നന്നമ്പ്ര: വെള്ളിയാമ്പുറം ചൂലന്‍കുന്ന് മണ്ണാന്‍കണ്ടി പരേതനായ ആണ്ടിയുടെ ഭാര്യ മുണ്ടി (70) യാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ വീട്ടില്‍ പൊള്ളലേറ്റ നിലയില്‍ കാണുകയായിരുന്നു. പിന്നീട് ബന്ധുക്കള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൊണ്ടു പോയി. ചികിത്സയില്‍ കഴിയവേ ശനിയാഴ്ച രാവിലെ മരിക്കുകയായിരുന്നു.
മക്കള്‍- ഹരിദാസന്‍, ലത, സതി, മിനി, പരേതനായ രാജന്‍.
മരുമക്കള്‍. സദാനന്ദന്‍, മണി, രാജന്‍, ലീല, സൗമ്യ
സഹോദരങ്ങള്‍, രവി, ഗോപാലന്‍.
വാട്‌സപ്പില്‍ വാര്‍ത്ത ലഭിക്കുന്നതിന്
.https://chat.whatsapp.com/EVR8JdUGzoQ4wgNyiUFZLC
അതേ സമയം, പൊളളലേറ്റ വയോധികക്ക് മതിയായ ചികിത്സ ലഭ്യമാക്കിയില്ലെന്ന് സിപിഐ ചൂലന്‍കുന്ന് ബ്രാഞ്ച് കമ്മിറ്റി ആരോപിച്ചു. പുലര്‍ച്ചെ സ്വന്തം വീട്ടില്‍ തീപ്പൊള്ളലേറ്റ നിലയില്‍ കാണപ്പെടുകയായിരുന്നു. എന്നാല്‍ മതിയായ ചികിത്സ സമയത്തിന് ലഭ്യമാക്കാന്‍ ശ്രമിച്ചില്ല. ഹീന ശ്രമം നടത്തിയത് അപലപനീയമാണ്. ക്രൂരതക്ക് കൂട്ടുനിന്നവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടു വരണമെന്നും യോഗം വശ്യപ്പെട്ടു. എ.പ്രശാന്ത് ആധ്യക്ഷ്യം വഹിച്ചു. പി.കെ.ബൈജു, മനോജ് വേളക്കാട്, എം.സബിലാഷ്, കെ.ടി.സുരേഷ്, പി.പ്രബീഷ് എന്നിവര്‍ പ്രസംഗിച്ചു.
അതേ സമയം ദുരൂഹതയില്ലെന്ന് താനൂര്‍ എസ്‌ഐ പറഞ്ഞു. ചെറിയ രീതിയിലാണ് പൊള്ളലേറ്റിരുന്നത്. ആശുപത്രിയില്‍ കൊണ്ടുപോകേണ്ടെന്ന് സ്ത്രീ പറഞ്ഞതിനാലാണ് കൊണ്ടുപോകാതിരുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞതായി എസ്‌ഐ പറഞ്ഞു.