Politics

ന്യൂനപക്ഷ സ്കോളർഷിപ്പുകൾ റദ്ദാക്കിയെന്ന പ്രചരണം അടിസ്ഥാന രഹിതം: അഡ്വ. നിവേദിത സുബ്രഹ്മമണ്യൻ
National, Politics

ന്യൂനപക്ഷ സ്കോളർഷിപ്പുകൾ റദ്ദാക്കിയെന്ന പ്രചരണം അടിസ്ഥാന രഹിതം: അഡ്വ. നിവേദിത സുബ്രഹ്മമണ്യൻ

തവനൂർ: കേന്ദ്ര സർക്കാർ നൽകുന്ന ന്യൂനപക്ഷ സ്കോളർഷിപ്പുകൾ റദ്ദ് ചെയ്തു എന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് പൊന്നാനി എൻഡിഎ സ്ഥാനാർഥി അഡ്വ. നിവേദിത സുബ്രഹ്മണ്യൻ. നരേന്ദ്രമോദി സർക്കാർ സ്കോളർഷിപ്പ് റദ്ദാക്കുകയല്ല മറിച്ച് ഒരു കോടി സ്കോളർഷിപ്പ് ഉണ്ടായിരുന്നത് അഞ്ചു കോടിയാക്കി ഉയർത്തിയെന്നും സ്ഥാനാർത്ഥി പറഞ്ഞു. 15 ഇന സ്കോളർഷിപ്പുകളാണ് ന്യൂനപക്ഷ വിഭാഗത്തിനായി കേന്ദ്ര സർക്കാർ നിലവിൽ നൽകി വരുന്നത്. ന്യൂനപക്ഷ വിഭാഗത്തിലേ വിദ്യാർത്ഥികൾക്ക് ഏറെ ആശ്വാസമാണ് മോദി സർക്കാരിന്റെ പദ്ധതികൾ. മോദി സർക്കാർ രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്ന് വരുത്തി തീർക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുകയാണ്. മുൻകാലങ്ങളിൽ അനർഹരുടെ പേരുകളിൽ ഇത്തരം സ്കോളർഷിപ്പുകൾ തട്ടിയെടുക്കുന്നത് പതിവായിരുന്നു. എന്നാൽ മോദി സർക്കാർ ഇത്തരം പ്രവണതകൾക്ക് അന്ത്യം കുറിച്ചു. സർക്കാർ ആനുകുല്യങ്ങൾ കൃത്യമായി അർഹരായവരുടെ കൈകളിലേക്ക് തന്നെ എത്തുകയ...
Politics

മഞ്ചേരിയിലും മലപ്പുറത്തും നിറഞ്ഞ സ്വീകരണങ്ങൾ ഏറ്റു വാങ്ങി വസീഫിന്റെ തേരോട്ടം

മലപ്പുറം: കഠിനമാവുകയാണ് വേനൽ ചൂട് എന്നാൽ അതിനോട് മത്സരിക്കുന്ന പ്രചരണ ചൂടാണ് മലപ്പുറത്ത്. മലപ്പുറം ലോക്‌സഭാ സ്ഥാനാർഥി വി വസീഫിന്റെ വാഹന പര്യടനം ഇന്ന് രണ്ട് മണ്ഡലങ്ങൾ സന്ദർശിച്ചു. മഞ്ചേരി, മലപ്പുറം എന്നീ മണ്ഡലളിലാണ് പര്യടനം നടന്നത്. രാവിലെ 8:15 മുതൽ ഉച്ച 12:15 വരെ സ്ഥാനാർഥി മഞ്ചേരി മണ്ഡലത്തിൽ പര്യടനം നടത്തി. മഞ്ചേരിയിലെ ചാരങ്കാവിൽ നിന്നാണ് ഇന്നത്തെ പര്യടനം ആരംഭിച്ചത്. പാതിരിക്കോട്, എടക്കാട്, മൈലൂത്ത്, ഊഞ്ഞാലക്കണ്ടി, മരത്താണി, കാരക്കുന്ന് 24, ആമയൂർ,മേലാക്കം, വീമ്പൂർ, തടത്തിപറമ്പ്, മുട്ടിപ്പാലം, കവളങ്ങാട്, കച്ചേരിപ്പടി എന്നിവിടങ്ങളിൽ സ്ഥാനാർഥി വോട്ടർമാരെ കണ്ടു. മഞ്ചേരിയിൽ, സിപിഐ എം ഏരിയ സെക്രട്ടറി പികെമുബഷിർ, എൽഡിഎഫ് മണ്ഡലം സെക്രട്ടറി പി രാധാകൃഷ്ണൻ, മണ്ഡലം കൺവീനർ കൃഷ്ണദാസ് രാജ എന്നിവർ പര്യടനത്തിന്റെ ഭാഗമായി. ഉച്ചയ്ക്ക് ശേഷം സ്ഥാനാർഥി മലപ്പുറം മണ്ഡലത്തിലെ വിവിധ സ്വീകരണ ക...
Politics

വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ, തൃശ്ശൂരിൽ മുരളീധരനും വടകരയിൽ ഷാഫിയും

കോണ്‍ഗ്രസിന്റെ ലോക്‌സഭാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കെ. സി വേണുഗോപാൽ ആണ് പ്രഖ്യാപനം നടത്തിയത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കെ സുധാകരന്‍ കണ്ണൂരിലും മത്സരിക്കും. വടകരയിൽ ഷാഫി പറമ്പില്‍ ആണ് സ്ഥാനാർഥി. കെ.മുരളീധരൻ തൃശൂരിൽ മത്സരിക്കും. വടകരയിലും മത്സരിക്കും. കോണ്‍ഗ്രസ് നേതാവും കെ മുരളീധരന്റെ സഹോദരിയുമായ പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് പോയതിന്റെ ആഘാതം മറികടക്കാനുള്ള ശ്രമത്തിലാണ് തൃശൂരില്‍ കോണ്‍ഗ്രസിന്റെ പോരാട്ടം. എല്ലാ സിറ്റിംഗ് എം പി മാർക്കും സീറ്റ് നൽകിയപ്പോൾ തൃശൂരിലെ ടി എൻ പ്രതാപന് മാത്രം സീറ്റ് ഇല്ലാതായി. ഇവിടേക്ക് വടകരയിലെ സിറ്റിംഗ് എം പി മുരളീധരനെ നിയോഗിച്ചതോടെയാണിത്. വടകരയിൽ ആണ് കോണ്ഗ്രസിലെ മുസ്ലിം വിഭാഗത്തിൽ നിന്നുള്ള സ്ഥാനാര്ഥിയുള്ളത്. പാലക്കാട് എം എൽ എ യായ അദ്ദേഹത്തെ വടകരയിൽ സ്ഥാനാര്ഥിയാക്കുകയായിരുന്നു. പാലക്കാട് നിയമസഭ സീറ്റിൽ ബി ജെ പി യിലെ മെട്രോമാൻ ഇ ശ്രീധരനോട് ഇഞ്ചോടിഞ്ച് പ...
Politics

