Tag: Railway station

ചെന്നൈയിൽ നിന്ന് നാട്ടിലേക്ക് വരുമ്പോൾ പരപ്പനങ്ങാടി സ്വദേശി ട്രെയ്നിൽ വെച്ച് മരിച്ചു
Obituary

ചെന്നൈയിൽ നിന്ന് നാട്ടിലേക്ക് വരുമ്പോൾ പരപ്പനങ്ങാടി സ്വദേശി ട്രെയ്നിൽ വെച്ച് മരിച്ചു

പരപ്പനങ്ങാടി : ചെന്നൈയിൽ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന പരപ്പനങ്ങാടി സ്വദേശി ട്രെയ്നിൽ വച്ച് ഹൃദയാഘാതം മൂലം മരിച്ചു. പരപ്പനങ്ങാടി പാലത്തിങ്ങൽ കൊട്ടന്തല ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന കൂളത്ത് ഹസ്സൻ (62) ആണ് മരിച്ചത്. ജോലിസ്ഥലമായ ചെന്നൈയിൽ നിന്ന് വെള്ളിയാഴ്ച ഉച്ചയോടെ പുറപ്പെട്ട ട്രെയ്നിൽ വനജ ജംഗ്ഷൻ റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോഴാണ് മരണം. ഉടനെ റെയിൽവെ സുരക്ഷ ഉദ്യോഗസ്ഥർ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ഭാര്യ: നഫീസ.മക്കൾ: ഷമീം, റാബിയ, ഫാത്തിമ.മരുമക്കൾ:സത്താർ, നാസർ, സുമയ്യ. കബറടക്കം ശനിയാഴ്ച രാവിലെ പലത്തിങ്ങൽ കൊട്ടന്തല ജുമ മസ്ജിദ് ഖബർസ്ഥാനിൽ....
Local news

പാഠപുസ്തകത്തിലെ ഓഫീസുകള്‍ പരിചയപ്പെടാന്‍ തിരൂര്‍ പോലീസ് സ്റ്റേഷന്‍, തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍, കോടതി എന്നിവ സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികള്‍

താനൂര്‍ : നിറമരുതൂര്‍ കോരങ്ങത്ത് എ. എം. എല്‍.പി സ്‌കൂളിലെ കുട്ടികള്‍ രണ്ടാം ക്ലാസിലെ പാഠപുസ്തകത്തിലെ ഓഫീസുകള്‍ പരിചയപ്പെടുത്തുക എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് ഫീല്‍ഡ് ട്രിപ്പ് സംഘടിപ്പിച്ചു തിരൂര്‍ പോലീസ് സ്റ്റേഷന്‍ റെയില്‍വേ സ്റ്റേഷന്‍ കോടതി എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ക്രമസമാധാന പാലനത്തിന് പോലീസ് ഉപയോഗിക്കുന്ന ഉപകരണങ്ങളെ കുറിച്ച് തിരൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ സുജിത്, ഉണ്ണികൃഷ്ണന്‍ എന്നീ പോലീസ് ഉദ്യോഗസ്ഥര്‍ കുട്ടികള്‍ക്ക് ക്ലാസ്സെടുത്തു.ജില്ലാ ജഡ്ജ് ശ്രീജിത്ത് കുട്ടികളോട് സംസാരിച്ചു. എച്ച്എം ഷാജി മാധവന്‍ പിടിഎ പ്രസിഡന്റ് അനില്‍ എപി അധ്യാപകരായ അബ്ദു സാക്കിര്‍. അനന്തു, മഞ്ജുള. സജിനി റോഷ്‌ന റിനോസ ജന്നത്ത് എന്നിവര്‍ പങ്കെടുത്തു...
Accident

ചെട്ടിപ്പടിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

പരപ്പനങ്ങാടി : ചെട്ടിപ്പടിയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. ചാന്ത് വീട്ടിൽ കുഞ്ഞിമുഹമ്മദിന്റെ മകൻ ഷാജി (47) ആണ് മരിച്ചത്. വീട്ടിലേക്ക് സാധനങ്ങളുമായി പോകാൻ ട്രെയിൻ മുറിച്ചു കടക്കുമ്പോൾ ട്രെയിൻ തട്ടിയതാണെന്നാണ് കരുതുന്നത്. മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാതാവ്: അലീമ. ഭാര്യ: നജ്മുന്നീസ....
Other

