Tuesday, August 19

കാറ്റിൽ പറന്നുവന്ന തകരഷീറ്റ്‌ കഴുത്തിൽ പതിച്ച് വയോധികന് ദാരുണാന്ത്യം

മേലാറ്റൂർ : മേലാറ്റൂരില്‍ കാറ്റില്‍ പറന്നുവന്ന തകരഷിറ്റ് കഴുത്തില്‍ പതിച്ചു വയോധികന് ദാരുണന്ത്യം. മേലാറ്റൂര്‍ സ്വദേശിയായ കുഞ്ഞാലന്‍ (75) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ആണ് സംഭവം. മേലാറ്റൂർ ചെമ്മണിയോട് പാലത്തിലൂടെ ഇദ്ദേഹം നടന്നു വരുകയായിരുന്നു. ഇതിനിടയില്‍ അപ്രതീക്ഷിതമായി വലിയ കാറ്റടിക്കുകയും തുടര്‍ന്ന് റോഡിന്റെ ഒരു ഭാഗത്തുനിന്ന് തകര ഷീറ്റ് പാറി എത്തി വയോധികന്റെ കഴുത്തില്‍ പതിക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.

നീളത്തിലുള്ള ഈ ഷീറ്റിനടിയില്‍ ഇദ്ദേഹം കിടക്കുകയായിരുന്നു. റോഡിലൂടെ വാഹനത്തില്‍ എത്തിയവരാണ് വയോധികനെ ആദ്യം കണ്ടത്. ഇവര്‍ നാട്ടുകാരെ വിവരം അറിയിച്ചു തുടര്‍ന്ന് അടുത്തുള്ള ആശുപത്രയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടം നടന്ന മേലാറ്റൂര്‍ അങ്ങാടിക്ക് സമീപമുള്ള പാലത്തിനടുത്ത് നിരവധി കെട്ടിടങ്ങളുണ്ട്..

ഇതില്‍ ഏതെങ്കിലും കെട്ടിടത്തില്‍ നിന്നാണോ ഈ ഷീറ്റ് പറന്നുവന്നതെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. അപകടത്തില്‍ വയോധികന്റെ കഴുത്തിനാണ് കാര്യമായ പരിക്കേറ്റത്. രക്തം വാര്‍ന്നാണ് മരണം സംഭവിച്ചത്.

error: Content is protected !!