Friday, November 21

Tag: Nannambra

ഒടുവിൽ സമവായം; നന്നമ്പ്രയിൽ ലീഗ്- കോൺഗ്രസ് ധാരണയായി
Politics

ഒടുവിൽ സമവായം; നന്നമ്പ്രയിൽ ലീഗ്- കോൺഗ്രസ് ധാരണയായി

തിരൂരങ്ങാടി : ദിവസങ്ങൾ നീണ്ട മാരത്തൊൻ ചർച്ചകൾക്ക് ഒടുവിൽ നന്ന മ്പ്ര പഞ്ചായത്തിൽ ലീഗ് കോൺഗ്രസ് സീറ്റ് ധാരണയിലെത്തി. വർധിച്ച 3 സീറ്റുകളിൽ ഒന്ന് കോണ്ഗ്രെസിന് നൽകിയാണ് പ്രശ്നം പരിഹരിച്ചത്. വർധിച്ച സീറ്റുകൾ നൽകുന്നതിന് ചൊല്ലിയുള്ള തർക്കമാണ് പഞ്ചായത്തിൽ ദിവസങ്ങളോളം യുഡിഎഫ് സഖ്യം അനിശ്ചിതത്തിൽ ആക്കിയത്. വർധിച്ച സീറ്റുകളിൽ ഒന്ന് നൽകണമെന്നും ചെറുമുക്കിലെ ഒരു വാർഡിൽ ഇരു പാര്ട്ടികളുടെയും പൊതു സ്വതന്ത്രനെ നിർത്തണം എന്നുമായിരുന്നു കോണ്ഗ്രസിന്റെ ആവശ്യം. ഇത്തരത്തിൽ എട്ടര സീറ്റ് വേണം എന്ന ആവശ്യത്തിൽ കോണ്ഗ്രസ് ഉറച്ചു നിന്നു. അതേ സമയം, സീറ്റുകൾ ഒന്നും അധികമായി നൽകില്ലെന്നും കോണ്ഗ്രസ് മത്സരിക്കുന്ന 19 ആം വാർഡ് ലീഗിന് നൽകി പകരം ഒന്നാം വാർഡ് കോണ്ഗ്രെസിൻ നൽകാം എന്നുമായിരുന്നു ലീഗ് നിലപാട്. എന്നാൽ ഇത് അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറായില്ല. നിലവിലുള്ള സീറ്റുകൾക്ക് പുറമേ ഒരു സീറ്റും ഒരു വാർഡിൽ പൊതു സ്വാതന്ത്...
Politics

നന്നമ്പ്രയിൽ യുഡിഎഫ് ധാരണയായില്ല, ലീഗിനെതിരെയുള്ള മുന്നണിക്കൊപ്പം കൂടി മത്സരിക്കാനുറച്ച് കോൺഗ്രസ്

നന്നമ്പ്ര പഞ്ചായത്തിൽ യൂഡിഎഫ് തർക്കം തുടരുന്നു. സീറ്റ് ധാരണ ആകത്തിനാൽ ലീഗിനെതിരെയുള്ള മുന്നണിയുമായി സഹകരിക്കാനുള്ള നീക്കവുമായി കോണ്ഗ്രസ്. അതേ സമയം മുന്നണി ധാരണ പൊളിയുന്നതിൽ പരസ്‌പരം ആരോപണമുന്നയിച്ച് ലീഗും കോൺഗ്രസും. സീറ്റ് സംബന്ധിച്ച തീരുമാനമാകാത്തതോടെ യൂഡിഎഫ് ചർച്ച വഴിമുട്ടിയിരിക്കുകയാണ്. പഞ്ചായത്തിൽ നടത്തിയ ചർച്ചയിൽ തീരുമാനം ആകാത്തതിനാൽ ജില്ലാ നേതൃത്വം ഇടപെട്ട് ചർച്ച നടത്തിയെങ്കിലും പരിഹാരമായിരുന്നില്ല. പ്രാദേശിക തലത്തിൽ തന്നെ തീരുമാനമെടുക്കാൻ നിർദേശിച്ച് മടക്കി അയച്ചതായിരുന്നു. നിലവിലുള്ള സീറ്റിന് പുറമേ ഒരു സീറ്റ് കൂടി വേണമെന്നതായിരുന്നു കോൺഗ്രസിൻ്റെ ആവശ്യം. 21 സീറ്റിൽ ലീഗ് 13 സീറ്റിലും കോൺഗ്രസ് 7 സീറ്റിലും വെൽഫയർ പാർട്ടി ഒരു സിറ്റിലുമായിരുന്നു മത്സരിച്ചിരുന്നത്. ഒരു സീറ്റിൽ യുഡിഎഫ് സ്വതന്ത്രയുമായിരുന്നു മത്സരിച്ചിരുന്നത്. ഇപ്പോൾ 24 വാർഡായപ്പോൾ നിലവിലുള്ള സീറ്റ് മാത്രമാണ് ലീഗ് ആദ്യം ക...
Other

നന്നമ്പ്ര തട്ടത്തലം റോഡിന് ജനകീയ ഉദ്ഘാടനം നടത്തി

നന്നമ്പ്ര പഞ്ചായത്തിലെ നാല് പതിറ്റാണ്ടിലേറെ പഴക്കമുള്ള നവീകരിക്കാതെ രാഷ്ട്രീയ അവഗണനയിലായിരുന്ന 16ാം വാർഡിലെ തറയിൽ താഴം തട്ടത്തലം റോഡ് ജനകീയ വിഷയമായി ഏറ്റെടുത്തുകൊണ്ട് 120 മീറ്റർ നീളമുള്ള റോഡ് വാർഡ്മെമ്പർ ടി പ്രസന്നകുമാരിയുടെ നേതൃത്വത്തിൽ ജനകീയമായി കോൺക്രീറ്റ് ചെയ്തു ഗതാഗതയോഗ്യമാക്കി. ജനകീയമായി സംഘടിപ്പിച്ച ചടങ്ങിൽ റോഡ് വാർഡ് മെമ്പർ ടി.പ്രസന്നകുമാരി പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. മുഖ്യാതിഥിയായി ബിജെപി സംസ്ഥാന സമിതി അംഗം സയ്യിദ് ബാദുഷ തങ്ങൾ, മണ്ഡലം പ്രസിഡണ്ട്‌ റിജു സി രാഘവ്, വാസു കൊടിഞ്ഞിയത്ത്, ഷാജൻ വി വി, ഉദയകുമാർ സി, പരമേശ്വരൻ മച്ചിങ്ങൽ, മുഹമ്മദ് അലി എൻ, സുബ്രഹ്മണ്യൻ കെ, ഷാഫി എൻ, റഹീം എൻ, രാഘവൻ പി, വിനീത് കെ, സൈദലവി സിപി, വർഡ് കോഡിനേറ്റർ മധുസുദൻ എന്നിവർ സംസാരിച്ചു...
Local news