പരപ്പനങ്ങാടി, തിരുനാവായ, തിരൂർ, കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനുകളിൽ വിവിധ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു

തിരൂർ : പരപ്പനങ്ങാടി, തിരുനാവായ, തിരൂർ, കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനുകളിൽ വിവിധ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചതായി ഇ. ടി. മുഹമ്മദ് ബഷീർ എംപി അറിയിച്ചു. പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ യശ്വന്ത്‌പുർ എക്സ്പ്രസിനും (16528/16527) തിരുനാവായ റെയിൽവേ സ്റ്റേഷനിൽ ഷൊർണുർ - കണ്ണൂർ മെമു എക്സ്പ്രസിനും (06023/06024) പുതിയ സ്റ്റോപ്പ്‌ അനുവദിച്ചും കുറ്റിപ്പുറത്ത് മലബാർ എക്സ്പ്രസിന്റെയും (16630/16629) തിരൂരിൽ മാവേലി എക്സ്പ്രസിന്റെയും (16604) സ്റ്റോപ്പ്‌ പുനസ്ഥാപിച്ചും റെയിൽവേ മന്ത്രാലയം ഉത്തരവായതായി ഇ. ടി. മുഹമ്മദ് ബഷീർ എംപി അറിയിച്ചു. യശ്വന്ത്‌പുർ എക്സ്പ്രസിന് പരപ്പനങ്ങാടിയിൽ സ്റ്റോപ്പ്‌ അനുവദിക്കുകയെന്നത് വളരെ കാലമായുള്ള ആവശ്യമാണ്. എം. പി പല തവണ റെയിൽവേ മന്ത്രിയെ കണ്ട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു .കണ്ണൂരിൽ നിന്നും ബാംഗ്ലൂരിലേക്ക് എല്ലാദിവസവും ഉള്ള ഈ ട്രെയിനിന് പരപ്പനങ്ങാടിയിൽ സ്റ്റോപ്പ് അനുവ...
Information

പരപ്പനങ്ങാടി റെയിൽവെ പ്ലാറ്റ്ഫോമിൽ 3 കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ

പരപ്പനങ്ങാടി: റെയിൽവെ സ്റ്റേഷൻ ഒന്നാം പ്ലാറ്റ്ഫോമിന്റെ തെക്കെ അറ്റത്ത് നിന്ന് ബാഗിൽ അടക്കം ചെയ്ത മൂന്ന് കിലോ കഞ്ചാവ് പരപ്പനങ്ങാടി എക്സൈസും RPF സ്പെഷ്യൽ സ്ക്വാഡും ചേർന്ന സംയുകത പരിശോധനയിൽ കണ്ടെത്തി. ജില്ലയിലേക്ക് കഞ്ചാവെത്തുന്നതായുള്ള രഹസ്യവിവരത്തിൽമേൽ നടത്തിയ പരിശോധനയിൽ പിടിക്കപ്പെടാൻ സാധ്യതയുള്ളതിനാലാകാം കഞ്ചാവ് ഉപേക്ഷിച്ചതെന്ന് എക്സൈസ് ഇൻസ്പെക്ടർ സാബു ആർ ചന്ദ്ര അറിയിച്ചു. പരിശോധനക്ക് പ്രിവന്റീവ് ഓഫീസർ പ്രഗേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശിഹാബുദ്ദീൻ, ജയകൃഷ്ണൻ എക്സൈസ് ഡ്രൈവർ വിനോദ് കുമാർ RPF ഇൻസ്പെക്ടർ അജിത് അശോക്, ദീപക് തുടങ്ങിയവർ പങ്കെടുത്തു....
Obituary

കൊടിഞ്ഞി സ്വദേശി ബെംഗളൂരു റയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചു

തിരൂരങ്ങാടി : നാട്ടിൽ നിന്ന് മടങ്ങിയെത്തിയ കൊടിഞ്ഞി സ്വദേശി ബെംഗളൂരു ബനസ്വര റയിൽവെ സ്റ്റേഷനിൽ കുഴഞ്ഞു വീണു മരിച്ചു. കൊടിഞ്ഞി ചുള്ളിക്കുന്ന് കുഴിയംപറമ്പിൽ (കല്ലൂർ) മുഹമ്മദ് കുട്ടി (54) ആണ് മരിച്ചത്. ബംഗ്ളൂരു ബിട്തിയിൽ ഹോട്ടൽ ജോലിക്കാരനാണ്. ശനിയാഴ്ച ബംഗളൂരുവിലേക്ക് തിരിച്ചു പോയതായിരുന്നു. ഇന്ന് രാവിലെ റയിൽവേ സ്റ്റേഷനിൽ കുഴഞ്ഞു വീണു മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിക്കുകയായിരുന്നു. മയ്യിത്ത് ഇന്ന് രാത്രി കൊടിഞ്ഞി പള്ളിയിൽ ഖബറടക്കും. ഭാര്യ, സക്കീനമക്കൾ; ശിഹാബുദ്ധീൻ, തസ്ലീന, അബ്ദുസ്സമദ്, മുഹമ്മദ് അലി, ആയിഷ സഫ.മരുമക്കൾ: മുൻസിഫ, ഷാഫി ....
Accident

പരപ്പനങ്ങാടിയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി

പരപ്പനങ്ങാടി : പുത്തൻ പീടിക റെയിൽവെ അണ്ടർ ബ്രിഡ്ജിനടുത്ത് ഒരാളെ ട്രയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.40 വയസ് പ്രായം തോന്നിക്കുന്ന യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. രാത്രി 2 മണിക്കാണ് സംഭവം.പോലീസ് നിർദേശ പ്രകാരം ട്രോമാ കെയർ വളണ്ടിയർമാരായ ഗഫൂർ തമന്ന, റാഫി ചെട്ടിപ്പടി, റഫീഖ് പരപ്പനങ്ങാടി, മുനീർ സ്റ്റാർ എന്നിവർ ചേർന്ന് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി....
Information

തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യുവതിയുടെ മാല പൊട്ടിച്ചോടിയ പ്രതിയെ കൈയ്യോടെ പിടികൂടി ; പ്രതി പറഞ്ഞത് കേട്ട് ഞെട്ടി പോലീസ്

മലപ്പുറം: തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യുവതിയുടെ മാല പൊട്ടിച്ചോടിയ പ്രതിയെ കൈയ്യോടെ പിടികൂടിയപ്പോള്‍ പ്രതി പറഞ്ഞത് കേട്ട് അമ്പരന്ന് പൊലീസ് ഉദ്യോഗസ്ഥര്‍. പിടിയില്‍ നിന്നും രക്ഷപ്പെടാനായി പൊലീസിന് കൈക്കൂലിയാണ് പ്രതി ഓഫര്‍ ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചക്ക് 12 മണിക്ക് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിനിയുടെ സ്വര്‍ണമാല പൊട്ടിച്ചോടിയ തമിഴ്‌നാട് സ്വദേശിയായ തമിഴരശന്‍ (23) എന്ന യുവാവിനെയാണ് പൊലീസ് പിടികൂടിയത്. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ധി എക്‌സ്പ്രസ്സ് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ നേരത്താണ് സംഭവം. പെണ്‍കുട്ടി നിലവിളിച്ചതോടെ യാത്രക്കാരുടെയും റെയില്‍വേ ജീവനക്കാരുടെയും സഹായത്തോടെ ആര്‍ പി എഫ് ഇന്‍സ്പെക്ടര്‍ സുനില്‍ കുമാര്‍, എ എസ് ഐ പ്രമോദ്, കോണ്‍സ്റ്റബിള്‍മാരായ വി എന്‍ രവീന്ദ്രന്‍, ഇ സതീഷ് എന്നിവര്‍ ചേര്‍ന്ന് പ്രതിയെ ഓടിച്ചിട്ട് പ...
Other

ഐആർസിടിസി മുഖേന ബുക്ക് ചെയ്ത വിശ്രമ മുറി നൽകിയില്ല; റയിൽവേ നഷ്ടപരിഹാരം നൽകാൻ വിധി

