Wednesday, September 10

Tag: Local news

നായ കുറുകെ ചാടിയതിനെ തുടർന്ന് വീണ ബൈക്ക് യാത്രക്കാരൻ ഗുഡ്‌സ് ഓട്ടോ ഇടിച്ചു മരിച്ചു
Accident

നായ കുറുകെ ചാടിയതിനെ തുടർന്ന് വീണ ബൈക്ക് യാത്രക്കാരൻ ഗുഡ്‌സ് ഓട്ടോ ഇടിച്ചു മരിച്ചു

പരപ്പനങ്ങാടി : നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് റോഡിൽ വീണ ബൈക്ക് യാത്രക്കാരൻ ഗുഡ്‌സ് ഓട്ടോ ഇടിച്ചു മരിച്ചു. പരപ്പനങ്ങാടി പുത്തൻ പീടിക സദേശി കള്ളിത്തൊടി ഭാസ്കരന്റെ മകൻ ശ്രീജിത്ത് (37) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 9.20 ന് പുത്തൻ പീടികയിൽ വെച്ചാണ് ആണ് അപകടം. പരപ്പനങ്ങാടിയിൽ നിന്ന് താനൂർ ഭാഗത്തേക്ക് പോകുമ്പോൾ നായ കുറുകെ ചാടിയതിനാൽ റോഡിൽ വീഴുകയായിരുന്നു. തിരൂരങ്ങാടി ടുഡേ. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/EnrhjOupC4cG3vRSrokuXd ഈ സമയം അതേ ദിശയിൽ നിന്ന് വന്ന ഗുഡ്‌സ് ഓട്ടോ ഇടിക്കുക യായിരുന്നു. ഗുരുതരമായ പരിക്ക് പറ്റിയ ഇയാളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു....
Local news

പുഴയല്ല റോഡാണിത് : എ. ആർ നഗറിനും കൊളപ്പുറത്തിനുമിടയിൽ റോഡ് പുഴയായി

വേങ്ങര : അരീക്കോട് - പരപ്പനങ്ങാടി സംസ്ഥാന പാതയിൽ എ. ആർ നഗറിനും കൊളപ്പുറത്തിനുമിടയിൽ റോഡിൽ വെള്ളക്കെട്ട്. എ. ആർ നഗറിൽ ഫസലിയ റോഡ് കഴിഞ്ഞ കഴിഞ്ഞ ഉടനെയുള്ള വളവിലാണ് റോഡിൽ നിന്നും വെള്ളം ഒഴിഞ്ഞു പോവാനാവാതെ ഒരാടിയോളം ഉയരത്തിൽ വെള്ളം കെട്ടി നിൽക്കുന്നത് . ഓട്ടോ റിക്ഷ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾ ഇത് മൂലം ബുദ്ധിമുട്ടിലായി. നേരത്തെ വെള്ളം ഒഴുകിപ്പോയിരുന്ന ചാനലുകൾ സ്വകാര്യ വ്യക്തികൾ അടച്ചതാണ് റോഡിൽ നിന്നും വെള്ളം ഒഴുകിപ്പോവാതെ കെട്ടി നിൽക്കാൻ കാരണമായതെന്നു നാട്ടുകാർ പറയുന്നു. റോഡിലെ വെള്ളം കിഴക്ക് വശത്തേക്ക് ഒഴുക്കി വിട്ടാൽ മാത്രമേ വെള്ളക്കെട്ട് ഒഴിവാക്കാനാവൂ...
Local news

അധികൃതര്‍ മുഖം തിരിച്ചു ; മാലിന്യം അടഞ്ഞ് മൂടിയ തോട്ടില്‍ യുവാക്കള്‍ വൃത്തിയാക്കി

വേങ്ങര : തോട്ടില്‍ അടിഞ്ഞ് കൂടിയ മണ്ണടക്കമുള്ള മാലിന്യങ്ങള്‍ യുവാക്കളുടെ നേതൃത്വത്തില്‍ കോരി വൃത്തിയാക്കി. വേങ്ങര അരിക്കുളം പള്ളിക്കുളത്തില്‍ നിന്നും പറപ്പൂര്‍ കിഴക്കേ പാടത്തേക്കുള്ള നീരൊഴുക്ക് തടസ്സപെടും വിധത്തില്‍ തോട്ടില്‍ കുടുങ്ങിയ മാലിന്യങ്ങളാണ് യുവാക്കള്‍ വൃത്തിയാക്കിയത്.
Local news

തിരൂരങ്ങാടി മണ്ഡലം മുജാഹിദ് സമ്മേളനത്തിന് ഉജ്വല സമാപനം

നവോത്ഥാനം പ്രവാചകനാണ് മാതൃക: ടി.പി.അബ്ദുള്ള മദനി ചെമ്മാട് : തിരൂരങ്ങാടി മണ്ഡലം മുജാഹിദ് സമ്മേളനത്തിന് ഉജ്വല സമാപനം. കേരള മുസ്ലിം നവോത്ഥാന രംഗത്ത് ഒരു നൂറ്റാണ്ടിൽ അധികമായി പ്രവർത്തിക്കുന്ന മുജാഹിദ് പ്രസ്ഥാനത്തിന്റെ സംസ്കരണ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമാണെന്ന് സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ല കോയ മദനി പറഞ്ഞു. ചെമ്മാട് സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മുസ്ലീങ്ങൾ കൈക്കൊണ്ട അഭിമാനകരമായ അസ്തിത്വം ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ സംഭാവനയാണ്. പ്രസ്ഥാന സ്ഥാപകരായ കെ എം മൗലവിയും എംകെ ഹാജിയും തിരൂരങ്ങാടിയിൽ നിർവഹിച്ച വിപ്ലവം അതിനെ നേർ സാക്ഷിയാണെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം മുഖ്യാതിഥിയായിരുന്നു. തിരൂരങ്ങാടി മുസ്ലിം ഓർഫനേജ് കമ്മിറ്റി സെക്രട്ടറി എം കെ ബാവ, കെ.എൻ.എം ജില്ലാ സെക്രട്ടറി എൻ.കുഞ്ഞിപ്പ മാസ്റ്റർ, ഐ.എസ...
Local news