ചെറുമുക്ക് യൂത്ത് ഫെഡറേഷൻ ക്ലബ്ബ് ഓഫീസും മിനി ടർഫ് കോർട്ടും ഉദ്‌ഘാടനം ചെയ്തു

നന്നമ്പ്ര : ചെറുമുക്കിൽ പ്രമുഖ യുവജന സന്നദ്ധ സാംസ്കാരിക സംഘടനയായ യൂത്ത് ഫെഡറേഷൻ ക്ലബ്ബിന്റെ നവീകരിച്ച ക്ലബ്ബ്‌ ഓഫീസും മിനി ടർഫ് കോർട്ടും ന്യൂനപക്ഷ ക്ഷേമ കായിക വഖഫ് ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദു രഹിമാൻ ഉദ്‌ഘാടനം ചെയ്തു. പരിപാടിയിൽ ക്ലബ്ബ്‌ പ്രസിഡന്റ്‌ പി പി ജാഫർ അധ്യക്ഷത വഹിച്ചു, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ വി മൂസക്കുട്ടി, ക്ഷേമകാര്യ സ്റ്റാൻഡിങ്‌ കമ്മറ്റി ചെയർമാൻ സി. ബാപ്പുട്ടിനന്നമ്പ്ര പഞ്ചായത്ത് മെമ്പർമാരായ സി.എം. ബാലൻ, എ കെ. സൗദ മരക്കാരുട്ടി, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ അരുൺ ഗോപി, ഷാഫി പൂക്കയിൽ, ഷാഫി ചെറിയേരി, പച്ചായി ബാവ, മരക്കാരുട്ടി എ കെ, വി പി. കാദർ ഹാജി, സിപി റസാക്ക് എന്നിവർ പ്രസംഗിച്ചു. ക്ലബ് സെക്രട്ടറി സഫ്‌വാൻ കെ വി സ്വാഗതവും നജീബ് കീഴുവീട്ടിൽ നന്ദിയും പറഞ്ഞു...
Other

നന്നമ്പ്ര പ്രവാസി ഹരിത സൊസൈറ്റിക്ക് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു

നന്നമ്പ്ര പഞ്ചായത്ത് പ്രവാസി ഹരിത സഹകരണ സംഘം ഭരണസമിതി തെരെഞ്ഞെടുപ്പിൽ എം. സി. ബാവ ഹാജി കുണ്ടൂർ പ്രസിഡണ്ടായും സി.പി. റസാഖ് ചെറുമുക്ക് വൈസ് പ്രസിഡണ്ടായും തിരഞ്ഞെടുക്കപ്പെട്ടു.പത്തൂർ കുഞ്ഞോൻ ഹാജി. മുസ്തഫ ഊർപായ് , മുഹമ്മദ് അലി പാട്ടശ്ശേരി, വി.പി. സൈതലവി ഹാജി, ഉസ്മാൻ പത്തൂർ, വത്സൻ എം., ആസിയ തേറാമ്പിൽ, ഹസീന ഇസ്മായിൽ പത്തൂർ, അബ്ദുസലാം തലാപ്പിൽ എന്നിവർ ഡയറക്ടർമാർ ആയും പുതിയ ഭരണസമിതി തെരെഞ്ഞെടുക്കപെട്ടു.വരണാധികാരി അരുൺ ആർ.സ്പെഷൽ സെയിൽ ഓഫീസർ, അസിസ്ററൻ്റ് റെജിസ്ട്രാർ ഓഫീസ് തിരുരങ്ങാടി തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു...
Other

പി.ടി.ഉഷ എംപിയുടെ ഫണ്ടിൽ നന്നമ്പ്രയിൽ നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി : പി ടി ഉഷ എംപിയുടെ ഫണ്ടിൽ നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു. നന്നമ്പ്ര പഞ്ചായത്തിലെ പതിനാറാം വാർഡ് തട്ടത്തലം, ചോലക്കൽ ആലാശ്ശേരി റോഡ് ആണ് രാജ്യസഭ എംപിപി.ടി ഉഷയുടെ ഫണ്ടിൽ നിന്നും എട്ടു ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരിച്ചത്. ബിജെപി ജില്ലാ പ്രസിഡണ്ട് ആയിരുന്ന രവി തേലത്തിന്റെ ശ്രമഫലമായിട്ടാണ് കാലങ്ങളായി കോൺഗ്രീറ്റ് ചെയ്യാതെ കിടന്ന റോഡിന് ഫണ്ട് അനുവദിക്കപ്പെട്ടത്. നവീകരിച്ച റോഡിൻറെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് തസ്ലീന പാലക്കാട്ട് നിർവഹിച്ചു. വാർഡ് മെമ്പർ പ്രസന്നകുമാരി തിരുനിലത്ത് അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.വി. മൂസക്കുട്ടി, വാർഡ് മെമ്പർമാരായ വി കെ സെമിന, ധന്യ ദാസ്, പി.പി. ശാഹുൽ ഹമീദ് പി എന്നിവരും ബിജെപി മുൻ ജില്ലാ പ്രസിഡണ്ട് രവിതേലത്ത്, റിജു ചെറവത്ത്, രാജാമണി പൊട്ടഞ്ചേരി, വാസു കൊടിഞ്ഞിയത്ത്, സൈതലവി ചിത്രംപള്ളി, സുബ്രഹ്മണ്യൻ കുന്നുമ്മൽ, പരമേശ്വരൻ ചെറവത്ത്, പരമേശ്വരൻ മച്ച...
Local news

കുണ്ടൂർ ഏലംകുളം താഴത്ത് സംരക്ഷണ ഭിത്തി ഉദ്ഘാടനം ചെയ്തു

നന്നമ്പ്ര : മലപ്പുറം ജില്ലാ പഞ്ചായത്ത് 2024-25 എസ് സി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡ് പത്ത് ജയറാം പടി ഏലംകുളം താഴത്ത് പണിപൂർത്തിയാക്കിയ സംരക്ഷണ ഭിത്തിയുടെ ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ യാസ്മിൻ അരിമ്പ്ര നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് തസ്ലീന പാലക്കാട്ട് അധ്യക്ഷനായി. വാർഡ് മെമ്പറും സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സണും ആയ പി. സുമിത്ര ചന്ദ്രൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൻ വി കെ ശമീന, മെമ്പർമാരായ ധന ടീച്ചർ, തച്ചറക്കൽ കുഞ്ഞിമുഹമ്മദ് മുഹമ്മദ് കുട്ടി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, നാട്ടുകാർ, പ്രദേശവാസികളും പങ്കെടുത്തു....
Obituary