റയിൽവേക്കെതിരെ പരാതി നൽകിയത് ചെമ്മാട് സ്വദേശി തിരുരങ്ങാടി : ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ (ഐആർസിടിസി) മൊബൈൽ ആപ് ഉപയോഗിച്ച് ബുക്ക് ചെയ്ത വിശ്രമമുറി (റിട്ടയറിങ് റും) ലഭിക്കാത്തതിന് റെയിൽവേ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കോടതി വിധി. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/I8cE0VWm2n47ECUmn9e9xe ചെമ്മാട് സ്വദേശിയായ പാറേങ്ങൽ അനിൽ കുമാർ നൽകിയ പരാതിയിലാണ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി 15,000 രൂപ നഷ്ടപരിഹാരവും 3,000 രൂപ കേസിനുള്ള ചെലവും നൽകാൻ വിധിച്ചത്. അനിൽകുമാർ പാറേങ്ങൾ 2021 ഒക്ടോബർ 9ന്രാജസ്ഥാനിലെ കിഷങ്കർ എന്ന സ്ഥലത്തുനിന്ന് നാട്ടിലേക്കു വരാൻ ഐആർസിടിസി വെബ്സൈറ്റ് മുഖേന അനിൽ കുമാർ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. മുംബൈ വഴിയായിരുന്നു ടിക്കറ്റ്.കിഷങ്കർ നിന്നും കോഴിക്കോട്ടേക്ക് ആ ദിവസം നേരിട്ട് ട്രെയിൻ ലഭ്യമല്ലാത്തതിനാൽ രണ്ട് ഘട്ടമായിട്ടാണ്...
Local news

റയിൽവേ സ്റ്റേഷനിലെ യാത്രക്കാരെ കയറ്റാൻ അനുമതി വേണം: ഓട്ടോ ഡ്രൈവർമാർ ധർണ നടത്തി

പരപ്പനങ്ങാടി: റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങുന്ന യാത്രക്കാരെ കയറ്റാൻ പുറമെ നിന്നുള്ള ഓട്ടോറിക്ഷക്കാർക്കു കൂടി അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഓട്ടോ തൊഴിലാളികൾ റെയിൽവെ സ്റ്റേഷന് മുൻപിൽ ധർണ നടത്തി.നിലവിൽ റെയിൽവെ സ്റ്റേഷൻ കോമ്പൗണ്ടിനുള്ളിൽ കരാറുകാരൻ കൊടുക്കുന്ന പാസുള്ള ഓട്ടോറിക്ഷകൾക്ക് മാത്രമേ ട്രെയിൻ യാത്രക്കാരെ കയറ്റാൻ അനുമതിയുള്ളൂ ഇത് തികഞ്ഞ മനുഷ്യാവകാശ ധ്വംസനമാണെന്നും, റെയിൽ കോമ്പൗട്ടിൽ ഇരുട്ടായാൽ മദ്യം, കഞ്ചാവ് ,ലഹരിമരുന്ന്, ഒറ്റക്ക ലോട്ടറി എന്നിവയുടെ അതി പ്രസരണവും നടക്കുന്നുണ്ടെന്ന് ധർണ സംഘടിപ്പിച്ച ഓട്ടോ തൊഴിലാളികൾ പറഞ്ഞു. ധർണ ദേശീയ മനുഷ്യാവകാശ സമിതി സംസ്ഥാന വൈസ് പ്രസിഡൻ്റ് മനാഫ് താനൂർ ഉദ്ഘാടനം ചെയ്തു. ധർണക്ക് അഷറഫ് പഴയ കത്ത്, കെ.പി.ഗഫൂർ , റഫീഖ് പുഴക്കലകത്ത്, സെയ്തലവി മാസ്റ്റർ, സി.മുസ്തഫ, ടി.അസ്ക്കർ, ഇർഷാദ് പുതിയാടൻ നേതൃത്വം നൽകി...
Accident

പരപ്പനങ്ങാടിയിൽ കാർ ഓട്ടോയിലിടിച്ചു അപകടം, 2 പേർക്ക് പരിക്ക്

പരപ്പനങ്ങാടി: പരപ്പനങ്ങാടി റെയില്‍വേ സ്‌റ്റേഷനിലെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്നും പുറത്തേക്കെടുത്ത കാര്‍ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ മറുവശത്തേക്ക് തെറിച്ചു വീഴുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തില്‍ ഓട്ടോഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഓട്ടോയിലെ യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ചെട്ടിപ്പടിയിൽ നിന്ന് ചിറമംഗലത്തേക്ക് യാത്രക്കാരുമായി വരികയായിരുന്നു ഓട്ടോ. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
error: Content is protected !!