സന്തോഷ് ട്രോഫി ടൂർണമെന്റിൽ ലൈസൻ ഓഫീസറായി കൊടിഞ്ഞി സ്വദേശിയും

മലപ്പുറത്ത് നടക്കുന്ന സന്തോഷ് ട്രോഫി ടൂർണമെന്റിൽ ഔദ്യോഗിക ചുമതലക്കാരനായി കൊടിഞ്ഞി സ്വദേശിയും. തിരൂർ തുഞ്ചൻ ഗവ. കോളേജിലെ കായിക വിഭാഗം അസിസ്റ്റന്റ് പ്രഫസർ ലഫ്റ്റനന്റ് ഷുക്കൂർ ഇല്ലത്താണ് ലൈസൻ ഓഫീസറായി ചുമതലയുള്ളത്. നിലവിലെ ചാമ്പ്യന്മാരായ സർവീസസിന്റെ ലൈസൻ ഓഫീസറാണ് ഇദ്ദേഹം. ടീമിന്റെ കാര്യങ്ങൾ ശ്രദ്ധിക്കുക, ടീമും സംഘാടകരും തമ്മിലുള്ള മീഡിയറ്റർ തുടങ്ങിയ ഇദ്ദേഹത്തിന്റെ ചുമതലയിലാണ്. കൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശിയായ ഇദ്ദേഹം നിരവധി കയികമേളകളിൽ സംഘടകനായിട്ടുണ്ട്. സന്തോഷ് ട്രോഫിയിൽ ആദ്യമാണ്. കൊടിഞ്ഞിയിലെ ‘സാക്’ ഡയറക്ടർ കൂടിയാണ് ഇദ്ദേഹം.

error: Content is protected !!