നന്നമ്പ്ര തട്ടത്തലം വി എൻ.കുഞ്ഞാലി അന്തരിച്ചു

നന്നമ്പ്ര : തട്ടത്തലം പരേതനായ വടക്കനരീക്കോട് കുഞ്ഞിമുഹമ്മദിന്റെ മകൻ കുഞ്ഞാലി (71) അന്തരിച്ചു. കബറടക്കം ഇന്ന് 3 മണിക്ക് തട്ടത്തലം ജുമാ മസ്ജിദിൽ. ഭാര്യ ആമിക്കുട്ടി. മക്കൾ : അബ്ദു, അബ്ദു റഹീം, ഹാജറ, ആയിശ.മരുമക്കൾ : യൂനുസ്, നാസർ, സുലൈഖ, സൗദ.
Other

അടച്ചു പൂട്ടിയ സ്കൂൾ തുറന്നു നൽകാൻ മന്ത്രിയെ നേരിൽ കണ്ട് അഭ്യർത്ഥിച്ച് കാളം തിരുത്തിയിലെ വിദ്യാർഥികൾ

തിരൂരങ്ങാടി : സർക്കാർ നിർത്തലാക്കിയ സ്കൂൾ തുറന്നു നൽകണമെന്ന് മന്ത്രിയെ നേരിൽ കണ്ട് ആവശ്യപ്പെട്ട് വിദ്യാർഥികൾ. കൊടിഞ്ഞി കാളം തിരുത്തി ബദൽ സ്കൂ‌ളിലെ വിദ്യാർഥികളായ മുഹമ്മദ് റയ്യാനും ഫിറോസ് റഹ്‌മാനുമാണ് മന്ത്രി വി.ശിവൻകുട്ടിയെ തിരുവനന്തപുരത്ത് പോയി കണ്ട് ആവശ്യം ഉന്നയിച്ചത്. കാബിനറ്റിൽ വയ്ക്കാമെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഏതാനും ബദൽ സ്‌കൂളുകൾ മാത്രം നിലനിർത്തി മറ്റു ബദൽ വിദ്യാലയങ്ങളെല്ലാം പൂട്ടാൻ തീരുമാനിച്ചതിനെ തുടർന്നാണ് നന്നമ്പ്ര പഞ്ചായത്തിലെ ഒന്നാം വാർഡിൽ പ്രവർത്തിക്കുന്ന കാളംതിരുത്തി ബദൽ വിദ്യാലയവും പൂട്ടിയത്. ജില്ലയിൽ സ്വന്തമായി സ്‌ഥലവും കെട്ടിടവുമുള്ള ബദൽ വിദ്യാലയ ങ്ങളിലൊന്നാണ് കാളംതിരുത്തിയിലേത്. ഇവിടെ ഒന്നു മുതൽ 4 വരെ ക്ലാസുകളിലായി നൂറോളം കുട്ടികളാണ് പഠിച്ചിരുന്നത്. 80 സെന്റ് സ്‌ഥലവും കെട്ടിട സൗക ര്യവുമുണ്ട്. നേരത്തെ യുഡിഎഫ് സർക്കാർ എൽപി സ്‌കുളായി പ്രഖ്യാപിച്ചതുമായിരുന്നു....
Obituary

ദുബായിൽ മരിച്ച നന്നമ്പ്ര സ്വദേശി സലാമിന്റെ മയ്യിത്ത് ഇന്ന് ഖബറടക്കും

നന്നമ്പ്ര : ദുബായിൽ വെച്ച് ഇന്നലെ മരണപ്പെട്ട നന്നമ്പ്ര വെസ്റ്റ് സ്വദേശി, നന്നമ്പ പഴയ ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന പരേതനായ എണ്ണിശ്ശേരി അയ്യൂബിൻ്റെ മകൻ അബ്ദു സലാമിൻ്റെ (53)മയ്യിത്ത് ഇന്ന് ശനി ഉച്ചയ്ക്ക് നാട്ടിൽ എത്തും. മയ്യിത്ത് കബറടക്കം വൈകുന്നേരം 4.30 ന് നന്നമ്പ്ര പഴയ ജുമാ മസ്ജിദിൽ നടക്കും. ഉമ്മ : നഫീസ.ഭാര്യ: സുലൈഖ.പിമക്കൾ: സാബിത്, ഷഹബാസ്, ഷംവീൽ, ഫാത്തിമ റിയ. സഹോദരങ്ങൾ: അബ്ബാസ്,ഹാജറ,മൈമൂന, റംല, സൈഫുനിസ, ജസീലത്. https://chat.whatsapp.com/DrBhBlfIJm1782wFleWE51?mode=r_c...
Crime

കാർ ആക്രമിച്ചു 2 കോടി തട്ടിയ കേസിൽ തെളിവെടുപ്പ് നടത്തി, വടി വാളുകൾ കണ്ടെടുത്തു

തിരൂരങ്ങാടി : കാർ ആക്രമിച്ചു 2 കോടി തട്ടിയ കേസിലെ പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. തിരൂരങ്ങാടി താഴെ ചിന സ്വദേശി തടത്തിൽ കരീമിനെയാണ് പോലീസ് തെളിവെടുപ്പിന് കൊണ്ടുവന്നത്. കാർ ആക്രമിക്കാൻ ഉപയോഗിച്ച 3 വടിവാളുകളും പണം കൊണ്ടുപോകുകയായിരുന്ന ഹനീഫയുടെ മൊബൈൽ ഫോണും കിണറ്റിൽ നിന്ന് കണ്ടെത്തി. കുണ്ടു ചിനയിൽ ഒഴിഞ്ഞ പറമ്പിലെ കിണറ്റിൽ ഉപേക്ഷിച്ച നിലയിലാണ് വാളും ഫോണും ലഭിച്ചത്. കരീമിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 5 ലക്ഷത്തോളം രൂപയും ലഭിച്ചു. തിരൂരങ്ങാടി ടുഡേ. തിരൂരങ്ങാടി താഴെ ചിന തടത്തിൽ കരീം (54), പന്താരങ്ങാടി വലിയ പീടിയേക്കൽ മുഹമ്മദ് ഫവാസ് (35), ഉള്ളണം മംഗലശ്ശേരി രജീഷ് (44) എന്നിവരാണ് പിടിയിലായത്. കൃത്യം നടത്തിയ ശേഷം 16 ന് ഗോവയിലേക്ക് രക്ഷപ്പെട്ടിരുന്നു. പോലീസ് അന്വേഷണ സംഘം ഇവരെ പിന്തുടർന്ന് ഗോവയിൽ എത്തിയിരുന്നു. ഇവർ മടങ്ങുന്നതിനിടെ കോഴിക്കോട്‌ വെച്ചാണ് കരീമിനെയും രജീഷിനെയും പിടികൂടിയത്. ഇ...
Local news