നന്നമ്പ്രയിൽ പുതിയ സഹകരണ സംഘം ആരംഭിച്ചു; സലീം പ്രസിഡന്റ്, റസാഖ് ഹാജി വൈസ് പ്രസിഡന്റ്

നന്നമ്പ്രയിൽ പുതിയ സഹകരണ സംഘം പ്രവർത്തനം ആരംഭിച്ചു. നന്നമ്പ്ര പഞ്ചായത്ത് സ്‌കിൽ ഡവലപ്‌മെന്റ് മൾട്ടി പർപസ് ഇൻഡസ്ട്രിയൽ കോ ഒപ്പറേറ്റീവ് സൊസൈറ്റി എന്ന പേരിലാണ് സംഘം പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്.സംസ്ഥാന വ്യവസായ സഹകരണ വകുപ്പിന് കീഴിൽ ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ നിയന്ത്രണത്തിൽ ഉള്ളമൾട്ടി പർപ്പസ് സ്കിൽ ഡെവലപ്മെൻ്റ് ഇൻഡസ്ട്രിയൽ കോ ഓപറേറ്റീവ് സൊസൈറ്റി, ഗ്രാമീണ തലത്തിലുള്ള സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, വിദഗ്ദ- അവിദഗ്ധ തൊഴിലുകൾ, നൈപുണി വികസനം എന്നിവ ഉറപ്പ് വരുത്തുക തുടങ്ങിയ ലക്ഷ്യത്തോടെ നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രവർത്തന പരിധിയാക്കിയാണ് ആരംഭിച്ചിട്ടുള്ളത്. തൊഴിലില്ലായ്മ പരിഹരിക്കുക, ചെറുകിട ഉല്പാദന യൂണിറ്റുകൾ, സ്‌കിൽ പാർക്കുകൾ, പ്രദേശിക സർക്കാറുകളുടെ പദ്ധതി നിർവഹണ ഏജൻസിയായി പ്രവർത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.മുസ്ലിം ലീഗ് നേതാക്കളുടെ നേതൃത്വത്തിൽ ആണ് സൊസൈറ്റി ആരംഭിച്ചത് എങ്കിലും ഇത് പാർട്ട...
Local news

ഡോ.അബു കുമ്മാളിയുടെ പരിസ്ഥിതിയുടെ മാനിഫെസ്‌റ്റോ പ്രകാശനം ചെയ്തു

ചേലേമ്പ്ര : പ്രമുഖ പരിസ്ഥിതി പ്രവർത്തകനും കാർഷിക വിദഗ്ദനുമായ ഡോ.അബു കുമ്മാളി എഴുതിയ പരിസ്ഥിതിയുടെ മാനിഫെസ്‌റ്റോ എന്ന പുസ്തകം പ്രകാശനം ചെയ്തു. അരിയല്ലൂരിൽ വെച്ച് നടന്ന ഇടവപ്പാതി ജനകീയ ലിറ്ററേച്ചർ ഫെസ്‌റ്റിലായിരുന്നു പ്രകാശനം. കവിയും പ്രഭാഷകനുമായ ശ്രീജിത്ത് അരിയല്ലൂർ ആദ്യ പ്രതി ഏറ്റുവാങ്ങി. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും പ്രസക്തിയും വിവരിക്കുന്നതോടൊപ്പം അനുവാചകരെ വിശേഷിച്ചും പുതിയ തലമുറയെ കൃഷിയിലേക്ക് വഴിനടത്തുന്നതുമായ ലേഖന സമാഹാരങ്ങളാണ് പുസ്തകത്തിലെ ഉള്ളടക്കം. നിരവധി ദേശീയ അന്തർദേശീയ ബഹുമതികൾ നേടിയ സംരംഭകനും സാമൂഹ്യ പരിസ്ഥിതി വിദ്യാഭ്യാസ പ്രവർത്തകനുമായ ഡോ. അബു കുമ്മാളി ആദ്യമായാണ് തന്റെ വീക്ഷണങ്ങൾ പുസ്തക രൂപത്തിൽ ജനങ്ങളിലേക്കെത്തിക്കുന്നത്....
Other

കനത്ത മഴ; മമ്പുറത്ത് മതിൽ ഇടിഞ്ഞു വീണു

മമ്പുറം : അതിശക്തമായ മഴയിൽ വീടിൻ്റെ മതിൽ കെട്ട് ഇടിഞ്ഞു. മമ്പുറം മൂക്കമ്മലിൽ ശ്മശാനത്തിന് സമീപം ചെമ്പൻ അബ്ദുൽ റഫീഖിൻ്റെ വീടിൻ്റെ മുറ്റത്തിൻ്റെ സൈഡ് ഭാഗമാണ് തറയോടൊപ്പം മതിൽ കെട്ട് ഏതാനും മീറ്ററോളം ഇടിഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.മറ്റു ഭാഗവും ഇടിയുമെന്ന ഭീഷണിയിലാണ്. പടം - മമ്പുറം മൂക്കമ്മലിൽ വീടിൻ്റെ മതിൽ ഇടിഞ്ഞപ്പോൾ. വാർത്തകൾ വാട്‌സ്ആപ്പിൽ ഉടനടി ലഭിക്കാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക https://chat.whatsapp.com/Go3ceoDoV3TJcJYoDh51RA...
Accident

പത്രവിതരണത്തിന് പോയ വിദ്യാർത്ഥി പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു

