Saturday, August 16

വെന്നിയൂരിൽ പാൽവണ്ടിയിടിച്ചു 2 സ്ത്രീകൾക്ക് പരിക്ക്

വെന്നിയുർ: ദേശീയപാതയിൽ മിനി ലോറിയിടിച്ചു 2 സ്ത്രീകൾ ക്ക് പരിക്കേറ്റു. മാറാക്കര ചിറക്കര മിനി (47), സാജിത (40) എന്നിവർക്കാണ് പരിക്ക്. ഇന്ന് രാവിലെ ദേശീയപാതയിൽ വെന്നിയുർ പെട്രോൾ പമ്പിന് സമീപത്ത് വെച്ചാണ് അപകടം. കാടാമ്പുഴ യിൽ നിന്ന് ബസ്സിൽ മൈസൂരിലേക്ക് വിനോദ യാത്ര പോകുകയായിരുന്ന സംഘത്തിൽ പെട്ടവരാണ് അപകടത്തിൽ പെട്ടവരെന്ന് അറിയുന്നു. വെന്നിയുർ പെട്രോൾ പമ്പിൽ ശുചി മുറിയിൽ പോയി മടങ്ങുമ്പോൾ പാലുമായി പോകുന്ന ലോറി ഇടിക്കുക ആയിരുന്നു. കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

error: Content is protected !!