പൊന്നാനിയിൽ നിവേദിത, മലപ്പുറത്ത് ഡോ.അബ്ദുസ്സലാം, ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മലപ്പുറത്ത് മുൻ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. അബ്ദുസ്സലാമും പൊന്നാനിയിൽ മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. നിവേദിത സുബ്രഹ്മണ്യനുമാണ് സ്ഥാനാർഥികൾ. കടുത്ത മത്സരം നടക്കുന്ന തിരുവനന്തപുരത്ത് രാജ്യസഭ എംപി രാജീവ് ചന്ദ്ര ശേഖറും തൃശൂരിൽ നടൻ സുരേഷ് ഗോപിയും മത്സരിക്കും. മന്ത്രി വി.മുരളീധരൻ ആറ്റിങ്ങലിൽ ആണ് മത്സരിക്കുക.എ കെ ആന്റണിയുടെ മകൻ അനിൽ കെ.ആന്റണി പത്തനംതിട്ട യിലും ശോഭ സുരേന്ദ്രൻ ആലപ്പുഴയിലും മത്സരിക്കും. തിരുവനന്തപുരം - രാജീവ് ചന്ദ്രശേഖർആറ്റിങ്ങൽ - വി.മുരളീധരൻപത്തനംതിട്ട - അനിൽ കെ ആൻ്റണിആലപ്പുഴ - ശോഭ സുരേന്ദ്രൻപാലക്കാട് - സി.കൃഷ്ണകുമാർതൃശ്ശൂർ - സുരേഷ് ഗോപികോഴിക്കോട് - എംടി രമേശ്മലപ്പുറം - ഡോ. അബ്ദുൾ സലാംപൊന്നാനി- നിവേദിത സുബ്രഹ്മണ്യൻവടകര - പ്രഫുൽ കൃഷ്ണൻകാസർഗോഡ് - എംഎൽ അശ്വിനികണ്ണൂർ - സി.രഘുനാഥ് ...
Malappuram, Politics

കോട്ടക്കൽ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ വീണ്ടും ട്വിസ്റ്റ്, ഇത്തവണ സിപിഎം വോട്ട് ലീഗിന്

കോട്ടയ്ക്കൽ : കോട്ടയ്ക്കൽ നഗരസഭാ ഭരണം വീണ്ടും മുസ് ലിം ലീഗിന്. സിപിഎം അംഗം ലീഗിന് വോട്ട് ചെയ്തു, ഒരാൾ വിട്ടു നിന്നു. നഗരസഭാധ്യക്ഷയായി മുസ്ലിം ലീഗിലെ ഡോ.കെ.ഹനീഷയെ തിരഞ്ഞെടുത്തു. 19 അംഗങ്ങളുള്ള ലീഗിന് 20 വോട്ട് ലഭിച്ചു. ഒരു സിപിഎം അംഗം ലീഗിന് വോട്ട് ചെയ്തു. മറ്റൊരു അംഗം വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. സിപിഎമ്മിന് 9 കൗൺസിലർമാരുണ്ടെങ്കിലും സ്ഥാനാർഥി സനില പ്രവീണിന് 7 വോട്ട് മാത്രമാണ് ലഭിച്ചത്. ഒരംഗം ലീഗ് സ്ഥാനാർഥിക്കു വോട്ട് ചെയ്തപ്പോൾ മറ്റൊരംഗം വോട്ടെടുപ്പിന് എത്തിയില്ല. 2 ബിജെ പി അംഗങ്ങൾ വിട്ടുനിന്നു. ഉപാധ്യക്ഷന്റെ തിരഞ്ഞെടുപ്പ് ഉച്ചയ്ക്കുശേഷം നടക്കും.ലീഗിലെ വിഭാഗീയതയെത്തുടർന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടതുപ്രകാരം, നഗരസഭാധ്യക്ഷയായിരുന്ന യു. ബുഷ്റ ഷബീറും ഉപാധ്യക്ഷൻ പി.പി.ഉമ്മറും നവംബറിൽ രാജിവച്ചിരുന്നു. തുടർന്നു കഴിഞ്ഞമാസം നടന്ന തിരഞ്ഞെടുപ്പിൽ ഔദ്യോഗിക വിഭാഗത്തെ തോൽപിച്ച...
Politics

മുസ്ലിംലീഗിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതി അവതാളത്തിൽ, പ്രവർത്തകന്മാരെ മാറി നടന്ന് പ്രാദേശിക നേതാക്കൾ

മലപ്പുറം : മുസ്ലിം ലീഗ് പ്രവർത്തകന്മാർക്ക് താങ്ങും തണലുമാകാൻ എന്ന പേരിൽ മലപ്പുറം ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി കൊട്ടിഘോഷിച്ച് ആരംഭിച്ച സാമൂഹ്യ സുരക്ഷാ പദ്ധതി അവതാളത്തിലായി. കൃത്യമായി സേവനം ലഭിക്കാത്തത് കാരണം പണമടച്ച പ്രവർത്തകരിൽ നിന്നും മാറി നടക്കേണ്ട അവസ്ഥയിലാണ് പ്രാദേശിക ലീഗ് നേതാക്കൾ. 2000 രൂപ അടച്ച് സുരക്ഷാ പദ്ധതിയിൽ അംഗമായ ആൾ മരണപ്പെട്ടാൽ കുടുംബത്തിന് 2 ലക്ഷം രൂപ അനുവ ദിക്കുന്നതാണ് പദ്ധതി. സുരക്ഷ സ്‌കീം കാലവധിക്കുള്ളിൽ രോഗിയായി ചികിത്സ തേടുകയാണെങ്കിൽ നിശ്ചിത തുക ചികിത്സ ചിലവ് അനുവദിക്കും എന്നതായിരുന്നു ഓഫർ. ഒന്നാം വർഷം 2000 രൂപയും തുടർന്നുള്ള വർഷം 1500 രൂപയുമാണ് പദ്ധതിയിൽ തുടരാൻ അടക്കേണ്ടത്. സാദിഖലി ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ ഉൾപ്പെടെ മുതിർന്ന നേതാക്കളുടെ വീഡിയോ സന്ദേശം ഉൾപ്പെടെ ജില്ലാ സംസ്‌ഥാന നേതാക്കൾ പദ്ധതിക്കായി പ്രചാരണം നടത്തിയിരുന്നു. സേവന വഴിയിൽ വീണു പോകുന്ന പ്രവർത...
Politics

കോട്ടക്കൽ നഗരസഭയിൽ അട്ടിമറി, ലീഗിന് ഭരണം നഷ്ടമായി; സിപിഎം പിന്തുണയിൽ ലീഗ് വിമത ചെയർപേഴ്‌സണായി

