Life Style

മുഖക്കുരുവിനെതിരെ ക്രീം ഉപയോഗിക്കുന്നുണ്ടോ ? എങ്കില്‍ ശ്രദ്ധിക്കുക, ഞെട്ടിപ്പിക്കുന്ന പഠന റിപ്പോര്‍ട്ട്
Life style, Other

മുഖക്കുരുവിനെതിരെ ക്രീം ഉപയോഗിക്കുന്നുണ്ടോ ? എങ്കില്‍ ശ്രദ്ധിക്കുക, ഞെട്ടിപ്പിക്കുന്ന പഠന റിപ്പോര്‍ട്ട്

മുഖക്കുരുവിനെതിരെ ഉപയോഗിക്കുന്ന ക്രീമുകളില്‍ കാന്‍സറുണ്ടാക്കിയേക്കാവുന്ന രാസവസ്തുക്കള്‍ കണ്ടെത്തിയതായി പഠനം. അമേരിക്കയിലെ ഒരു സ്വതന്ത്ര ലാബോറട്ടറി നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. കാന്‍സറിന് കാരണമാകുന്ന ബെന്‍സീന്‍ എന്ന രാസവസ്തു ഇത്തരം ക്രീമുകളില്‍ ഉപയോഗിച്ച് വരുന്നുണ്ടെന്നാണ് ഗവേഷക സംഘം കണ്ടെത്തിയത്. ബെന്‍സോയില്‍ പെറോക്സൈഡ് എന്ന രാസവസ്തു അടങ്ങിയ ഇത്തരം ക്രീമുകള്‍ വിപണിയില്‍ നിന്ന് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വാലിഷോര്‍ ലബോറട്ടറിയിലെ ഗവേഷകര്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്താണ് ബെന്‍സീന്‍? നിറമില്ലാത്ത ഒരു ദ്രാവകമാണ് ബെന്‍സീന്‍. നല്ല മണമുള്ള ഒരു രാസവസ്തു കൂടിയാണിത്. അഗ്‌നിപര്‍വ്വതം, ക്രൂഡ് ഓയില്‍, ഗ്യാസോലിന്‍,സിഗരറ്റ് പുക എന്നിവയിലെല്ലാം ബെന്‍സീന്‍ അടങ്ങിയിരിക്കുന്നുവെന്നാണ് യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രി...
Health,, Life Style

തിരൂരങ്ങാടി ജി എച്ച് എസ് എസില്‍ സ്‌കൂള്‍ പച്ചക്കറിത്തോട്ടം പദ്ധതി ആരംഭിച്ചു

തിരൂരങ്ങാടി : തിരൂരങ്ങാടി ഗവണ്‍മെന്റ് എച്ച് എസ് എസില്‍ സ്‌കൂള്‍ പച്ചക്കറിത്തോട്ടം പദ്ധതി ആരംഭിച്ചു. കൃഷി ഓഫീസര്‍ പി എസ് ആരുണി ആദ്യ തൈ നട്ടു. സ്‌കൂള്‍ കെട്ടിടത്തിന്റെ മട്ടുപ്പാവിലാണ് പച്ചക്കറി കൃഷിത്തോട്ടം പദ്ധതി നടപ്പിലാക്കുന്നത്. കൃഷിവകുപ്പിന്റെ ധനസഹായത്തിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. സ്‌കൂളിലെ വിവിധ ക്ലബ്ബുകള്‍, കൃഷിയില്‍ താല്‍പര്യമുള്ള മറ്റ് വിദ്യാര്‍ത്ഥികള്‍ എന്നിവരാണ് പച്ചക്കറി കൃഷിത്തോട്ടം പരിപാലിക്കുന്നത്. വെണ്ട, പയര്‍, വഴുതന, മുളക്, എന്നീ വിളകളാണ് പ്രധാനമായും കൃഷി ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ' പൂക്കാലം വരവായി ' എന്ന പദ്ധതിയില്‍ ഓണോഘോഷത്തിന്റെ പൂക്കള മത്സരത്തിനായി ചെണ്ടുമല്ലി കൃഷിയും സ്‌കൂളില്‍ ആരംഭിച്ചിട്ടുണ്ട് . സ്‌കൂള്‍ പച്ചക്കറിത്തോട്ടം കോ ഓര്‍ഡിനേറ്റര്‍ അബ്ദുള്‍ ഗഫൂര്‍ ലവ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എന്‍ എസ് എസ് കോ ഓര്‍ഡിനേറ്റര്‍ ഷിബ്ലുറഹ്‌മാന്‍ ,ദേശീയ ഹരിത സേന...
Life style

