തിരൂരങ്ങാടി. ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് താലൂക്ക് ആശുപത്രിയിൽ കോവിഡ് ബാധിച്ചു സുഖപ്പെട്ടവരുടെ സംഗമവും ഈ വർഷത്തെ മികച്ച ജീവനക്കാർക്കുള്ള അവാർഡ് വിതരണവും നടത്തി. ആശുപത്രിയിൽ 14 വിഭാഗങ്ങളിൽ നിന്നുള്ള മികച്ച ജീവനക്കാരെ തിരഞ്ഞെടുത്താണ് അവാർഡ് നൽകിയത്. അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടവരും വിഭാഗവും.
മികച്ച ഡോക്ടർ- ഡോ.മുഹമ്മദ് ഷാഫി, ഹെഡ് നഴ്‌സ്- ബോബി, സ്റ്റാഫ് നഴ്സ്- ലക്ഷ്മി, നഴ്സിംഗ് അസിസ്റ്റന്റ്- അഷ്റഫ്, സാവിത്രി, ക്ലീനിംഗ് സ്റ്റാഫ്- സനൽ, സെക്യൂരിറ്റി- അറുമുഖൻ, ഡ്രൈവർ – സലാം, ടെക്നിക്കൽ സ്റ്റാഫ് – കെ.പി. മുഹമ്മദ് അസ്‌ലഹ്, ഫാർമസി – ജാസിം, ലാബ് – ധന്യ, ഡയാലിസിസ് സ്റ്റാഫ് – അഞ്ജന, അഡ്മിനിസ്ട്രേഷൻ – ഷൈജിൻ, ഡി ഇ ഐ സി – ഡോ.എ. എം.മുഹമ്മദ് എന്ന കുഞ്ഞാവുട്ടി, ഫീൽഡ് സ്റ്റാഫ് – ജെ എച്ച് ഐ കിഷോർ,
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/I8cE0VWm2n47ECUmn9e9xe
നഗരസഭ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി അവാർഡുകൾ വിതരണം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.പി.ഇസ്മയിൽ, കൗണ്സിലർമാരായ അഹമ്മദ് കുട്ടി കക്കടവത്ത്, സോനാ രതീഷ്, സൂപ്രണ്ട് ഡോ.പ്രഭുദാസ്, ആർ എം ഒ ഡോ.സി എച്ച് ഹഫീസ് റഹ്മാൻ, എച്ച് എം സി അംഗം അയ്യൂബ് തലാപ്പിൽ തുടങ്ങിയവർ പങ്കെടുത്തു.