ദേശാഭിമാനിയില്‍ കവിയൂര്‍ പൊന്നമ്മയെ അനുസ്മരിച്ച് മോഹന്‍ലാലിന്റെ പേരില്‍ വ്യാജ കുറിപ്പ് ; ന്യൂസ് എഡിറ്റര്‍ക്കെതിരെ നടപടി
നടി കവിയൂര്‍ പൊന്നമ്മയുടെ മരണവുമായി ബന്ധപ്പെട്ട് കവിയൂര്‍ പൊന്നമ്മയെ അനുസ്മരിച്ച് മോഹന്‍ലാലിന്റെ പേരില്‍ വ്യാജ കുറിപ്പ് പ്രസിദ്ധീകരിച്ചതില്‍, സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ നടപടി. മോഹന്‍ലാലിന്റെ പേരില്‍ വ്യാജ അനുസ്മരണക്കുറിപ്പ് എഴുതിയ ന്യൂസ് എഡിറ്ററെ സസ്‌പെന്‍ഡ് ചെയ്തു. ദേശാഭിമാനി കണ്ണൂര്‍ യൂണിറ്റ് ന്യൂസ് എഡിറ്റര്‍ എ.വി അനില്‍കുമാറിനെയാണ് സ്ഥാപനത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.
കവിയൂര്‍ പൊന്നമ്മ മരിച്ചതിന്റെ പിറ്റേദിവസം പുറത്തിറങ്ങിയ ദേശാഭിമാനി പത്രത്തിലാണ് മോഹന്‍ലാലിന്റെ പേരില്‍ അനില്‍കുമാര്‍ വ്യാജ അനുസ്മരണക്കുറിപ്പ് എഴുതി പ്രസിദ്ധീകരിച്ചത്. നടന്റെ അനുമതിയില്ലാതെ അദ്ദേഹത്തിന്റെ പേരില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍, മോഹന്‍ലാലിന്റെ അമ്മ ജീവിച്ചിരിപ്പില്ലെന്ന പരാമര്‍ശവുമുണ്ടായിരുന്നു. മോഹന്‍ലാലിന്റെ ജീവിച്ചിരിക്കുന്ന മാതാവിനെ മരിച്ചതായാണ് ഈ കുറിപ്പില്‍ ചിത്രീകരിച്ചിരുന്നത്.
ശനിയാഴ്...