സൊസൈറ്റി ആരോപിച്ചു. തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റി ഭാരവാഹികളായ അബ്ദുൽ റഷീദ് ടി ടി , […] - [തോട്ടശ്ശേരിയറ പാത്തിക്കുഴി റോഡ് വികസനത്തിന് ആക്ഷൻ കൗൺസിൽ രൂപീകരിച്ചു](https://tirurangaditoday.in/action-council-formed-for-development-of-thottasseriyara-pathikuzhi-road/): പെരുവള്ളൂർ: കണ്ണമംഗലം, പെരുവള്ളൂർ, പള്ളിക്കൽ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്നതും ഏറെ ഗതാഗത പ്രാധാന്യമുള്ളതുമായ തോട്ടശ്ശേരിയറ-ഇല്ലത്തുമാട്-പാത്തി ക്കുഴി റോഡ് പത്ത് മീറ്റർ വീതിയാക്കി നവീകരിക്കുന്ന പദ്ധതിക്ക് വേഗത കൂട്ടാൻ ജനകീയ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.2017ൽ പത്ത് കോടി ഫണ്ട് കിഫ്ബി ഇതിനായി അനുവദിച്ചിട്ട്‌ ഒൻപത് വർഷം കഴിഞ്ഞിട്ടും പദ്ധതി അനന്തമായി നീണ്ടു പോകുന്നതിൽ പൊതുജന കൺവെൻഷൻ ആശങ്ക രേഖപ്പെടുത്തി.പല അത്യാവശ്യ പദ്ധതികൾക്കും ഫണ്ട് ലഭ്യമാകാതിരിക്കുമ്പോൾ പത്തു കോടി ഫണ്ട് കിഫ്‌ബി അനുവദിച്ചിട്ടുള്ള ഈ പദ്ധതി നഷ്ടപ്പെടാതിരിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. വട്ടപ്പറമ്പ് എൽ പി സ്കൂളിൽ വെച്ച് ചേർന്ന കൺവെൻഷനിൽ അമീർ അറക്കൽ അധ്യക്ഷനായി. എഞ്ചിനിയർ ടി മൊയ്‌തീൻ കുട്ടി ഉദ്ഘാടനം ചെയ്തു.വി പി ബീരാൻ കുട്ടി സ്വാഗതം പറഞ്ഞു. ഭാരവാഹികളായികെ പി ജാഫർ തങ്ങൾ (ചെയർമാൻ)മുഹമ്മദ് യൂനുസ് പി ഒ,റിയാസ് കോഴിത്തൊടി,അമീർ അറക്കൽ (വൈസ് ചെയർമാൻമാർ)ബീരാൻകുട്ടി വി.പി (കൺവീനർ)എൻ കെ വേലായുധൻ,നാസർ സി പി, എഞ്ചിനിയർ ടി മൊയ്‌തീൻ കുട്ടി […] - [മൂന്നിയൂർ എം.ടി. ഉമൈബ അന്തരിച്ചു](https://tirurangaditoday.in/munniyur-m-t-umaiba-passes-away/): തിരൂരങ്ങാടി : മൂന്നിയൂർ പാറക്കടവ് എം ടി ഉമൈബ (54) അന്തരിച്ചു. ഭർത്താവ് :ഡോക്ടർ അബ്ദുൽ അസീസ് സി എം മക്കൾ: അഞ്ജും, ഫാത്തിമ സിദ്ര, നിഷ്മ. മരുമകൻ :സുറൂർ കൊയിലാണ്ടി ഖബറടക്കം ഇന്ന് രാത്രി 9 മണിക്ക് മൂന്നിയൂർ ആലിൻ ചുവട് ഒടുങ്ങാട്ട് ചിന ജുമാ മസ്ജിദിൽ - [ലോകകപ്പ് ഫൈനലില്‍ നാടകീയ രംഗങ്ങള്‍: സ്പെയിൻ ചാമ്പ്യൻമാരായതിന് പിന്നാലെ മൈതാനത്ത് കയ്യാങ്കളി!](https://tirurangaditoday.in/dramatic-scenes-in-the-world-cup-final-fighting-on-the-field-after-spain-became-champions/): ലോകകപ്പ് ഫൈനലില്‍ നാടകീയ രംഗങ്ങള്‍: സ്പെയിൻ ചാമ്പ്യൻമാരായതിന് പിന്നാലെ മൈതാനത്ത് കളിക്കാര്‍ തമ്മില്‍ കയ്യാങ്കളി! ലോകകപ്പ് ഫുട്ബോള്‍ ഫൈനലില്‍ അർജന്റീനയെ എക്സ്ട്രാ ടൈമില്‍ ഒന്നിനെതിരെ പൂജ്യം ഗോളുകള്‍ക്ക് തകർത്ത് സ്പെയിൻ തങ്ങളുടെ രണ്ടാം ലോകകിരീടം സ്വന്തമാക്കിയിരുന്നു.എന്നാല്‍ മത്സരത്തിന്റെ ഫൈനല്‍ വിസില്‍ മുഴങ്ങിയതിന് തൊട്ടുപിന്നാലെ മൈതാനത്ത് ഇരുടീമിലെയും കളിക്കാർ തമ്മില്‍ വലിയ രീതിയിലുള്ള തർക്കവും കയ്യാങ്കളിയുമുണ്ടായി. അർജന്റീനൻ മധ്യനിര താരം ലിയാൻഡ്രോ പരേഡസും സ്പെയിൻ പ്രതിരോധ താരം എറിക് ഗാർഷ്യയും തമ്മിലുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. സ്പാനിഷ് താരങ്ങളുടെ കിരീടാഘോഷത്തിനിടയിലേക്ക് പരേഡസ് തള്ളിക്കയറുകയും ഗാർഷ്യയെ തള്ളി താഴെയിടുകയും ചെയ്തു. ഇത് ചോദ്യം ചെയ്യാനെത്തിയ സ്പെയിനിന്റെ യുവതാരം ഗാവിയുടെ മുഖത്ത് പരേഡസ് അടിക്കുകയും ചെയ്തതോടെ രംഗം വഷളായി.ഇരുടീമിലെയും പകരക്കാരായ കളിക്കാരും പരിശീലകരും മൈതാനത്തേക്ക് ഓടിയെത്തിയാണ് ഒടുവില്‍ രംഗം ശാന്തമാക്കിയത്. അർജന്റീനൻ പരിശീലകൻ ലയണല്‍ സ്കലോണി സ്വന്തം കളിക്കാരെ തടഞ്ഞുമാറ്റി സമാധാനം പുനഃസ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും സംഭവത്തിന് പിന്നാലെ റഫറി സ്കലോണിക്ക് ചുവപ്പ് കാർഡ് നല്‍കി. മത്സരത്തിന്റെ […] - [സ്പെയിൻ ലോക ചാമ്പ്യന്മാർ; ഗോള്‍ഡൻ ബൂട്ട് എംബാപെക്ക്](https://tirurangaditoday.in/spain-are-world-champions-mbappe-wins-golden-boot/): ഫുട്ബോൾ ലോകകപ്പില്‍ സ്പെയിൻ ചാമ്പ്യന്മാർ. എക്സ്ട്രാ ടൈം വരെ നീണ്ട മത്സരത്തില്‍ ഫെറാൻ ടോറസിനൻറെ ഒറ്റ ഗോളിലാണ് അർജൻറീനയെ സ്പെയിൻ തോല്‍പ്പിച്ചത്. 16 വര്‍ ഷത്തിനുശേഷമാണ് സ്പെയിൻ ലോകചാമ്പ്യന്മാര്‍ ആകുന്നത്.