നന്നമ്പ്ര പഞ്ചായത്ത് യൂത്ത്ലീഗ് സമ്മേളനം സമാപിച്ചു ; നാടിന്റെ പുരോഗതിക്ക് സമൂഹം ഐക്യത്തോടെ നീങ്ങണമെന്ന് റഷീദലി ശിഹാബ് തങ്ങള്‍

തിരൂരങ്ങാടി: നാടിന്റെ പുരോഗതിക്ക് സമൂഹം ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍. നന്നമ്പ്ര പഞ്ചായത്ത് മുസ്‌ലിം യൂത്ത്ലീഗ് സമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍. ഐക്യത്തോടെ നീങ്ങിയപ്പോഴാണ് നമ്മുടെ നാട് വികസിച്ചത്. സമൂഹത്തിന് നന്മയുണ്ടായത്. ഇന്ന് കാണുന്ന എല്ലാ പുരോഗതിയുടെയും അടിസ്ഥാനം ഐക്യമാണെന്നും സമൂഹത്തില്‍ ഐക്യം നിലനിര്‍ത്താം നമ്മളെപ്പോഴും മുന്നില്‍ നില്‍ക്കണമെന്നും തങ്ങള്‍ പറഞ്ഞു. പഞ്ചായത്ത് യൂത്ത്ലീഗ് പ്രസിഡന്റ് കെ.കെ റഹീം അധ്യക്ഷനായി. ചാണ്ടി ഉമ്മന്‍ എം.എല്‍.എ മുഖ്യാതിഥിയായ സമ്മേളനത്തില്‍ മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ.പി.എ മജീദ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.കെ ഫിറോസ് പ്രമേയപ്രഭാഷണം നടത്തി. കെ കുഞ്ഞിമരക്കാര്‍, മതാരി അബ്ദുറഹ്‌മാന്‍ കുട്ടി ഹാജി, ഊര്‍പ്പായി മുസ്തഫ...
Other

കർഷക ദിനത്തിൽ പ്രതിഷേധവുമായി കർഷകർ

തിരൂരങ്ങാടി: കർഷക ദിനത്തിൽ പ്രതിഷേധവുമായി കർഷകർ. ആറു മാസം മുമ്പ് സപ്ലൈകോ നെല്ല് സംഭരിച്ചതിന്റെ തുക ഇതുവരെ നൽകാത്തതിൽ പ്രതിഷേധിച്ചാണ് സമരം. കക്ഷിഭേദമന്യേ പാടശേഖര സമിതികളുടെ നേതൃത്വത്തിൽ ആയിരുന്നു സമരം. കർഷകരുടെ നേതൃത്വത്തിൽ ചെറുമുക്ക് ടൗണിൽ നിന്നും ചെറുമുക്കിലെ നന്നമ്പ്ര കൃഷി ഭവനിലേക്ക് കരിങ്കൊടിയുമായി ജാഥ നടത്തി.നന്നമ്പ്ര പഞ്ചായത്ത് മൂൻ വൈസ് പ്രസിഡണ്ട്‌ നീലങ്ങത്ത് അബ്ദുസലാം ഉദ്ഘാടനം ചെയ്തു. കെ വി രവി, മോര്യ കാപ്പ് പാട ശേഖര സമിതി കൺവീനർ കെ.വി.രവി അധ്യക്ഷത വഹിച്ചു. തുടർന്ന് കർഷകരെ ആദരിക്കുന്ന ചടങ്ങിലേക്ക് കർഷകർ കരിങ്കടിയുമായി ചെന്ന് മുദ്രാവാക്യം വിളിച്ചത് ബഹളത്തിനിടയാക്കി.വിവിധ പാടശേഖരസമിതി അംഗങ്ങളായ എ കെ മരക്കാരുട്ടി, ടി.എം.എച്ച്. സലാം, കെ.കരീം, മജീദ് വെട്ടിയാട്ടിൽ, യൂനുസ് വെഞ്ചാലി, കുഞ്ഞുട്ടൻ കുണ്ടുർ, നാസർ പയ്യോളി തുടങ്ങിയവർ പ്രസംഗിച്ചു. കെ. കെ. നാസർ, കെ സൈദലവി, . ഇ.പി അഷറഫ്, കെ. ഹംസ,...
Local news

നന്നമ്പ്ര പഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതി : വേഗത്തില്‍ പൂര്‍ത്തിയാക്കണം, കീറിയ റോഡുകള്‍ അടിയന്തിരമായി ഗതാഗതയോഗ്യമാക്കണം : കെ.പി.എ മജീദ് എംഎല്‍എ

തിരൂരങ്ങാടി: നന്നമ്പ്ര ഗ്രാമ പഞ്ചായത്തില മുഴുവന്‍ കുടുംബങ്ങള്‍ക്കും ശുദ്ധജലമെത്തിക്കുന്നതിനുള്ള സമഗ്ര കുടിവെള്ള പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് കെ.പി.എ മജീദ് എം.എല്‍.എ ആവശ്യപ്പെട്ടു. ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം. 2024 ഡിസംബറില്‍ കമ്മീഷന്‍ ചെയ്യാനുദ്ദേശിച്ച പദ്ധതിയില്‍ ഇത് വരെയും 50 ശതമാനം പോലും പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. പൈപ്പ് സ്ഥാപിക്കുന്നതിനായി കീറിയ റോഡുകള്‍ അടിയന്തിരമായി ഗതാഗത യോഗ്യമാക്കണമെന്നും എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു. സമഗ്ര കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ കരാറുകാരന്‍ പരാജയപ്പെട്ടതായും കരാറുകാരനെ ഡി-ബാര്‍ ചെയ്യുന്നതിലേക്ക് വകുപ്പ് കടക്കേണ്ടി വരുമെന്നും യോഗത്തില്‍ സംസാരിച്ച ജലജീവന്‍ മിഷന്‍ പ്രൊജക്ട് എഞ്ചിനിയറും ജല വിഭവ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനിയറുമായ ഇ.എസ് ...
Local news

