പണ്ഡിതനും പട്ടിക്കാട് ജാമിഅ നൂരിയ്യ സെക്രട്ടറിയുമായ ഇബ്രാഹിം ഫൈസി അന്തരിച്ചു
തിരൂർക്കാട്: പ്രമുഖ പണ്ഡിതനും പട്ടിക്കാട് ജാമിയ നൂരിയ അറബിക് കോളജ് സെക്രട്ടറിയുമായ തിരൂർക്കാട് കുന്നത്ത് ഇബാഹിം ഫൈസി ( 68) അന്തരിച്ചു. കബറടക്കം ഇന്ന് ( തിങ്കൾ) 12ന് തിരൂർക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. സമസ്ത ജനറൽ സെക്രട്ടറി പ്രൊഫസർ കെ. ആലിക്കുട്ടി മുസല്യാരുടെയും ഹാജി കെ. മമ്മദ് ഫൈസിയുടെയും സഹോദരനാണ്. മദ്രസ മാനേജ്മെന്റ് ജില്ലാ ട്രഷറർ, എസ് വൈ എസ് ഉസ്വ ജില്ലാ ട്രഷറർ, തിരൂർക്കാട് അൻവാറുൽ ഇസ്ലാം വൈസ് പ്രസിഡന്റ്, തിരൂർക്കാട് റൈഞ്ച് മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ്, തിരൂർക്കാട് മഹല്ല് വൈസ് പ്രസിഡന്റ്, തിരൂർക്കാട് അൻവാർ സ്കൂൾ മാനേജർ, സമസ്ത പ്രവാസി സെൽ ജില്ലാ സെക്രട്ടറി എന്നി സ്ഥാനങ്ങൾ വഹിച്ചുവരുന്നു.
പിതാവ്: പരേതനായ മൂസഹാജി. മാതാവ് ഇയ്യാത്തുട്ടി ഹജ്ജുമ്മ. ഭാര്യ: ഹഫ്സത്ത് . മക്കൾ: മൂസ, അബ്ദുൽ ബാസിത്ത് ഫൈസി, ഫജ്ല സുമയ്യ , സനിയ്യ, ഫാത്തിമ നജിയ ,മറിയം ജല്ലിയ്യ ,മുഹമ്മദ് ബാസിം, സ്വഫമരുമക്കൾ: ആയിശ ...