തിരൂർ ജില്ലാ ആശുപത്രിയിൽ ലിഫ്റ്റ് പൊട്ടി വീണ് 8 പേർക്ക് പരിക്ക്

തിരൂർ ജില്ല ഹോസ്പിറ്റലിൽ ലിഫ്റ്റ് പൊട്ടി വീണ് 8 പേർക്ക് പരിക്ക്.
ലിഫ്റ്റിന് ഭാരം കൂടിയതാണ് പൊട്ടി വീഴാൻ കാരണം. ഇന്ന് വൈകുന്നേരം7 മണിക്കാണ് അപകടം.
15 പേരാണ് ലിഫ്റ്റിൽ ഉണ്ടായിരുന്നത് എന്നാണ് അറിയുന്നത്. നാലാം നിലയിൽ എത്തിയപ്പോൾ ആണ് ലിഫ്റ്റ് പൊട്ടി വീണത്. തിരുനാവായ സൗത്ത് സ്വദേശി മണ്ണുപറമ്പിൽ സുലൈമാൻ (38), കൽപ്പറ്റ പാലക്കൽ പറമ്പിൽ സ്വദേശിനി സഫിയ (53), കാടാമ്പുഴ സ്വദേശി കൊത്തങ്ങത്തു പറമ്പിൽ സ്വാലിഹ്, (42), എന്നിവർക്കാണ് ഗുരുതര പരിക്കുള്ളത്. മറ്റുള്ളവർക്ക് നിസ്സാര പരിക്കെറ്റു. ഇവർ എല്ലാവരും താലൂക് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്നു.

error: Content is protected !!