അമരമ്പലം പുഴയിൽ കാണാതായ മുത്തശ്ശിക്കും പേരക്കുട്ടിക്കുമായി മൂന്നാം ദിവസവും തിരച്ചിൽ

നിലമ്പുർ : കനത്ത മഴ പുഴയിൽ കുത്തൊഴുക്ക് അമരമ്പലം പുഴയില്‍ കാണാതായ മുത്തശ്ശിക്കും പേരക്കുട്ടിക്കുമായി തിരച്ചില്‍ മൂന്നാം ദിവസവും തുടരുന്നു

കുതിരപ്പുഴയുടെ താഴെ ഭാഗത്ത് വടപുറം മുതൽ രാമംകുത്തുവരെ തൃക്കൈക്കുത്ത് കടവിൽ ഇന്ന് പ്രധാനമായും തിരച്ചിൽ നടത്തുന്നത്
രാവിലെ ഏഴോടുകൂടി തന്നെ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. രണ്ടുമണിയോടെയാണ് കാണാതായ സുശീലയും പേരക്കുട്ടിയുമടക്കം ഒരു കുടുംബത്തിലെ അഞ്ചുപേര്‍ അമരമ്പലം പുഴക്കടവില്‍ ഇറങ്ങുന്നത്

ഈ സമയത്ത് എന്തിനാണ് കുടുംബം ഇവിടേക്ക് വന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ല. അപകടത്തില്‍പ്പെട്ട മൂന്നു പേരെ രക്ഷപ്പെടുത്തിയെങ്കിലും സുശീലയും പന്ത്രണ്ട് വയസ്സുള്ള പേരക്കുട്ടിയും ഒഴുക്കില്‍പ്പെടുകയായിരുന്നു.

എമർജൻസി റെസ്ക്യൂ ഫോഴ്സ്
എന്‍ഡിആര്‍എഫും ഫയര്‍ ഫോഴ്‌സും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്.

കുതിരപ്പുഴയിൽ അഞ്ചംഗ കുടുംബം അപകടത്തിൽപെട്ട വിവരം പുറംലോകമറിഞ്ഞതു രക്ഷപ്പെട്ടെത്തിയ കുട്ടികൾ പറഞ്ഞ്. അമരമ്പലം സൗത്ത് കുന്നുംപുറത്ത് വീട്ടിൽ സുശീല, മകൾ കെ.സന്ധ്യ, സന്ധ്യയുടെ മക്കളായ കെ.വി.അനുശ്രീ, കെ.വി.അനുഷ, കെ.വി.അരുൺ എന്നിവരാണ് അമരമ്പലം സൗത്ത് ശിവക്ഷേത്രക്കടവിൽ അപകടത്തിൽപെടുന്നത്

സുശീലയും സന്ധ്യയും അനുശ്രീയും ഒഴുക്കിൽപെട്ടപ്പോൾ അനുഷയും അരുണും രക്ഷപ്പെട്ടു. ഇവർ മടങ്ങിവന്ന് ഇവരുടെ വാടകവീടിനു സമീപം താമസിക്കുന്ന രാജേഷിനെ വിവരമറിയിച്ചു. രക്ഷപ്പെട്ട കുട്ടികൾ നാട്ടുകാരോടു പറഞ്ഞതനുസരിച്ച്, രാത്രി രണ്ടരയോടെ മുത്തശ്ശി സുശീലയും അമ്മ സന്ധ്യയുമൊത്തു മക്കൾ മൂന്നുപേരും അമരമ്പലം ക്ഷേത്രത്തിനു 250 മീറ്റർ അകലെയുള്ള വാടകവീട്ടിൽ നിന്നിറങ്ങി. ഗേറ്റ് തുറന്നാൽ സമീപ വീടുകളിലുള്ളവർ അറിയുമോയെന്നു പേടിച്ചു മതിലിന്റെ പൊക്കംകുറഞ്ഞ ഭാഗത്തു കൂടെ ചാടിയാണു പുറത്തെത്തിയത്

അമരമ്പലം ക്ഷേത്രക്കടവിൽ എത്തിയശേഷം ഇവർ കുതിരപ്പുഴയിലിറങ്ങുകയായിരുന്നു. രണ്ടരക്കിലോമീറ്ററോളം ഒലിച്ചുപോയശേഷം സന്ധ്യ ചെറായി കെട്ടുങ്ങലിൽ പുഴയുടെ തീരത്തെ ചെടികളിൽ പിടിച്ചു രക്ഷപ്പെടുകയായിരുന്നു. ചികിത്സ നൽകിയ ശേഷം ഇവരെ രക്ഷാപ്രവർത്തകർ വീട്ടിലെത്തിച്ചു. രക്ഷപ്പെട്ടവരുടെ പരുക്ക് സാരമുള്ളതല്ല. അമരമ്പലം സൗത്ത് ജിയുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് കാണാതായ അനുശ്രീ. ഇരട്ടസഹോദരിയായ അനുഷയും ഇതേ ക്ലാസിൽതന്നെയാണ്. സഹോദരൻ അരുൺ ഇതേ സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്നു. കുടുംബം സാമ്പത്തിക പ്രയാസങ്ങൾ നേരിട്ടിരുന്നതായാണു ലഭിച്ച വിവരം

എല്ലാ മാസവും അഞ്ചാം തീയതിയോടെയാണു ക്വാർട്ടേഴ്സിന്റെ വാടക നൽകിയിരുന്നത്. വാടക നൽകേണ്ട ദിവസം പുലർച്ചെയാണ് ഈ അപകടവും.

error: Content is protected !!