Monday, August 18

വിസയ്ക്കുള്ള ഡെപ്പോസിറ്റ് തുക യു എ ഇ വർധിപ്പിച്ചു

അബുദാബി∙ യുഎഇ വീസയ്ക്കുള്ള ഡിപ്പോസിറ്റ് തുക കൂട്ടി. ജോലി മാറുന്നതിനിടെ കുടുംബാംഗങ്ങളുടെ വീസ ഹോൾഡ് ചെയ്യുന്നതിന് 2500 ദിർഹം (56,426 രൂപ) ഉണ്ടായിരുന്നത് 5000 ദിർഹമാക്കി (112852 രൂപ) വർധിപ്പിച്ചു.

പാർട്ണർ/ഇൻവെസ്റ്റർ വീസക്കാർ കുടുംബാംഗങ്ങളെയും വീട്ടുജോലിക്കാരെയും സ്പോൺസർ ചെയ്യുന്നതിന് 1500 ദിർഹത്തിനു (33855 രൂപ) പകരം ഇനി 3000 ദിർഹം (67711രൂപ) വീതം നൽകണം.

മാതാപിതാക്കളെ സ്പോൺസർ ചെയ്യുന്നതിന് 5000 ദിർഹമാക്കി (112852 രൂപ). നിലവിൽ 2000 ദിർഹമായിരുന്നു (45140 രൂപ).വീസ കാലാവധി കഴിഞ്ഞ ശേഷവും രാജ്യത്ത് തങ്ങുന്നവർക്കുള്ള പ്രതിദിന പിഴ 1128 രൂപയാക്കി (50 ദിർഹം) ഏകീകരിച്ചു.

error: Content is protected !!