വള്ളിക്കുന്ന്: പത്ര വിതരണത്തിന് പോയ വിദ്യാർഥി പൊട്ടിവീണ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് മരിച്ചു. ബാലാതിരുത്തിയിൽ താമസിക്കുന്ന ചെട്ടിപ്പടി സ്വദേശി വാകയിൽ ഷിനോജിന്റെ മകൻ ശ്രീരാഗ് (17) ആണ് മരിച്ചത്. രാത്രിയിലെ ശക്തമായ കാറ്റിലും മഴയിലും മരം വീണ് വൈദ്യുതി ലൈൻ പൊട്ടി വെള്ളത്തിൽ വീണു കിടന്നിരുന്നു. ഇത് അറിയാതെ വെള്ളത്തിൽ ചവിട്ടിയതാണ് ഷോക്കേൽക്കാൻ കാരണം. തിരൂരങ്ങാടി ടുഡേ https://chat.whatsapp.com/HfTevx8IGXYDJGozbeLyZ9 രാവിലെ 6.45 നാണ് സംഭവം. ബാലാതിരുത്തി അമ്പാളി പറമ്പിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിന് സമീപം ഷോക്കേറ്റു വീണു കിടക്കുന്ന നിലയിൽ ആയിരുന്നു. ഉടനെ കോട്ടക്കടവ് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ഥിരമായി ഇതുവഴിയാണ് ശ്രീരാഗ് പത്ര വിതരണത്തിന് പോയിരുന്നത്. സമീപത്ത് ആമകളും ഷോക്കേറ്റ് ചത്ത നിലയിലാണ്. ശ്രീരാഗിന്റെ മാതാവ്: സുബിത...
Local news

സിവിൽ സർവീസ് ഓറിയന്റേഷൻ സംഘടിപ്പിച്ചു

മൂന്നിയൂർ: മൂന്നിയൂർ പഞ്ചായത്തിലെ പ്രതിഭാധനരായ വിദ്യാർഥികൾക്ക് സിവിൽ സർവീസ് മേഖലയിലേക്ക് മാർഗ്ഗദർശനം നൽകുന്നതിനായി പഞ്ചായത്തിലെ എൽഎസ്എസ് /യുഎസ്എസ് വിജയികൾ, പത്താം ക്ലാസ് ഫുൾ എ പ്ലസ് നേടിയവർ, മറ്റ് താൽപരരായ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി പി എസ് എം ഒ കോളേജ് സിവിൽ സർവീസ് അക്കാദമിയുമായി സഹകരിച്ച് സിവിൽ സർവീസ് ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ എം സുഹറാബി ഉത്ഘാടനം ചെയ്‌തു, പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പിഎസ്എംഒ കോളേജ് സിവിൽ സർവീസ് അക്കാഡമി കോഡിനേറ്റർ ഡോ. എൻ മുഹമ്മദ് ഫസീബ്, മലപ്പുറം ജില്ല കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെൻറർ മുൻ കോർഡിനേറ്ററും പി എസ് എം ഒ കോളേജ് മാനേജ്മെൻറ് സ്റ്റഡീസ് വിഭാഗം മേധാവിയുമായ ഡോ. ഷബീർ വി പി എന്നിവർ ക്ലാസുകൾ നയിച്ചു. വൈസ് പ്രസിഡന്റ്‌ ഹനീഫ ആചാട്ടിൽ അധ്യക്ഷത വഹിച്ചു. പി എസ് എം ഓ കോളേജ് മാനേജിങ് കമ്മിറ്റി ...
Local news

വള്ളിക്കുന്ന് പഞ്ചായത്ത് സൈനിക കൂട്ടായ്മ രൂപികരിച്ചു

വള്ളിക്കുന്ന് : ഗ്രാമ പഞ്ചായത്തില്‍ സൈനിക കൂട്ടായ്മ രൂപികരിച്ചു. കൂട്ടായ്മയുടെ ജനറല്‍ ബോഡി യോഗം മണ്ഡലം എംഎല്‍എ അബദുള്‍ ഹമീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷൈലജ ടീച്ചര്‍ മുഖ്യ അഥിതിയായി. സൈനിക കൂട്ടായ്മ വള്ളിക്കുന്നിന്റെ പ്രസിഡന്റ് വേലയുധന്‍ പി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.പി.സുധീശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിബിഎച്ച്എച്ച്എസ് ഹൈസ്‌കൂളില്‍ വെച്ച് ചേര്‍ന്ന ചടങ്ങില്‍ പ്രെഫഷണല്‍ കോഴ്‌സുകളിലും എസ്എസ്എല്‍എസി, സിബിഎസ്ഇ പരീക്ഷകളിലും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളായിരുന്ന ഡോ. മിഥുന്‍, ഡോ അനിഷ, ശ്രീപ്രിയ, നന്ദന വി, ലിയ സാദിഖ് ടി, ദിയാ സാദിക് ടി, ജാന്‍വി സന്ദീപ് കെ ടി, നിവൃ എ.ഒ. എന്നിവരെ ചടങ്ങില്‍ എംഎല്‍എ മെമന്റോ നല്‍കി ആദരിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി വാര്‍ഡ് മെമ്പര്‍ തങ്ക പ്രഭ ടീച്ചര്‍ ,മുരളിധരന്‍ എന്നിവര്‍ ആശംസ പ്രസംഗം നട...
Accident

സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട് : കണ്ണഞ്ചേരിയിൽ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. അരക്കിണർ വലിയാത്തു വീട്ടിൽജബ്ബാറിൻ്റെ മകൾ നിദ (35) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ടു കണ്ണഞ്ചേരി രാമകൃഷണ മിഷൻ സ്കൂളിന് സമീപം വച്ചായിരുന്നു അപകടം. മണ്ണൂർ റെയിലിൽ നിന്ന് ടൗൺ ഭാഗത്തേക്കു പോവുകയായിരുന്നറഈസ് ബസ്സുംഅതെ ദിശയിൽ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ബസ്സിടിച്ചതിനെ തുടർന്ന് റോഡിൽ വീണ യുവതിയുടെ തലയിലൂടെ ബസ്സിൻ്റെ ടയർ കയറിയിറങ്ങുകയായിരുന്നു. യുവതി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മാതാവ് തരയങ്ങൽ ഖൗലത്ത്.മക്കൾ: ഇസ്ഹാൻ , ആയിശ, മിൽഹാൻ, ഹനാൻ, അംനാൻ. ഖബറടക്കം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന്മാത്തോട്ടം പള്ളിയിൽ....
Local news