വൈസ് ചെയർമാൻ സ്ഥാനവും വിമതന് കോട്ടയ്ക്കൽ: നഗരസഭയിൽ മുസ് ലിം ലീഗിന് ഭരണം നഷ്ടമായി. സിപിഎം അംഗങ്ങളുടെ പിന്തുണയോടെ ലീഗ് വിമത അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു. മുഹ്സിന പൂവൻമഠത്തിൽ ആണ് നഗരസഭാധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടത്. ഔദ്യോഗിക സ്ഥാനാർഥി ഡോ.കെ.ഹനീഷയെയാണ് പരാജയപ്പെടുത്തിയത്. മുനിസിപ്പൽ ലീഗിലെയും നഗരസഭാ ഭരണസമിതിയിലെയും രൂക്ഷമായ വിഭാഗീയതയ്ക്കൊടുവിലാണ് നഗരസഭാധ്യക്ഷയായിരുന്ന യു. ബുഷ്റ ഷബീറിനോടും ഉപാധ്യക്ഷൻപി.പി.ഉമ്മറിനോടും രാജിവയ്ക്കാൻ ലീഗ് ജില്ലാ നേതൃത്വം കഴിഞ്ഞമാസം ആവശ്യപ്പെട്ടത്. ടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. 28 അംഗങ്ങളിൽ മുഹ്സിനയ്ക്കു 15 വോട്ടും ഹനീഷയ്ക്കു 13 വോട്ടും ലഭിച്ചു. ബിജെപി യുടെ രണ്ട് അംഗങ്ങൾ വിട്ടുനിന്നു. വൈസ് ചെയർമാൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഉച്ചയ്ക്കുശേഷം നടക്കും. ചെയർപേഴ്‌സൺ സ്ഥാനത്ത് നിന്ന് രാജിവെക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് കൗണ്സിലർ സ്ഥാനവും ...
Politics

നവകേരള സദസ്സിന് ലീഗ് നേതാവിന്റെ സ്കൂൾ ബസ്; സ്കൂൾ ഗേറ്റിന് പൂട്ടിട്ട് എം എസ് എഫ്

തിരൂരങ്ങാടി : ഇന്ന് പരപ്പനങ്ങാടിയിൽ നടക്കുന്ന നവകേരള സദസ്സിന് ആളെ എത്തിക്കാൻ ലീഗ് നേതാവിന്റെ സ്കൂൾ ബസുകൾ വിട്ടു കൊടുക്കുന്നതിനെതിരെ പ്രതിഷേധവുമായി എം എസ് എഫ്. മുസ്ലീം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം പൂഴിക്കൽ ബഷീറിന്റെ മാനേജ്‌മറന്റിൽ ഉള്ള പി കെ എം ഹയർ സെക്കൻഡറി സ്കൂളിലെ ബസുകളാണ് നവകേരള സദസ്സിനായി വിട്ടു കൊടുക്കുന്നത്. സ്കൂൾ ബസുകൾ ഉപയോഗിക്കരുത് എന്ന കോടതി വിധി ഉണ്ടായിരിക്കെയാണ് ബസുകൾ വിട്ടു കൊടുക്കുന്നതെന്ന് എം എസ് എഫ് ഭാരവാഹികൾ ആരോപിച്ചു. സ്കൂൾ അധികൃതരുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതേ തുടർന്ന് സ്കൂൾ ഗേറ്റ് പൂട്ടുകയായിരുന്നു. തിരൂരങ്ങാടി മണ്ഡലം എം എസ് എഫിന്റെ നേതൃത്വത്തിൽ ആണ് സമരം. കോട്ടക്കൽ പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.ചർച്ച നടക്കുകയാണ്. നേരത്തെ സ്കൂളുകളിൽ നിന്ന് നിശ്ചിത എണ്ണം കുട്ടികളെ എതിക്കണമെന്ന് ഡി ഇ ഒ നിർദേശം നൽകിയത് വിവാദമായിരുന്നു. പ്രതി ഷേധം ഉണ്ടായതിനെ തുടർന്നാണ്...
Politics

നന്നമ്പ്ര പ്രസിഡന്റിനെ മാറ്റൽ; ലീഗിലെ ഒരു വിഭാഗം ഒപ്പുശേഖരണം തുടങ്ങി

നന്നമ്പ്ര : പഞ്ചായത്ത് പ്രസിഡന്റിനെ തൽസ്ഥാനത്ത് നിന്നും മാറ്റുന്നത് സംബന്ധിച്ച് ചർച്ച സജീവമായതോടെ പ്രസിഡന്റിനെ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം ഒപ്പുശേഖരണം തുടങ്ങി. മുസ്ലിം ലീഗ് കമ്മിറ്റിയുടെ നിർദേശങ്ങൾ പാലിക്കുന്നില്ലെന്നും ഭരണ രംഗത്ത് ഇടപെടൽ നടത്തുന്നില്ല തുടങ്ങിയ ഒട്ടേറെ ആരോപണങ്ങൾ ഉന്നയിച്ചാണ് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റിനെ മാറ്റുന്നത് ചർച്ചക്കെടുത്തത്. നേരത്തെ നിരവധി തവണ താക്കീത് നൽകിയിട്ടും ഇനി ആവർതിക്കില്ലെന്ന ഉറപ്പിൽ പ്രശ്നം പരിഹരിച്ചതായിരുന്നു. ഇനിയും ആവർത്തിച്ചാൽ മാറ്റുമെന്ന് അവസാന മുന്നറിയിപ്പ് നൽകിയതായിരുന്നു. എന്നാൽ തുടരെ തുടരെ വീണ്ടും ഉറപ്പ് ലംഘിച്ചതോടെയാണ് മാറ്റുന്നത് ചർച്ചക്കെടുത്തത്. പ്രസിഡന്റിന്റെ വാർഡ് കമ്മിറ്റിക്ക് കത്തു നൽകുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് പഞ്ചായത്ത് വർക്കിങ് കമ്മിറ്റി കൂടി നിലനിർത്തണോ രാജി വെപ്പിക്കണോ എന്നത് സംബന്...
Politics

നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് തുടരുമോ, അതോ രാജി വെക്കുമോ ? ഇന്ന് തീരുമാനം

നന്നമ്പ്ര : പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് മുസ്ലിം ലീഗിലെ പി.കെ.റഹിയാനത്ത് തുടരുമോ ഇല്ലയോ എന്ന കാര്യം ഇന്നറിയാം. ഇവരെ സ്ഥാനത്ത് നില നിർത്തണോ വേണ്ടയോ എന്നത് സംബന്ധിച്ച് ഇന്ന് ചേരുന്ന പഞ്ചായത്ത് മുസ്ലിം ലീഗ് വർക്കിങ് കമ്മിറ്റി തീരുമാനം എടുക്കും. ഏറെ കാലമായി പുകഞ്ഞു കൊണ്ടിരുന്നതാണ് പഞ്ചായത്ത് പ്രെസിഡന്റുമായുള്ള പ്രശ്നങ്ങൾ. കൊടിഞ്ഞി തിരുത്തി 21 വാർഡിൽ നിന്നുള്ള അംഗമാണ് ഇവർ. പ്രീ പ്രൈമറി സ്കൂൾ അധ്യാപികയായ ഇവർ ആദ്യമായാണ് പഞ്ചായത്ത് അംഗം ആകുന്നതും പ്രസിഡന്റ് ആകുന്നതും. വലിയ ഭൂരിപക്ഷതിനാണ് ഇവർ തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം ഓരോ പ്രദേശത്തിന് നൽകാൻ മുൻകൂർ ധാരണയുള്ളതിന്റെ അടിസ്ഥാനത്തിൽ കൊടിഞ്ഞിക്കായിരുന്നു പ്രസിഡന്റ് സ്ഥാനം. ലീഗിന് 2 വനിത അംഗങ്ങൾ ഉള്ളതിൽ റൈഹാനത്തിന് ആണ് നറുക്ക് വീണത്. പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത് മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ഇവരെ കുറിച്ച് പരാതികൾ ഉയർന്നിര...
Politics

