ചെമ്മാട് ടൗണിൽ ഓടിക്കൊണ്ടിരുന്ന ബസിൽ പുക, യാത്രക്കാർ പുറത്തേക്കോടി രക്ഷപെട്ടു

Copy LinkWhatsAppFacebookTelegramMessengerShare

തിരൂരങ്ങാടി : ചെമ്മാട് ടൗണിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് പുക, യാത്രക്കാർ പുറത്തേക്കിറങ്ങി രക്ഷപ്പെട്ടു. ഇന്ന് രാവിലെ 9 ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്ക് സമീപത്ത് വെച്ചാണ് സംഭവം. കാടപ്പടിയിൽ നിന്ന് കോട്ടക്കലേക്ക് പോകുകയായിരുന്ന അൽ നാസ് ബസിലാണ് പുക ഉയർന്നത്. അസാധാരണമായ രീതിയിൽ വലിയ തോതിൽ പുക ഉയർന്നപ്പോൾ തീ പിടിക്കുകയാണെന്ന കരുതി യാത്രക്കാർ നിലവിളിച്ചു പുറത്തേക്കോടി രക്ഷപ്പെട്ടു. ആക്സിലേറ്റർ ജമായതാണെന്നാണ് പ്രാഥമിക നിഗമനം. തീ പിടിത്തം ഉണ്ടായിട്ടില്ല.

https://tirurangaditoday.in/wp-content/uploads/2023/02/VID-20230213-WA0066.mp4
Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!