ജല അതോറിറ്റി തിരൂരങ്ങാടി പി.എച്ച് സെക്ഷൻ പ്രതിഭകളെ ആദരിച്ചു

തിരൂരങ്ങാടി: ജല അതോറിറ്റി തിരൂരങ്ങാടി പി.എച്ച് സെക്ഷൻ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. പി. സുഭാഷ് അദ്ധ്യക്ഷത വഹിച്ച അനുമോദന സദസ് സെക്ഷൻ അസ്സിസ്റ്റൻറ് എഞ്ചിനീയർ ഷാരോൺ കെ തോമസ് ഉദ്ഘാടനം ചെയ്തു. ഓവർസിയർ മൊയ്തീൻ, മുഹമ്മദ് സാലിഹ്, പ്രദീഷ് .എം, സ്വരൂപ്.കെ, തുടങ്ങിയവർ സംസാരിച്ചു.
Local news, Malappuram

‘ആ മണ്ണിന് അഭികാമ്യം വയഡക്ട്, നിലവിലെ രീതി കണ്ടാൽ മണ്ണു പരിശോധന കൃത്യമായി നടത്തിയിട്ടില്ലെന്നു വേണം കരുതാൻ’ ; ഇ.ശ്രീധരൻ

മലപ്പുറം : കൂരിയാട് പോലുള്ള വയൽ പ്രദേശത്തെ ആറുവരിപ്പാത നിർമ്മാണത്തിനു വയഡക്ട രീതിയാണ് അഭികാമ്യമെന്ന് ഇ.ശ്രീധരൻ. ഈ സ്ഥലം നേരിട്ടു കണ്ടിട്ടില്ലെങ്കിലും, മുകളിൽ അമിത ഭാരം വരുമ്പോൾ താഴ്ന്നുപോകുന്ന സ്വഭാവമാണ് മണ്ണിനെന്നു തോന്നുന്നു. നിലവിലെ നിർമ്മാണ രീതി കണ്ടാൽ, ഈ ഭാഗത്തു മണ്ണുപരിശോധന കൃത്യമായി നടത്തിയിട്ടില്ല എന്നുവേണം കരുതാൻ. മണ്ണിന്റെ ഘടന മനസ്സിലാക്കി വേണം നിർമ്മാണം. ഈ ഭാഗത്ത് ഇനി അറ്റകുറ്റപ്പണി നടത്തിയാലും വീണ്ടും മണ്ണ് താഴ്ന്ന് അപകടമുണ്ടാകാനുള്ള സാധ്യത മുന്നിൽ കാണണം. ഉറച്ച മണ്ണില്ലാത്ത ഇത്തരം കൃഷിഭൂമികളിൽ ഒരിക്കലും വലിയതോതിൽ മണ്ണിട്ട് ഉയർത്തി റോഡ് നിർമ്മാണം പാടില്ല. ഇത്തരം പ്രദേശങ്ങളിൽ തൂണുകളിൽ റോഡ് നിർമ്മിക്കുകയാണ് (വയഡക്ട് ) പരിഹാരമെന്നും അദ്ദേഹം പറഞ്ഞു....
Local news, Malappuram

ദേശീയപാത തകർന്ന സംഭവം: അവഗണിച്ചു, തണ്ടിലത്തെ മുന്നറിയിപ്പ്

കുറ്റിപ്പുറം : കൂരിയാടിനു മുൻപ് മുന്നറിയിപ്പായി 2024 സെപ്റ്റംബർ 11 ന് തവനൂർ തണ്ടിലത്തും വയൽ പ്രദേശത്ത് ആറുവരിപ്പാത ഇടിഞ്ഞു താണിരുന്നു. അന്ന് അധികൃതർ അത് ഗൗരവമായി കണ്ടില്ല. തണ്ടിലം പന്തേപാലത്തിന് സമീപത്തായി ഇരു വശത്തും പൂട്ടുകട്ട പാകി മണ്ണിട്ട് ഉയർത്തിയ പുതിയ പാതയാണ് ഇടിഞ്ഞുതാണത്. പാതയ്ക്ക് അടിയിലെ ഡ്രെയിനേജ് സംവിധാനത്തിനോട് ചേർന്നാണ് തകർച്ചയുണ്ടായത്. പ്രധാന റോഡിന്റെ മുകൾഭാഗം വിണ്ടുകീറി താഴ്ന്നതോടെ സർവീസ് റോഡ് ഉയർന്നുപൊങ്ങി. മുകൾഭാഗത്തെ റോഡിലെ മണ്ണ് ഇടിഞ്ഞതോടെ സർവീസ് റോഡിന് അടിയിലെ സ്ലാബ് ഉയർന്നുപൊങ്ങുകയായിരുന്നു. വാഹനങ്ങൾ പോകുന്നതിനിടെയായിരുന്നു അപകടം. ഗതാഗതം നിർത്തിവച്ച് ദിവസങ്ങളെടുത്താണ് അറ്റകുറ്റപ്പണി നടത്തിയത്. തവനൂർ മുതൽ ചമ്രവട്ടം വരെ നേരത്തെ വയൽ നികത്തിയെടുത്ത് നിർമിച്ച റോഡിന് മുകളിലാണ് പുതിയ ആറുവരിപ്പാത നിർമ്മിച്ചിട്ടുള്ളത്....
Local news, Malappuram

കൂരിയാട് ഫ്ലൈ ഓവർ നിർമ്മിച്ച് ശാശ്വത പരിഹാരം കാണണം ; മുസ്‌ലിം ലീഗ് ജില്ലാ പരിസ്ഥിതി സംരക്ഷണ സമിതി

