യു.എ.ഇയിൽ 60 ദിവസ വിസ അനുവദിച്ചു തുടങ്ങി

അബുദാബി: ഇടക്കാലത്തിന് ശേഷം യു.എ.ഇയിൽ 60 ദിവസത്തെ വിസ വീണ്ടും അനുവദിച്ച് തുടങ്ങി. നേരത്തെ നിർത്തിവെച്ചിരുന്ന വിസയാണ് വീണ്ടും അനുവദിച്ച് തുടങ്ങിയത്. 90 ദിവസത്തെ ടൂറിസ്റ്റ് വിസ നിർത്തലാക്കിയതിന് പിന്നാലെയാണ് 60 ദിവസ വിസ അനുവദിച്ചത്.

അതേസമയം, സന്ദർശക വിസയുടെ പിഴ 50 ദിർഹമായി കുറച്ചിട്ടുണ്ട്. നേരത്തെ ഇത് 100 ദിർഹമായിരുന്നു. 60 ദിവസത്തെ വിസ ദീർഘിപ്പിക്കാൻ കഴിയില്ല. എന്നാൽ, 30 ദിവസത്തെ വിസ ആവശ്യമെങ്കിൽ നീട്ടാൻ കഴിയും.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/FN6wIy7sCUCAFd9Bz5TLE1

രക്ഷിതാക്കൾക്കൊപ്പം എത്തുന്ന കുട്ടികൾക്ക് ഒരു മാസത്തെ സന്ദർശക വിസ സൗജന്യമാക്കിയത് ഇപ്പോഴും തുടരുന്നുണ്ട്. എന്നാൽ, രണ്ട് മാസം വിസയെടുക്കുന്നവർക്ക് ഈ സൗജന്യം ലഭിക്കില്ല. 60 ദിവസ വിസയിൽ ഗ്രേസ് പിരീഡും കാണിക്കുന്നില്ല. സാധാരണ സന്ദർശക വിസക്ക് 10 ദിവസം ഗ്രേസ് പിരീഡ് ലഭിക്കാറുണ്ട്. എന്നാൽ, വരും ദിവസങ്ങളിൽ ഇതിൽ മാറ്റങ്ങളുണ്ടാകുമെന്ന് കരുതുന്നു.

ഈ മാസം മുതൽ യു.എ.ഇയിൽ വിസ നടപടികളിൽ കാര്യമായ മാറ്റങ്ങളാണുണ്ടായിരിക്കുന്നത്.

error: Content is protected !!