ഇതോടെ ലയണല്‍ മെസ്സിയുടെ സ്വപ്നതുല്യമായ പടിയിറക്കമെന്ന മോഹമാണ് പൊലിഞ്ഞത്. സൗത്ത് ആഫ്രിക്കയില്‍ കിരീടം ചൂടി പതിനാറ് വർഷങ്ങള്‍ക്ക് ശേഷം സ്പെയിൻ വീണ്ടും അത് ആവർത്തിച്ചിരിക്കുന്നു – എന്നാല്‍ ഇത്തവണ ലയണല്‍ മെസ്സിയുടെ കൈകളില്‍ നിന്ന് ട്രോഫി പിടിച്ചുവാങ്ങിക്കൊണ്ടായിരുന്നു അത്. ഫെറാൻ ടോറസിന്റെ എക്സ്ട്രാ ടൈം ഗോള്‍ സ്പെയിനെ രണ്ടാം തവണയും ഫിഫ ലോകകപ്പ് ചാമ്പ്യന്മാരാക്കിയപ്പോള്‍, 1962ല്‍ ബ്രസീലിന് ശേഷം ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ രാജ്യമെന്ന അർജന്റീനയുടെ സ്വപ്നം സ്പെയിനിനോടേറ്റ 1-0 ന്റെ നിരാശാജനകമായ തോല്‍വിയോടെ തകർന്നടിഞ്ഞു. ടൂർണമെന്റിലെ ഏറ്റവും ഭയപ്പെടുത്തുന്ന മുന്നേറ്റനിരയുമായാണ് അർജന്റീന ഫൈനലിന് ഇറങ്ങിയത്. എന്നാല്‍ ഒരു ഗോള്‍ പോലും നേടാനാകാതെയാണ് അവർ മടങ്ങിയത്. മറുഭാഗത്ത് സ്പെയിൻ, തങ്ങളെ ഇവിടെവരെ എത്തിച്ച അതേ തന്ത്രത്തില്‍ തന്നെ ഉറച്ചുനിന്നു: ശ്വാസം […] - [പനമ്പുഴ റോഡിലെ കുഴി അടിയന്തരമായി നികത്തണം: മാപ്സ് പരാതി നൽകി](https://tirurangaditoday.in/the-pothole-on-panampuzha-road-should-be-filled-immediately-maps-filed-a-complaint/): തിരൂരങ്ങാടി: പരപ്പനങ്ങാടി–അരീക്കോട് റോഡിൽ പനമ്പുഴ പാലത്തിലെത്തുന്നതിന് മുമ്പുള്ള ഭാഗത്ത് രൂപപ്പെട്ട വലിയ കുഴി മൂലം വെള്ളം സ്ഥിരമായി കെട്ടിക്കിടക്കുന്നതും ഇതുവഴി വാഹനാപകടങ്ങൾ വർധിക്കുന്നതും ആശങ്കാജനകമാണെന്ന് ചൂണ്ടിക്കാട്ടി മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (MAPS) മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് പൊതുമരാമത്ത് അസിസ്റ്റൻറ് എൻജിനീയർ കെ പി ബിന്ദുവിന് പരാതി നൽകി.റോഡിലെ കുഴിയിൽ മുകളിൽ നിന്നും വരുന്ന വെള്ളം വെള്ളം നിറഞ്ഞുകിടക്കുന്നതിനാൽ കുഴിയുടെ ആഴം തിരിച്ചറിയാൻ കഴിയാതെ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവം ആയിട്ടുണ്ടെന്നും കഴിഞ്ഞദിവസം അപകടത്തിൽപ്പെട്ട ആൾ സീരിയസ് ആയി മെഡിക്കൽ കോളേജിലാണെന്ന് ഇനിയും അപകടങ്ങൾ വർധിക്കാൻ സാധ്യത കൂടുതലാണെന്നും പരാതിയിൽ പറയുന്നു. രാത്രികാലത്തും പകൽ സമയത്തും സമയത്തും കുയിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ അപകടസാധ്യത ഇരട്ടിയാകുന്നതായും പ്രദേശവാസികളും യാത്രക്കാരും നിരന്തരം ദുരിതം അനുഭവിക്കുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.അപകടങ്ങൾ ഒഴിവാക്കുന്നതിനായി ബന്ധപ്പെട്ട പൊതുമരാമത്ത് വകുപ്പ് അധികൃതർ അടിയന്തരമായി സ്ഥലപരിശോധന നടത്തി റോഡിലെ കുഴി ശാസ്ത്രീയമായി നികത്തി റോഡ് സുരക്ഷിതമാക്കണമെന്നും, […] - [വെള്ളിയാംപുറം പിറ്റക്കൊട്ട് കരുണാകരൻ നായർ അന്തരിച്ചു](https://tirurangaditoday.in/karunakaran-nair-of-velliyampuram-pitakottu-passed-away/): നന്നമ്പ്ര: വെള്ളിയാംപുറം പിറ്റക്കൊട്ട് കരുണാകരൻ നായർ (75) നിര്യാതനായി. ഭാര്യ -കോമളംമക്കൾ – ഷീബ,(ടീച്ചർ )ഷിജോയ്, ഷീന, മരുമക്കൾ -മുരളീധരൻ, ശരണ്യ (ടീച്ചർ , അൽനൂർ സ്കൂൾ പനങാട്ടൂർ), വിനോദ്. സംസ്കാരം ഇന്ന് രാത്രി 8 ന് വീട്ടുവളപ്പിൽ. - [കാലിക്കറ്റ്‌ സർവകലാശാല: നാളത്തെ പരീക്ഷകൾ മാറ്റിവെച്ചു, പഠന വിഭാഗങ്ങൾക്ക് അവധി](https://tirurangaditoday.in/calicut-university-tomorrows-exams-postponed-holiday-for-academic-departments/): തേഞ്ഞിപ്പാലം: ഫിഫ ലോകകപ്പ് ഫൈനൽ പ്രമാണിച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം, 2026 ജൂലൈ 20 (തിങ്കൾ) കേരളത്തിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ, കാലിക്കറ്റ്‌ സർവകലാശാലയിലെ പഠനവകുപ്പുകൾക്കും സർവകലാശാല നേരിട്ട് നടത്തുന്ന പഠന കേന്ദ്രങ്ങൾക്കും അന്നേദിവസം അവധിയായിരിക്കുമെന്ന് രജിസ്ട്രാർ അറിയിച്ചു. വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ നിർദേശിച്ചതനുസരിച്ച്കാലിക്കറ്റ് സർവകലാശാല ജൂലൈ 20-ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും. എന്നാൽ, സർവകലാശാലയിലെയും പഠന വകുപ്പുകളിലെയും സെന്ററുകളിലെയും ഓഫീസ് പ്രവർത്തനങ്ങൾ സാധാരണ പ്രവൃത്തിദിനം പോലെ തുടരും. എല്ലാ വകുപ്പ് മേധാവികളും സർവകലാശാല ജീവനക്കാരും അന്നേദിവസം ജോലിക്ക് ഹാജരാകേണ്ടതാണെന്നും രജിസ്ട്രാർ അറിയിച്ചു. കാലിക്കറ്റ്‌ സർവകലാശാല നാളെ നടത്താൻ നിശ്ചയിച്ചിട്ടുള്ള എല്ലാ പരീക്ഷകളും വൈസ് ചാൻസലറുടെ നിർദേശപ്രകാരം മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്. രജിസ്ട്രാർ ഡോ. സെബാസ്റ്റ്യൻ സി. ഡി. അറിയിച്ചു - [മേലേ ചേളാരി മാതാപുഴ റോഡിലെ ബ്ലോക്ക്: കലക്ടർ സ്ഥലം സന്ദർശിച്ചു](https://tirurangaditoday.in/block-on-mele-chelari-matapuzha-road-collector-visits-the-site/): മേലെചേളാരി മാതാ പുഴ റോഡിലെ ബ്ലോക്ക് ഒഴിവാക്കാൻ അക്വിസിഷൻ നടപടിക്കൊരുങ്ങി കലക്ടർ തേഞ്ഞിപ്പലം പഞ്ചായത്ത് ഭരണസമിതി തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ MLA ടി.