ഓഫീസ് ഉദ്ഘാടനം 3-ന് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും
തിരൂരങ്ങാടി: നിയോജക മണ്ഡലം മുസ്്ലിംലീഗ് പുതിയ ആസ്ഥാന മന്ദിരമായ സി എച്ച് സൗധം ഒക്ടോബര്‍ മൂന്നിന് നാടിന് സമര്‍പ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. വൈകീട്ട് നാല് മണിക്ക് മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് മൂന്ന് ദിവസങ്ങളിലായി വിവിധ പോഷക ഘടകങ്ങളുടെ സമ്മേളനങ്ങള്‍ നടക്കും.
ഇന്ന് രാവിലെ 9ന് കെ.എം.സി.സി പ്രവവാസി ലീഗ് സംഗമം ആരംഭിച്ചു. 2.30-ന് മണിക്ക് ട്രേഡ് യൂണിയന്‍ സമ്മേളനം, 4 മണി മുതല്‍ എട്ട് മണി വരെ യുവജന വൈറ്റ് ഗാര്‍ഡ് സംഗമം, 8 മണിക്ക് സലീം കോടത്തൂര്‍ നയിക്കുന്ന ഇശല്‍ വിരുന്നും അരങ്ങേറും. രണ്ടാം തിയ്യതി രാവിലെ 9 മണിക്ക് വിദ്യാര്‍ത്ഥി സമ്മേളനം, ഉച്ചക്ക് 2.30-ന് വനിത സമ്മേളനം, 3.30-ന് ഗാന്ധിജിയുടെ ഇന്ത്യ സെമിനാര്‍, 7 മണിക്ക് കര്‍ഷക സമ്മേളനം എന്നിവയും മൂന്നിന് രാവിലെ 9 മണിക്ക് ദളിത് ലീഗ് സമ്മേളനം, 2 മണിക്ക് പാലിയേറ്റീവ് സംഗമം, 4 മണിക്ക് ഓഫീസ് ഉദ്ഘാടനം, 7 മണിക്ക് പൊതു സമ്മേളനവും നടക്കും.
പ്രാവസി ലീഗ് കെ.എം.സി.സി സംഗമത്തില്‍ കെ.പി.എ മജീദ് എം.എല്‍.എ, പ്രൊ.ആബിദ് ഹുസൈന്‍ തങ്ങള്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി,ഹനീഫ മുന്നിയൂർ,പി.കെ.അൻവർ നഹ, പി എം എ ജലീൽ, ഊർപ്പായി മുസ്തഫ, റഹ്മത്തുള്ള, അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, എ. കെ.മുസ്തഫ, ഹനീഫ പുതുപ്പറമ്ബ്, സി എച്ച് മഹ്മൂദ് ഹാജി, അലി തെക്കേപ്പാട്ട്, തുടങ്ങിയവർ പ്രസംഗിച്ചു.
ഇന്ന് ഉച്ചയ്ക്ക് ട്രേഡ് യൂണിയൻ സമ്മേളനത്തില്‍ അഡ്വ.എം റഹ്മത്തുള്ള, പി അബ്ദുല്‍ ഹമീദ് എം.എല്‍.എ, യുവജന വൈറ്റ്ഗാര്‍ഡ് സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, അഡ്വ.ഫൈസല്‍ ബാബു, മുജീബ് കാടേരി, സയ്യിദ് ഫൈസല്‍ ബാഫഖി തങ്ങള്‍, ഷരീഫ് കുറ്റൂര്‍, മുസ്തഫ അബ്ദുല്‍ ലത്തീഫ്, എന്നിവരും സലീം കോടത്തൂര്‍, അബ്ദുല്‍ ഹയ്യ് നേതൃത്വം നല്‍കുന്ന ഇശല്‍ നൈറ്റും അരങ്ങേറും.
വിദ്യാര്‍ത്ഥി സമ്മേളനത്തില്‍ നജീബ് കാന്തപുരം എം.എല്‍.എ, പി.കെ നവാസ്, മിസ്ഹബ് കിഴരിയൂര്‍, ആയിഷാ ബാനു, വനിതാ സമ്മേളനത്തില്‍ സുഹാറ മമ്പാട്, എം.കെ റഫീഖ, ബുഷ്റ ഷബീര്‍, വഹിദ രണ്ടത്താണി, ഗാന്ധിജിയുടെ ഇന്ത്യ സെമിനാറില്‍ എം.കെ രാഘവന്‍ എം.പി, അഡ്വ.കെ.എന്‍.എ ഖാദര്‍, കൃഷ്ണന്‍ കോട്ടുമല, ടി.പി.എം ബഷീര്‍, കര്‍ഷക സമ്മേളനത്തില്‍ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ, അഡ്വ. യു.എ ലത്തീഫ് എം.എല്‍.എ, വെട്ടം ആലിക്കോയ, ദളിത് ലീഗ് സമ്മേളനത്തില്‍ എ.പി ഉണ്ണികൃഷ്ണന്‍, ശ്രീദേവി പ്രാക്കുന്ന് എന്നിവരും സംസാരിക്കും.
ഓഫീസ് ഉദ്ഘാടനത്തില്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, കെ.പി.എ മജീദ് എം.എല്‍.എ, അഡ്വ.പി.എം.എ സലാം, കെ കുട്ടി അഹമ്മദ് കുട്ടി, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, എം.കെ ബാവ, കെ.പി മുഹമ്മദ് കുട്ടി എന്നിവരും പൊതു സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കെ.പി.എ മജീദ്, അഡ്വ.പി.എം.എ സലാം, ഡോ.എം.കെ മുനീര്‍, കെ.എം ഷാജി, പി.കെ അബ്ദുറബ്ബ് പ്രസംഗിക്കും.
ചെമ്മാട് ബൈപ്പാസ് റോഡില്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്ക് പിറക് വശത്തായാണ് പുതിയ നാല് നിലകളിലുള്ള കെട്ടിടം പണി കഴിപ്പിച്ചത്. പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ച കെട്ടിട നിര്‍മ്മാണം കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും നാല് വര്‍ഷം കൊണ്ട് ഒന്നര കോടിയോളം രൂപ ചിലവിലാണ് പണി പൂര്‍ത്തിയാക്കിയത്.