Saturday, August 16

ടയർപൊട്ടി നിയന്ത്രണം വിട്ട കാർ ഓട്ടോയിലിടിച്ചു ഡ്രൈവർക്ക് ഗുരുതര പരിക്ക്

തിരൂർ: ടയർ പൊട്ടി നിയന്ത്രണം വിട്ട കാറിടിച്ചു ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെ തിരൂർ ചെറു മൂച്ചിക്കൽ വെച്ചാണ് അപകടം. താനൂരിൽ നിന്ന് തിരൂരിലേക്ക് വരികയായിരുന്ന ആൾട്ടോ കാറിന്റെ ടയർ പൊട്ടി എതിരെ വന്ന ഓട്ടോയിൽ ഇടിക്കുക യായിരുന്നു. ഇടിയുടെ ആഘാതത്തിൽ തല കീഴായി മറിഞ്ഞ ഓട്ടോ മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി ഓട്ടോ ഡ്രൈവർ പൂക്കയിൽ സ്വദേശി അസീസിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

error: Content is protected !!