തെന്നല മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റായി കെ.വി.സൈതാലി ചുമതലയേറ്റു

തെന്നല: മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റായി കെ.വി.സൈതാലി ചുമതലയേറ്റു.കോഴിച്ചെന ലൈവ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സ്ഥാനാരോഹണ ചടങ്ങ് കെ.പി.സി.സി സെക്രട്ടറി കെ.പി. അബ്ദുൾ മജീദ് ഉദ്ഘാടനം നിർവ്വഹിച്ചു. എടരിക്കോട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ഖാദർ പന്തക്കൻ അധ്യക്ഷതവഹിച്ചു. ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാജി പച്ചേരി , നാസർ .കെ തെന്നല , തിരൂരങ്ങാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് മോഹനൻ വെന്നിയൂർ, പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡൻറ് കുഞ്ഞു ഹാജി, പെരുമണ്ണ മണ്ഡലം പ്രസിഡൻ്റ് ഉമ്മർ സി.കെ, തിരുരങ്ങാടി മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ശംസുദ്ധീൻ മച്ചിങ്ങൽ , തിരൂരങ്ങാടി യൂത്ത്കോൺഗ്രസ് പ്രസിഡൻ്റ് ബുശുറുദ്ധീൻ തടത്തിൽ , കാരയിൽ മുഹമ്മദ്, അക്ബർ വരിക്കോട്ടിൽ , അബ്ദുഹ്ഹജി മണ്ണിൽ , ഷാജഹാൻ മുണ്ടശ്ശേരി , റഫീഖ് ചോലയിൽ , സാദിഖ് ഇഖുവാ , ഫവാസ് ബാബു മണ്ണാർപ്പടി , നിസാർ , ശാഹുൽ ഹമീദ് ,അൻവർ , മൊയ്‌ദീൻ കുഞ്ഞു , കരീം , ലത്തീഫ...
Politics

ദുരന്തങ്ങള്‍ പോലും അഴിമതി നടത്താനുള്ള സാഹചര്യമായി സര്‍ക്കാര്‍ കാണുന്നു: കെ.എം ഷാജി

കുണ്ടൂര്‍: ദുരന്തങ്ങള്‍ പോലും അഴിമതി നടത്താനുള്ള സാഹചര്യമായാണ് ഇടത് സര്‍ക്കാര്‍ കാണുന്നതെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി പറഞ്ഞു. കുണ്ടൂര്‍ അത്താണിക്കല്‍ മേഖല മുസ്്‌ലിംലീഗ് സമ്മേളനത്തില്‍ മുഖ്യപ്രഭാണം നടത്തുകയായിരുന്നു അദ്ധേഹം. സര്‍ക്കാറിന്റെ കൊള്ളരുതായ്മക്കെതിരെ രൂക്ഷ പ്രതികരണങ്ങളാണ് ഷാജി നടത്തിയത്. ദുരന്തങ്ങള്‍ പണമുണ്ടാക്കാനുള്ള മികച്ച അവസരമായി മുഖ്യമന്ത്രിയും കുടുംബവും കാണുന്നു. മുഖ്യമന്ത്രി മാത്രമല്ല. മുഖ്യന്റെ ഭാര്യയും മകളും മകന്റെ കുടുംബവുമെല്ലാം അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്.കേരളത്തിലെ ആരോഗ്യ മന്ത്രി പൂര്‍ണ്ണ പരാജയമാണെന്നും അതിന് ഒരു കുന്തവുമറിയില്ലെന്നും ഷാജി കൂട്ടിച്ചേര്‍ത്തു. നന്നമ്പ്ര പഞ്ചായത്ത് മുസ്്ലിംലീഗ് ട്രഷറര്‍ എം.സി കുഞ്ഞുട്ടി അധ്യക്ഷനായി. സമ്മേളനം കെ.പി.എ മജീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഇടത് സര്‍ക്കാറിന്് ഫാഷിസ സ്വഭാവമാണെന്ന് മജ...
Politics

ഏക സിവിൽ കോഡിനെതിരായ സിപിഎം സെമിനാറിൽ പങ്കെടുക്കേണ്ടെന്ന് ലീഗ് തീരുമാനം

മലപ്പുറം : ഏകീകൃത സിവില്‍ കോഡിനെതിരായ സിപിഐഎം സെമിനാറില്‍ മുസ്ലീം ലീഗ് പങ്കെടുക്കില്ല. പാണക്കാട് ചേര്‍ന്ന മുസ്ലീം ലീഗ് യോഗത്തിലാണ് തീരുമാനം. യുഡിഎഫില്‍ നിന്നും കോണ്‍ഗ്രസിനെ ക്ഷണിക്കാതെ ലീഗിനെ മാത്രം സെമിനാറില്‍ ക്ഷണിക്കുന്നതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് ലീഗിലെ എം കെ മുനീര്‍ ഉള്‍പ്പെടെയുള്ളവര്‍ സൂചിപ്പിച്ചിരുന്നു. ഈ വിഭാഗത്തിന്റെ നിലപാടിനെ ശരിവയ്ക്കുന്ന വിധത്തിലാണ് യോഗത്തില്‍ ഇപ്പോള്‍ തീരുമാനമുണ്ടായിരിക്കുന്നത്. ഏകീകൃത സിവില്‍ കോഡിനെ മുസ്ലീം വിഷയമായി കാണരുതെന്നും ഇതൊരു പൊതുവിഷയമാണെന്നുമാണ് ലീഗ് നിലപാടെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ വിശദീകരിച്ചു. യുഡിഎഫിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകകക്ഷിയാണ് ലീഗ്. കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ കഴിയില്ല. തങ്ങളുടെ അധ്യക്ഷതയില്‍ എല്ലാവരേയും കൂട്ടിയോജിപ്പിച്ച് സെമിനാര്‍ സംഘടിപ്പിക്കും. ഏകീകൃത സിവില്‍ കോഡ് വിഷയം ഒ...
Politics

മലപ്പുറത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം ; നിരവധി പേര്‍ക്ക് പരിക്ക്

മലപ്പുറം: കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി മലപ്പുറത്ത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ എസ്.പി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. 11 മണിയോടെ ആരംഭിച്ച പ്രതിഷേധം എസ്പി ഓഫീസിലേക്ക് കടക്കാനിരിക്കെ പൊലീസ് ബാരിക്കേഡ് വച്ചു തടഞ്ഞു. കനത്ത മഴ വകവയ്ക്കാതെയായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പിരിഞ്ഞുപോകാത്ത പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ലാത്തിവീശി. ലാത്തിച്ചാര്‍ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഡിസിസി പ്രസിഡന്റ് പി.കെ ഫൈസലിന്റെ തലയ്ക്ക് പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിയാസ് മുക്കോളിക്ക് പരിക്കേറ്റു...
Politics

