Saturday, August 16

ബൈക്കിന് സൈഡ് നല്കുന്നതിനിടെ കെ എസ് ആർ ടി സി ബസ് റോഡരികിൽ ചെരിഞ്ഞു

വെട്ടിച്ചിറ: ദേശീയപാത വെട്ടിച്ചിറയിൽ ബൈക്കിന് സൈഡ് നൽകുന്നതിനിടെ കെ എസ് ആർ ടി സി ബസ് റോഡ് സൈഡിലേയ്ക്ക് ചെരിഞ്ഞു. തിങ്കളാഴ്ച പുലർച്ചെ 4.45 നാണ് സംഭവം. തിരുവനന്തപുരത്തു നിന്നും കണ്ണൂരിലേയ്ക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി.യുടെ ഗരുഡ കിങ് ബസ്സാണ് അപകടത്തിൽ പെട്ടത്. യാത്രക്കാർ സുരക്ഷിതരാണ്. ഇവരെ മറ്റു ബസ്സുകളിൽ ലക്ഷ്യസ്ഥാനത്തെത്തിച്ചു.

വെട്ടിച്ചിറയിൽ പാത ഇരട്ടിപ്പിന്റെ ഭാഗമായി നിർമ്മിച്ച വൺവേ പാതയിലെ വളവിൽ എതിർവശത്തു നിന്നും വന്ന ബൈക്കിന് ഡ് നൽകാൻ ശ്രമിച്ചതോടെ റോഡരികിലെ മണ്ണിൽ താഴ്ന്ന് ചെരിയുകയായിരുന്നു. തുടർന്ന് രാവിലെ ക്രയിൻ, മണ്ണുമാന്തി യന്ത്രം എന്നിവ ഉപയോഗിച്ചു വടം കെട്ടി വലിച്ചാണ് ബസ് സുരക്ഷിതമാക്കിയത്.

error: Content is protected !!