റിയാദ് : സൗദി അറേബ്യ ഉൾപ്പടെ 82 രാജ്യങ്ങളിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ഫെബ്രുവരിയി 14 ന്മുതൽ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് പി സി ആർ ടെസ്റ്റ് ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവിറക്കിയിരുന്നു.
എന്നാൽ സൗദി എയർലൈൻസിൽ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പി സി ആർ ടെസ്റ്റ് നിർബന്ധമാണ്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ ആനുകൂല്യം ഉപയോഗപ്പെടിത്തി പി സി ആർ ഇല്ലാതെ ഇന്ന് (ഫെബ്രുവരി 15) ന് രാവിലെ 11 മണിക്കുള്ള സൗദി എയർലെൻസിൽ യാത്ര ചെയ്യാനെത്തിയ പലരും പെരുവഴിയിലായി.
11:45 ന് കൊച്ചിയിലേക്ക് പോകേണ്ട SV 774 വിമാനത്തിൽ യാത്ര ചെയ്യാൻ എട്ട് മണിയോടെ ബോഡിങ് പാസ് എടുക്കാൻ എത്തിയപ്പോഴാണ് പി സി ആർ ഇല്ലാതെ യാത്ര സാധ്യമാകില്ലെന്ന് എയർലൈൻ അധികൃതർ അറിയിച്ചത്.
തിച്ചെത്തി പി സി ആർ ടെസ്റ്റ് പൂർത്തിയാക്കി റിപ്പോർട്ടിനായി കാത്തിരിക്കാൻ സമയമില്ലാത്തത് യാത്രക്കാരെ ദുരിതത്തിലാക്കി.
എയർപോർട്ടിൽ മണിക്കൂറുകൾക്കകം പരിശോധന ഫലം ലഭിക്കുന്ന ലാബുണ്ടെങ്കിലും അഞ്ചിരട്ടി വിലയാണ് ടെസ്റ്റിന് നൽകേണ്ടത്.
സർക്കാർ ഉത്തരവ് സൗദി എയർലൈൻസിനു കിട്ടാത്തതാണോ അതോ മറ്റെന്തെങ്കിലും തടസ്സങ്ങളുണ്ടോ എന്ന് വ്യക്തമല്ല.
വരും മണിക്കൂറുകളിൽ ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാകുമെന്നാണ് കരുതുന്നത്. വിമാനത്തിൽ യാത്ര ചെയ്യാൻ എട്ട് മണിയോടെ ബോഡിങ് പാസ് എടുക്കാൻ എത്തിയപ്പോഴാണ് പി സി ആർ ഇല്ലാതെ യാത്ര സാധ്യമാകില്ലെന്ന് എയർലൈൻ അധികൃതർ അറിയിച്ചത്.
തിരിസിച്ചെത്തി പി സി ആർ ടെസ്റ്റ് പൂർത്തിയാക്കി റിപ്പോർട്ടിനായി കാത്തിരിക്കാൻ സമയമില്ലാത്തത് യാത്രക്കാരെ ദുരിതത്തിലാക്കി.
എയർപോർട്ടിൽ മണിക്കൂറുകൾക്കകം പരിശോധന ഫലം ലഭിക്കുന്ന ലാബുണ്ടെങ്കിലും അഞ്ചിരട്ടി വിലയാണ് ടെസ്റ്റിന് നൽകേണ്ടത്.
സർക്കാർ ഉത്തരവ് സൗദി എയർലൈൻസിനു കിട്ടാത്തതാണോ അതോ മറ്റെന്തെങ്കിലും തടസ്സങ്ങളുണ്ടോ എന്ന് വ്യക്തമല്ല.
വരും മണിക്കൂറുകളിൽ ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാകുമെന്നാണ് കരുതുന്നത്.