Friday, January 16

കുളത്തിൽ വീണ മകളെ രക്ഷിക്കുന്നതിനിടെ മാതാവ് മുങ്ങിമരിച്ചു

കോഴിച്ചെന: കുളത്തിൽ വീണ മകളെ രക്ഷിക്കുന്നതിനിടെ മാതാവ് മുങ്ങി മരിച്ചു. പൂവൻചിന പുതുശ്ശേരി പറമ്പിൽ അബ്ദുൽ ഷരീഫിന്റെ ഭാര്യ സാബിറ (34) ആണു മരിച്ചത്.

കോഴിച്ചെന മഞ്ഞിലാസ് പടിയിലെ സാബിറയുടെ വീടിന് സമീപത്തെ കുളത്തിൽ കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് അപകടം. കുട്ടികളോടൊപ്പം കുളിക്കാൻ എത്തിയതായിരുന്നു സാബിറ. ഇതിനിടെ മകൾ ഫാത്തിമ നജ (15) മുങ്ങിത്താഴ്ന്നപ്പോൾ രക്ഷിക്കുന്നതിനിടെ സാബിറ വെള്ളത്തിൽ മുങ്ങിപ്പോകുകയായിരുന്നു. ഉടനെ കോട്ടക്കൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ രാത്രി 2 മണിയോടെ മരിച്ചു.

error: Content is protected !!