തിരൂരങ്ങാടി താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറായി

തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനത്തിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറായി. കെല്ലിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ സമഗ്ര വികസന മാസ്റ്റര്‍ പ്ലാന്‍ കെ.പി.എ മജീദ് എം.എല്‍.എയുടെ നേതൃത്വത്തില്‍ പരിശോധിച്ചു. എല്ലാ സൗകര്യങ്ങളോടും കൂടിയ എട്ടുനില സൂപ്പര്‍ സെപെഷ്യാലിറ്റി ബ്ലോക്ക്, നാല് നിലകളിലുള്ള പി.പി യൂണിറ്റ് എന്നിവ നിര്‍മ്മിക്കും.

ഇപ്പോൾ ലാബ് പ്രവർത്തിക്കുന്ന പഴയ ഐ പി കെട്ടിടം പൊളിച്ചു മാറ്റി ഇവിടെയാണ് സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്ക് നിർമിക്കുക. ഒപി, 150 ബെഡ്‌, 28 ഐ സി യു ബെഡ്, ഓപ്പറേഷൻ തിയേറ്റർ, കോണ്ഫറൻസ് ഹാൾ തുടങ്ങിയവ ഇതിലുണ്ടാകും. പ്രധാന കവാടത്തിനു സമീപത്ത് ജ്യോതിസ് കെട്ടിടം പൊളിച്ചു ഇവിടെ പി പി യൂണിറ്റ് കെട്ടിടം നിർമിക്കും. ഇതിൽ ഡോർമേറ്ററി സൗകര്യവും ഉണ്ടാകും. തിരൂരങ്ങാടി ടുഡേ. അഡ്മിൻസ്ട്രേറ്റീവ് ബ്ലോക്ക് പുതുക്കി പണിയും. പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റും. ആശുപത്രിയിലേക്ക് വരാനും പോകാനും പ്രത്യേകം വഴികളാക്കും. മോർച്ചറിയുടെ ഭാഗത്തും വഴി നിർമിക്കും.

ഒരു ആശുപത്രിക്ക് വേണ്ട എല്ലാ സൗകര്യങ്ങളുമടങ്ങുന്നതാണ് മാസ്റ്റര്‍ പ്ലാനെന്ന് കെ.പി.എ മജീദ് എം.എല്‍.എ പറഞ്ഞു. തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ ആരോഗ്യ മന്ത്രിക്ക് സമര്‍പ്പിക്കും. എത്രയും പെട്ടെന്ന് ഫണ്ട് വകയിരുന്നതുന്നതിന് വേണ്ട ശ്രമങ്ങള്‍ ആരംഭിക്കുമെന്നും എം.എല്‍.എ പറഞ്ഞു.
തിരൂരങ്ങാടി നഗരസഭയില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എക്ക് പുറമെ മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി, വൈസ് ചെയര്‌പേഴ്‌സണ്‍ സി.പി സുഹ്‌റാബി, ആരോഗ്യ സ്ഥിര സമിതി അധ്യക്ഷന്‍ സി.പി ഇസ്മായീല്‍, കെല് പ്രതിനിധി ജസീല്‍, ആശുപത്രി സുപ്രണ്ട് ഡോ.പ്രഭുദാസ്, ആർ എം ഒ ഡോ. സി.എച്ച്. ഹഫീസ് റഹ്മാൻ സംബന്ധിച്ചു.

error: Content is protected !!