വി ഇബ്രാഹിം ഇടപെട്ട് നടത്തിയ ശ്രമത്തിൻ്റെ ഭാഗമായി കലക്ടർ റവന്യൂ ഉദ്യോസ്ഥരോടും KNRC ജീവനക്കാരോടുമൊപ്പം സ്ഥലം സന്ദർശിച്ചു വള്ളിക്കുന്നിലെ കടലോര മേഖലയിലെ പ്രശ്നങ്ങൾ നേരിൽ കണ്ട് മനസ്സിലാക്കിയ ശേഷമാണ് MLA യോടൊപ്പം കലക്ടർ എത്തിയത്വെളിമുക്കിലെ ഫൂട് ഓവർ ബ്രിഡ്ജ് വർക്ക് പുനരാരംഭിക്കുന്നതിനുള്ള തടസ്സം പരിശോധിച്ച് റിപ്പോർട്ട് ചെയ്യാൻ ഒരാഴ്ച സമയം നൽകി . വ്യാപാരസ്ഥാപനങ്ങളിലേക്കും വീടുകളിലേക്കുമുള്ള സർവ്വീസ് റോഡിൽ നിന്നുമുള്ള പ്രവേശനം 3 മീറ്ററിൽ നിന്നും 4 മീറ്ററാക്കാൻ കലക്ടർ KNRC ക്ക് നിർദേശം നൽകി. സ്വകാര്യ വെക്തിയുടെ സ്ഥാപനത്തിലേക്കുള്ള വഴി അടച്ചിട്ടത് തൊട്ടടുത്ത ദിവസം തുറക്കാൻ ഉത്തരവിട്ടു വള്ളിക്കുന്ന് മണ്ഡലം MLA TV ഇബ്രാഹിം മിനോടൊപ്പമാണ് കലക്ടർ വിജയ് ഗോയൽ സന്ദർശനത്തിനെത്തിയത് മൂന്നിയൂർ പഞ്ചായത്തിലെ തെക്കെ പടിയിലും കലക്ടർ സന്ദർശിച്ചുഇടിമുഴി മുതൽ തലപ്പാറ വരെയുള്ള ഫുട്പാത്ത് നിർമ്മാണത്തിലെ അപാകത […] - [യൂണിറ്റി ഫൗണ്ടേഷൻ നൈപുണ്യ പരിശീലനം ആരംഭിച്ചു](https://tirurangaditoday.in/unity-foundation-launches-skills-training/): തിരൂരങ്ങാടി: കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ജൻ ശിക്ഷൺ സൻസ്ഥാൻ മലപ്പുറം, യൂണിറ്റി ഫൗണ്ടേഷനുമായി സഹകരിച്ച് തിരൂരങ്ങാടി മേഖലയിലെ തെരഞ്ഞെടുത്ത 20 വനിതകൾക്കായി സംഘടിപ്പിക്കുന്ന ഫുഡ് പ്രോസസിംഗ് തൊഴിൽ പരിശീലന പരിപാടി ആരംഭിച്ചു. അമൽ കോളേജ് അക്കാദമിക് ഡീൻ ഡോ. ടി.ഷിഹാബുദ്ധിൻ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ജെഎസ്‌എസ് ഡയറക്ടർ വി. ഉമ്മർ കോയ മുഖ്യപ്രഭാഷണം നടത്തി. നൈപുണ്യ വികസനത്തിലൂടെ തൊഴിലും സംരംഭകത്വവും കൈവരിക്കാൻ പരിശീലനം വലിയ അവസരമാണെന്ന് അദ്ദേഹം പറഞ്ഞു. യൂണിറ്റി ഫൗണ്ടേഷന്റെ ഭാരവാഹികളായ മുനീർ കൂർമ്മത്ത്, സമീർ മേലെവീട്ടിൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു. 50 ദിവസം നീണ്ടുനിൽക്കുന്ന സൗജന്യ തൊഴിൽ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന വനിതകൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനാവശ്യമായ പിന്തുണയും മാർഗനിർദേശവും യൂണിറ്റി ഫൗണ്ടേഷൻ നൽകുമെന്ന് സംഘാടകർ അറിയിച്ചു. - [പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു](https://tirurangaditoday.in/police-arrest-elderly-man-for-molesting-minor-boy/): ഫറോക്ക് : പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഫാറൂഖ് കോളേജിന് സമീപം കോടമ്പുഴ താമസിക്കുന്ന പഴനിയിൽപടി അബൂബക്കറിനെ (66) യാണ് ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ 14ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. 14 വയസ്സുള്ള വിദ്യാർഥിയെ ഭക്ഷണവും, പണവും തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് അബൂബക്കർ പുഴക്കടവിലേക്ക് എത്തിക്കുകയായിരുന്നു. തുടർന്ന് കോടമ്പുഴ കടവിൽ അടുപ്പിച്ചിരുന്ന തോണിയില്‍ വെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി എന്നാണ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. വിദ്യാർത്ഥി തന്നെയാണ് പരാതി നൽകിയിരുന്നത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയും എസ്‌ഐ മിഥുനിന്റെ നേതൃത്വത്തിൽ ഇയാളെ കോടമ്പുഴയിൽ വെച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ് - [ഒതുക്കുങ്ങലിൽ വീട്ടിൽ ഉറങ്ങിക്കിടന്ന 5 മാസം പ്രായമുള്ള കുഞ്ഞിനെ നായ വീട്ടിനുള്ളിൽ കയറി കടിച്ചു](https://tirurangaditoday.in/a-5-month-old-baby-was-bitten-by-a-dog-while-sleeping-inside-the-house-in-othukungal/): കോട്ടയ്ക്കൽ : ഒതുക്കുങ്ങലിൽ വീട്ടിൽ ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ വീടിനകത്ത് കയറി തെരുവ് നായ കടിച്ചു. ഒതുക്കുങ്ങൽ തൊടുകുത്തുപറമ്പിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. കുട്ടിയുടെ തലയ്ക്കും കൈയ്ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ബന്ധുവീട്ടിൽ വിവാഹത്തിനായി വിരുന്നെത്തിയ മുഹമ്മദ് റാഫി-ജൗഹറ ദമ്പതികളുടെ മകൻ ഹനി അസീമി (5 മാസം)നാണ് കടിയേറ്റത്. കുട്ടിയുടെ മുഖത്തും, ചെവിയിലും, തലയ്ക്കും കയ്യിലും കടിയേറ്റു. കുട്ടിയെ ആദ്യം കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഒതുക്കുങ്ങൽ പഞ്ചായത്തിലെ മറ്റത്തൂരങ്ങാടി, മുസ്ലിയാരങ്ങാടി, മുനമ്പത്ത്, എന്നിവിടങ്ങളിലും ശനിയാഴ്ച മറ്റു മൂന്ന് പേർക്ക് കൂടി തെരുവ് നായയുടെ കടിയേറ്റു. രാവിലെ മദ്രസയിൽ പോവുകയായിരുന്ന മറ്റത്തൂരങ്ങാടി പുളിക്കൽ റിഷാദ് അലി, മുസ്ലിയാരങ്ങാടിയിലുള്ള നാരായണൻ, മുനമ്പത്ത് സൈനബ എന്നിവർക്കാണ് നായയുടെ അക്രമണത്തിൽ പരിക്കേറ്റത്. എല്ലാവരെയും കടിച്ചത് കറുത്ത നിറത്തിലുള്ള ഒരേ നായ തന്നെയാണെന്ന് വാർഡ് അംഗം സി.