പനക്കത്തായം – മങ്കട കുറ്റി റോഡിന്റെ ശോചനീയാവസ്ഥ ; അല്‍ അസ്ഹര്‍ ക്ലബിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനം

നന്നമ്പ്ര: നന്നമ്പ്ര പഞ്ചായത്തിലെ 17-ാം വാര്‍ഡില്‍, പനക്കത്തായം-മങ്കട കുറ്റി റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രദേശവാസികള്‍ നേരിടുന്ന യാത്രാദുരിതത്തിന് പരിഹാരം ആവശ്യപ്പെട്ട് അല്‍ അസ്ഹര്‍ ക്ലബിന്റെ നേതൃത്വത്തില്‍ നടന്ന ജനകീയ യോഗത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനിച്ചു. വര്‍ഷങ്ങളായി റോഡിന്റെ ശോചനീയാവസ്ഥ കാരണം കാല്‍നടയാത്രക്കാര്‍, വാഹന യാത്രക്കാര്‍, വിദ്യാര്‍ഥികള്‍, പ്രായമായവര്‍ എന്നിവര്‍ക്ക് ദൈനംദിന ജീവിതത്തില്‍ ഗുരുതരമായ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നു. പനക്കത്തായം-മങ്കട കുറ്റി റോഡ്, പ്രദേശത്തെ പ്രധാന ഗതാഗത പാതകളിലൊന്നാണ്, എന്നാല്‍ കുഴികളും തകര്‍ന്ന ഉപരിതലവും ഡ്രെയിനേജ് സംവിധാനങ്ങളുടെ അഭാവവും ഈ റോഡിനെ യാത്രയ്ക്ക് അനുയോജ്യമല്ലാതാക്കിയിരിക്കുന്നു. മഴക്കാലത്ത് റോഡ് ചെളിക്കുണ്ടുകളാല്‍ നിറയുകയും, കാല്‍നടയാത്രക്കാര്‍ക്ക് നടക്കാന്‍ പോലും കഴിയാത്തവിധം ദുരിതം വര്‍ധിക്കുകയും ചെയ്യുന്നു. ...
Local news

നീറ്റ് പരീക്ഷയ്ക്ക് ഉന്നത വിജയം : കൊടിഞ്ഞിയിലെ ഫാത്തിമ ഫൈറുസയ്ക്ക് യൂത്ത് ലീഗിന്റെ ആദരം

തിരൂരങ്ങാടി : കൊടിഞ്ഞിയില്‍ നിന്നും നീറ്റ് പരീക്ഷയ്ക്ക് ഉന്നത വിജയം നേടിയ കൊടിഞ്ഞി സെന്‍ട്രല്‍ ബസാറിലെ പൊറ്റാണിക്കല്‍ ഫാത്തിമ ഫൈറൂസയെ കൊടിഞ്ഞി മേഖല മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി അനുമോദിച്ചു. അനുമോദന ചടങ്ങില്‍ മുസ്ലിം യൂത്ത് ലീഗ് തിരൂരങ്ങാടി നിയോജകമണ്ഡലം പ്രസിഡന്റ് യുഎ റസാഖ്, മുസ്ലിം ലീഗ് നേതാക്കളായ കോയ പാലക്കാട്ട്, കരീം പാലക്കാട്ട്, വാര്‍ഡ് മെമ്പര്‍ ഇ. പി. സാലിഹ്, യൂത്ത് ലീഗ് നേതാക്കളായ ഫൈസല്‍ കുഴിമണ്ണില്‍, അഫ്‌സല്‍ ചാലില്‍, വാഹിദ് കരുവാട്ടില്‍, ജുബൈര്‍ തേറാമ്പില്‍, വനിതാ ലീഗ് നേതാവ് അസ്യ തേറാമ്പില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പൊറ്റാണിക്കല്‍ ജംഷിയാസ്- റഹ്‌മത്ത് ദമ്പതികളുടെ മകളാണ്....
Local news

ജോലി ആവശ്യാര്‍ത്ഥം വിദേശത്തേക്ക് പോകുന്ന അംഗത്തിന് യാത്രയയപ്പ് നല്‍കി കോറ്റത്തങ്ങാടി ക്രസന്റ് പ്രദേശ് വാട്‌സപ്പ് കൂട്ടായ്മ

തിരൂരങ്ങാടി : ജോലി ആവശ്യാര്‍ത്ഥം വിദേശത്തേക്ക് പോകുന്ന അംഗത്തിന് യാത്രയയപ്പ് നല്‍കി കൊടിഞ്ഞി കോറ്റത്തങ്ങാടി ക്രസന്റ് പ്രദേശ് വാട്‌സപ്പ് കൂട്ടായ്മ. കൂട്ടായ്മ അംഗമായ സല്‍മാനിനാണ് യാത്ര മംഗളങ്ങള്‍ നേര്‍ന്ന് കൊണ്ട് യാത്രയയപ്പ് ഒരുക്കിയത്. ക്രസന്റ് കാരണവര്‍ ഇ.സി കുഞ്ഞി മരക്കാര്‍ ഹാജി സല്‍മാന് മൊമന്റോ നല്‍കി. കരണവരായ പാട്ടശ്ശേരി സിദീഖ് ഹാജി ഉസ്‌മോന്‍ സല്‍മാന്റെ കൂട്ട്കാരായ മിന്‍ഹാജ് സിമ്പാന്‍ എന്നിവര്‍ സന്നിഹിതരായി...
Local news

എസ്.എസ്.എഫ് കുണ്ടൂർ സെക്ടർ സാഹിത്യോത്സവ് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

തിരുരങ്ങാടി : എസ്.എസ്.എഫ് കുണ്ടൂർ സെക്ടർ സാഹിത്യോത്സവ് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം എം.എം അബ്ദുൽ കരീം നിർവഹിച്ചു.സെക്ടർ പ്രസിഡന്റ് സുഹൈൽ ഹാഷിമി അധ്യക്ഷത വഹിച്ചു.തിരുരങ്ങാടി ഡിവിഷൻ സെക്രട്ടറി ജുനൈദ് ഹാഷിമി വിഷയാവതരണം നടത്തി. ഈ മാസം 28, 29 തീയ്യതികളിൽ നടക്കുന്ന സാഹിത്യോത്സവിന് ജീലാനി നഗർ യൂണിറ്റ് ആതിഥേയത്വം വഹിക്കും....
Local news