മുഖ്യശത്രുവിനെ തുരത്താൻ സിഐടിയു ശത്രുത മറന്ന് ഐഎൻടിയുസിയെ സഹായിച്ചു; യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിഎംഎസ് പുറത്തായി

തേഞ്ഞിപ്പലം : കേരള രാഷ്ട്രീയത്തിൽ എന്ന പോലെ , അല്ലെങ്കിൽ അതിനേക്കാൾ വലിയ ശത്രുതയിലാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യിൽ യു ഡി എഫും എൽ ഡി എഫും. എന്നാൽ സെനറ്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി ശനിയാഴ്ച ദിവസം നടന്ന തിരഞ്ഞെടുപ്പിൽ ഇവരുടെ തൊഴിലാളി സംഘടനകൾ അതെല്ലാം മറന്നു ഒന്നിച്ചു. ഇരു കൂട്ടരുടെയും പൊതു ശത്രുവായ ബി ജെ പി യുടെ തൊഴിലാളി സംഘടനയായ ബി എം എസിനെ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് ലേക്ക് അടുപ്പിക്കാതിരിക്കാനായിരുന്നു ഈ ഒന്നാകൽ. ഫലമോ, ബി എം എസ് ജയിക്കുമായിരുന്ന സീറ്റിൽ അവരെ തോൽപ്പിച്ച് ഐ എൻ ടി യു സി യെ ജയിപ്പിച്ചു. സെന റ്റിൽ ട്രേഡ് യൂണിയൻ വിഭാഗത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ആകെയുള്ള 2 സീറ്റിലേക്ക് 4 സ്ഥാനാര്ഥികളാണ് ഉണ്ടായിരുന്നത്. സി ഐ ടി യു പ്രതിനിധികളായി മുൻ ജില്ലാ പഞ്ചായത്ത് അംഗവും ഡി വൈ എഫ് ഐ നേതാവും ആയിരുന്ന എം ബി ഫൈസൽ, നിഖിൽ, ഐ എൻ ടി യു സി യുടെ അഡ്വ. എം.രാജൻ, ബി എം എസിന്റെ എം എം വത്...
Politics

പിണറായി സര്‍ക്കാരിന്റെ തുടര്‍ ഭരണം ജനവഞ്ചനയുടെ രണ്ട് വര്‍ഷം ; എസ്ഡിപിഐ തിരുരങ്ങാടി മണ്ഡലം കമ്മറ്റി പ്രതിഷേധം റാലിയും വിചാരണ സദസ്സും സംഘടിപ്പിച്ചു

തിരുരങ്ങാടി : പിണറായി സര്‍ക്കാരിന്റെ തുടര്‍ ഭരണം ജനവഞ്ചനയുടെ രണ്ട് വര്‍ഷം എന്ന ക്യാമ്പയിനുമായി എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തികൊണ്ടിരിക്കുന്നതിന്റെ ഭാഗമായി എസ്ഡിപിഐ തിരുരങ്ങാടി മണ്ഡലം കമ്മറ്റി പ്രതിഷേധം റാലിയും വിചാരണ സദസ്സും പരപ്പനങ്ങാടിയില്‍ സംഘടിപ്പിച്ചു. പരിപാടി മലപ്പുറം ജില്ലാ സെക്രട്ടറി ഷരിഖാന്‍ മാഷ് ഉദ്ഘാടനം ചെയ്തു. ജനവഞ്ചനയുടെ രണ്ടുവര്‍ഷം സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് അദ്ദേഹം പറഞ്ഞു. പിണറായി സര്‍ക്കാറിന്റെ നികുതി കൊള്ളയും മലബാറിലെ വിദ്യാഭ്യാസ മേഖലയില്‍ നേരിട്ട് കൊണ്ടിരിക്കുന്ന കുറ്റകരമായ വേചനത്തിനെതിരെ ഈ സാഹചര്യം നിലനില്‍ക്കുമ്പോഴും അഴിമതിയിലും കുടുംബമൊത്ത് കോടികള്‍ ചിലവാക്കിക്കൊണ്ട് വിദേശയാത്രകള്‍ ഈ സര്‍ക്കാറിന്റെ ജന വഞ്ചനയുടെ രാഷ്ട്രീയം നിത്യോപയോഗ സാധനങ്ങളുടെ വില കയറ്റവും പിണറായിയുടെ ധൂര്‍ത്തുമാണ് തുടര്‍ ഭരണത്തില്‍ നടന്നുകൊണ്ടിരിക്കു...
Politics

വർഗീയ പരാമർശം: ലീഗ് കൗൺസിലർക്കെതിരെ പോലീസ് കേസെടുത്തു

പരപ്പനങ്ങാടി : സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിലൂടെ വിവാദ പ്രസംഗം നടത്തിയ പരപ്പനങ്ങാടി നഗരസഭ ഇരുപതാം ഡിവിഷൻ കൗൺസിലർ അബ്ദുൽ അസീസ് കൂളത്തിനെതിരെ പരപ്പനങ്ങാടി പോലീസ് കേസെടുത്തു.സി.പിഎം നെടുവ ലോക്കൽ കമ്മറ്റിയംഗം എ.പി മുജീബ് നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം സി.പി.എമ്മിൻെറ നേതൃത്വത്തിൽ പാലത്തിങ്ങലങ്ങാടിയിൽ പ്രതിഷേധ മാർച്ച് നടന്നിരുന്നു. ജൂൺ 9 ന് 3 മണിക്ക് പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയിലേക്ക് കൗൺസിലറുടെ രാജി ആവശ്യപ്പെട്ട് എൽ.ഡി.എഫിൻെറ നേതൃത്വത്തിൽ മാർച്ചും തീരുമാനിച്ചിട്ടുണ്ട്. ബി ജെ പി യുടെ നേതൃത്വത്തിൽ നാളെ മാർച്ച് നടത്തുന്നുണ്ട്. കൗണ്സിലർക്കെതിരെ നാഷണൽ മനുഷ്യാവകാശ സംഘടന ഭാരവാഹി മനാഫ് താനൂരും പരാതി നൽകിയിട്ടുണ്ട്. റോഡിന് പേര് നൽകുന്നതുമായി ബന്ധപ്പെട്ട കൗണ്സിലരുടെ വോയ്സ് ആണ് വിവാദമായത്. ഇതിനെതിരെ എൽ ഡി എഫും ബി ജെ പി യും രംഗത്തിറങ്ങിയിട്ടുണ്ട്. ...
Politics

