
തിരൂരങ്ങാടി: ചെമ്മാട് പരപ്പനങ്ങാടി റോഡിൽ തൃക്കുളം പന്താരങ്ങാടിയിൽ ജെ സി ബി – ട്രക്കർ അപകടത്തിൽ 3 പേർക്ക് പരിക്ക്. കൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശി മേലോട്ടിൽ മുഹമ്മദ് അലിയുടെ ഭാര്യ ഖദീജ (42), മകൾ ഫാതിമത്തുൽ മിർഫ (12), ഒരു അതിഥി തൊഴിലാളി എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരമാണ് അപകടം. പരപ്പനങ്ങാടിയിൽ നിന്ന് ചെമ്മട്ടേക്ക് വരികയായിരുന്ന ട്രക്കർ, പുതുതായി നിർമിക്കുന്ന റോഡിൽ നിന്ന് മെയിൻ റോഡിലേക്ക് വരികയായിരുന്ന ജെ സി ബി യിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ട്രകറിന്റെ മുകൾ ഭാഗം റോഡിൽ തെറിച്ചു വീണു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.