ഉണക്കാനിട്ട വസ്ത്രങ്ങളെടുക്കാൻ ഉമ്മയോടൊപ്പം പുറത്തിറങ്ങിയ നാല് വയസുകാരന് മിന്നലേറ്റു

പുത്തനത്താണി: മിന്നലേറ്റ് 4 വയസ്സുകാരന് പരിക്കേറ്റു. വെട്ടിച്ചിറ വളപ്പിൽ ഷംസീർ ബാബുവിന്റെ മകൻ മുഹമ്മദ് ഷെസിനാണ് മിന്നാലേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം. മഴ പെയ്തപ്പോൾ പുറത്ത് ഉണക്കാനിട്ടിരുന്ന തുണികൾ എടുക്കാൻ ഉമ്മയും വീട്ടിലെ മറ്റുള്ളവരും പുറത്തിറങ്ങിയപ്പോൾ ഷെസിനും അവർക്കൊപ്പം പുറത്തിറങ്ങിയിരുന്നു. ഇതിനിടെയാണ് മിന്നലേറ്റത്. പരുക്കേറ്റ കുട്ടിയെ കോട്ടക്കൽ ആശുപത്രിയിൽ ചികിത്സ നൽകി. വീട്ടിലെ വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചിട്ടുണ്ട്. ചുമരിന് വിള്ളലുണ്ടായി. പറമ്പിലെ തെങ് കത്തിനശിച്ചു.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/EjKAQ559NFx84PJsSEy1LZ

കരിപ്പോൾ സ്കൂളിന് സമീപത്തെ ചക്കാല കബീറിന്റെ വീട്ടിലെ ഇൻവെർട്ടർ , മീറ്റർ ബോർഡ്, വൈദ്യുത സംവിധാനം തുടങ്ങിയവയും തകർന്നു. അപ്രതീക്ഷിതമായി കനത്ത ഇടിമിന്നലിൽ സമീപത്തെ തെങ്ങും വീട്ടിലെ ഉപകരണങ്ങളും കത്തിനശിച്ചു.

error: Content is protected !!