കെ എം മുഹമ്മദാലിയും സഹപ്രവർത്തകരും വീണ്ടും സി പി ഐ യിലേക്ക്

RSP മലപ്പുറം ജില്ലാ ഭാരവാഹിയായും UTUC മലപ്പുറം ജില്ലാ സെക്രട്ടറി ആയും പ്രവർത്തിച്ചു വന്ന സ :കെ. എം. മുഹമ്മദാലി, ഉണ്ണി എന്നിവർ സി. പി. ഐ യിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. കൂടെ പ്രവർത്തിച്ച നൂറോളം വരുന്ന പ്രവർത്തകരും തൊഴിലാളികളും പാർട്ടിയിലേക്ക് കടന്ന് വരാൻ തയ്യാറായി. നേരത്തെ സി പി ഐ ഭാരവാഹി ആയിരുന്ന കെ എം മുഹമ്മദ് അലി നേതൃത്വവുമായി പിണങ്ങി സി പി ഐ യിൽ നിന്ന് രാജി വെച്ചിരുന്നു. ആർ എസ് പി യിൽ ചേർന്ന ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇടഞ്ഞു നിൽക്കുന്ന സി പി ഐ പ്രവർത്തകരെ ആർ എസ് പി യിലേക്ക് കൊണ്ടു പോയിരുന്നു. വിവിധ സ്ഥലങ്ങളിൽ കമ്മിറ്റിയും രൂപീകരിച്ചിരുന്നു. ഇതിന് ശേഷമാണ് സി പി ഐയിലേക്ക് തന്നെ മടങ്ങുന്നത്.പാർട്ടി മലപ്പുറം ജില്ലാ സെക്രട്ടറി പി. കെ. കൃഷ്ണദാസ് പതാക നൽകി പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. പാർട്ടി സംസ്ഥാന കൗൺസിൽ അംഗം ഇരുമ്പൻ സൈതലവി, ജില്ലാ കൗൺസിൽ അംഗം ഷഫീർ കിഴിശ്ശേരി, പാർട്ടി വള്ള...
Politics

മോദി സർക്കാരിൻ്റെ ഒമ്പതാം വാർഷികം ; ഒരു മാസം നീണ്ടു നിൽക്കുന്ന പരിപാടികൾക്ക് ജില്ലയിൽ തുടക്കമായി

പെരിന്തൽമണ്ണ : നരേന്ദ്ര മോദി സർക്കാരിൻ്റെ ഒമ്പതാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി ഒരു മാസം നീണ്ടു നിൽക്കുന്ന പരിപാടികൾക്ക് ജില്ലയിൽ തുടക്കമായി ജില്ലാതല ഉദ്ഘാടനം അങ്ങാടിപ്പുറം സാകേതം വൃദ്ധാശ്രമത്തിൽ ജില്ലാ പ്രസിഡണ്ട് രവിതേലത്ത് നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി ബി.രതീഷ്, മങ്കട മണ്ഡലം പ്രസിഡണ്ട് സജേഷ് ഏലായിൽ, ജനറൽ സെക്രട്ടറി പ്രദീഷ് മങ്കട എന്നിവരും പങ്കെടുത്തു. ...
Politics

എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന പരിപ്രേക്ഷ്യവും കേരളം കൈവരിച്ച സാമൂഹിക പുരോഗതിയുമാണ് യഥാര്‍ത്ഥ കേരള സ്റ്റോറി ; മുഖ്യമന്ത്രി

തിരുവനന്തപുരം : എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന പരിപ്രേക്ഷ്യവും കേരളം കൈവരിച്ച സാമൂഹിക പുരോഗതിയുമാണ് യഥാര്‍ത്ഥ കേരള സ്റ്റോറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം കേരളത്തിന്റെ വികസന ഗാഥയുടെ ആഘോഷങ്ങള്‍ക്കുള്ള വേളയാകട്ടെയെന്നും അദ്ദേഹം പറഞ്ഞു. സഹോദര്യത്തിലും പുരോഗമനാശയങ്ങളിലും പടുത്തുയര്‍ത്തിയതാണ് ഇന്നത്തെ കേരളം. സാമൂഹിക നീതിക്കായും തുല്യതക്കായും ഐതിഹാസിക പോരാട്ടങ്ങളുയര്‍ന്നു വന്ന മണ്ണാണിത്. ഉന്നതമായ അവകാശബോധവും സഹജീവി സ്‌നേഹവുമുള്ളൊരു ജനതയെ വാര്‍ത്തെടുക്കാന്‍ ഈ ജനകീയപോരാട്ടങ്ങള്‍ക്ക് സാധിച്ചു. ഭൂമിക്കായുള്ള സമരങ്ങള്‍ക്കും തൊഴിലവകാശങ്ങള്‍ക്ക് വേണ്ടിയുള്ള മുന്നേറ്റങ്ങള്‍ക്കും നേതൃത്വം നല്‍കാന്‍ ശേഷിയുള്ള പുരോഗമന രാഷ്ട്രീയവും ഇവിടെ വളര്‍ന്നു വന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സമൂഹത്തിന് ദിശാബോധം നല്‍കാനും മുന്നോട്ടുനയിക്കാനും ശേഷിയുള്ള സര്‍ക്...
Health,, Information, Politics

യു.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് വളയല്‍ പ്രതിഷേധം ; പ്രസംഗത്തിനിടെ എം.കെ മുനീര്‍ കുഴഞ്ഞുവീണു

തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തില്‍ യു.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് വളയല്‍ പ്രതിഷേധത്തിനിടെ മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീര്‍ എം.എല്‍.എ കുഴഞ്ഞുവീണു. വേദിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. മൈക്കിനു മുന്നില്‍ ഒന്ന് രണ്ടു വാക്കുകള്‍ പറഞ്ഞതിനു പിന്നാലെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ വേദിയിലുണ്ടായിരുന്ന നേതാക്കള്‍ അദ്ദേഹത്തെ താങ്ങിയെടുത്ത് കസേരയില്‍ ഇരുത്തി. അല്‍പസമയത്തിനു ശേഷം മുനീര്‍ തിരിച്ചെത്തി പ്രസംഗം തുടര്‍ന്നു. മുനീറിന്റെ ആരോഗ്യനിലയില്‍ ആശങ്കയില്ലെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ, മുഖ്യമന്ത്രി അടക്കം മന്ത്രിമാര്‍ സെക്രട്ടേറിയറ്റിലേക്ക് എത്തുന്ന കണ്‍ഡോണ്‍മെന്റ് ഗേറ്റ് പരിസരത്ത് പൊലീസ് പ്രത്യേക സുരക്ഷയൊരുക്കി. യുഡിഎഫ് നേതാക്കളും ഘടകകക്ഷി പ്രവര്‍ത്തകരും ഒറ്റക്കെട്ടായാണ് പ്രതിഷേധത്തിലണിനിരന്നത്. പ്രതിപക്ഷ സമരങ്ങള്‍ക്ക് വീര്യം പോരെന്...
Politics

കർണാടകയിലെ കോൺഗ്രസിന്റെ ഉജ്വല വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് നന്നമ്പ്ര മണ്ഡലം കമ്മിറ്റി

