ദേശീയപാത വെളിമുക്ക് പാലക്കൽ ചരക്കു ലോറിയുടെ പിൻചക്രങ്ങൾ ഊരിത്തെറിച്ചു അപകടം. വളാഞ്ചേരിയിലേക്ക് വളവുമായി പോകുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ലോറിയുടെ പിൻചക്രങ്ങൾ ഊരിത്തെറിച്ചു എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നു. ഇടിയെ തുടർന്ന് കാറിൽ ഉണ്ടായിരുന്ന ഡ്രൈവർ
തേഞ്ഞിപ്പലം സ്വദേശി ഷാജഹാൻ ഉള്ളിൽ കുടുങ്ങി കിടന്നു. ഏറെ പരിശ്രമിച്ചാണ് നാട്ടുകാർ പുറത്തെടുത്തത്. ഇയാളെ പെരിന്തൽമണ്ണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളചാക്ക് റോഡിൽ വീണതിനാൽ ഗതാഗത തടസ്സം ഉണ്ടായി.
രണ്ടായിരത്തോളം ചാക്ക് വളമാണ് ലോറിയില്‍ കയറ്റിയിരുന്നത്. റോഡിലേക്ക് വീണ ചാക്കുകള്‍ പൊട്ടി വളം റോഡില്‍ പരന്നു. ഇത് ഇരുചക്ര വാഹന യാത്രക്കാരെയും ആപടകഭീതിയിലാക്കി. താനൂരില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് സംഘത്തിന്റെയും നാട്ടുകാരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ വളം മറ്റൊരു വാഹനത്തിലേക്ക് മാറ്റി. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സി.ദിനേശ് കുമാറിന്റെ നേതൃത്വത്തില്‍ റോഡ് വൃത്തിയാക്കിയ ശേഷമാണ് ഗതാഗതം പൂര്‍ണമായും പുനസ്ഥാപിക്കാനായത്. അമിത ഭാരം കയറ്റി ഓട്ടം നടത്തിയ ലോറിക്കെതിരെ കേസെടുക്കമെന്ന് പോലീസ് അറിയിച്ചു.