പരപ്പനങ്ങാടി ഉപജില്ല വാർത്ത വായന മത്സരം: നജ, ഹിസാന വിജയികൾ

പരപ്പനങ്ങാടി ഉപജില്ലാ സാമൂഹ്യ ശാസ്ത്രമേളയുടെ ഭാഗമായി വാർത്താ വായനാ മത്സരം നടത്തി. തിരുരങ്ങാടി ഓറിയൻറൽ ഹയർ സെക്കൻ്ററി സ്ക്കൂളിൽ നടത്തിയ മത്സരത്തിൽ ഇരുപതോളം വിദ്യാർഥികൾ പങ്കെടുത്തു.

ഹൈസ്ക്കൂൾ വിഭാഗത്തിൽ ടി. ഹിസാന. (ഒ.എച്ച്.എസ്.എസ്. തിരൂരങ്ങാടി) ഒന്നാം സ്ഥാനവും മുഫ്സില സൂഫിയ (തഅലീം ഐ ഒ എച്ച്എസ്എസ് പരപ്പനങ്ങാടി) രണ്ടാം സ്ഥാനവും ഫാത്തിമ നാജിയ (ജി.എച്ച്.എസ്.തൃക്കുളം) മൂന്നാം സ്ഥാനവും നേടി.

ഹയർ സെക്കൻ്ററി വിഭാഗത്തിൽ എം.വി. നജ. (എസ് .എൻ.എം.എച്ച്.എസ്.എസ്. പരപ്പനങ്ങാടി) ഒന്നാം സ്ഥാനവും പി.ഒ. ഇർഫാന (എച്ച് എസ് എസ് തിരുരങ്ങാടി) രണ്ടാം സ്ഥാനവും കെ.കെ.ഷഹന ജാസ്മി (ബി.ഇ.എം.എച്ച്.എസ്.എസ് പരപ്പനങ്ങാടി) മൂന്നാം സ്ഥാനവും നേടി.
വിജയികൾക്ക് ഒ .എ ച്ച്.എസ്.എസ് ഹെഡ്മാസ്റ്റർ ടി.അബ്ദുൽ റഷീദ് മാസ്റ്റർ സമ്മാനദാനം നിർവ്വഹിച്ചു.

സബ് ജില്ലാ കൺവീനർ പി.വി ഹുസ്സൈൻ, അധ്യാപകരായ ടി.മമ്മദ് മാസ്റ്റർ, എ.ടി.സൈനബ, ടി.പി.അബ്ദുറഷീദ്, വനജ എന്നിവർ നേതൃത്വം നൽകി.

error: Content is protected !!