Wednesday, August 20

എന്‍എസ്എസ് സപ്തദിന ക്യാംപിനിടെ യുവ അധ്യാപകന്‍ കുഴഞ്ഞുവീണു മരിച്ചു

തിരൂര്‍: എന്‍എസ്എസ് സപ്തദിന ക്യാംപിനിടെ യുവ അധ്യാപകന്‍ കുഴഞ്ഞുവീണു മരിച്ചു. തൃപ്രങ്ങോട് കളരിക്കല്‍ ബാലകൃഷ്ണ പണിക്കരുടെയും പങ്കജത്തിന്റെയും മകന്‍ ടി.കെ.സുധീഷ് (38) ആണ് മരിച്ചത്. വളാഞ്ചേരി പൂക്കാട്ടിരി ഇസ്ലാമിക് റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായിരുന്നു. ഈ സ്‌കൂളിലെ എന്‍എസ്എസ് ക്യാംപ് മാവണ്ടിയൂര്‍ സ്‌കൂളില്‍ വച്ചാണ് നടന്നിരുന്നത്. ക്യാംപില്‍ സുധീഷും പങ്കെടുത്തിരുന്നു. ഇന്ന് രാവിലെ ക്യാംപ് ആരംഭിക്കുന്നതിനു മുന്‍പ് എഴുന്നേറ്റെത്തിയ സുധീഷ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ വളാഞ്ചേരിയിലെ സ്വകാര്യ ആശുപതിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സുധീഷ് ജ്യോത്സ്യനായും പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്‌കാരം നടപടിക്രമങ്ങള്‍ക്കു ശേഷം നാളെ രാവിലെ 9 മണിക്ക്. ദീപയാണ് ഭാര്യ. മക്കള്‍: ദര്‍ശിത് കൃഷ്ണ, അദ്വിക.

error: Content is protected !!