മലപ്പുറം : ദേശീതപാത തകർന്ന കൂരിയാട് ഫ്ലൈ ഓവർ നിർമ്മിച്ച് ശാശ്വത പരിഹാരം കാണണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പരിസ്ഥിതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ജില്ലയിലെ ആറുവരിപ്പാത കടന്നു പോകുന്ന പലയിടങ്ങളിൽ നീരൊഴുക്ക് തടസ്സപ്പെടുത്തിയാണു നിർമാണ പ്രവർത്തികൾ നടത്തിയിട്ടുള്ളത്. വയലിലെ വെള്ളം ഒഴുകിപ്പോകാൻ ആവശ്യമായ ശാസ്ത്രീയ പഠനങ്ങൾ നടത്തി ഇപ്പോഴത്തെ നിർമാണം പൊളിച്ച് മേൽപാലം നിർമിച്ചു ജനങ്ങളുടെ ഭീതിയും ആശങ്കയും അകറ്റണമെന്ന് ആവശ്യപ്പെട്ട് സമിതി ഭാരവാഹികൾ ജില്ലാ കലക്ടർക്കും കേന്ദ്ര, സംസ്ഥാന സർക്കാരിനും നിവേദനം നൽകി. ലീഗ് പരിസ്ഥിതി സംരക്ഷണ സമിതി ജില്ലാ ചെയർമാൻ ഹനീഫ പെരിഞ്ചീരി, ജനറൽ സെക്രട്ടറി കെ.എൻ.ഷാനവാസ്, വി.എം.മജീദ്, സി.ടി.അബ്ദുൽ നാസർ, കെ.എം.അസൈനാർ, അസീസ് പഞ്ചിളി, വി.പി.ഷുക്കൂർ എന്നിവർ പങ്കെടുത്തു....
Local news

കുറ്റിയാപ്ര മണ്ണാറുണ്ട് റോഡ് ഉദ്ഘാടനം ചെയ്തു

പറപ്പൂര്‍ : കോണ്‍ക്രീറ്റ് ചെയ്ത പറപ്പൂര്‍ കുറ്റിയാപ്ര മണ്ണാറുണ്ട് റോഡ് ഉദ്ഘാടനം ചെയ്തു. പി കെ കുഞ്ഞാലികുട്ടി എം എല്‍ എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് റോഡിന്റെ പ്രവര്‍ത്തി നടത്തിയത്. റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് വി സലീമ ടീച്ചര്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ടി അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു. ഇ കെ സെയ്ദുബിന്‍, വി എസ് ബഷീര്‍ മാസ്റ്റര്‍, ഷറഫുദ്ദീന്‍ ഹുദവി, ഒ പി അസൈന്‍ ഹാജി,എം മൊയ്തുട്ടി, കെ ടി റാഫി, ടി അസദ് എന്നിവര്‍ പ്രസംഗിച്ചു....
Local news

നഴ്സറി അറ്റത്ത് അങ്ങാടി റോഡ് പ്രവർത്തി ആരംഭിച്ചു

തിരൂരങ്ങാടി : നിയോജക മണ്ഡലത്തിലെ പരപ്പനങ്ങാടി നഗരസഭയിൽപ്പെട്ട നഴ്സറി അറ്റത്തങ്ങാടി റോഡിന്റെ പ്രവർത്തി ഉദ്ഘാടനം കെപിഎ മജീദ് എംഎൽഎ നിർവഹിച്ചു. പ്രവർത്തി പൂർത്തീകരിക്കുന്നതോടെ ദീർഘകാലമായുള്ള നാട്ടുകാരുടെ ആവശ്യമാണ് പൂവണിയുന്നത്. പ്രദേശത്തെ ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും ആവശ്യം പരിഗണിച്ച് ബജറ്റ് പ്രവർത്തികളിൽ ഉൾപ്പെടുത്തി 45 ലക്ഷം രൂപ നേരത്തെ കെപിഎ മജീദ് എംഎൽഎയുടെ ശ്രമഫലമായി അനുവദിച്ചിരുന്നു. ഇത് സംബന്ധിച്ച് ജനങ്ങളുടെ ആവശ്യം ഉയർന്ന സമയത്ത് പ്രദേശം സന്ദർശിക്കുകയും അടിയന്തരമായി പ്രവർത്തി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു. ധനകാര്യ വകുപ്പ് മന്ത്രിയെ നേരിൽകണ്ട് ഈ പ്രവർത്തിയുടെ ഡി പി ആർ അടക്കമുള്ള പ്രൊപ്പോസൽ സമർപ്പിക്കുകയും ചെയ്തിരുന്നു. ഈ പ്രൊപ്പോസലിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് നേരത്തെ ഇറങ്ങിയത്. ഇപ്പോൾ സാങ്കേതിക അനുമതി...
Local news

കക്കാട് ജി.എം.യു.പി സ്‌കൂളില്‍ എല്‍എസ്എസ് – യുഎസ്എസ് വിജയികളെ അനുമോദിച്ചു

തിരൂരങ്ങാടി: കക്കാട് ജി.എം.യു.പി സ്‌കൂളില്‍ എല്‍എസ്എസ്.യുഎസ്എസ് പരീക്ഷയില്‍ 24 വിദ്യാര്‍ത്ഥികള്‍ക്ക് വിജയം. സ്‌കൂളില്‍ നടപ്പാക്കിയ മികച്ച പരിശീലനം ഫലപ്രദമായി. കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും സ്‌കൂളില്‍ അഹ്ലാദം പങ്കിട്ടു. സ്‌കൂളില്‍ നടന്ന അനുമോദന യോഗത്തില്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. കെ മുഈനുല്‍ ഇസ്ലാം, പ്രധാനാധ്യാപകന്‍ പി.എം അബ്ദുല്‍അസീസ് മാസ്റ്റര്‍, പിടി ഖമുറൂദ്ദീന്‍, ടികെ സൈതലവി, അനീസുദ്ദീന്‍, കെ,നൗഷാദ്, ശ്രുതി. ടി , ശാന്തി കെ.പി ,അബ്ദു സലാം ടി പി, അശ്വതി കെ , സജി പി , സുഹ്റാബി കെ സംസാരിച്ചു....
Local news

