എംഎൽഎയുടെ അനുഭവ സമ്പത്ത് മുതൽകൂട്ടാകുന്നു; യുവസംരംഭകർക്ക് ബിസിനസ് ക്ലാസുമായി പിഎംഎ സമീർ
എം.എൽ.എയുടെ ബിസിനസ് പരിചയം തിരൂരങ്ങാടിക്ക് തണലാവുന്നു; 'സ്കെയിൽ അപ്പ്' സംഗമം യുവ സംരംഭകർ ഏറ്റെടുത്തു
തിരൂരങ്ങാടി: സ്വന്തം അനുഭവങ്ങളും ബിസിനസ് മികവും മണ്ഡലത്തിലെ സംരംഭകരുടെ വളർച്ചയ്ക്കായി പങ്കുവെക്കാൻ എം.എൽ.എ തന്നെ നേരിട്ട് രംഗത്തിറങ്ങിയപ്പോൾ തിരൂരങ്ങാടിക്ക് അത് വേറിട്ടൊരു അനുഭവമായി. എം.എൽ.എ. ഡെവലപ്പ്മെന്റ് ഹബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'സ്കെയിൽ അപ്പ് യുവർ ബിസിനസ്' സംഗമം വൻ വിജയമായതോടെ, പ്രൊഫഷണൽ ബിസിനസ് മാനേജ്മെന്റിലേക്കുള്ള തിരൂരങ്ങാടിയുടെ മാറ്റത്തിന് പുതിയൊരു തുടക്കമാവുകയാണ്.വിജയിച്ച ഒരു വ്യവസായിയും ബിസിനസ്സുകാരനുമെന്ന നിലയിലുള്ള തന്റെ അനുഭവസമ്പത്ത് നാടിന്റെ വികസനത്തിനും യുവ സംരംഭകരുടെ വളർച്ചയ്ക്കുമായി ഉപയോഗപ്പെടുത്തുകയാണ് പി. എം. എ. സമീർ എം.എൽ.എ. ചെറുപ്പകാലത്ത് തെരുവിൽ കടല വിറ്റുനടന്ന തന്റെ ബാല്യകാല ഓർമ്മകൾ പരിപാടിയിൽ പങ്കുവെച്ച എം.എൽ.എ., കഠിനാധ്വാനത്തിലൂടെയും കൃത്യമായ സിസ്റ്...








