പാലക്കാട് ബസ് മറിഞ്ഞ് അപകടം; രണ്ടു പേര്‍ മരിച്ചു

പാലക്കാട് തിരുവാഴിയോട് സ്വകാര്യ ബസ് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. കല്ലട ട്രാവല്‍സിന്റെ ബസാണ് മറിഞ്ഞത്. ചെന്നൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ 7.45നായിരുന്നു അപകടം സംഭവിച്ചത്.

നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. ഒരു പുരുഷനും ഒരു സ്ത്രീയുമാണ് മരിച്ചത്.

മരിച്ചത് പൊന്നാനി പരിയാനത്തൊടി സൈനബയാണെന്ന് തിരിച്ചറിഞ്ഞു. സഹോദരനുമൊന്നിച്ച് പുതുച്ചേരിയിൽ നിന്ന് മടങ്ങവെയാണ് അപകടം.

ജീവനക്കാര്‍ ഉള്‍പ്പെടെ 38 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. നിരവധി പേര്‍ക്ക് പരിേക്കറ്റിട്ടുണ്ട്. 20 മനിറ്റോളം മരിച്ച രണ്ടു പേര്‍ കുടുങ്ങിക്കിടന്നിരുന്നു. ബസ് ഉയര്‍ത്തിയ ശേഷമാണ് ഇവരെ പുറത്തെടുത്തത്.

അപകടത്തില്‍ പരിക്കേറ്റ രണ്ടു പേരുടെ നില അതീവ ഗുരുതരാവസ്ഥയിലാണ്. പരിക്കേറ്റവരെ സമീപ ആശുപത്രികളിലും പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മരിച്ചവരില്‍ ഒരാളുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലും ഒരാളുടെ മൃതദേഹം പെരിന്തല്‍മണ്ണയിലുമാണ് ഉള്ളത്.

തിരുവാഴിയോട് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് പെരിന്തൽമണ്ണ കിംസ് അല്‍ശിഫ ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ :

കാസര്‍ഗോഡ് സ്വദേശികളായ മുഹമ്മദ് മര്‍വാന്‍ (27), ഭാര്യ റിംഷാന (26), പയ്യന്നൂര്‍ രാമന്‍തൊടി വടക്കുംപാടത്ത് സുഫൈദ് (17), പയ്യന്നൂര്‍ കേളോത്ത് ദീപം വില്ലയില്‍ ദിയ എം. നായര്‍ (18), പയ്യന്നൂര്‍ കണ്ടോത്ത് സുദര്‍ശനം വീട്ടില്‍ ശിവാനി (18), വയനാട് വകേരി മേടം പള്ളിതൊടിയില്‍ നിഷാന്ദ് (43) എന്നിവരെ പരിക്കുകകളോടെ കിംസ് അല്‍ശിഫ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

error: Content is protected !!