ശ്രദ്ധേയമായി തേഞ്ഞിപ്പാലത്തെ കൗമാര സൗഹൃദ ക്ലബ്ബ് രൂപീകരണം



നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിന്റെയും തേഞ്ഞിപ്പലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ദേവതിയാൽ സബ് സെൻററിന് കീഴിൽ വരുന്ന വാർഡുകളെ ഉൾപ്പെടുത്തി കൗമാര സൗഹൃദ ക്ലബ്ബ് രൂപീകരിച്ചു. 85 ഓളം കുട്ടികളെ ഉൾപ്പെടുത്തി രൂപീകരിച്ച ക്ലബ്ബിൻറെ ഏകദിന ക്യാമ്പും ഔപചാരിക ഉദ്ഘാടന പരിപാടികളും പകിട്ടാർന്ന പരിപാടികളോടെ വർണ്ണാഭമായി ഇന്ന് നടത്തപ്പെട്ടു. തേഞ്ഞിപ്പലം സെൻറ് പോൾസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച വർണ്ണാഭമായ ബാൻഡ് മേളത്തോടൊപ്പമുള്ള ഘോഷയാത്ര ജനകീയ ശ്രദ്ധ പിടിച്ചുപറ്റി. നീരോൽപാലം അങ്ങാടിയിൽ നിന്നും ആരംഭിച്ച ഘോഷയാത്ര ഉദ്ഘാടന വേദിയായ എ എം എൽ പി നീരോൽപാലം സ്കൂളിൽ കൃത്യം 11 മണിക്ക് എത്തിച്ചേരുകയും തുടർന്ന് ഉദ്ഘാടന പരിപാടികൾ ആരംഭിക്കുകയും ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീമ യൂനസ് പരിപാടിക്ക് സ്വാഗതം പറഞ്ഞു. തുടർന്ന് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പിയൂഷ് അണ്ടിശേരിയുടെ അദ്ധ്യക്ഷതയിൽ തേഞ്ഞിപ്പാലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിജിത്ത്.ടി കൗമാര സൗഹൃദ ക്ലബ്ബ് ഏകദിന ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. നെടുവ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.വാസുദേവൻ തെക്കുവീട്ടിൽ പരിപാടിയുടെ മുഖ്യാതിഥി ആയിരുന്നു. തേഞ്ഞിപ്പലം പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.മുഹമ്മദ് നിഷാദ് വിഷയാവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി കെ റംല, തേഞ്ഞിപ്പാലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് മിനി പി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുലൈമാൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷെരീഫ, ബിന്ദു ടി, നെടുവ സാമൂഹിക ആരോഗ്യകേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ എ കെ ഹരിദാസ്, പബ്ലിക് ഹെൽത്ത് നഴ്സിങ്ങ് സൂപ്പർവൈസർ എ.നഫീസ, പി.ആർ.ഒ/ലൈസൺ ഓഫീസർ ധനയൻ.കെ,വാർഡ് മെമ്പർമാരായ ജാഫർ സിദ്ദീഖ്, നിഷാബ്, ഉമ്മായി,തേഞ്ഞിപ്പലം പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ചാർജ് ജൈസൽ കെ എം, പി എച്ച്.എൻ.എൻ ചാർജ് താഹിറ,സിഡിഎസ് ചെയർപേഴ്സൺ സീനത്ത് തുടങ്ങിയവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു. ജെ.പി.എച്ച്.എൻ ശ്രീത നന്ദി പറഞ്ഞു.
തുടർന്ന് ക്യാമ്പിന്റെ ആദ്യ സെഷനായ കൗൺസിലിംഗ് പ്രോഗ്രാം, കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് ധന്യ നായർ ഏറെ ഉണർവോടെയും തെളിമയോടെയും ക്ലാസ്സെടുത്തു.
കൗമാര കാലഘട്ടത്തിലെ ആരോഗ്യ പ്രശ്നങ്ങളും സ്വഭാവരൂപീകരണവും എന്ന വിഷയത്തിൽ വളരെ നൂതനമായ രീതികൾ അവലംബിച്ചു കൊണ്ട് നടത്തിയ ആദ്യ സെഷൻ ശ്രദ്ധേയമായി. വളരെ ലളിതമായ ഭാഷയിലും ശൈലിയിലുംഅവതരിപ്പിക്കപ്പെട്ടപ്പോൾ കുട്ടികൾക്ക് ഏറെ ആസ്വാദ്യകരവും, ഗുണകരവും ഊർജ്ജ ദായകവും ആയിരുന്നു. ശേഷം കുട്ടികളിലെ വിളർച്ച, കാഴ്ചശക്തിഎന്നിവയുടെ പരിശോധന ആയിരുന്നു.നെടുവ സാമൂഹ്യകാരോഗ്യ കേന്ദ്രം ഒപ്റ്റോമെട്രിസ്റ്റ് മൻസൂർ കൂരിയാട് കാഴ്ച ശക്തി പരിശോധനയ്ക്ക് നേതൃത്വം നൽകി. ചേളാരി ജന നന്മ ലാബിന്റെ നേതൃത്വത്തിൽ കുഞ്ഞുങ്ങളിലെ വിളർച്ച പരിശോധനയും നടന്നു.ശാരീരികമായും മാനസികമായും ഒരുപാട് വെല്ലുവിളികൾ നേരിടുന്ന കൗമാര കാലഘട്ടം കുട്ടികളെ സംബന്ധിച്ചിടത്തോളം ഒരു പരീക്ഷണ കാലമാണ്. പലപ്പോഴും ഇത്തരം വെല്ലുവിളികൾ അവരിലെ സാമൂഹിക മാനസിക അരക്ഷിതാവസ്ഥയ്ക്കും പഠനപരമായ കാര്യങ്ങളിൽ പിന്നോക്കാവസ്ഥയ്ക്കും കാരണമാകുന്നു.ഇത്തരം പരിശോധനകൾ വഴി നിലവിലെ ആരോഗ്യപ്രശ്നങ്ങൾ നികത്താൻ ആവും എന്നത് ഉറപ്പാണ്. ക്യാമ്പിലെ അവസാന സെഷനായ പ്രഥമശുശ്രൂഷയും മുൻകരുതലും എന്ന ഫയർ ആൻഡ് സേഫ്റ്റി ബോധവൽക്കരണ ക്ലാസ് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മനോജ് മുണ്ടേക്കാട് അവതരിപ്പിച്ചു. തിയറി ക്ലാസിനോടൊപ്പം ഡെമോൺസ്ട്രേഷനുകളും അവതരിപ്പിച്ചപ്പോൾ കുട്ടികളും ഏറെ ഊർജ്ജസ്വലരായി. കൗമാര സൗഹൃദ ക്ലബ്ബിൻറെ മറ്റൊരു ദിനത്തിലെ മാറ്റൊലി കൊള്ളുന്ന മറ്റൊരു പരിപാടിക്കായി പ്രതീക്ഷയോടെ കുട്ടികൾ കാത്തിരിപ്പാണ്. ദേവതിയാൽ സെക്ഷനിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി അമൃത പരിപാടികൾക്ക് നേതൃത്വം നൽകി

error: Content is protected !!