Thursday, November 5

തീരം കാക്കാൻ ” എസ്ഡിപിഐ തീരദേശ മുന്നേറ്റ യാത്ര മലപ്പുറം ജില്ലയിൽ നവംബർ 7 ന്

“

തിരൂർ:തീരദേശ ജനതയുടെ തൊഴിൽ, പാർപ്പിട സുരക്ഷ ഉറപ്പാക്കുക, കെട്ടിക്കിടക്കുന്ന ക്ഷേമനിധി ഫണ്ട് മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി ഉപയോഗപ്പെടുത്തുക, സമഗ്രമായ തീരദേശ നയം പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) സംഘടിപ്പിക്കുന്ന തീരദേശ മുന്നേറ്റ യാത്ര നവംബർ 04ന് രാവിലെ 10മണിക്ക് മഞ്ചേശ്വത്ത് വെച്ച് എസ്ഡിപിഐ കർണാടക സംസ്ഥാന പ്രസിഡണ്ട് അബ്ദുൽ മജീദ് ഉൽഘാടനം ചെയ്തു.

പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പി.ആർ. സിയാദ് ജാഥാ ക്യാപ്റ്റനായും, സംസ്ഥാന സെക്രട്ടറി ജോൺസൺ കണ്ടച്ചിറ, സംസ്ഥാന പ്രവർത്തകസമിതി അംഗം വി.എം. ഫൈസൽ എന്നിവർ വൈസ് ക്യാപ്റ്റന്മാരായും നയിക്കുന്ന യാത്ര നവംബർ 04ന് മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച് വിവിധ ജില്ലകളിലെ തീരദേശങ്ങളിലൂടെ പര്യടനം നടത്തി നവംബർ 13ന് തിരുവനന്തപുരത്ത് സമാപിക്കും.

മലപ്പുറം വെസ്റ്റ് ജില്ലയിൽ നവഃ7 ന് രാവിലെ 8.30 ന് ജില്ലാ അതിർത്തിയായ വള്ളികുന്ന് മണ്ഡലത്തിലെ ആനങ്ങാടിയിൽ നിന്ന് തുടങ്ങി ചെട്ടിപ്പടി, പരപ്പനങ്ങാടി ഹാർബർ,താനൂർ ഹാർബർ,പറവണ്ണ,കൂട്ടായി ,പൊന്നാനി, കളിലെ സ്വീകരണത്തിന് ശേഷം വെളിയംങ്കോട് സമാപിക്കും

കേരളത്തിന്റെ തീരദേശ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ മത്സ്യത്തൊഴിലാളി സമൂഹം കടലിലെ പ്രതികൂല കാലാവസ്ഥയും പ്രകൃതിക്ഷോഭങ്ങളും ഉൾപ്പെടെയുള്ള നിരവധി വെല്ലുവിളികൾ അതിജീവിച്ചാണ് ഉപജീവനം നടത്തുന്നത്.

മത്സ്യബന്ധന മേഖലയെ ആശ്രയിച്ച് കഴിയുന്ന ആയിരക്കണക്കിന് കുടുംബങ്ങളും അനുബന്ധ തൊഴിലാളികളും ഉൾപ്പെടുന്ന തീരദേശ ജനത ഇന്ന് തൊഴിൽ പ്രതിസന്ധി, വർധിച്ചുവരുന്ന ജീവിതച്ചെലവ്, തീരശോഷണം, കടൽക്ഷോഭം, മത്സ്യസമ്പത്തിന്റെ കുറവ്, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയ പ്രശ്നങ്ങൾ നേരിടുകയാണ്.

തീരദേശ വികസനത്തിന്റെ പേരിൽ സ്വന്തം മണ്ണിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കുകയും മത്സ്യത്തൊഴിലാളികളുടെ തൊഴിൽ, പരമ്പരാഗത അവകാശങ്ങൾ, പാർപ്പിട സുരക്ഷ എന്നിവ ഉറപ്പാക്കുകയും വേണം.
മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി പിരിച്ചെടുക്കുന്ന ഫണ്ടുകൾ കെട്ടിക്കിടക്കാതെ വിദ്യാഭ്യാസം, ചികിത്സ, ഭവനം, തൊഴിൽ സുരക്ഷ, പെൻഷൻ തുടങ്ങിയ മേഖലകളിൽ ഫലപ്രദമായി വിനിയോഗിക്കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു.

തീരദേശത്തിന്റെ പരിസ്ഥിതി സംരക്ഷണം, ജനങ്ങളുടെ ഉപജീവനം, വികസനം, അവകാശങ്ങൾ എന്നിവ ഒരുപോലെ പരിഗണിക്കുന്ന സമഗ്രമായ തീരദേശ നയം സർക്കാർ പ്രഖ്യാപിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.

ഈ ആവശ്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് തീരദേശ മുന്നേറ്റ യാത്ര സംഘടിപ്പിക്കുന്നത്.

മത്സ്യത്തൊഴിലാളികളും തീരദേശ ജനതയും ജനാധിപത്യ വിശ്വാസികളും യാത്രയിൽ പങ്കാളികളാകണമെന്ന്
നേതാക്കൾ വാർത്താ സമ്മേളനത്തിൽ അഭ്യർത്ഥിച്ചു.

വാർത്താസമ്മേളനത്തിൽ:
1, SDPI മലപ്പുറം വെസ്റ്റ് ജില്ല വൈസ് പ്രസിഡൻ്റ് അൻവർ പഴഞ്ഞി
2, ജില്ല കമ്മിറ്റിഅംഗങ്ങളായ സുബൈർ ചങ്ങരംകുളം
3,ഹമീദ് പരപ്പനങ്ങാടി ,സദക്കത്തുള്ള താനൂർപങ്കെടുത്തു