എസ്.എസ്.എഫ്. നന്നമ്പ്ര സെക്ടർ സാഹിത്യോത്സവ് സമാപിച്ചു ; കിരീടം ചൂടി നന്നമ്പ്ര വെസ്റ്റ്

നന്നമ്പ്ര : എസ്.എസ്.എഫ്. നന്നമ്പ്ര സെക്ടർ സാഹിത്യോത്സവ് പാണ്ടിമുറ്റത്ത് വെച്ച് നടന്നു . സമാപന സംഗമത്തിൽ സയ്യിദ് അബ്ദുൽ കരീം തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു . എസ്.എസ്.എഫ്. ജില്ലാ ഫിനാൻസ് സെക്രട്ടറി റഫീഖ് അഹ്സനി അനുമോദന പ്രഭാഷണം നടത്തി. എസ്എസ്എഫ് തിരൂരങ്ങാടി ഡിവിഷൻ പ്രസിഡൻ്റ് ഹുസൈൻ അഹ്സനി,സുലൈമാൻ മുസ്ലിയാർ ആശംസകൾ നേർന്നു. നൂറിലധികം മത്സരങ്ങളിലായി 250 ലധികം വിദ്യാർത്ഥികൾ മാറ്റുരച്ച മത്സരത്തിൽ നന്നമ്പ്ര വെസ്റ്റ് യൂണിറ്റ് ജേതാക്കളായി. വെള്ളിയാമ്പുറം വെസ്റ്റ്, ഈസ്റ്റ്‌ നന്നമ്പ്ര യൂണിറ്റുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.33 -ാമത് എഡിഷൻ സാഹിത്യോത്സവ് തെയ്യാല ആഥിത്യമരുളും...
Local news

എസ്എസ്എഫ് കുണ്ടൂർ സെക്ടർ സാഹിത്യോത്സവ് ; കവിതത്തെരുവ് സംഘടിപ്പിച്ചു

തിരൂരങ്ങാടി: എസ്എസ്എഫ് കുണ്ടൂർ സെക്ടർ സാഹിത്യോത്സവിന്റെ ഭാഗമായി ചെറുമുക്ക് പള്ളിക്കത്താഴത്ത് കവിതത്തെരുവ് സംഘടിപ്പിച്ചു. സെക്ടർ പ്രസിഡന്റ് സുഹൈൽ ഹാഷിമിയുടെ അധ്യക്ഷതയിൽ സാഹിത്യകാരൻ ഹനീഫ ചെറുമുക്ക് ഉദ്ഘാടനം ചെയ്തു. സെക്ടർ സാഹിത്യോത്സവ് പ്രമേയമായ യുദ്ധവും സമാധാനവും എന്ന വിഷയത്തിൽ അദ്ദേഹം സംസാരിച്ചു. സെക്ടർ സെക്രട്ടറിമാരായ മുഹമ്മദ്‌ വലീദ് സ്വാഗതവും സഅദ് സഅദി നന്ദിയും പറഞ്ഞു. ജൂൺ 28,29 തിയ്യതികളിൽ ജീലാനി നഗറിൽ വെച്ച് നടക്കുന്ന സെക്ടർ സാഹിത്യോത്സവിൽ അഞ്ഞൂറോളം പ്രതിഭകൾ പങ്കെടുക്കും...
Other

മാലിന്യ ശേഖരണത്തിനിടയിൽ ഹരിതകർമ്മ സേന അംഗങ്ങൾക്ക് ലഭിച്ച പണത്തിന്റെ ഉടമസ്ഥരെ തേടുന്നു

നന്നമ്പ്ര ഗ്രാമപഞ്ചായത്ത് ഹരിത കർമ സേന അംഗങ്ങൾ വാർഡുകളിൽ നിന്ന് ശേഖരിച്ച അജൈവ മാലിന്യങ്ങളിൽ നിന്ന് ഒരു തുക കളഞ്ഞു കിട്ടിയിട്ടുണ്ട്. വാർഡ് 4, 5, 6, 7, 8,9,10,11,16,18 തുടങ്ങിയ വാർഡുകളിൽ നിന്ന് ശേഖരിച്ച മാലിന്യത്തിൽ നിന്നാണ് തുക ലഭിച്ചിട്ടുള്ളത്. ഷിജി, സജ്‌ന എന്നിവർക്കാണ് തുക ലഭിച്ചത്. തുക പഞ്ചായത്ത് ജീവനക്കാരും ഹെൽത്ത് ഇൻസ്‌പെക്ടറും ചേർന്ന് താനൂർ പോലീസ് സ്റ്റേഷനിൽ കൈമാറിയിട്ടുണ്ട്. ഉടമസ്ഥർ വ്യക്തമായ തെളിവൊടുകൂടി താനൂർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ടതാണ്....
Local news

നന്നമ്പ്രയിൽ പുതിയ സഹകരണ സംഘം ആരംഭിച്ചു; സലീം പ്രസിഡന്റ്, റസാഖ് ഹാജി വൈസ് പ്രസിഡന്റ്

നന്നമ്പ്രയിൽ പുതിയ സഹകരണ സംഘം പ്രവർത്തനം ആരംഭിച്ചു. നന്നമ്പ്ര പഞ്ചായത്ത് സ്‌കിൽ ഡവലപ്‌മെന്റ് മൾട്ടി പർപസ് ഇൻഡസ്ട്രിയൽ കോ ഒപ്പറേറ്റീവ് സൊസൈറ്റി എന്ന പേരിലാണ് സംഘം പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്.സംസ്ഥാന വ്യവസായ സഹകരണ വകുപ്പിന് കീഴിൽ ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ നിയന്ത്രണത്തിൽ ഉള്ളമൾട്ടി പർപ്പസ് സ്കിൽ ഡെവലപ്മെൻ്റ് ഇൻഡസ്ട്രിയൽ കോ ഓപറേറ്റീവ് സൊസൈറ്റി, ഗ്രാമീണ തലത്തിലുള്ള സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, വിദഗ്ദ- അവിദഗ്ധ തൊഴിലുകൾ, നൈപുണി വികസനം എന്നിവ ഉറപ്പ് വരുത്തുക തുടങ്ങിയ ലക്ഷ്യത്തോടെ നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രവർത്തന പരിധിയാക്കിയാണ് ആരംഭിച്ചിട്ടുള്ളത്. തൊഴിലില്ലായ്മ പരിഹരിക്കുക, ചെറുകിട ഉല്പാദന യൂണിറ്റുകൾ, സ്‌കിൽ പാർക്കുകൾ, പ്രദേശിക സർക്കാറുകളുടെ പദ്ധതി നിർവഹണ ഏജൻസിയായി പ്രവർത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.മുസ്ലിം ലീഗ് നേതാക്കളുടെ നേതൃത്വത്തിൽ ആണ് സൊസൈറ്റി ആരംഭിച്ചത് എങ്കിലും ഇത് പാർട്ട...
Local news