ലഹരി വിരുദ്ധ ക്ലാസ്സും പ്രതിജ്ഞയും സംഘടിപ്പിച്ചു

തിരൂരങ്ങാടി : സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ ആഹ്വാന പ്രകാരം താഴെ ചിന ഹിദായത്തുല്‍ അനാം മദ്‌റസയില്‍ ലഹരിവിരുദ്ധ ക്ലാസ്സും പ്രതിജ്ഞയും സംഘടിപ്പിച്ചു. സദര്‍ ഉസ്താദ് അബൂബക്കര്‍ സിദ്ധീഖ് സൈനി ഉദ്ഘാടനം നിര്‍വഹിച്ചു. അനീസ് ഹുദവി മുഖ്യപ്രഭാഷണം നടത്തി. എസ്‌കെഎസ്ബിവി യൂണിറ്റ് പ്രസിഡന്റ് സയ്യിദ് അന്‍ഫസ് തങ്ങള്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഇല്‍യാസ് ഫൈസി, അദ്‌നാന്‍ ഫൈസി, ഫായിസ് നുജൂമി, അഫ്‌സല്‍ നുജൂമി എന്നിവര്‍ സംബന്ധിച്ചു....
Obituary

പാണ്ടിമുറ്റം ജുമാമസ്ജിദ് പ്രസിഡന്റ് മാനു ഹാജി അന്തരിച്ചു

നന്നമ്പ്ര : പാണ്ടിമുറ്റം സ്വദേശിയും പാണ്ടിമുറ്റം ജുമുഅ മുസ്ജിദ് പ്രസിഡന്റുമായ പനയത്തിൽ മാനു ഹാജി(85) മരണപ്പെട്ടു.ഭാര്യ:സുലൈഖ. മക്കൾ:കുട്ടിഹസ്സൻ, കരീം, സലാം, ഖൈറു, ഫാത്തിമ, ആമിന.മരുമക്കൾ: റസിയ, ഫാത്തിമ, നസിയ. മയ്യിത്ത് ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് പാണ്ടിമുറ്റത്തെ വീട്ടിൽ നിന്നും എടുക്കും.ഖബറടക്കം നന്നമ്പ്ര പഴയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ...
Obituary

മുന്നിയൂരിൽ 83 കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മുന്നിയൂർ : വയോധികനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളിമുക്ക് ചേർണ്ണൂർ കണ്ണൻ ചാത്തനാരി വീട്ടിൽ അവുഞ്ഞിക്കാട്ട് ചന്തുണ്ണി (83) ആണ് മരിച്ചത്. രാവിലെ 10 നും 12.30 നും ഇടയിലുള്ള സമയത്താണ് സംഭവം. ചേറക്കാടുള്ള തറവാട്ട് വീട്ടിലെ കോണിക്കൂട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
Obituary

ഹജ്ജിനെത്തിയ പൊന്നാനി സ്വദേശിനി മക്കയിൽ മരിച്ചു

മക്ക: സ്വകാര്യ ഗ്രൂപ്പ് വഴി ഹജ്ജിനെത്തിയ മലയാളി തീർത്ഥാടക മക്കയില്‍ മരിച്ചു. മുസ്ലിം ലീഗ് മുൻ കൗണ്‍സിലറായിരുന്ന പൊന്നാനി തെക്കേപ്പുറം സ്വദേശി മാളിയേക്കല്‍ അസ്മ മജീദ് (51) ആണ് മരിച്ചത്. ഈ മാസം 8ന് കോഴിക്കോട് നിന്നുള്ള സംഘത്തിലാണ് മക്കയില്‍ എത്തിയത്. ഉംറ കര്‍മ്മം പൂർത്തിയാക്കി ഹജ്ജിനായി മക്കയില്‍ കഴിയവേ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു.മുസ്ലിംലീഗ് മുന് കൗണ്സിലറാണ്.മുന് കൗണ്സിലർ വിപി മജീദ് (അക്ബര് ട്രാവല്സ്) ആണ് ഭര്ത്താവ്. മക്കൾ: പരേതനായ ജംഷീര്, ജസീര്, മഷ്ഹൂര്, അജ്മല്.മരുമക്കള്: സഫ്രീന, മുഫീദ, സജീന. മയ്യിത്ത് മക്കയിലെ ജന്നത്തുല് ബഖീഅ് ഖബര്സ്ഥാനില് മറവുചെയ്യുമെന്ന് ബന്ധുക്കള് അറിയിച്ചു....
Other

ഹജ്ജ് – 2025 (7th Waiting list)- വെയ്റ്റിംഗ് ലിസ്റ്റ് ക്രമനമ്പർ 3863 വരെയുള്ളവർ തെരഞ്ഞെടുക്കപ്പെട്ടു

മലപ്പുറം : 2025 വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് നറുക്കെടുപ്പിലൂടെ വെയ്റ്റിംഗ് ലിസ്റ്റ്റ്റിൽ ഉൾപ്പെട്ട, അണ്ടർടേക്കിംഗ് സമർപ്പിച്ചവരിൽ വെയ്റ്റിംഗ് ലിസ്റ്റ് ക്രമ നമ്പർ 3863 വരെയുള്ള അപേക്ഷകർക്ക് കൂടി ഹജ്ജിന് അവസരം ലഭിച്ചു.പുതുതായി വെയ്റ്റിംഗ് ലിസ്റ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർ എത്രയും വേഗം മൊത്തം തുക അടവാക്കണം. തീർത്ഥാടകർ അവരുടെ കവർ നമ്പർ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റ് പരിശോധിച്ചാൽ അടക്കേണ്ട തുക സംബന്ധിച്ച വിവരങ്ങൾ ലഭിക്കുതാണ്. ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേ-ഇൻ സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ, ഓൺലൈൻ ആയോ പണമടക്കാവുന്നതാണ്.പുതുതായി തെരഞ്ഞെടുക്കപ്പെട്ടവർ ഹജ്ജ് അപേക്ഷാ ഫോമും അനുബന്ധ രേഖകളും (അപേക്ഷയിൽ ...
Breaking news

