
തിരൂരങ്ങാടി: അബദ്ധത്തിൽ കിണറ്റിൽ വീണ് പിഞ്ചുകുഞ്ഞിന് പരിക്കേറ്റു. തിരൂരങ്ങാടി താഴെച്ചിന കെ സി റോഡിൽ പാമ്പങ്ങാടൻ നാസറിന്റെ മകൾ 10 മാസം പ്രായമുള്ള നെയ്‌റ മറിയം ആണ് വീട്ടുമുറ്റത്തെ കിണറ്റിൽ വീണത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. ഉടനെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകി. തുടർ ചികിത്സക്കായി കോഴിക്കോട് ബേബി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.