Saturday, August 16

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നിന്നും വിനോദയാത്ര പോയ ബസ് പഴനിയിൽ മറിഞ്ഞു അപകടം

തിരൂരങ്ങാടി : താലൂക്ക് ആശുപത്രിയിൽ നിന്നും കൊടൈക്കനാലിലേക്ക് ടൂർ പോയ സ്റ്റാഫുകൾ സഞ്ചരിച്ച ബസ് പഴനിയിൽ മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ഇന്നലെ രാത്രി ഒരു മണിയോടെയാണ് അപകടം. തിരിച്ചു വരുന്നതിനിടെ പഴനിയിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെ വെച്ചാണ് അപകടം. വെള്ളിയാഴ്‌ച രാത്രിയാണ് 39 അംഗ സംഘം ടൂർ പോയത്. സംഘത്തിൽ 3 ഡോക്ടർമാരും വിവിധ ജീവനക്കാരും ഉണ്ടായിരുന്നു. കൂടാതെ മുൻ ജീവനക്കാരും ഉണ്ടായിരുന്നു. അപകടം എങ്ങനെയെന്ന് വ്യക്തമല്ല.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്തു join ചെയ്യുക https://chat.whatsapp.com/HfTevx8IGXYDJGozbeLyZ9

റോഡരികിലേക്ക് മറിയുകയായിരുന്നു. ബസിനുള്ളിൽ പെട്ടവരെ നാട്ടുകാരും മറ്റും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. എല്ലാവരെയും പഴനിയിലെ ആശുപത്രിയിൽ ചികിത്സ നൽകിയ ശേഷം കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. ആർക്കും ഗുരുതര പരിക്കില്ല. ഒരു നഴ്സിന് വാരിയെല്ലിന് പരിക്കുണ്ട്. ഏതാനും പേർ നിരീക്ഷണ വാർഡിൽ ഉണ്ട്. പുലർച്ചയോടെ മറ്റൊരു ബസിൽ തിരിച്ചു വരികയായിരുന്നു.

error: Content is protected !!