കോഴിക്കോട് ബസ്റ്റാൻഡ് ബിൽഡിങ്ങിൽ വൻതീപിടുത്തം

കോഴിക്കോട് : ബസ്റ്റാൻഡ് ബിൽഡിങ്ങിൽ വൻ തീപിടിത്തം. കെട്ടിടത്തിലെ തുണിക്കടയിൽ നിന്നുമാണ് തീപിടുത്തം ഉണ്ടായത് എന്നുള്ള വിവരമാണ് ലഭിച്ചത്. സംഭവസ്ഥലത്ത് ശക്തമായ പുക ഉയരുന്ന സാഹചര്യമാണുള്ളത്. തീ അണക്കാനായി ഫയർഫോഴ്സ് സംഭവത്തിൽ എത്തിയിട്ടുണ്ട്. പോലീസും നാട്ടുകാരും ഫയർ ഫോഴ്സും ശ്രമം തുടരുന്നു. https://www.facebook.com/share/v/1QRBhoo85S/...
Local news

കാളംതിരുത്തി യൂത്ത് കോൺഗ്രസ് എസ് എസ് എൽ സി വിജയികളെ അനുമോദിച്ചു

നന്നമ്പ്ര : കൊടിഞ്ഞി കാളം തിരുത്തിയിൽ നിന്നും ഈ വർഷം എസ്.എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ യൂത്ത് കോൺഗ്രസ് കമ്മിറ്റി ആദരിച്ചു. കെ.പി ഹൈദ്രോസ്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. കെ.കെ ഹമീദ് സ്വാഗതം പറഞ്ഞു. റാഫി പനക്കൽ അധ്യക്ഷത വഹിച്ചു. ലത്തീഫ് കൊടിഞ്ഞി മുഖ്യപ്രഭാഷണം നടത്തി. അലവി മച്ചിഞ്ചേരി, സി.കെ മുസ്തഫ, കെ.ടി അബ്ദുൽ മജീദ്, കെ.കെ മുസ്തഫ എന്നിവർ പ്രസംഗിച്ചു....
Information

ആറുവരി പാതയിൽ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോക്കും പ്രവേശനമുണ്ടാകില്ല. ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി

തിരൂരങ്ങാടി: നിർമാണം പൂർത്തിയായ ആറുവരി ദേശീയപാത 66ൽ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോയ്ക്കും പ്രവേശനമുണ്ടാകില്ല. കാൽനടയാത്രികർക്ക് പ്രവേശനമില്ലാത്ത പാതയിൽ ട്രാക്ടറുകളും ഓടിക്കാൻ അനുമതിയില്ല. ഇത് വ്യക്തമാക്കുന്ന സൂചനാ ബോർഡുകൾ ദേശീയപാതയിലെ എൻട്രികളിൽ സ്ഥാപിച്ചുതുടങ്ങി. ബൈക്കുകൾക്ക് അനുമതിയില്ലെന്നും സർവിസ് റോഡുകളാണ് ഉപയോഗിക്കേണ്ടതെന്നും നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇരുചക്രവാഹനമുള്‍പ്പെടെ വേഗം കുറഞ്ഞ വണ്ടികള്‍ ആറുവരിപ്പാതയിലെ ഏറ്റവും ഇടതുവശത്തെ ലൈനിലൂടെ അനുവദിക്കണമെന്ന നിർദേശം സർക്കാറിന് മുന്നിലുണ്ടായിരുന്നെങ്കിലും അത് യാഥാർഥ്യമായില്ല. പ്രത്യേക എൻട്രി, എക്സിറ്റ് പോയിന്‍റുകൾആറുവരിപ്പാതയിലേക്ക് പ്രവേശിക്കാനും പുറത്തുകടക്കാനും പ്രത്യേക എൻട്രി, എക്സിറ്റ് പോയിന്‍റുകളാണ് തയാറാക്കിയിരിക്കുന്നത്. എൻട്രിയിലൂടെ അകത്ത് കടക്കാൻ മാത്രമേ സാധിക്കൂ. അതുപോലെ എക്സിറ്റിലൂടെ പുറത്തുകടക്കാനും. മറിച്ച...
Job

അക്രഡിറ്റഡ് എഞ്ചിനീയര്‍/ഓവര്‍സിയര്‍മാരുടെ അപേക്ഷ ക്ഷണിച്ചു

മലപ്പുറം : പട്ടികജാതി വികസന വകുപ്പില്‍ മലപ്പുറം ജില്ലയില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍/ഓവര്‍സിയര്‍മാരുടെ ഒഴിവിലേക്ക് (ആകെ ഒഴിവ് 31) പട്ടികജാതി വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസ ഓണറേറിയം വ്യവസ്ഥയില്‍ താല്‍ക്കാലികാടിസ്ഥാനത്തിലാണ് നിയമനം. പ്രായപരിധി 21-35. യോഗ്യത സിവില്‍ എഞ്ചിനീയറിംഗില്‍ ബിടെക്/ ഡിപ്ളോമ /ഐ ടി ഐ. പ്രതിമാസ ഹോണറേറിയം 18000/ രൂപ. അപേക്ഷാഫോം ബ്ലോക്ക്/ നഗരസഭ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ജാതി സര്‍ട്ടിഫിക്കറ്റും സഹിതം മെയ് 20ന് അഞ്ചിന് മുമ്പായി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. ഫോണ്‍-0483 2734901....
Local news

വിദ്യാര്‍ഥികളുടെ സുരക്ഷിത യാത്ര ; സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന ബുധനാഴ്ച ; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

