മലപ്പുറം : ജില്ലാ പഞ്ചായത്ത് ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങളുടെ ഭാഗമായി നടത്തിയ പ്രവചന മത്സരത്തിലെ വിജയികളെ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ തെരെഞ്ഞെടുത്തു. എം.എസ്.പി അസിസ്റ്റന്റ് കമാണ്ടന്റ് ഹബീബ് റഹ്‌മാന്‍, ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. സുധീര്‍ കുമാര്‍, ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കെ സുരേന്ദ്രന്‍, പ്രസ്സ് ക്ലബ്ബ് ജില്ലാ ട്രഷറര്‍ വി.വി. അബ്ദുല്‍ റഊഫ് എന്നിവരാണ് വിജയികളെ തെരെഞ്ഞെടുത്തത്.
ലോകകപ്പ് കരസ്ഥമാക്കുന്ന രാജ്യമേതാവുമെന്നതിന് ശരിയുത്തരം പ്രവചിച്ച 2263 പേരില്‍നിന്നും നറുക്കെടുപ്പില്‍ മുഹമ്മദ് ആസിഫ്, ഗ്ലാമര്‍സിറ്റി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ്, കരിപ്പോള്‍, ആതവനാട് 10001 രൂപയുടെ സമ്മാനത്തിന് അര്‍ഹനായി.
ലോകകപ്പില്‍ രണ്ടാം സ്ഥാനം ആര് നേടുമെന്നതില്‍ ശരിയുത്തരം നല്‍കിയ 2101 പേരില്‍നിന്നും ആദില്‍ മുഹമ്മദ്, യുവ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ്, പൂളമംഗലം, ആതവനാട് സമ്മാനാര്‍ഹനായി. ഗോള്‍ഡന്‍ ബൂട്ട് ആര്‍ക്കാവുമെന്നതില്‍ ശരിയുത്തരം നല്‍കിയ 4122 പേരില്‍നിന്നും കെ. അനസ്, മാസ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ്, മമ്പാട്ടുമൂല, ചോക്കാട് പഞ്ചായത്ത് സമ്മാനത്തിന് തെരഞ്ഞെടുക്കപ്പെട്ടു. ഗോള്‍ഡന്‍ ബോള്‍ ആര് നേടുമെന്നതിന് ശരിയുത്തരം നല്‍കിയ 3239 പേരില്‍നിന്നും പി.കെ മുഹമ്മദ് ഷഹീം, ലൂയിസ്-11 ക്ലബ്ബ്, വടക്കുംപാടം, മൂര്‍ക്കനാട് പഞ്ചായത്ത് അര്‍ഹത നേടി. ഇവര്‍ക്കെല്ലാം 5001 രൂപയുടെ സമ്മാനമാണ് ജില്ലാ പഞ്ചായത്ത് നല്‍കുന്നത്. ഓണ്‍ലൈന്‍ പ്രവചന മത്സരത്തിന് സാങ്കേതിക പിന്തുണ നല്‍കിയ മുസ്തഫ അബ്ദു നാസറിനെ ചടങ്ങില്‍ ആദരിച്ചു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഇസ്മയില്‍ മൂത്തേടം, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സറീന ഹസീബ്, പ്രോഗ്രാം കണ്‍വീനര്‍ പി.കെ.സി. അബ്ദുറഹ്‌മാന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി നാലകത്ത് റഷീദ്, അംഗങ്ങളായ അഡ്വ. പി.വി. മനാഫ്, കെ.ടി. അഷ്റഫ്, ബഷീര്‍ രണ്ടത്താണി, റഹ്‌മത്തുന്നിസ, ഫൈസല്‍ എടശ്ശേരി, വി.കെ.എം ഷാഫി, ശ്രീദേവി പ്രാക്കുന്ന്, കെ സലീന ടീച്ചര്‍, സുഭദ്ര ശിവദാസന്‍, എം.പി ഷരീഫ ടീച്ചര്‍, റൈഹാനത്ത് കുറുമാടന്‍, ടി.പി. ഹാരിസ് സംബന്ധിച്ചു.
വിജയികള്‍ക്കുള്ള സമ്മാനദാനം ജനവരി ഏഴിന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്തില്‍ വെച്ച് വിതരണം ചെയ്യും. വിജയികള്‍ പ്രതിനിധാനം ചെയ്യുന്ന ക്ലബ്ബുകള്‍ക്കുള്ള ട്രോഫികളും സമ്മാനിക്കും.