കെ. റഹൂഫ് പറഞ്ഞു. - [മലപ്പുറത്തിന്റെ സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും](https://tirurangaditoday.in/master-plan-to-be-prepared-for-comprehensive-development-of-malappuram/): മലപ്പുറം: ജില്ലാ ആസ്ഥാനമായ മലപ്പുറത്തിന്റെ സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീര്‍ എന്നിവരുടെ നേതൃത്വത്തില്‍ മലപ്പുറം പിഡബ്ല്യുഡി ഹൗസില്‍ ചേര്‍ന്ന ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതികളുടെയും യോഗം തീരുമാനിച്ചു. മലപ്പുറം നഗരത്തിന്റെയും സമീപ പ്രദേശങ്ങളുടെയും സമഗ്ര വികസനത്തിന് ഉതകുന്ന മാസ്റ്റര്‍ പ്ലാനാണ് തയ്യാറാക്കുക. സിവില്‍ സ്റ്റേഷനിലെ 44 ഏക്കര്‍ ഭൂമി പരമാവധി പ്രയോജനപ്പെടുത്തും. കോട്ടപ്പടിയിലുളള സര്‍ക്കാര്‍ ഓഫീസുകള്‍ സിവില്‍ സ്റ്റേഷനിലേക്ക് മാറ്റുന്നതോടെ ലഭ്യമാകുന്ന സ്ഥലം താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി ഉപയോഗിക്കും. 65 കോടി രൂപ ചെലവില്‍ സിവില്‍ സ്റ്റേഷനില്‍ റവന്യൂ ടവര്‍ നിര്‍മ്മിക്കും. ഇത്ിനായി 7 കോടിയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. മലപ്പുറം കളക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാള്‍ നവീകരണത്തിന് ഒരുകോടി രൂപയുടെ പദ്ധതി തയ്യാറാക്കും. മലപ്പുറം നഗരസഭ പരിധിയിലെ 19 റോഡുകളുടെ നവീകരണത്തിന് 84 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. മലപ്പുറം തിരൂര്‍ റോഡിന്റെ മനവീകരം, താലൂക്ക് ആശുപത്രി സൂപ്പര്‍ […] - [വേങ്ങരയിൽ ഫ്ലൈ ഓവർ പരിഗണനയിൽ: മന്ത്രി കെഎം ഷാജി](https://tirurangaditoday.in/flyover-under-consideration-in-vengara-minister-km-shaji/): വേങ്ങര: പരപ്പനങ്ങാടി – നാടു കാണി സംസ്ഥാന പാതയിൽ ഊരകം കുറ്റാളൂർ മുതൽ വേങ്ങര കച്ചേരിപ്പടി വരെ തുടരുന്ന രൂക്ഷമായഗതഗതാ ക്കുരുക്കിന് പരിഹാരമായി ആകാശപ്പാത പരിഗണനയിലുണ്ടെന്ന് തദ്ദേശ മന്ത്രി കെ എം ഷാജി വ്യാപാരി വ്യവസായി ഏകോപന സമിതി നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒറ്റ ത്തൂണിൽ 11 മീറ്റർ പൊക്കത്തിൽ 3 വരിയാണ് റോഡിൻ്റെ ഘടന നിർദ്ദേശിച്ചിട്ടുള്ളത്. താഴെ 6 മീറ്റർ സർവീസ് റോഡും പാർക്കിംഗ് സൗകര്യമുണ്ടാവും. 2.5 കിലോമീറ്റർ ദൂരമുണ്ടാവും ബന്ധപ്പെട്ട വകുപ്പുകൾ ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് തയ്യാറാക്കി വരികയാണ്. വേങ്ങര ടൗണിലെയും പരിസരപ്രദേശ ഗതാഗതക്കുരക്ക് പരിഹരിക്കാനാവശ്യമായ നിർദ്ദേശങ്ങൾ പഠിച്ചു റിപ്പോർട്ട്നൽ കാൻസ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചതായും മന്ത്രി പറഞ്ഞു. കൂരിയാടിനും വേങ്ങരഅങ്ങാടിക്കുമിടയിൽ റോഡിലുണ്ടായ കുഴികൾ അടക്കുന്നതിനും ടൗണിൽ ട്രാഫിക് നിയന്ത്രണത്തിന് 5 പോലിസുകാരെ നിയമിക്കാനുംനിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ ഡയാലിസിസ് യൂണിറ്റ് തുടങ്ങുന്നതിനാവശ്യമായ നിർ ദ്ദേശങ്ങൾ നൽകാൻ ഡി എംഒയോട് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു എം […] - [സെൻസസ് 2027 ക്വിസ് മത്സരം: വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു](https://tirurangaditoday.in/census-2027-quiz-competition-prizes-distributed-to-winners/): സെൻസസ് 2027 ന്റെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിജയികൾക്ക് ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ലയിലെ വിവിധ ക്യാംപസുകളിൽ നിന്നുള്ള പ്രതിഭകൾ പങ്കെടുത്ത ആവേശകരമായ മത്സരത്തിനൊടുവിലാണ് വിജയികളെ തിരഞ്ഞെടുത്തത്. വിദ്യാർത്ഥികളിൽ സെൻസസിന്റെ പ്രാധാന്യത്തെക്കുറിച്ചും ജനസംഖ്യാപരമായ വിവരശേഖരണത്തിന്റെ ആവശ്യകതയെക്കുറിച്ചും അവബോധം വളർത്തുന്നതിനാണ് ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചത്. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ കളക്ടർ വിജയികൾക്ക് ആശംസകൾ നേരുകയും പുരസ്കാരങ്ങൾ കൈമാറുകയും ചെയ്തു. വിജയികളായ വിദ്യാർത്ഥികൾ മങ്കട ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിലെ മൂന്നാം വർഷ ഇക്കണോമിക്സ് വിദ്യാർത്ഥിനി ഹന്ന ജാസ്മിൻ എൻ, മലപ്പുറം ഗവ. വനിതാ കോളേജിലെ റന ഫാത്തിമ പി, പൊന്നാനി എം.ഇ.എസ് കോളേജിലെ നീവിയ എ എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ച് വിജയികളായി. കുന്നുംപുറം ധർമ്മപുരി കോളേജിൽ നിന്ന് അനീഷ് സി, നിലമ്പൂർ അമൽ കോളേജിൽ നിന്ന് നിദ പി, തിരൂർ ടി.എം.