തിരൂരങ്ങാടി: പുതിയ അധ്യായന വര്‍ഷത്തിനു മുന്നോടിയായി വിദ്യാര്‍ഥികളുടെ സുരക്ഷിത യാത്ര ഉറപ്പുവരുത്തുന്നതിനായി തിരൂരങ്ങാടി സബ് ആര്‍ടിഒ ഓഫീസിന് കീഴിലുള്ള സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന ഈ മാസം ഇരുപത്തിയൊന്നാം തീയതി നടക്കുമെന്ന് തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ ഡി വേണു കുമാര്‍ അറിയിച്ചു. ബുധനാഴ്ച രാവിലെ 7 മണിക്ക് വികെ പടി അരീത്തോട് ഫിറ്റ്‌നസ് ഗ്രൗണ്ടില്‍ വച്ചാണ് പരിശോധന നടക്കുക. സ്‌കൂള്‍ വാഹനങ്ങള്‍ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് യാന്ത്രിക ക്ഷമത ഉറപ്പുവരുത്താന്‍ പരിശോധനക്കായി വാഹനത്തിന്റെ എല്ലാ രേഖകളും സഹിതം ഹാജരാക്കി സ്റ്റിക്കര്‍ പതിപ്പിക്കേണ്ടതാണെന്നും അന്നേദിവസം ഉച്ചക്ക് 12 മണിക്ക് സ്‌കൂള്‍ ബസ്സിലെ ജീവനക്കാര്‍ക്കുള്ള പരിശീലന ക്ലാസ് നല്‍കുന്നതാണെന്നും പരിശോധനയില്‍ പങ്കെടുക്കാത്ത വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജോയിന്റ് ആര്‍ടിഒ ഡി വേണു കുമാര്‍ അറിയിച്ചു....
Malappuram

ഹോം നഴ്‌സിംഗ് മേഖലയിൽ പ്രത്യേക സുരക്ഷാ നിയമം വേണം

മലപ്പുറം : ഹോം നഴ്സിംഗ് മേഖലയിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്ക് പ്രത്യേക സുരക്ഷാ നിയമവും ക്ഷേമനിധിയിലൂടെ സാമ്പത്തിക ധനസഹായവും പെൻഷനും അനുവദിക്കണമെന്ന്അഗതി മിത്ര ഹോം നേഴ്സിങ് സർവീസ് മലപ്പുറം ജില്ലാ കൺവെൻഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡണ്ട് റാഹില എസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് അഷ്റഫ് മനരിക്കൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന, ജില്ലാ നേതാക്കളായ അസൈനാർ ഊരകം, റൈഹാനത്ത് ബീവി, ബേബി എസ് പ്രസാദ്, ഷാഹിദാ ബീവി, നൗഷാദ് വി കെ, ലൈല ബാലൻ, തുടങ്ങിയവർ സംസാരിച്ചു. ജുബൈരിയ സ്വാഗതവും ഷക്കീല നന്ദിയും പറഞ്ഞു.സംഘടനയുടെ ജില്ലാ ഭാരവാഹികളായി,റൈഹാനത്ത് ബീവി (പ്രസിഡന്റ്), ഷാഹിദാ ബീവി, നഫീസത്ത് ബീവി, ലൈല ബാലൻ (വൈസ് പ്രസിഡന്റുമാർ), ബേബി എസ് പ്രസാദ് (ജനറൽ സെക്രട്ടറി), ഷക്കീല, അസൂറ ബീവി , ജുബൈരിയ (ജോ.സെക്രട്ടറിമാർ),ട്രഷറർ ഷിബിനി എൻ (ട്രഷറർ,) സംസ്ഥാന സമിതിയിലേക്ക്റാഹില എസ്എന്നിവരെ തിരഞ്ഞെടുത്തു....
Malappuram

കുണ്ടൂര്‍ ഉസ്താദ് 20-ാമത് ഉറൂസ് മുബാറക് ; പ്രഖ്യാപനം കാന്തപുരം നടത്തി

തിരൂരങ്ങാടി : കുണ്ടൂര്‍ ഉസ്താദ് 20-ാമത് ഉറൂസ് മുബാറകിന്റെ പ്രഖ്യാപനം കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നടത്തി. ഈ വരുന്ന ഓഗസ്റ്റ് 21 മുതല്‍ 24 വരേ കുണ്ടൂര്‍ ഗൗസിയ്യ അങ്കണത്തില്‍ നടക്കുന്ന പരിപാടിയില്‍ സാദാത്തുക്കളും പ്രസ്ഥാനേ നേതാക്കളും രാഷ്ട്രീയ- സാംസ്‌കാര നേതാക്കളും സംബന്ധിക്കും. പ്രഖ്യാപന സംഗമത്തില്‍ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, അബൂ ഹനീഫല്‍ ഫൈസി തെന്നല, വണ്ടൂര്‍ അബ്ദുര്‍റഹ്‌മാന്‍ ഫൈസി, അലി ബാഖവി ആറ്റുപുറം, അബൂബക്കര്‍ സഖാഫി പറവൂര്‍, അബൂബക്കര്‍ അഹ്‌സനി തെന്നല ,നാസര്‍ ഹാജി ഓമച്ചപ്പുഴ, സിആര്‍പി കുഞ്ഞി മുഹമ്മദ് ഹാജി, ബാവ ഹാജി കുറുക, കുഞ്ഞി മുഹമ്മദ് ഹാജി പൂക്കിപ്പറമ്പ്, ഫൈസല്‍ കുറിന്തൊടി, ബാവ ഹാജി, ലത്വീഫ് ഹാജി കുണ്ടൂര്‍, ശിഹബ് ചാപ്പനങ്ങാടി, ഉസ്മാന്‍ ഹാജി പച്ചീരി തുടങ്ങിയവര്‍ സംബന്ധിച്ചു....
error: Content is protected !!