വെൽഫെയർ പാർട്ടി നന്നമ്പ്ര പഞ്ചായത്ത് പദയാത്ര ആരംഭിച്ചു

തിരൂരങ്ങാടി : നാടിന്റെ നന്മക്ക് നമ്മളൊന്നാവണം എന്ന ആശയം ഉയർത്തിപ്പിടിച്ച് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ റസാഖ് പാലേരി നടത്തുന്ന സാഹോദര്യ കേരള പദയാത്രയുടെ ഭാഗമായി വെൽഫെയർ പാർട്ടി നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ്‌ ആലംഗീർ വി.കെ നയിക്കുന്ന സാഹോദര്യ പദയാത്ര ആരംഭിച്ചു. വെൽഫെയർ പാർട്ടി തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ്‌ സാബിർ കൊടിഞ്ഞി പദയാത്ര ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിച്ചു. ആലംഗീർ വി.കെ അഭിവാദ്യങ്ങളർപ്പിച്ചു സംസാരിച്ചു. ലുബ്‌ന സി പി, അലി അക്ബർ കുണ്ടൂർ, അയ്യൂബ്. പി, അബ്ദുസ്സലാം, ജാസ്മിൻ.ടി, ഖാലിദ് കൊടിഞ്ഞി, നൗഷാദ് കുണ്ടൂർ, ഖാദർ ഹാജി പി, രായിൻ കുട്ടി വി.കെ, ഹസ്സൻ കെ, ആസിഫ് അലി, സലീം കൊടിഞ്ഞി, റസിയ, ഷമീന വി.കെ എന്നിവർ നേതൃത്വം നൽകി....
Local news

വനിതകൾക്ക് മെൻസ്ട്രുവൽ കപ്പ് വിതരണം നടത്തി

നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് വർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്ക് മെൻസ്ട്രുവൽ കപ്പ് വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് തസ്ലീന ഷാജി പാലക്കാട്ട് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻവി മൂസക്കുട്ടി , വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുമിത്ര ചന്ദ്രൻ ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വികെ ഷമീന, മെമ്പർമാരായ മുസ്തഫ നടുത്തൊടി, മുഹമ്മദ് കുട്ടി നടുത്തൊടി, റൈഹാനത്ത് അമ്പരക്കൽ, ധന്യ ദാസ്, പ്രസന്നകുമാരി, മുഹമ്മദ് സ്വാലിഹ് ഇപി, എന്നവരും മെഡിക്കൽ ഓഫീസർ നിർവഹണം നടത്തുന്ന പദ്ധതിയിൽ എഫ് എച്ച് സി ക്ലർക്ക് ശ്രീജയും പങ്കെടുത്തു. ജില്ലാ പഞ്ചായത്തുമായുള്ള സംയുക്ത പദ്ധതിക്ക് 7 ലക്ഷം രൂപയാണ് വകയിരുത്തി പഞ്ചായത്തിലെ 2300 ഇൽ അധികം ഗുണഭോക്താക്കൾക്കാണ് മെൻസ്ട്രുവൽ കപ്പ് വിതരണം നടത്തിയത്...
Local news

ഉജ്ജീവനം പദ്ധതിയിൽ 2 സംരംഭങ്ങൾ നന്നമ്പ്രയിൽ തുടങ്ങി

നന്നമ്പ്ര ഗ്രാമ പഞ്ചായത്ത്‌ കുടുംബശ്രീ ഉജ്ജീവനം സ്റ്റാർട്ട്‌ അപ്പ്‌ ഫണ്ട് ഉപയോഗിച്ച് രണ്ടു സംരംഭങ്ങൾ ആരംഭിച്ചു. 11 വാർഡിലെ കുഞ്ഞീൻ ലോട്ടറിക്കട, 12 വാർഡ്ലെ റംലയുടെ സൽസബീൽ പലഹാരയുണിറ്റ് എന്നീ സംരംഭങ്ങൾ ആണ് ആരംഭിച്ചത്. പഞ്ചായത്ത്‌ പ്രസിഡന്റ്‌ തസ്‌ലീന ഷാജി ഉദ്ഘാടനം ചെയ്തു. സി ഡി എസ് പ്രസിഡന്റ്‌ കെ. ഷൈനി അധ്യക്ഷയായി. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. ബാപ്പുട്ടി, വാർഡ്‌ മെമ്പർ കെ. ധന്യദാസ്, മെമ്പർ സെക്രട്ടറി സുകുമാരി, മൈക്രോ എന്റർപ്രൈസസ് കൺസൾട്ടൻറ് സാദിയ എന്നിവരും പങ്കെടുത്തു....
Obituary

വെള്ളിയാമ്പുറം അടിയാട്ടിൽ കല്യാണിക്കുട്ടിയമ്മ അന്തരിച്ചു

നന്നമ്പ്ര ; വെള്ളിയാമ്പുറം പരേതനായ അടിയാട്ടിൽ വേലായുധൻ നായരുടെ ഭാര്യ നടുവീട്ടിൽ കല്യാണി കുട്ടിയമ്മ (82) അന്തരിച്ചു. സംസ്കാര ചടങ്ങുകൾ ഇന്ന് (03/04/2025) രാവിലെ 10 മണിക്ക് വെള്ളിയാമ്പുറം സ്വവസതിയിൽ വെച്ച് നടത്തപ്പെടുന്നതാണ്.മക്കൾ: നാരായണ ദാസ്, രവീന്ദ്രനാഥ്, പുഷ്പ, ഗീത, രഞ്ജിത്മരുമക്കൾ: അയ്യപ്പൻ കുട്ടി,സുന്ദരൻ, വത്സല സുനിജ, പ്രിയ...
Local news

