മലപ്പുറം : ലോക്‍സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിങ് ഡ്യൂട്ടിയുള്ള ജീവനക്കാരുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ മലപ്പുറം ജില്ലയിൽ പൂർത്തിയായി. ആദ്യ ഘട്ട റാന്‍ഡമൈസേഷനിലൂടെ പോളിങ് ഡ്യൂട്ടി ഉത്തരവ് ലഭിച്ച ഉദ്യോഗസ്ഥരെ എത് നിയമസഭാ മണ്ഡലങ്ങളിലേക്കാണ് നിയോഗിച്ചിരിക്കുന്നതെന്നും സ്‍പെഷ്യല്‍ പോളിങ് സ്റ്റേഷനുകള്‍ ഏതെന്നുമാണ് രണ്ടാം ഘട്ട റാന്‍ഡമൈസേഷനിലൂടെ നിര്‍ണയിച്ചത്.
തിരഞ്ഞെടുപ്പ് പൊതു നീരീക്ഷകരായ അവദേശ് കുമാർ തിവാരി (മലപ്പുറം), പുൽകിത് ഖരേ (പൊന്നാനി) എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് റാന്‍ഡമൈസേഷന്‍ നിര്‍വഹിച്ചു. അസി. കളക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എസ്. ബിന്ദു, തിരഞ്ഞെടുപ്പ് കമ്പ്യൂട്ടറൈസേഷന്‍ ആന്റ് ഐ.ടി നോഡല്‍ ഓഫീസര്‍ പി. പവനന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പോളിങ് ഉദ്യോഗസ്ഥരെ അതതു മണ്ഡലങ്ങളിലെ ഏതു പോളിങ് ബൂത്തിലേക്കാണ് നിയോഗിക്കുന്നത് എന്നത് മൂന്നാം ഘട്ട റാന്‍ഡമൈസേഷനിലാണ് നിര്‍ണിയിക്കുക.