തിരൂരങ്ങാടി : കർണാടകയിലെ കോൺഗ്രസിന്റെ ഉജ്വല വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് നന്നമ്പ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനംനടത്തി. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് വിജയാഹ്ലാദം കൊണ്ടാടിയത്.വെള്ളി യാമ്പുറത്ത് നിന്നും ആരംഭിച്ച പ്രകടനം പാണ്ടി മുറ്റത്ത് സമാപിച്ചു. മണ്ഡലം പ്രസിഡന്റ് ഷാഫി പൂക്കയിൽ, ബാങ്ക് പ്രസിഡന്റ് ഹൈദ്രോസ് കോയ തങ്ങൾ,യൂ വി അബ്ദുൽ കരീം,പി കെ എം ബാവ ,മുനീർ പി പി ,മൂസകുട്ടി എൻ വി,സജിത് കാച്ചീരി ,നീലങ്ങത്ത് സലാം , ദാസൻ കൈതക്കാട്ടിൽ, ഭാസ്ക്കരൻ പുല്ലാണി, അനിൽകുമാർ ചെറിയേരി ബാവ,,ലത്തീഫ് കൊടിഞ്ഞി, ഹുസൈൻ ഇ പി ,,ഷെഫീഖ് ചെമ്മട്ടി , ഹംസ പാലക്കാട്ട് , ദേവൻ പുളിക്കൽ ലത്തീഫ് ചെറുമുക്ക്,ഇപ്പു നഹാ പാലക്കാട്ട്, മുനീർ പാലക്കാട്ട്, വാർഡംഗം ബാലൻ തുടങ്ങിയവർ നേതൃത്വം നൽകി. ...
Politics

കര്‍ണാടകയില്‍ ബിജെപിയെ തകർത്തു കോൺഗ്രസ്

ബെംഗളുരു : കര്‍ണാടകത്തില്‍ ബിജെപിയെ തകര്‍ത്ത് കോണ്‍ഗ്രസ് അധികാരത്തില്‍. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം എന്ന പ്രതീതിയാണ് ഉണ്ടായിരുന്നത്. എന്നാല്‍ രണ്ടാം ഘട്ടം മുതല്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തിയാണ് കോണ്‍ഗ്രസ് മുന്നേറിയത്. കര്‍ണാടകയിലെ ആകെയുള്ള ആറ് മേഖലകളില്‍ അഞ്ചിടത്തും വ്യക്തമായ ലീഡ് കോണ്‍ഗ്രസിനാണ്. തീരദേശ കര്‍ണാടകയില്‍ മാത്രമാണ് ബിജെപിക്ക് നേട്ടമുണ്ടാക്കാനായത്. ഏറ്റവും ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കക്ഷി നില ഇപ്രകാരമാണ്; കോണ്‍ഗ്രസ് - 137ബിജെപി - 64ജെഡിഎസ് - 19മറ്റുള്ളവര്‍ - 4 സംസ്ഥാനത്ത് ഉടനീളം ശക്തി തെളിയിച്ചു കൊണ്ടാണ് കോണ്‍ഗ്രസ് വന്‍ നേട്ടം ഉണ്ടാക്കിയിരിക്കുന്നത്. 43% വോട്ട് വിഹിതമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ആ വോട്ട് വിഹിതം സീറ്റായി മാറി എന്നതാണ് കോണ്‍ഗ്രസിനെ വലിയ നേട്ടത്തിലേക്ക് നയിച്ചത്. 36% വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചു. കഴിഞ്ഞ തവണയും ബിജെപിയുടെ വോട്ട...
Politics

മന്ത്രി വി. അബ്ദുറഹ്‌മാന്‍ സിപിഐഎം അംഗത്വം സ്വീകരിച്ചു

കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ സിപിഐഎം അംഗത്വം സ്വീകരിച്ചു. അബ്ദുറഹ്‌മാനെ തിരൂര്‍ ഏരിയാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് വിവരം. 2014ല്‍ കോണ്‍ഗ്രസ് വിട്ട അബ്ദുറഹ്‌മാന്‍ ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിപിഐഎം അംഗത്വം സ്വീകരിക്കാന്‍ തീരുമാനിച്ചത്. 2014ല്‍ കോണ്‍ഗ്രസ് വിട്ട അബ്ദുറഹ്‌മാന്‍ നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയില്‍ നിന്നാണ് തെരെഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നത്. നേരത്തെ കെപിസിസി നിര്‍വാഹക സമിതി അംഗവും തിരൂര്‍ നഗരസഭാ വൈസ് ചെയര്‍മാനുമായിരുന്നു. ...
Information, Politics

യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ സമ്മേളനം ; കൊളപ്പുറം ടൗണില്‍ പതാക ഉയര്‍ത്തി

കൊളപ്പുറം : മലപ്പുറം ജില്ലാ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സമ്മോളനത്തിന്റെ ഭാഗമായി എആര്‍ നഗര്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി കൊളപ്പുറം ടൗണില്‍ പതാക ഉയര്‍ത്തി.' യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഷെമീര്‍ കാബ്രന്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശാഫി ഷാരത്ത് അധ്യക്ഷനായി, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് മൊയ്ദീന്‍ കുട്ടി മാട്ടറ, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ അഫ്‌സല്‍ ചെണ്ടപ്പുറായ, നൗഫല്‍ വെട്ടം, ജാഫര്‍ കുറ്റൂര്‍, ബ്ലോക്ക് കോണ്‍ഗ്രസ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഹംസ തെങ്ങിലാന്‍, മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമാരായ മുസ്തഫ പുള്ളിശ്ശേരി, റിയാസ് കല്ലന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ, ഫിര്‍ദൗസ് പി.കെ, നിയാസ് പി സി, എന്നിവര്‍ സംസാരിച്ചു. മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി അനിപുല്‍ത്തടത്തില്‍,വാര്‍ഡ് മെമ്പര്‍ മാരായ ഷൈലജ പുനത്തില്‍ ,സജ്‌ന അ...
Information, Politics

സന്ദീപാനന്ദഗിരിയുടെ ആശ്രമം തീവെച്ച സംഭവം ; ഗിരികുമാറിന്റെ അറസ്റ്റിനു പിന്നില്‍ സി.പി.എം. ഗൂഢാലോചനയെന്ന് ബിജെപി

തിരുവനന്തപുരം : സന്ദീപാനന്ദഗിരിയുടെ ആശ്രമം തീവെച്ചതുമായി ബന്ധപ്പെട്ട കേസില്‍ വി.ജി. ഗിരികുമാറിനെ അറസ്റ്റ് ചെയ്തതിനു പിന്നില്‍ സി.പി.എം. നേതൃത്വത്തിന്റെ ഗൂഢാലോചനയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ പി സുധീര്‍. ബിജെപി തിരുവനന്തപുരം ജില്ല ജനറല്‍ സെക്രട്ടറിയും , നഗരസഭ കൗണ്‍സിലറുമാണ് പിടിയിലായ ഗിരികുമാര്‍. 2018 ഒക്ടോബറിലാണ് സംഭവം നടക്കുന്നത്. നാലര വര്‍ഷം രണ്ട് അസി.കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയിട്ടും കേസിന് തുമ്പ് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. കേസിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ തെളിവുകളും പ്രാഥമിക ഘട്ടത്തില്‍ തന്നെ നശിപ്പിച്ചിരുന്നു. ബിജെപി നേതാക്കള്‍ക്കെതിരെ കള്ള കേസ് ചുമത്തി യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്ന് സുധാര്‍ ആരോപിച്ചു. ഗിരികുമാറിനെ കേസുമായി ബന്ധിപ്പിക്കുന്ന ഒരു തെളിവു പോലും ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച...
Information, Politics

മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി ; പാര്‍ട്ടിയെ അളക്കേണ്ടത് പേര് കൊണ്ടല്ല പ്രവര്‍ത്തനം കൊണ്ട് : പികെ കുഞ്ഞാലിക്കുട്ടി

