സി.സോൺ കലോത്സവത്തെ അട്ടിമറിക്കാനുള്ള നീക്കത്തെ രാഷ്ട്രിയപരമായി നേരിടും: എംഎസ്എഫ്
മലപ്പുറം: സർവകലാശാലയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച രീതിയിൽ സീസോൺ കലോത്സവം നടത്തുന്നതുമായി ബന്ധപ്പെട്ട് ഒരുക്കങ്ങൾ പൂർത്തീകരിച്ചതിൽ വിറളിപൂണ്ട എസ്.എഫ്.ഐകാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ കഴിഞ്ഞ ദിവസം നടന്ന അക്രമങ്ങളുടെ പേരിൽ എം.എസ്.എഫ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി.എ വഹാബിനെയും വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി അംഗം ടി.സി.മുസാഫിറിനെയും എസ്.എഫ്.ഐ നൽകിയ കള്ളപരാതിയിൽ പോലിസ് ജാമ്യമില്ലാ വകുപ്പുകൾ ചാർത്തി അറസ്റ്റ് ചെയ്യുകയുണ്ടായി.തുടർന്ന് ഇന്നലെ കോഹിനൂരിൽ വെച്ച് പോലിസ് ബലമായി പിടിച്ച് അറസ്റ്റ് ചെയ്ത് കൊണ്ടു പോകുകയും പരപ്പനങ്ങാടി കോടതിയിൽ ഹാജറാക്കുകയും റിമാൻറ് ചെയ്യുകയും ചെയ്തു.
എസ്.എഫ്.ഐയും യൂണിവേഴ്സിറ്റി രജിസ്ട്രോറും പോലീസും ചേർന്ന്നിരന്തരമായി എം.എസ്.എഫുകാരെ വേട്ടയാടുന്ന നടപടിയെ ശക്തമായി രാഷ്ട്രിയമായി ചെറുത്തു തോൽപ്പിക്കുമെന്ന് എം.എസ്.എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് കബീർ മതുപറമ്പ...