ബസിൽ നിന്നും തല പോസ്റ്റിലിടിച്ച് മദ്രസയിൽ നിന്നും സിയാറത്തിന് പോയ സംഘത്തിലെ പെൺകുട്ടി മരിച്ചു

വെളിയംകോട് : മദ്രസയിൽ നിന്നും സിയാറത്തിന് പോയ സംഘത്തിലെ വിദ്യാർത്ഥിനി തല സ്ട്രീറ്റ് ലൈറ്റ് പോസ്റ്റിൽ ഇടിച്ചു മരിച്ചു, ഒരു വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്. കൊണ്ടോട്ടി മൊറയൂർ ഒഴുകൂർ പള്ളിമുക്ക് ഹയാത്തുൽ ഇസ്സാം ഹയർസെക്കൻഡറി മദ്രസയിൽ നിന്നും വാഗമണ്ണിലേക്കും ആത്മീയ കേന്ദ്രങ്ങളിലേക്കും ടൂർ പോയ വിദ്യാർത്ഥി സംഘത്തിൻ്റെ ബസ് ആണ് അപകടത്തിൽ പെട്ടത്. വെളിയംങ്കോട് അങ്ങാടി സമീപം പുതിയ NH 66 റോഡിൽ നിന്ന് സർവീസ് റോഡിലേക്ക് ഇറങ്ങുമ്പോൾ

സൈഡ് വാളിലുള്ള സ്ട്രീറ്റ് ലൈറ്റ് പോസ്റ്റിൽ ബസ് ഉരസിയാണ് അപകടം എന്നാണ് അറിയുന്നത്. കുട്ടിയുടെ തല പോസ്റ്റിൽ തട്ടുകയായിരുന്നു. മൊറയൂർ അറഫ നഗർ സ്വദേശി മുജീബ് റഹ്മാൻ ബഖാവിയുടെ മകൾ ഫാത്തിമ ഹിബ (17) എന്ന കുട്ടിയാണ് മരിച്ചത്. പരിക്ക് പറ്റിയ പുത്തൂർ പാല ഹിതൽ ഹന്ന (12) എന്ന കുട്ടിയെ കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 3.45 മണിയോടെയാണ് സംഭവം. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ.

error: Content is protected !!