ജി കോളേജിലെ രണ്ടാം വർഷ ഐ.പി.എം.എ ഇംഗ്ലീഷ് […] - [21 കാരിയെ പീഡിപ്പിച്ച കേസിൽ കോട്ടക്കൽ സ്കൂളിലെ അധ്യാപകൻ പിടിയിൽ](https://tirurangaditoday.in/kottakkal-school-teacher-arrested-for-raping-21-year-old-girl-on-promise-of-marriage/): കോട്ടയ്ക്കൽ: വിവാഹ വാഗ്ദാനം നൽകി പീഢിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പേരാമ്പ്ര എറവട്ടൂർ സ്വദേശി വേലക്കോല ദീപേഷ് (41) ആണ് അറസ്റ്റിലായത്. കോട്ടയ്ക്കൽ കോട്ടൂർ എകെഎം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനാണ് ഡി.ദീപേഷ്. 21 വയസ്സുള്ള യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് പരാതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. - [കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ](https://tirurangaditoday.in/calicut-university-notifications-433/): പി.ജി. ക്യാപ് 2026 ലേറ്റ് രജിസ്ട്രേഷൻ / എഡിറ്റിംഗ് കാലിക്കറ്റ് സർവകലാശാലയുടെ 2026 – 27 അധ്യയന വർഷത്തെ ഏകജാലകം മുഖേനയുള്ള പി.ജി. പ്രവേശനത്തിന് (പി.ജി. ക്യാപ് 2026) ഇതുവരെ അപേക്ഷിക്കാത്തവർക്ക് ലേറ്റ് രജിസ്‌ട്രേഷനുള്ള സൗകര്യം ജൂലൈ 15 മുതൽ ലഭ്യമാണ്. ലേറ്റ് രജിസ്‌ട്രേഷൻ ഫീ : എസ്.സി. / എസ്.ടി. – 570 രൂപ, മറ്റുള്ളവർ – 870 രൂപ. എം.എ. ഇംഗ്ലീഷ് പ്രോഗ്രാമിന് നോൺ – ഇംഗ്ലീഷ് (ബിരുദ തലത്തിൽ ഇംഗ്ലീഷ് കോർ വിഷയമായി പഠിക്കാത്തവർ) വിഭാഗത്തിൽപ്പെടുന്നവരുടെ അപേക്ഷ പരിഗണിക്കില്ല. പി.ജി. ക്യാപ് 2026 അപേക്ഷ നേരത്തെ സമർപ്പിച്ചവർക്ക് അപേക്ഷയിൽ എഡിറ്റിംഗ് (മൊബൈൽ നമ്പർ, ഇ-മെയിൽ ഐ.ഡി. എന്നിവ ഒഴികെ) വരുത്തുന്നതിനുള്ള സൗകര്യവും ജൂലൈ 15 മുതൽ ലഭ്യമാണ്. എഡിറ്റിംഗ് സൗകര്യം ഉപയോഗപ്പെടുത്തിയവർ പുതുക്കിയ അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കണം. പി.ആർ. 944/2026 നാനോസയൻസ് ആന്റ് ടെക്നോളജി പഠനവകുപ്പിൽ സംവരണ സീറ്റൊഴിവ് കാലിക്കറ്റ് സർവകലാശാലാ നാനോസയൻസ് ആന്റ് ടെക്നോളജി […] - [ജില്ലയില്‍ നൈപുണി വികസനത്തിന് കര്‍മ്മപദ്ധതി തയ്യാറാക്കും](https://tirurangaditoday.in/an-action-plan-will-be-prepared-for-skill-development-in-the-district/): മലപ്പുറം ജില്ലയിലെ യുവജനങ്ങളുടെ നൈപുണി വികസനത്തിന് സമഗ്ര പദ്ധതി തയ്യാറാക്കുമെന്നും വനിതകളുടെ സമഗ്ര പുരോഗതിയില്‍ രാജ്യം ഏറെ മുന്നോട്ടു പോകുന്നതില്‍ ജില്ലയുടെ പങ്ക് വലുതാണെന്നും ജില്ലാ കലക്ടര്‍ ഡോ. വിനയ് ഗോയല്‍ പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നൈപുണി വികസനത്തിനും തൊഴില്‍ പരിപോഷിക്കുന്നതിനുമാവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ലോക നൈപുണി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മലപ്പുറത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാറിന്റെ നൈപുണി സംരംഭകത്വ വികസന മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജന്‍ ശിക്ഷന്‍ സംസ്ഥാന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലയിലെ സ്ത്രീ തൊഴിലിടങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തി അവസരങ്ങള്‍ സൃഷ്ടിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് ചെയര്‍മാന്‍ പി വി അബ്ദുല്‍ വഹാബ് എം.പി.അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. 21 മേഖലകളിലായി 1800 ഓളം പേര്‍ക്കുള്ള പരിശീലനം ജില്ലയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മുതിര്‍ന്നവരെ പരിചരിക്കുന്ന കെയര്‍ ഗീവര്‍ കോഴ്‌സ് ഈ വര്‍ഷം ആരംഭിച്ചിട്ടുണ്ട്. നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വക്കറ്റ് റിനിഷ റഫീഖ് മുഖ്യപ്രഭാഷണം നടത്തി. ജെ എസ് എസ് ഡയറക്ടര്‍ […] - [വെള്ളിയാംപുറം എ പി മൊയ്തുട്ടി അന്തരിച്ചു](https://tirurangaditoday.in/velliampuram-ap-moitutty-passes-away/): നന്നമ്പ്ര: വെള്ളിയാമ്പുറം സ്വദേശി പരേതനായ അടിയാട്ട് പറമ്പിൽ അഹമ്മദ് കുട്ടി എന്നിവരുടെ മകൻ കാച്ചേരിപള്ളിയാളിൽ (തലവീട്ടിൽ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന) അടിയാട്ട പറമ്പിൽ മുയ്തുട്ടി(85) അന്തരിച്ചു.ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് കുട്ടി, റഹീം, സുബൂറ, ഗഫൂർ, ഹസ്സൻ, ശിഹാബ്, മഹറൂഫ്, ഷെഫീഖ്. മയ്യത്ത് നമസ്കാരം 2.30 ന് നന്നമ്പ്ര പഴയ ജുമാ മസ്ജിദിൽ - [പാലത്തിങ്ങൽ പുതിയപാലത്തിന് താഴെ മത്സ്യ മാലിന്യം തള്ളൽ: നഗരസഭ ആരോഗ്യവിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി](https://tirurangaditoday.in/fish-waste-dumped-under-the-new-bridge-in-palathingal-the-municipality-health-department-visited-the-spot-and-inspected-it/): പരപ്പനങ്ങാടി: പാലത്തിങ്ങൽ പുതിയപാലത്തിന് താഴെ മത്സ്യ മാലിന്യങ്ങളും പഴകിയ മത്സ്യങ്ങളും അനധികൃതമായി തള്ളിയെന്ന പരാതിയെ തുടർന്ന് പരപ്പനങ്ങാടി നഗരസഭ ആരോഗ്യവിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. പരപ്പനങ്ങാടി നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രതിനയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പ്രദേശത്ത് മത്സ്യ മാലിന്യങ്ങൾ നിക്ഷേപിച്ചതിന്റെ അവശിഷ്ടങ്ങ ളും, മത്സ്യ ബോക്സുകളും കണ്ടെത്തിയതായും വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നുംമുൻ നഗരസഭ കൗൺസിലർ നിസാർ അഹമ്മദിന് പാലത്തിങ്ങലിൽ നിന്നും മീൻ വാങ്ങിച്ചതിനാൽ അസുഖം ബാധിച്ചതായും അതേ മീൻകാരന്റെ വിൽപ്പന അദ്ദേഹം രാത്രിയിൽ തടഞ്ഞതായും അദ്ദേഹം നഗരസഭാ അധികൃതരെ അറിയിച്ചു. ഇദ്ദേഹത്തിൻറെ മീൻ പുറത്തുനിന്ന് ഫോർമാലിൻ ചേർത്ത മീനുകളാണ് വരുന്നതെന്നും വീട്ടിൽ കൊണ്ടുപോയതിനുശേഷമാണ് മീൻ അദ്ദേഹം വില്പനയ്ക്ക് എത്തിക്കുന്നതെന്നും കഴിക്കുന്നവർക്ക് വയർ സംബന്ധമായ അസുഖങ്ങൾ ഉണ്ടാവുന്നുണ്ടെന്നും നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. മനുഷ്യാവകാശ പ്രവർത്തകനും വിവരാവകാശ ആക്ടിവിസ്റ്റുമായ അബ്ദുൽ റഹീം പൂക്കത്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പരപ്പനങ്ങാടി നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തിയത്.ഇത്തരത്തിൽ പൊതുസ്ഥലങ്ങളിൽ മത്സ്യ മാലിന്യങ്ങൾ […] - [കടല തൊണ്ടയിൽ കുടുങ്ങി രണ്ട് വയസുകാരൻ മരിച്ചു](https://tirurangaditoday.in/two-year-old-boy-dies-after-getting-peanut-stuck-in-throat/): വേങ്ങര: കറിയിലെ കടല തൊണ്ടയിൽ കുടുങ്ങി രണ്ട് വയസുകാരൻ മരിച്ചു. കണ്ണമംഗലം ചെങ്ങാനി കാരാട്ടാലുങ്ങൾ വെല്ലക്കാടൻ അബ്ദുൽ മുനീറിൻ്റെ മകൻ മുഹമ്മദ് റസാൻ (2) ആണ് മരിച്ചത്. രാവിലെ 8.30 ന് ആണ് സംഭവം. ഭക്ഷണം കഴിക്കുന്നതിനിടയിൽ കറിയിലെ കടല തൊണ്ടയിൽ കുടുങ്ങി ശ്വാസ തടസ്സം ഉണ്ടാകുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വേങ്ങര പോലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റ്മോർട്ടം ചെയ്തു. കബറടക്കി. - [ലിറ്റില്‍ കൈറ്റ്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ഗവ. എച്ച് എസ് എസ് പേരശ്ശന്നൂര്‍ ജില്ലയില്‍ ഒന്നാമത്](https://tirurangaditoday.in/little-kites-awards-announced-govt-hss-perashannur-district-wins-first/): പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന ‘ലിറ്റില്‍ കൈറ്റ്‌സ്’ ഐ.ടി ക്ലബ്ബുകളുടെ 2026 വര്‍ഷത്തെ സംസ്ഥാന-ജില്ലാതല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഗവ. എച്ച് എസ് എസ് പേരശ്ശന്നൂര്‍ ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം നേടി ഗവ. രാജാസ് എച്ച് എസ് എസ് കോട്ടക്കല്‍, ഗവ. വി എച്ച് എസ് എസ് നെല്ലിക്കുത്ത് എന്നീ വിദ്യാലയങ്ങള്‍ ജില്ലാ തലത്തില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഉപജില്ലാ തലത്തിലെ മികച്ച വിദ്യാലയങ്ങളായി എസ് എസ് എച്ച് എസ് എസ് മൂര്‍ക്കനാട് (അരീക്കോട്), ഗവ. ടി എച്ച് എസ് കോക്കൂര്‍ (എടപ്പാള്‍), ഇ എം ഇ എ എച്ച് എസ് എസ് കൊണ്ടോട്ടി (കൊണ്ടോട്ടി), ജി എച്ച് എസ് എസ് കുറ്റിപ്പുറം (കുറ്റിപ്പുറം), ഡി യു എച്ച് എസ് എസ് പാണക്കാട് (മലപ്പുറം), എച്ച് എം വൈ എച്ച് എസ് എസ് മഞ്ചേരി (മഞ്ചേരി), […] - [തിരൂരങ്ങാടി താലൂക്ക് ആശുപത്രി മാനേജിംഗ് കമ്മറ്റി നിയമനം: ലീഗിൽ അസ്വസ്ഥത പുകയുന്നു](https://tirurangaditoday.in/tirurangadi-taluk-hospital-managing-committee-appointment-disquiet-is-brewing-in-the-league/): തിരൂരങ്ങാടി: നഗരസഭയുടെ അധീനതയിലുള്ള തിരൂരങ്ങാടി ഗവ: താലൂക്ക് ആശുപത്രി മാനേജിംഗ് കമ്മറ്റിയിലേക്ക് അംഗങ്ങളെ നിയമിച്ചതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിൽ രൂക്ഷമായ അസ്വസ്ഥത പുകയുന്നു. എച്ച്.എം.സി. അംഗങ്ങളെ നിയമിച്ചതിൽ നഗരസഭയിലെ ചെമ്മാട്, തിരൂരങ്ങാടി ടൗൺ മാത്രം കേന്ദ്രീകരിച്ചാണ് അംഗങ്ങളെ തെരഞ്ഞെടുത്തിട്ടുള്ളതെന്നും നഗരസഭാ പരിധിയിലെ മറ്റ് പ്രദേശങ്ങളെ പ്രത്യേകിച്ച് പടിഞ്ഞാറൻ മേഖലയെ പാടെ അവഗണിച്ചിരിക്കുകയാണെന്നുമാണ് ലീഗണികളിലെ ആക്ഷേപം.ആശുപത്രി മാനേജിംഗ് കമ്മറ്റിയിലേക്ക് നഗരസഭ നിർദ്ദേശിക്കുന്ന ഔദ്യോഗിക അംഗങ്ങൾക്ക് പുറമെ ദേശീയ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സംസ്ഥാന നിയമസഭയിൽ പ്രാതിനിധ്യമുള്ള പാർട്ടി പ്രതിനിധികൾ, എം.