അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച മിനി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട് : ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് നിരവധി പേര്‍ക്ക് പരിക്ക്. കര്‍ണാടകയില്‍നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസും പിക്കപ്പ് വാനുമാണ് വടകര അഴിയൂരില്‍ ദേശീയപാതയില്‍ കൂട്ടിയിടിച്ചത്. തീര്‍ത്ഥാടകരായ യാത്രക്കാര്‍ക്കും പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ക്കും പരുക്കേറ്റു. എല്ലാവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

error: Content is protected !!