കുടിവെള്ള വിതരണ പദ്ധതിക്കായി കുഴിച്ച റോഡുക്കൾ സഞ്ചാര യോഗ്യമാക്കണം:സിപിഐ

നന്നമ്പ്ര : പഞ്ചായത്തിലെ കുടിവെള്ള വിതരണത്തിനായി പൈപ്പുകൾ സ്ഥാപിക്കുന്നതിന് വേണ്ടി കുഴിച്ച ഗ്രാമീണ റോഡുകൾ പുനർ നിർമ്മിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് സിപിഐ നന്നമ്പ്ര ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.സമ്മേളനം സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം സി.എച്ച്. നൗഷാദ് ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ റിപ്പോർട്ട് അഡ്വക്കേറ്റ് കെ.കെ. സമദ് (സിപിഐ ജില്ലാ കമ്മറ്റി അംഗം), പ്രവർത്തന റിപ്പോർട്ട് സി.ബാബു (മുൻ സി പി ഐ ലോക്കൽ സെക്രട്ടറി) അവതരിപ്പിച്ചു. സമ്മേളനത്തെ അഭിവാദ്യമർപ്പിച്ചുകൊണ്ട് മണ്ഡലം സെക്രട്ടറി കെ. മൊയ്തീൻ കോയ, ജി സുരേഷ് കുമാർ, കെ. സുലോചന, പി. മോഹനൻ എന്നിവർ സംസാരിച്ചു. പുതിയ ലോക്കൽ സെക്രട്ടറിയായി പി.കെ ബൈജുവിനെ സമ്മേളനം തിരഞ്ഞെടുത്തു....
Local news

സിപിഎം കൊടിഞ്ഞിയിൽ രാഷ്ട്രീയ വിശദീകരണ യോഗം നടത്തി

നന്നമ്പ്ര : സിപിഎം നന്നമ്പ്ര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചു. കൊടിഞ്ഞി ചെറുപാറയിൽ നടന്ന പൊതുയോഗം ജില്ലാ കമ്മിറ്റിയംഗം എൻ ആദിൽ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ. ഗോപാലൻ അധ്യക്ഷനായി.താനൂർ ഏരിയ സെക്രട്ടറി സമദ് താനാളൂർ സംസാരിച്ചു. പി.കെ. സുബൈർ സ്വാഗതവും കെ.കെ. ഫിർദൗസ് നന്ദിയും പറഞ്ഞു. ഫോട്ടോ: കൊടിഞ്ഞി ചെറുപാറയിൽ നടന്ന സിപിഐ എം പൊതുയോഗം ജില്ലാ കമ്മിറ്റിയംഗം എൻ ആദിൽ ഉദ്ഘാടനം ചെയ്യുന്നു....
Local news

കൊടിഞ്ഞിയിൽ വയൽ നികത്തുന്നത് തടഞ്ഞ സിപിഎം പ്രവർത്തകരെ അക്രമിച്ചതായി പരാതി

നന്നമ്പ്ര : അനധികൃതമായി വയൽ നികത്താൻ ശ്രമം തടഞ്ഞ സിപിഐ എം പ്രവർത്തകരെ മർദിച്ചു. സിപിഐ എം നന്നമ്പ്ര ലോക്കൽ കമ്മിറ്റിയംഗം പാട്ടേരി കുന്നത്ത് സുബെർ (39) പള്ളിയാളി സൽമാൻ (39) എന്നിവരെയാണ് ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിലുളള ഭൂമാഫിയ സംഘം ആക്രമിച്ചത്.ബുധനാഴ്ച രാവിലെ കൊടിഞ്ഞി ചെറുപാറയിലാണ് സംഭവം റിയാസ് പൂവാട്ടിൽ ഉടമസ്ഥതയിലുള്ള ഭൂമി തരം മാറ്റാനുള്ള ശ്രമം തടഞ്ഞതാണ് ആക്രമണത്തിന് പിന്നിൽ. അനധികൃതമായി വയൽ നികത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ രാവിലെ കൃഷി ഓഫീസർ, വില്ലേജ് അധികൃതർ, പൊലീസ് എന്നിവർ സംഭവ സ്ഥലത്ത് എത്തിയിരുന്നു.ഭൂമി ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതാണെന്നും അപേക്ഷ സമർപ്പിച്ചതിന് ശേഷമുള്ള നടപടികൾ കഴിഞ്ഞാൽ മാത്രമേ നികത്തുന്നതടക്കമുള്ള പ്രവൃത്തി നടത്താൻ പാടൊള്ളൂ എന്നായിരുന്നു അധികൃതർ അറിയിച്ചത്. എന്നാൽ ഉദ്യോഗസ്ഥർ പോയതിനെ തുടർന്ന് കല്ലും മണ്ണും ഇറക്കാനുള്ള ശ്രമം നടന്നു. ഇത...
Local news

കൊടിഞ്ഞി എം.എ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടവും സ്വിമ്മിങ്പൂളും ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി: കൊടിഞ്ഞി എം.എ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് പുതുതായി നിര്‍മ്മിച്ച കെട്ടിടം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രസ്തുത കെട്ടിടത്തില്‍ ആരംഭിച്ച സ്വിമ്മിങ്പൂളിന്റെ ഉദ്ഘാടനം കെ.പി.എ മജീദ് എം.എല്‍.എ നിര്‍വഹിച്ചു. സ്‌കൂള്‍ വര്‍ക്കിങ് പ്രസിഡണ്ട് പാട്ടശ്ശേരി കോമുകുട്ടി ഹാജി അധ്യക്ഷനായി. സിദ്ദീഖ് പനക്കല്‍ മെമന്റോ വിതരണം ചെയ്തു. മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.വി മൂസക്കുട്ടി, സ്‌കൂള്‍ ജനറല്‍ സെക്രട്ടറി പത്തൂര്‍ സാഹിബ് ഹാജി, മഹല്ല് സെക്രട്ടറി പത്തൂര്‍ മൊയ്തീന്‍ ഹാജി, കൊടിഞ്ഞിപ്പള്ളി മുദരിസ് മുഹമ്മദലി ബാഖവി, ഖത്തീബ് അലി അക്ബര്‍ ഇംദാദി, പി.ടി.എ പ്രസിഡണ്ട് ശരീഫ് പാട്ടശ്ശേരി, വാര്‍ഡ് മെമ്പര്‍ സൈതലവി ഊര്‍പ്പായി, സി അബൂബക്കര്‍ ഹാജി, മുജീബ് പനക്കല്‍, പ്രഥമാധ്യാപകന്‍ നജീബ് മാസ്റ്റര്‍, ഫൈസല്‍ തേറാമ്പില്‍ എന്നിവര്‍ സംസാരിച്ചു....
error: Content is protected !!