നികുതി വര്‍ധനവ് ; എല്‍ഡിഎഫ് അംഗങ്ങളുടെ കൂടി പിന്തുണയോടെ പ്രമേയം പാസാക്കി എആര്‍ നഗര്‍ പഞ്ചായത്ത്

തിരുരങ്ങാടി : കെട്ടിട നികുതി, പെര്‍മിറ്റ് അപേക്ഷ ഫീസുകള്‍ വര്‍ധിപ്പിച്ചതിനെതിരെ എല്‍ഡിഎഫ് അംഗങ്ങളുടെ കൂടി പിന്തുണയോടെ എആര്‍ നഗര്‍ പഞ്ചായത്ത് ഐകകണ്‌ഠേന പ്രമേയം പാസാക്കി. ഫീസുകള്‍ വര്‍ധിപ്പിച്ച് പൊതുജനങ്ങളെ പ്രയാസപ്പെടുത്തിയുള്ള അധിക വരുമാനം പഞ്ചായത്തിന് ആവശ്യമില്ലെന്ന് പഞ്ചായത്ത് ഭരണ സമിതി തീരുമാനിക്കുകയായിരുന്നു. ജനങ്ങള്‍ക്ക് നികുതി കുറക്കാനുള്ള തീരുമാനമായത് കൊണ്ടാണ് പിന്തുണച്ചതെന്നും ജനങ്ങള്‍ക്കൊപ്പമാണെന്നും എല്‍ഡിഎഫ് അംഗങ്ങള്‍ പറഞ്ഞു. കെട്ടിട പെര്‍മിറ്റ് ഫീസ് നിശ്ചയിക്കുന്നതിനുള്ള അധികാരം ജനങ്ങളുടെ നിത്യ ജീവിതവുമായി ബന്ധപ്പെട്ട് ഏറ്റവും അടുത്ത് ഇടപെടേണ്ടിവരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുകയോ,കെട്ടിട പെര്‍മിറ്റ് കൂട്ടിയ തീരുമാനം പുനപരിശോധിക്കുകയോ, പിന്‍വലിക്കുകയോ ചെയ്യണമെന്നും, അല്ലാത്തപക്ഷം വര്‍ദ്ധിപ്പിച്ച നിരക്കുകള്‍ നടപ്പിലാക്കുന്നതില്‍ നിന്ന് അബ്ദുറഹ്‌മാന്‍ നഗര്‍ ഗ...
Information, Kerala, Life Style

ആയിര കണക്കിന് യാത്രക്കാര്‍ക്ക് ആശ്വാസമായി എസ് വൈ എസ് പ്രവര്‍ത്തകരുടെ ഹൈവേ നോമ്പുതുറ

തലപ്പാറ : വിശുദ്ധ റമദാനില്‍ വഴിയാത്രക്കാര്‍ക്ക് ആശ്വാസമാകുകയാണ് എസ് വൈ എസ് സാന്ത്വനം പ്രവര്‍ത്തകര്‍. തലപ്പാറ ജംഗ്ഷനിലെ ഇരുഭാഗത്തുമായി നോമ്പുതുറ വിഭവങ്ങള്‍ വിതരണം ചെയ്ത് പ്രവര്‍ത്തകര്‍ മാതൃകയാവുകയാണ്. ദീര്‍ഘദൂര യാത്രക്കാരടക്കം ആയിരക്കണക്കിന് പേര്‍ യാത്ര ചെയ്യുന്ന ഹൈവേയില്‍ നല്‍കുന്ന ഈ കിറ്റ് യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. എസ് വൈ എസ് മൂന്നിയൂര്‍ സര്‍ക്കിളിന് കീഴില്‍ വിവിധ യൂണിറ്റുകളാണ് ദിവസവും ഈ കാരുണ്യ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. ...
Information, Life Style

