Monday, October 13

കക്കാട് സ്വദേശി ട്രെയിൻ തട്ടി മരിച്ച നിലയിൽ

തിരൂരങ്ങാടി : കക്കാട് കരുമ്പിൽ സ്വദേശിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കരുമ്പിൽ ചുള്ളിപ്പാറ റോഡിൽ കുണ്ടിലങ്ങാട് പൂങ്ങാടൻ (കോലോത്തിയിൽ) അബ്ദുൽ ഹമീദ് (56) ആണ് മരിച്ചത്. പരപ്പനങ്ങാടി റയിൽവേ സ്റ്റേഷൻ സമീപം ഇന്ന് പുലർച്ചെ 4മണിയോടെ ആണ് അപകടം. അപകട വിവരം അറിഞ്ഞെത്തിയ പരപ്പനങ്ങാടി പോലീസും ട്രോമകെയർ പ്രവർത്തകരും ചേർന്ന് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി .

error: Content is protected !!