കര്‍ണാടക : മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളിയതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. പാര്‍ട്ടിയെ അളക്കേണ്ടത് പേര് കൊണ്ടല്ല പ്രവര്‍ത്തനം കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. ഒരോ മുസ്ലിം ലീഗുകാരനും ഇന്ന് അഭിമാനിക്കാവുന്ന സുദിനമാണ്. നമ്മുടെ അസ്ത്വിത്തത്തെയും നിലനില്‍പ്പിനെയും ചോദ്യം ചെയ്തവര്‍ കടലാസ് മടക്കി തിരിഞ്ഞോടിയിരിക്കുന്നു. ഈ പേരും ചിഹ്നവും വെച്ച് ഒരക്ഷരം പോലും മാറ്റിയെഴുതാതെ നമ്മള്‍ അഭിമാനകരമായ ഈ രാഷ്ട്രീയ പ്രയാണം തുടരുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മതേതരത്വം കണക്കാക്കേണ്ടത് അതിന്റെ പ്രവര്‍ത്തനങ്ങളും നിലപാടുകളും വിലയിരുത്തി കൊണ്ടാകണമെന്നും മറിച്ച് പേര് നോക്കിയും, ചിഹ്നം നോക്കിയുമാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മതേതരത്വം കണക്കാക്കുന്നതെങ്കില്‍ താമര ചി...
Politics

കൂറുമാറി; ചുങ്കത്തറ പഞ്ചായത്ത് പ്രസിഡന്റിനെ തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കി

നിലമ്പൂർ : ചുങ്കത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ.നജ്മുന്നീസയെ തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കി. കൂറുമാറ്റ നിയമ പ്രകാരമാണ് അയോഗ്യയാക്കിയത്. മുസ്ലീം ലീഗ് സ്വതന്ത്രയായി വിജയിച്ച ഇവർ എൽ ഡി.എഫിലേക്ക് കൂറുമാറി പ്രസിഡന്റ് ആകുകയായിരുന്നു. ഇതേ തുടർന്ന് മുസ്ലീം ലീഗിലെ സൈനബ മാമ്പള്ളി നൽകിയ പരാതിയിലാണ് നടപടി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 20 അംഗ ഭരണ സമിതിയിൽ ഇരുമുന്നണികൾക്കും 10 വീതം സീറ്റുകളാണ് ലഭിച്ചിരുന്നത്. നറുക്കെടുപ്പിൽ കോണ്ഗ്രസിലെ വത്സമ്മ സെബാസ്റ്റ്യൻ പ്രസിഡന്റും ലീഗിലെ സൈനബ മാമ്പള്ളി വൈസ് പ്രസിഡന്റും ആയി. പിന്നീട് യുഡിഎഫിലെ നജ്മുന്നീസ കൂറുമാറി എൽ ഡി എഫിനൊപ്പം ചേർന്ന് പ്രസിഡന്റ് ആകുകയായിരുന്നു. ഇതോടെ കക്ഷിനില എൽ ഡി എഫ് 11, യുഡിഎഫ് 9 എന്ന നിലയിലായി. ഇപ്പോൾ അംഗത്വം റദ്ദാക്കി എങ്കിലും എൽ ഡി എഫിന് ഒരു അംഗത്തിന്റെ ഭൂരിപക്ഷം ഉണ്ട്. അപ്പീൽ നൽകുമെന്ന് എൽ ഡി എഫ് നേതൃത്വം അറിയിച്ചു. ...
Politics

ബിജെപി നേതാക്കൾ പെരുന്നാൾ ദിനത്തിൽ പരപ്പനങ്ങാടി മുസ്ലിംപള്ളിയിൽ സന്ദർശനം നടത്തി

പരപ്പനങ്ങാടി : പെരുന്നാൾ ദിനത്തിൽ ബിജെപി തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ്‌ ശ്രീരാഗ് മോഹന്റെ നേതൃത്വത്തിൽ പരപ്പനങ്ങാടി വെളുത്തമണ്ണിൽ ജുമാ മസ്ജിദിൽ സന്ദർശനം നടത്തി. സയ്യിദ് ഹബീബ് ബുഖാരി തങ്ങളോടൊപ്പം ആഘോഷത്തിൽ പങ്കുചേർന്നു ആശംസകൾ നേർന്നു. റിട്ട: APP അബുബക്കർ ചെങ്ങാട്ട്, ന്യൂനപക്ഷമോർച്ച ജില്ലാ സെക്രട്ടറി റാഫി, ബി ജെ പി തിരൂരങ്ങാടി മണ്ഡലം ജന. സെക്രട്ടറിമാരായ തുളസിദാസ്, ബേബി സജിത്ത്, സെക്രട്ടറി ഷിബു kv, പരപ്പനങ്ങാടി നഗരസഭ കൗൺസിലർ ജയദേവൻ, ഏരിയ സഹപ്രവർത്തകരായ പ്രസൂൺ, രജീഷ്, SC മോർച്ച മണ്ഡലം പ്രസിഡന്റ് ഷൈജു K, സെക്രട്ടറി ഉണ്ണി കെ, എന്നിവരും പങ്കെടുത്തു ആശംസകൾ നേർന്നു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/EnrhjOupC4cG3vRSrokuXd ...
Information, Politics

ജോണി നെല്ലൂര്‍ കേരള കോണ്‍ഗ്രസ് വിട്ടു, പുതിയ പാര്‍ട്ടി രൂപീകരിച്ച് എന്‍ഡിഎയിലേക്കെന്ന് റിപ്പോര്‍ട്ട്

കൊച്ചി : കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍ പാര്‍ട്ടി വിട്ടു. യുഡിഎഫ് ഉന്നതാധികാര സമിതി അംഗത്വംവും ജോണി നെല്ലൂര്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. ദേശീയ തലത്തില്‍ നില്‍ക്കുന്ന ഒരു ദേശീയ മതേതര പാര്‍ട്ടി രൂപീകരിക്കുമെന്ന് പാര്‍ട്ടി വിട്ട ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി എത്തുന്നതിനു മുന്‍പ് പ്രഖ്യാപനമുണ്ടാകുമെന്നും പാര്‍ട്ടി എന്‍ഡിഎയില്‍ ചേരുമെന്നും റിപ്പോര്‍ട്ടുണ്ട്. ക്രൈസ്തവരെ സംഘടിപ്പിച്ചുള്ള ഒരു സെക്യുലര്‍ ദേശീയ പാര്‍ട്ടി രൂപീകരിക്കാന്‍ ആലോചന നടക്കുന്നു. സിപിഐ, സിപിഎം, മുസ്ലിം ലീഗ്, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളില്‍നിന്നുള്ള അംഗങ്ങളും പുതിയ പാര്‍ട്ടിയുടെ ഭാഗമാകും. പ്രധാനമന്ത്രി കേരളത്തില്‍ എത്തുന്നതിന് മുമ്പ് പാര്‍ട്ടി പ്രഖ്യാപനം ഉണ്ടായേക്കും. മതമേലധ്യക്ഷന്മാര്‍ക്ക് എതിരെ പുതിയ പാര്‍ട്ടി വിമര്‍ശനം ഉന്നയ...
error: Content is protected !!