പി, എം.എൽ.എ. എന്നിവരുടെ പ്രതിനിധികൾ എന്നിവ ഉൾകൊള്ളുന്നതാണ് സമ്പൂർണ്ണ എച്ച്.എം.സി. കമ്മറ്റി .നഗരസഭ ഭരിക്കുന്നത് മുസ്ലിം ലീഗായത് കൊണ്ട് നഗരസഭ ചെയർമാൻ, വൈസ് ചെയർമാൻ, ആരോഗ്യ, പൊതുമരാമത്ത് ചെയർമാൻമാർ , ആശുപത്രി നിലകൊള്ളുന്ന ഡിവിഷൻ കൗൺസിലർ , കൗൺസിലിൽ നിന്നുള്ള പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധി, എം.പി, എം.എൽ.എ. പ്രതിനിധികൾ എന്നിവ മുസ്ലിം ലീഗിനാണ് ഭൂരിഭാഗവും ലഭിക്കുന്നത്. ഇങ്ങനെ ലഭിച്ച പ്രാതിനിധ്യത്തിൽ തിരൂരങ്ങാടി […] - [പാലത്തിങ്ങൽ പുതിയപാലത്തിന് താഴെ മത്സ്യ മാലിന്യം തള്ളൽ: നഗരസഭയ്ക്ക് പരാതി](https://tirurangaditoday.in/dumping-of-fish-waste-under-the-new-bridge-in-palathingal-complaint-to-the-municipality/): പരപ്പനങ്ങാടി: പാലത്തിങ്ങൽ പുതിയപാലത്തിന് (ബ്രിഡ്ജ്) താഴെ മത്സ്യ മാലിന്യങ്ങളും പഴകിയ മത്സ്യങ്ങളും അനധികൃതമായി തള്ളുന്നതിനെതിരെ പരപ്പനങ്ങാടി നഗരസഭ സെക്രട്ടറിക്ക് പരാതി നൽകി.മനുഷ്യാവകാശ പ്രവർത്തകനും വിവരാവകാശ ആക്ടിവിസ്റ്റുമായ അബ്ദുൽ റഹീം പൂക്കത്ത് , നസറുദ്ദീൻ തങ്ങൾ കൊട്ടന്തല എന്നിവർനൽകിയ പരാതിയിൽ, മത്സ്യ മാലിന്യങ്ങൾ തള്ളിയതിനാൽ പ്രദേശത്ത് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെടുന്നതായും ഇത് പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും ഗുരുതര ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടുന്നു. തലേന്ന് (ഞായറാഴ്ച) വൈകുന്നേരം പാലത്തിങ്ങലിൽ വില്പനയ്ക്ക് വെച്ച മാലിന്യങ്ങൾ വിൽപ്പന നടത്തുന്നത് മുൻ കൗൺസിലർ തടഞ്ഞിരുന്നു അതേ മാലിന്യങ്ങൾ തന്നെയാണ് ഇവിടെ കൊണ്ടുവന്ന് തട്ടിയിട്ടുള്ളത് എന്നാണ് ജനസംസാരം.മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും, നിയമവിരുദ്ധമായി മാലിന്യം തള്ളുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നും, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്ഥിരം പരിശോധന, മുന്നറിയിപ്പ് ബോർഡുകൾ, ബ്യൂട്ടിഫിക്കേഷന്‍ ഫണ്ട് വെച്ച് മോഡി കൂട്ടിയ പാലത്തിങ്ങൽ ബ്രിഡ്ജ് ഭാഗങ്ങളിൽ സി.സി.ടി.വി. നിരീക്ഷണം എന്നിവ ഏർപ്പെടുത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.പൊതുസ്ഥലങ്ങളിലും ജലാശയങ്ങളുടെ സമീപങ്ങളിലും ജൈവമാലിന്യങ്ങൾ തള്ളുന്നത് പരിസ്ഥിതി മലിനീകരണത്തിനും […] - [പരിമിതികളെ തോൽപ്പിച്ച് വേദികളിൽ വിസ്മയമായി റുക്‌സാന; ഭിന്നശേഷി സമൂഹത്തിന് മാതൃകയായി ഈ കൊച്ചു കലാകാരി](https://tirurangaditoday.in/ruxana-who-overcame-limitations-and-became-a-sensation-on-stage-has-become-a-role-model-for-the-disabled-community/): തിരൂരങ്ങാടി: ജീവിതം നൽകിയ പരിമിതികളെ നാല് ചുമരുകൾക്കുള്ളിൽ ഒതുക്കി നിർത്താതെ, ഭിന്നശേഷിത്വം എന്നത് കുറവുകളല്ല മറിച്ച് വ്യത്യസ്ത കഴിവുകളുടെ നിറകുടമാണെന്ന് സമൂഹത്തിന് കാട്ടിക്കൊടുക്കുകയാണ് റുക്‌സാന എന്ന കൊച്ചു കലാകാരി. ബൗദ്ധിക വെല്ലുവിളികളെ പുഞ്ചിരിയോടെ നേരിട്ട്, കലാരംഗത്ത് തന്റേതായ മുദ്ര പതിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ പതിമൂന്നുകാരി ഇന്ന് ഭിന്നശേഷി സമൂഹത്തിന് ഒന്നടങ്കം വലിയൊരു പ്രചോദനമാണ്.ചെമ്മാട് തൃക്കുളം ജി.എച്ച്.എസ്.എസിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ റുക്‌സാന ഇതിനകം തന്നെ കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികളിൽ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഫാഷൻ ഷോ, സിനിമാറ്റിക് ഡാൻസ്, നാടോടി നൃത്തം തുടങ്ങി ഒട്ടനവധി കലാപരിപാടികളാണ് ഈ മിടുക്കി വേദികളിൽ അവതരിപ്പിച്ചു വരുന്നത്. 2024-ൽ സംസ്ഥാന സർക്കാരിന്റെ/പ്രശസ്തമായ ‘വിഭിന്നം അവാർഡ്’ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും സമ്മാനങ്ങളും ഈ കൊച്ചു പ്രതിഭ ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. റുക്‌സാന വേദിയിലെത്തുമ്പോൾ സദസ്സിൽ നിന്ന് ഉയരുന്ന കൈയടികൾ ഈ പ്രതിഭയ്ക്കുള്ള അംഗീകാരമാണ്.കൊടിഞ്ഞി സെൻട്രൽ ബസാർ സ്വദേശി കൊളത്തൂർ റഫീഖിന്റെയും തിരുവനന്തപുരം പേരൂർക്കട സ്വദേശി റസീന സഫിയ […] - [മന്തിയുടെ അളവ് കുറഞ്ഞു; കൊല്ലത്ത് മദ്യ കുപ്പിയുമായെത്തി ഹോട്ടല്‍ അടിച്ചുതകര്‍ത്ത് യുവാവ്](https://tirurangaditoday.in/the-quantity-of-manti-has-decreased-a-young-man-came-to-kollam-with-a-bottle-of-liquor-and-vandalized-a-hotel/): കൊല്ലം കരുനാഗപ്പള്ളിയില്‍ മദ്യക്കുപ്പിയുമായി എത്തിയ യുവാവ് ഹോട്ടല്‍ അടിച്ച്‌ തകര്‍ത്തു. അക്രമാസക്തനായ യുവാവിനെ നാട്ടുകാര്‍ ചേര്‍ന്നാണ് കീഴ്‌പ്പെടുത്തിയത്.