Monday, August 18

കുണ്ടൂർ നടുവീട്ടിൽ സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി

കുണ്ടൂർ നടുവീട്ടിൽ എ.എം.എൽ .പി സ്കൂൾ സ്വാതന്ത്ര ദിനാഘോഷ പരിപാടികൾ വിപുലമായി ആഘോഷിച്ചു. പ്രധാനാധ്യാപകന്‍ യു.കെ മുസ്തഫ പതാക ഉയർത്തി. തിലായിൽ മഹ്റൂഫ് അധ്യക്ഷം വഹിച്ച പരിപാടിയിൽ പഞ്ചായത്ത് മെമ്പർ കെ .കുഞ്ഞി മുഹമ്മദ് ഹാജി ഉൽഘാടനം നിർവചിച്ചു.
സ്കൂൾ ലീഡർ മുഹമ്മദ് മിഷ് ഹൽ പി.പി പ്രതിജ്ഞ്ഞ നിർവഹിച്ചു.
പായസ വിതരണവും മധുര പലഹാര വിതരണവും നടത്തി.
കെ കുഞ്ഞിമരക്കാർ, നൗഷാദ് കെ.കെ, മുഹമ്മദ് അലി.കെ .സി, കെ. റഹീം കുണ്ടൂർ , ഇസ്മാഈൽപി.കെ.മുഹമ്മദ് ഷിബ് ലി ഇ.വി, അഹ്മദ് യാസർ കെ.വി, ഷംസുദ്ദീൻ ടി,സക്കീന ടി, ഖൈറുന്നിസ. കെ ,ആരിഫ കെ.വി, നജ്മുന്നിസ.പി, ജഹാന .പി സംബന്ധിച്ചു.

error: Content is protected !!