യു ഡി എഫ് ഭരിക്കുന്ന പഞ്ചായത്തിലേക്ക് യു ഡി എഫ് ചെയർമാന്റെ നേതൃത്വത്തിൽ മാർച്ച്

യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിലേക്ക് ഡിസിസി ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമരം നടത്തിയത് വിവാദമായി.
യു.ഡി.എഫ്. നേതൃത്വം നല്‍കുന്ന നന്നമ്പ്ര ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിക്കെതിരേ ഡി.സി.സി. സെക്രട്ടറിയും നിയോകമണ്ഡലം യു.ഡി.എഫ്. ചെയര്‍മാനുമായ കെ.പി.കെ. തങ്ങളുടെ നേതൃത്വത്തില്‍ ഗ്രാമപ്പഞ്ചായത്തിലേക്ക് ചൊവ്വാഴ്ച മാര്‍ച്ച് നടത്തി. പഞ്ചായത്ത് സംരക്ഷണ സമിതിയുടെ പേരിലാണ് മാര്‍ച്ച് നടത്തിയതെങ്കിലും പങ്കെടുത്തത് മുഴുവന്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരായിരുന്നു. പൊതുമുതല്‍ നശിപ്പിക്കുന്നതിനെതിരെയും വര്‍ഗീയതക്കെതിരെയും എന്ന പേരിലാണ് സമരം നടത്തിയത്. കൊടിഞ്ഞിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പഴയ കെട്ടിടത്തില്‍ കൊടിഞ്ഞിയിലുള്ളവരുടെ കൂട്ടായ്മയായ കൊടിഞ്ഞി മുസ്ലിം റിലീഫ് കമ്മിറ്റിയുടെ പേര് എഴുതിയതാണ് പ്രധാന കാരണം. 4 പതിറ്റാണ്ട് മുന്‍പ് നിര്‍മിച്ച പത്ത് വാര്‍ഡുള്ള കെട്ടിടം കെഎംആര്‍സിയുടെ സഹായത്തോടെ നിര്‍മിച്ചതാണെന്ന് പറഞ്ഞാണ് കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി സ്‌പോണ്‍സേര്‍ഡ് എന്ന് എഴുതിയത്. എന്നാല്‍ മറ്റുള്ളവരുടെ പണവും ഇതിന് ചിലവഴിച്ചിട്ടുണ്ടെന്നും ഒരു മതത്തിന്റെ ആളുകളുടെ സംഘടനയുടെ പേര് എഴുതിയത് വര്‍ഗീയത ഉണ്ടാക്കുമെന്നുമാണ് കെ.പി.കെ.തങ്ങളുടെ നിലപാട് . ഇത് മാറ്റണമെന്നാവശ്യപ്പെട്ട് മുന്‍പ് പരാതി നല്‍കുകയും യുഡിഎഫില്‍ ചര്‍ച്ച ചെയ്യുകയും ചെയ്തതാണ്. ഇത് പരിഹാരമാകാത്തതിനെ തുടര്‍ന്ന് വിവാദം പുകഞ്ഞു നില്‍ക്കുന്നതിനിടെയാണ് പഞ്ചായത്തിന്റെ പഴയ വണ്ടി കൊടിഞ്ഞി ചെറുപ്പാറയിലെ മാലിന്യം ശേഖരിക്കുന്ന ഗോഡൗണില്‍ കണ്ടെത്തിയത്. ഇതിനെതിരെ കെപികെ തങ്ങള്‍ പരസ്യമായി പ്രതിഷേധം നടത്തി. തുടര്‍ന്നാണ് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പഞ്ചായത്തിലേക്ക് സമരം സംഘടിപ്പിച്ചത്. കെപികെ. തങ്ങളാണ് സമരം ഉദ്ഘാടനം ചെയ്തത്. സിപിഐ മണ്ഡലം അസി.സെക്രട്ടറി പി.മോഹനന്‍ ആധ്യക്ഷം വഹിച്ചു. സിപിഎം നേതാക്കളായ ഗ്രാമപ്പഞ്ചായത്തംഗം പി.പി. ഷാഹുല്‍ഹമീദ്, കെ. ബാലന്‍, കെ. പ്രഭാകരന്‍, കെ. ഗോപാലന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിനെതിരെ നിയോജക മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ കൂടിയായ ഡിസിസി സെക്രട്ടറി സമരം നടത്തിയത് യുഡിഎഫില്‍ വിവാദമായിട്ടുണ്ട്. ലീഗുംകോണ്‍ഗ്രസും നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്. ലീഗിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയില്‍ കോണ്‍ഗ്രസ് മണ്ഡലംകോണ്‍ഗ്രസ് പ്രസിഡന്റ് കൂടിയായ എന്‍.വി.മൂസക്കുട്ടിയാണ് വൈസ് പ്രസിഡന്റ്. ഏറെ കാലത്തിന് ശേഷമാണ് ലീഗും കോണ്‍ഗ്രസും ഒന്നിച്ചു ഭരിക്കുന്നത്.

കെ.പി.കെ. തങ്ങളെ മാറ്റി

തിരൂരങ്ങാടി: നിയോജകമണ്ഡലം യു.ഡി.എഫ്. ചെയര്‍മാന്‍ കെ.പി.കെ. തങ്ങളെ സ്ഥാനത്തുനിന്ന് മാറ്റിയതായി യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി.ടി.അജയ്‌മോഹന്‍ അറിയിച്ചു. തിരൂരങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍.പി. ഹംസക്കോയയ്ക്കാണ് താത്കാലിക ചുമതല

error: Content is protected !!