ആക്രമണത്തില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്കും ഭക്ഷണം കഴിക്കാന്‍ എത്തിയവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. യുവാവിനെ കരുനാഗപ്പള്ളി പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ തവണ കഴിച്ചപ്പോള്‍ മന്തിയുടെ അളവ് കുറഞ്ഞ് പോയതാണ് പ്രകോപന കാരണമെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്.ഇന്നലെ രാത്രിയായിരുന്നു യുവാവിന്റെ പരാക്രമം. യാതൊരു പ്രകോപനവുമില്ലാതെ യുവാവ് ആക്രമണം നടത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഉള്‍പ്പടെ ഇടപെട്ട് ഇയാളെ പിടിച്ചുവെക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു - [മാപ്സ് പരാതി ഫലം കണ്ടു; പരപ്പനങ്ങാടി മേൽപാലം ജങ്ഷനിലെ വെള്ളക്കെട്ട് പരിഹരിക്കാൻ പൊതുമരാമത്ത് വിഭാഗം വിഭാഗം നടപടി തുടങ്ങി](https://tirurangaditoday.in/maps-complaint-has-been-met-with-results-public-works-department-has-started-action-to-resolve-the-waterlogging-at-parappanangadi-flyover-junction/): പരപ്പനങ്ങാടി: പരപ്പനങ്ങാടി റെയിൽവേ മേൽപാലം ജങ്ഷനിൽ മഴക്കാലത്ത് രൂക്ഷമായിരുന്ന വെള്ളക്കെട്ടും അപകടകരമായ റോഡ് എഡ്ജും സംബന്ധിച്ച് മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (മാപ്സ്) ഭാരവാഹികൾ നൽകിയ പരാതിയിൽ പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് & റോഡ്സ് വിഭാഗം നടപടി ആരംഭിച്ചു.മേൽപാലം ഇറങ്ങിവരുന്ന ഭാഗത്ത് വർഷങ്ങളായി മഴവെള്ളം കെട്ടിനിൽക്കുന്നതിനാൽ ഇന്റർലോക്കും റോഡും തമ്മിൽ അപകടകരമായ എഡ്ജ് രൂപപ്പെട്ടിരുന്നു. ഇതുമൂലം ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ അപകടാവസ്ഥ നേരിടുകയും കാൽനടയാത്രക്കാർക്കും വിദ്യാർഥികൾക്കും വലിയ പ്രയാസം അനുഭവപ്പെടുകയും ചെയ്തിരുന്നു.പ്രശ്നം ചൂണ്ടിക്കാട്ടി മാപ്സ് ഭാരവാഹികളായ മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, നിയാസ് അഞ്ചപ്പുര, പി.പി. സുബൈർ ആനങ്ങാടി, നസറുദ്ദീൻ തങ്ങൾ കൊട്ടന്തല എന്നിവരുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പിന് പരാതി നൽകിയിരുന്നു.പരാതികളും പരിശോധിച്ച പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് റോഡ്സ് വിഭാഗങ്ങൾ സ്ഥലത്ത് പരിശോധന നടത്തി വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും റോഡിലെ അപകടകരമായ എഡ്ജ് പരിഹരിക്കുന്നതിനുമായി നടപടികൾ ആരംഭിച്ചു. ഇതോടെ പ്രദേശവാസികളും സ്ഥിരം യാത്രക്കാരും താൽക്കാലിക ആശ്വാസത്തിലാണ്.റോഡ് സുരക്ഷ […] - [ദാറുല്‍ഹുദായില്‍ വിപുലീകരിച്ച ഓഫീസുകളുടെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിര്‍വഹിച്ചു](https://tirurangaditoday.in/panakkad-sadiqali-shihab-thangal-inaugurated-the-expanded-offices-at-darul-huda/): തിരൂരങ്ങാടി: ചെമ്മാട് ദാറുല്‍ഹുദാ ഇസ്്‌ലാമിക് യൂനിവേഴ്‌സിറ്റിയിലെ വിപുലീകരിച്ച Public Relations, Hamsafar, Welfare Department ഓഫീസുകളുടെ ഉദ്ഘാടനം സ്ഥാപനത്തിന്റെ ചാന്‍സലര്‍ കൂടിയായ ബഹു. പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. യൂനിവേഴ്‌സിറ്റിയുടെ സേവന-ഭരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും വിദ്യാര്‍ത്ഥി-സമൂഹ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും വേണ്ടിയാണ് ഓഫീസുകള്‍ വിപുലീകരിച്ചത്. ഉദ്ഘാടന ചടങ്ങില്‍ വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി, പി.എസ്.എച്ച് തങ്ങള്‍ സംസാരിച്ചു.സെക്രട്ടറി സി.എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, അക്കാദമിക് രജിസ്ട്രാര്‍ റഫീഖ് ഹുദവി കരിമ്പനക്കല്‍, എക്‌സാം കണ്‍ട്രോളര്‍ പി.കെ അബ്ദുന്നാസര്‍ ഹുദവി കൈപ്പുറം, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സി.കെ മുഹമ്മദ് ഹാജി പുകയൂര്‍, ടി. അബ്ദുല്ല ഹാജി ഓമച്ചപ്പുഴ, എം.സി ഹംസക്കുട്ടി ഹാജി കുണ്ടൂര്‍, ഇബ്രാഹീം ഹാജി തയ്യിലക്കടവ്, ഹംസ ഹാജി മൂന്നിയൂര്‍, അബ്ദുല്ലക്കുട്ടി ഹാജി താനാളൂര്‍, എം.പി സിദ്ദീഖ് ഹാജി ചെറുമുക്ക്, കെ.പി ചെറീദ് […] ## Pages - [Home](https://tirurangaditoday.in/home-2/) - [About Us](https://tirurangaditoday.in/about-us/) - [Blog](https://tirurangaditoday.in/blog/) - [Home](https://tirurangaditoday.in/) [comment]: # (Generated by Hostinger Tools Plugin)