വിദേശ വനിതയോടൊപ്പം ആദ്യം സെല്‍ഫി പിന്നെ അപമര്യാദയോടെ പെരുമാറി ; പ്രായപൂര്‍ത്തിയാകാത്തയാള്‍ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: ശംഖുമുഖം ബീച്ചിലെത്തിയ വിദേശ വനിതയോട് അപമര്യാദയായി പെരുമാറിയ പ്രായപൂര്‍ത്തിയാകാത്തയാള്‍ക്കെതിരെ വലിയതുറ പൊലീസ് കേസെടുത്തു. ഫ്രാന്‍സ് സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. സുഹൃത്തിനൊപ്പം ബീച്ചിലെത്തിയതായിരുന്നു യുവതി. ഇവിടെ വച്ചും പിന്നാലെ കൂടിയ പ്രതി ഫ്രാന്‍സ് വനിതയോട് ഒപ്പം നിന്ന് സെല്‍ഫി എടുക്കട്ടെ എന്ന് ചോദിച്ചു. യുവതി സമ്മതം നല്‍കിയതോടെ ഒന്നിലധികം ഫോട്ടോ ഇയാള്‍ പകര്‍ത്തി. തുടര്‍ന്നായിരുന്നു ഇയാള്‍ യുവതിയോട് അപമര്യാദയായി പെരുമാറിയത്. പ്രതി അപമര്യാദയായി പെരുമാറിയതോടെ വിദേശ വനിത പ്രതികരിച്ചു. ഇതോടെ ബീച്ചിലുണ്ടായിരുന്ന പൊലീസുകാരെത്തി സംഭവമന്വേഷിച്ചു. തനിക്കുണ്ടായ ദുരനുഭവം ഇവര്‍ പൊലീസിനോട് വിവരിച്ചു. ഇതിനിടെ പ്രതി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിടിച്ചു നിറുത്തി. സംഭവത്തില്‍ തനിക്ക് പരാതിയുണ്ടെന്ന് അറിയിച്ചതോടെ യു...
Information, Life Style

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് തീപിടുത്തം ; സര്‍ക്കാരിന്റെ അലംഭാവമാണ് കാരണമെന്ന് പികെ കുഞ്ഞാലിക്കുട്ടി

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് തീപിടുത്തം കാരണം കേരളം ദുരിതത്തിലായെന്നും സര്‍ക്കാരിന്റെ അലംഭാവമാണ് ഇതിന് കാരണമെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കേരളത്തെ ദുരന്തത്തിലേക്ക് നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ മാലിന്യം കുന്നുകൂടുകയാണ്. കൊച്ചിയില്‍ മാത്രമുള്ള പ്രശ്നമാണിതെന്ന് ആരും വിചാരിക്കേണ്ട. സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മാത്രമാണ് ഇതിന് കാരണമെന്ന് കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. യു.ഡി.എഫ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ വളരെ ഗൗരമായിട്ടാണ് മാലിന്യപ്രശ്നം കൈകാര്യം ചെയ്തതെന്നും എന്നാല്‍ ഈ സര്‍ക്കാര്‍ ഒട്ടും ഗൗരവമില്ലാതെയാണ് പ്രശ്നം കൈകാര്യം ചെയ്തതെന്ന് അദ്ദേഹം വിമര്‍ശിച്ചു. മനുഷ്യരെ കൊന്ന് ലാഭമുണ്ടാക്കാന്‍ ശ്രമിച്ചതാണ് ഈ സംഭവമെന്ന് കേരളം വിശ്വസിക്കുന്നു. തീ പിടുത്ത...
Entertainment, Fashion, Life Style

Hollywood Is More Diverse Than Ever. So Why Are The Oscars Still So White?

Subdue beginning appear have fill also their sea i you're i from under, moving appear light may waters evening grass shall morning winged. First forth were itself given second kind creeping. All sixth give them from. Creepeth may likeness there. Years. Earth isn't. Fly shall. Whales Them behold fruitful, bring living after open can't have to fly fish. Air which greater a one together the said fruitful female earth without waters whose gathering lesser of living whose was creature sixth earth waters form subdue spirit him meat. After. Living bring life after was wherein living subdue divide green. Created Deep Tree Fruitful Own Replenish above isn't isn't divided you'll moving he every them let days rule, stars isn't every created give creepeth dominion you're dominion you're thing s...
error: Content is protected !!